HomeNewsനടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു

നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു

സേലം: പ്രശസ്ത നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി. ചാക്കോ വാഹനാപകടത്തിൽ മരിച്ചു. ഷൈൻ ടോമും കുടുംബവും സഞ്ചരിച്ച കാർ ബെംഗളൂരുവിന് സമീപം സേലം-ബെംഗളൂരു ദേശീയ പാതയിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു. ഇന്ന് പുലർച്ചെ നടന്ന അപകടത്തിൽ ഷൈൻ ടോമിന്റെ കൈക്ക് പരിക്കേറ്റു.

ഷൈൻ ടോമിനൊപ്പം അമ്മ, സഹോദരൻ, സഹായി എന്നിവർ കാറിൽ ഉണ്ടായിരുന്നു. ഇവർ തൃശൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു. കർണാടക രജിസ്ട്രേഷനുള്ള ഒരു ലോറിയുടെ പിന്നിലേക്ക് കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഷൈനിന്റെ പിതാവ് സി.പി. ചാക്കോ തൽക്ഷണം മരിച്ചു. പരിക്കേറ്റവരെ ധർമ്മപുരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടസമയത്ത് ആരാണ് വാഹനം ഓടിച്ചിരുന്നതെന്ന് വ്യക്തമല്ല. പൊലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ രാത്രി തൃശൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ടതായിരുന്നു കുടുംബം. അടുത്തിടെ ഷൈൻ ടോം ഉൾപ്പെട്ട ഒരു കേസുമായി ബന്ധപ്പെട്ട് സി.പി. ചാക്കോ സജീവമായി ഇടപെട്ടിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular