Home Blog Page 158

നാനി- ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

0

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസി’ൻറെ ഗ്ലീമ്പ്സ് വീഡിയോ പുറത്ത്. റോ സ്റ്റേറ്റ്മെൻ്റ് എന്ന ടൈറ്റിൽ നൽകിയാണ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ജോലികൾ അതിൻ്റെ ആദ്യ ഘട്ടത്തിലാണ്. ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദ പാരഡൈസ്’.

ചിത്രത്തിൻ്റെ കഥാന്തരീക്ഷം, ഭാഷ, കഥ അവതരിപ്പിക്കുന്ന ശൈലി എന്നിവയെ എല്ലാം പ്രതിഫലിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പൊൾ പുറത്ത് വിട്ടിരിക്കുന്നത്. ചരിത്രത്തിൽ തിരസ്‌കരിക്കപ്പെട്ട ഒരു കൂട്ടം ആളുകളെ ഒരുമിപ്പിക്കുന്ന ഒരു നേതാവിൻ്റെ, ഒരു ചെറുപ്പക്കാരൻ്റെ കഥയാണ് ചിത്രം പറയാൻ പോകുന്നതെന്ന സൂചനയാണ് ഈ വീഡിയോ തരുന്നത്. ചിത്രത്തിൻ്റെ കഥാ സൂചന തരുന്ന വിവരണവും അതിനെ അതിശക്തമായി പ്രതിഫലിപ്പിക്കുന്ന ദൃശ്യങ്ങളും ഈ വീഡിയോയെ ഗംഭീരമാക്കുന്നു. മൃതദേഹങ്ങൾ കൂടി കിടക്കുന്ന ചേരികളും അവക്ക് മുകളിൽ വട്ടമിട്ട് പറക്കുന്ന കാക്കകളും ഉള്ള ദൃശ്യങ്ങൾ വളരെ പച്ചയായതും പരുഷമായതും രക്തരൂഷിതമായതുമായ ഒരു കഥയായിരിക്കും ചിത്രം പറയുക എന്ന ധാരണ നൽകുന്നുണ്ട്. ചിത്രത്തിന് വേണ്ടി വലിയ ശാരീരിക പരിവർത്തനത്തിന് വിധേയനായ നാനിയുടെ, ശക്തമായ ശരീരവും ലുക്കും ഈ വീഡിയോയുടെ ഹൈലൈറ്റ് ആയി മാറിയിട്ടുണ്ട്.

ശ്രീകാന്ത് ഒഡെല എഴുതിയ ശക്തവും ആകർഷകവുമായ തിരക്കഥയിൽ, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു മാസ്സ് അവതാരമായി, ഏറ്റവും തീവ്രമായ ശരീര ഭാഷയോടെ നാനിയെ അവതരിപ്പിക്കുമെന്നുള്ള ഉറപ്പാണ് ഈ വീഡിയോ നൽകുന്നത്. ഇന്നുവരെയുള്ള തൻ്റെ കരിയറിലെ ഏറ്റവും തീവ്രവും ശക്തവുമായ കഥാപാത്രത്തെ അവതരിപ്പിക്കാനായാണ് നാനി തയ്യാറെടുക്കുന്നത്. വളരെ സൂക്ഷ്മമായാണ് ചിത്രത്തിലെ ഓരോ അംശങ്ങളും നാനിയുടെ കഥാപാത്രവും സംവിധായകൻ ശ്രീനാഥ് രൂപപ്പെടുത്തുന്നത് എന്നും ഇപ്പൊൾ പുറത്ത് വന്ന വീഡിയോ മനസ്സിലാക്കി തരുന്നുണ്ട്. നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് ‘ദ പാരഡൈസ്’ ഒരുങ്ങുന്നത്. ചിത്രത്തിലെ ബാക്കിയുള്ള അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ വൈകാതെ പുറത്ത് വരും. തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ പുറത്ത് വന്ന റോ സ്റ്റേറ്റ്മെൻ്റ് എന്ന വീഡിയോയുടെ മലയാളം, കന്നഡ, ബംഗാളി പതിപ്പുകളും വൈകാതെ പുറത്ത് വരും.

രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിർമ്മാതാവ്- സുധാകർ ചെറുകുറി, ബാനർ- എസ്എൽവി സിനിമാസ്, ഛായാഗ്രഹണം – ജി കെ വിഷ്ണു, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ് – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

”സിനിമ വളരെ പവര്‍ഫുള്‍ ആയിട്ടുള്ള മീഡിയം ആണ്; വയലൻസ് കരുതലോടെ ചിത്രീകരിക്കണം

0

വയലന്‍സ് സിനിമകളുടെ ട്രെന്‍ഡില്‍ മാറ്റം വരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് സംവിധായകന്‍ ആഷിഖ് അബു. ഞെട്ടിക്കുന്ന രീതിയില്‍ കൊലപാതകങ്ങളും അക്രമപരമ്പരകളും കേരളത്തില്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് ആഷിഖ് അബുവിന്റെ പ്രതികരണം. വയലന്‍സ് ചിത്രീകരിക്കുന്നത് കരുതലോടെയും ഉത്തരവാദിത്തത്തോടെ ആകണമെന്നും മനോരമ ന്യൂസിനോട് ആഷിഖ് അബു പറഞ്ഞു.

”സിനിമ വളരെ പവര്‍ഫുള്‍ ആയിട്ടുള്ള മീഡിയം ആണ്. പലതരത്തിലുള്ള സ്വാധീനം സിനിമയ്ക്ക് സമൂഹത്തിന് മേലുണ്ട്. സിനിമയ്ക്ക് മാത്രമല്ല, മറ്റ് പല കാര്യങ്ങള്‍ക്കും, നമ്മുടെ സ്വഭാവ രൂപീകരണത്തിലും ദൈനംദിന ജീവിതത്തിലുമൊക്കെ വലിയ വ്യത്യാസം വരുത്തുന്നുണ്ട്.”

”ഒരു ഫിലിം മേക്കര്‍ എന്ന നിലയ്ക്ക് സമൂഹത്തില്‍ ഇത്തരം ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അതിനോട് പ്രതികരിക്കണം എന്നുള്ളതാണ് ഒരു ചലച്ചിത്രകാരന്‍ എന്ന നിലയക്ക്, ഇപ്പോള്‍ എന്റെ സിനിമകള്‍ക്ക് നേരെയാണ് അത്തരമൊരു വിമര്‍ശനം വരുന്നതെങ്കില്‍ അതിനെ അഡ്രസ് ചെയ്യണം എന്നുള്ളതാണ് എന്റെ വ്യക്തിപരമായിട്ടുള്ള അഭിപ്രായം.”
”റൈഫിള്‍ ക്ലബ്ബിന്റെ കാര്യത്തിലോട്ട് വരുകയാണെങ്കില്‍ അതൊരു വീഡിയോ ഗെയിം കാണുന്നത് പോലെയാണ് ഷൂട്ടിങ് സീനുകള്‍ കാണേണ്ടത് എന്ന നേരത്തെയുള്ള ധാരണയുടെ പുറത്താണ് അതിനെ അങ്ങനെ കൊറിയോഗ്രാഫി ചെയ്തത്. കുറച്ച് ഉത്തരവാദിത്വത്തോടെ ചെയ്യണം എന്നുള്ളതാണ് എന്റെ വ്യക്തിപരമായിട്ടുള്ള അഭിപ്രായം” എന്നാണ് ആഷിഖ് അബു പറയുന്നത്.

അതേസമയം, സിനിമയിലെ വയലന്‍സ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടിട്ടുണ്ട്. സിനിമകളിലെ അക്രമണങ്ങള്‍ യുവാക്കളെ സ്വദീനിക്കുന്നുണ്ട്. ഇതില്‍ സര്‍ക്കാര്‍ ഇടപെടല്‍ അത്യാവശ്യമാണ്. ആര്‍ഡിഎക്‌സ്, കൊത്ത, മാര്‍ക്കോ അടക്കമുള്ള സിനിമകളുടെ പേര് എടുത്ത് പറഞ്ഞാണ് ചെന്നിത്തല പ്രതികരിച്ചത്.

വിഷ്ണു മഞ്ചു, അക്ഷയ് കുമാർ, മോഹൻലാൽ, പ്രഭാസ് ഒന്നിക്കുന്ന ‘കണ്ണപ്പ’ ടീസർ പുറത്ത്

0

പ്രശസ്ത തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായ ‘കണ്ണപ്പ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ടീസർ പുറത്ത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ ടീസറും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പ്രഭാസ്, മോഹൻലാൽ, അക്ഷയ് കുമാർ എന്നിവരും അതിഥി വേഷത്തിലെത്തുന്ന ചിത്രം 2025 ഏപ്രിൽ 25 ന് ആഗോള റിലീസായെത്തും. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത ചിത്രം മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്‍റര്‍ടൈന്‍മെന്‍റ്സ് എന്നീ ബാനറുകളിലാണ് നിർമ്മിച്ചിരിക്കുന്നത്. അതിശയകരമായ ദൃശ്യങ്ങൾ, തീവ്രമായ ആക്ഷൻ, വിഷ്ണു മഞ്ചു, മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ എന്നിവർ ഉൾപ്പെടുന്ന ശ്കതമായ താരനിര എന്നിവയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന ടീസറിന്റെയും ഹൈലൈറ്റ്.

ആദ്യ ഷോട്ട് മുതൽ തന്നെ തീവ്രമായ ഭക്തി, ആക്ഷൻ, നാടകീയത എന്നിവയുടെ ലോകത്തേക്ക് കൊണ്ട് പോകുന്ന ഈ ടീസറിൽ തിന്നാടു എന്ന നായക കഥാപാത്രമായി വിഷ്ണു മഞ്ചുവിനെ അവതരിപ്പിച്ചിരിക്കുന്നു. ശിവന്റെ ആത്യന്തിക ഭക്തനായി പരിവർത്തനം ചെയ്യുന്ന, നിർഭയ യോദ്ധാവായി മാറിയ കഥാപാത്രമാണ് തിന്നാടു. അക്ഷയ് കുമാർ ശിവനായും മോഹൻലാൽ കിരാതനായും വേഷമിടുന്നു. മറക്കാനാവാത്ത ഒരു സിനിമാ അനുഭവത്തിന് വേദിയൊരുക്കിക്കൊണ്ട് പ്രഭാസാണ് രുദ്രയായി അഭിനയിക്കുന്നത്. കാജൽ അഗർവാൾ, പ്രീതി മുകുന്ദൻ എന്നിവരുടെ ദൃശ്യങ്ങളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇടിമുഴക്കത്തോടെയുള്ള പശ്ചാത്തലസംഗീതവും അതിശയിപ്പിക്കുന്ന ഛായാഗ്രഹണവും ഉള്ള കണ്ണപ്പ, വൈകാരികവും എന്നാൽ ആക്ഷൻ നിറഞ്ഞതുമായ ഒരു യാത്രയാണ് സമ്മാനിക്കുക എന്ന സൂചനയാണ് ടീസർ നൽകുന്നത്. പുരാണങ്ങളെ അതിശയകരമായ വിഷ്വൽ ഇഫക്റ്റുകളുമായി സംയോജിപ്പിച്ചു കൊണ്ട്, ശക്തമായ സംഭാഷണങ്ങളും വൈകാരിക സ്പന്ദനങ്ങളും ഉൾപ്പെടുത്തി ചിത്രം വലിയ സ്ക്രീനിലെത്തുമ്പോൾ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ചയായി അത് മാറുമെന്ന് ടീസർ കാണിച്ചു തരുന്നുണ്ട്.

കണ്ണപ്പ ഒരു കഥയേക്കാൾ കൂടുതലായി, വിശ്വാസത്തിനും ഭക്തിക്കും പരിവർത്തനത്തിന്റെ ശക്തിക്കും ഉള്ള ആദരവാണ് എന്നും, ആധുനിക പ്രേക്ഷകരുമായി പ്രതിധ്വനിക്കുന്ന വിധത്തിൽ ഈ ഐതിഹാസിക കഥയെ ജീവസുറ്റതാക്കാൻ ഓരോ ഫ്രെയിമും സൂക്ഷ്മമായി രൂപകൽപ്പന ചെയ്തിട്ടുണ്ട് എന്നും സംവിധായകൻ മുകേഷ് കുമാർ സിങ് പറയുന്നു. കണ്ണപ്പയുടെ മഹത്വം ലോകം അനുഭവിക്കുന്നതിലുള്ള ആവേശത്തിലാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ചിത്രം തന്റെ ഹൃദയത്തോട് അവിശ്വസനീയമാംവിധം അടുത്തിരിക്കുന്നു എന്ന് പറഞ്ഞ വിഷ്ണു മഞ്ചു, പലപ്പോഴും പുരാണങ്ങൾ എന്ന് വിളിക്കപ്പെടുന്ന ഒരു ചരിത്രകഥയ്ക്ക് ഇത് ജീവൻ നൽകുന്നു എന്നും, ശിവന്റെ അനുഗ്രഹത്താൽ, അതിശയിപ്പിക്കുന്ന സ്ഥലങ്ങൾ മുതൽ അവിശ്വസനീയമായ താരനിര വരെ എല്ലാം ശരിയായി വന്നു എന്നും വെളിപ്പെടുത്തി.

കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് നിർമ്മിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. വിശ്വാസം, ഭക്തി, വിധി എന്നിവയുടെ ഒരു ഇതിഹാസ യാത്രയാണ് ഈ ചിത്രം സമ്മാനിക്കുക. 2025 ഏപ്രിൽ 25ന് ലോകമെമ്പാടും വമ്പൻ റിലീസായി എത്തുന്ന ചിത്രത്തിൽ ശരത് കുമാർ, മോഹൻ ബാബു, അര്പിത് രംഗ, കൗശൽ മന്ദ ദേവരാജ്, ഐശ്വര്യ, മധുബാല എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.

ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ക്യാമറ ചലിപ്പിച്ച ചിത്രത്തിൻ്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ കെച്ചയാണ്. സംഗീതം- സ്റ്റീഫൻ ദേവസി, എഡിറ്റർ- ആന്റണി ഗോൺസാൽവസ്, പ്രൊഡക്ഷൻ ഡിസൈനർ – ചിന്ന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിനയ് മഹേശ്വർ, ആർ വിജയ് കുമാർ, പിആർഒ- ശബരി.

വമ്പൻ തിരിച്ചുവരവിനൊരുങ്ങി തെന്നിന്ത്യൻ സൂപ്പർ നായികതാരം രംഭ

0

തൊണ്ണൂറുകളിൽ ഇന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന പ്രശസ്ത തെന്നിന്ത്യൻ സൂപ്പർ നായികാ താരമായ രംഭ വെള്ളിത്തിരയിലേക്ക് വമ്പൻ തിരിച്ചു വരവിനൊരുങ്ങുന്നു. ഇടക്കാലത്ത് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരുന്ന രംഭ, ഇപ്പോൾ തിരിച്ചെത്തുന്നത് ഒരു അഭിനേത്രി എന്ന നിലയിൽ തന്നെ വെല്ലുവിളിക്കുന്ന ശ്കതമായ കഥാപാത്രങ്ങളുമായാണ്. മുമ്പെങ്ങുമില്ലാത്തവിധം തൻ്റെ അഭിനയ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കാൻ അനുവദിക്കുന്ന കഥാപാത്രങ്ങൾ ചെയ്യാനുള്ള ഉത്സുകതയോടെയാണ് രംഭ തിരിച്ചു വരവിനൊരുങ്ങുന്നത്.

തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ എന്നിവയുൾപ്പെടെ ഒന്നിലധികം ഭാഷകളിൽ വ്യാപിച്ചുകിടക്കുന്ന കരിയറിൽ തൻ്റെ സൗന്ദര്യം, അനായാസമായ പ്രകടനം എന്നിവയാൽ രംഭ പ്രേക്ഷകരെ ആകർഷിച്ചിട്ടുണ്ട്. കുറ്റമറ്റ കോമിക് ടൈമിംഗ്, ശക്തമായ സ്ക്രീൻ സാന്നിധ്യം, അവിസ്മരണീയമായ ഡാൻസ് നമ്പറുകൾ എന്നിവയ്ക്ക് പേരുകേട്ട രംഭ ഇന്നും ആരാധകരുടെ പ്രിയങ്കരിയായി തുടരുന്നു.

തന്റെ തിരിച്ചുവരവിനെക്കുറിച്ച് ഏറെ ആവേശത്തോടെയാണ് രംഭ സംസാരിച്ചത്. സിനിമ എല്ലായ്പ്പോഴും തന്റെ ആദ്യ പ്രണയമാണ് എന്നും ഒരു നടിയെന്ന നിലയിൽ തന്നെ ശരിക്കും വെല്ലുവിളിക്കുന്ന വേഷങ്ങൾ ചെയ്യാനുള്ള ശരിയായ സമയമാണിതെന്ന് തനിക്ക് തോന്നുന്നു എന്നും രംഭ പറഞ്ഞു. പുതിയ മാനങ്ങൾ പര്യവേക്ഷണം ചെയ്യാനും പ്രേക്ഷകരുമായി അർത്ഥവത്തായ രീതിയിൽ സംവദിക്കാനും തന്നെ അനുവദിക്കുന്ന, പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള കഥാപാത്രങ്ങൾക്കായി താൻ കാത്തിരിക്കുകയാണ് എന്നും അവർ കൂട്ടിച്ചേർത്തു.

ഒരു അഭിനേതാവെന്ന നിലയിൽ രംഭയുടെ വൈവിധ്യവും പ്രതിഭയുടെ ആഴവും ഉയർത്തിക്കാട്ടുന്ന വേഷങ്ങളിൽ ഈ നടിയെ കാണാമെന്ന പ്രതീക്ഷയോടെ ആരാധകരും പ്രേക്ഷകരും അവരുടെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രംഭയുടെ ഈ തിരിച്ചുവരവ് അവരുടെ വിശിഷ്ടമായ കരിയറിലെ ഒരു പുതിയ അധ്യായത്തെ അടയാളപ്പെടുത്തുന്നു എന്ന് മാത്രമല്ല, അവരുടെ മാന്ത്രികത ഒരിക്കൽ കൂടി സ്ക്രീനിൽ കാണാനുള്ള ആവേശത്തിലാണ് സിനിമാ ലോകവും.

സ്റ്റൈലിഷ് ലുക്കിൽ സോഷ്യൽ മീഡിയ കീഴടക്കി വീണ്ടും നിവിൻ പോളി

0

തന്റെ അമ്പരപ്പിക്കുന്ന മേക്കോവർ കൊണ്ട് അടുത്തിടെ പല തവണ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ നിവിൻ പോളിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ തീ പോലെ പടരുന്നത്. ക്ലാസിക് റെട്രോ ഫീൽ നൽകുന്ന, അൾട്രാ സ്റ്റൈലിഷ് ലുക്കിലാണ് നിവിൻ പുതിയ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗംഭീര മേക്കോവർ നടത്തിയ നിവിൻ ഇപ്പോൾ തന്റെ വിന്റേജ് ലുക്കിലാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ‘ആക്ഷൻ ഹീറോ ബിജു 2’ ഉൾപ്പെടെയുള്ള ചിത്രങ്ങൾ ചെയ്യാൻ പോകുന്ന നിവിൻ, സൂപ്പർ ഹീറോ ആയെത്തുന്ന ‘മൾട്ടിവേഴ്സ് മന്മഥൻ’ എന്ന പാൻ ഇന്ത്യൻ ചിത്രവും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. വിന്റേജ് ലുക്കിൽ നിവിൻ പോളി എന്ന എന്റെർറ്റൈനെർ തിരികെ വരുന്നതിന്റെ ആവേശത്തിലാണ് ആരാധകരും സിനിമാ പ്രേമികളും. പ്രശസ്ത ഫോട്ടോഗ്രാഫർ ഷാനി ഷാക്കി ഫോട്ടോഗ്രാഫിയും സ്റ്റൈലിംഗും ചെയ്തിരിക്കുന്ന നിവിന്റെ ഈ പുതിയ ചിത്രങ്ങൾക്ക് ഇപ്പോൾ വമ്പൻ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

ഇവിടെ വയലൻസ് ഇല്ലകോമഡി മാത്രം : പരിവാർ ട്രൈലർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

0

ജഗദീഷ്, ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരിവാർ എന്ന ചിത്രത്തിന്റെ ട്രൈലർ പുറത്ത് വിട്ടു.ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി.കെ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.

ഒരു മുഴുനീള കോമഡി ചിത്രമായാണ് പരിവാർ ഒരുങ്ങുന്നതെന്ന് ട്രൈലറിൽ തന്നെ വ്യക്തമാക്കുന്നുണ്ട്.കേരളത്തിൽ അടുത്ത് കണ്ട് വരുന്ന വൈലൻസ് വാർത്തകളിൽ നിന്നും വയലൻസ് സിനിമകളിൽ നിന്നും ഒരു വലിയ മോചനം പരിവാർ എന്ന കോമഡി ചിത്രത്തിൽ നിന്ന് ലഭിക്കുമെന്ന് നമ്മുക്ക് ഉറപ്പിക്കാം.

ഒരു മുഴു നീള കോമഡി കുടുംബ ചിത്രമയാണ് പരിവാർ വരുന്നത്. ജഗദീഷിനും ഇന്ദ്രൻസിനും പുറമെ പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ്
,സോഹൻ സീനുലാൽ, പ്രമോദ് വെളിയനാട്, ഉണ്ണി നായർ, ഷാബു പ്രൗദീൻ, ആൽവിൻ മുകുന്ദ്, വൈഷ്ണവ്, അശ്വത്ത് ലാൽ, ഹിൽഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ശോഭന വെട്ടിയാർ എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം: അൽഫാസ് ജഹാംഗീർ, സംഗീതം: ബിജിബാൽ, ഗാനങ്ങൾ: സന്തോഷ് വർമ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുധീർ അമ്പലപ്പാട്, പ്രൊഡക്ഷൻ കൺട്രോളർ: സതീഷ് കാവിൽ കോട്ട, കല: ഷിജി പട്ടണം, വസ്ത്രലങ്കാരം: സൂര്യ രാജേശ്വരീ, മേക്കപ്പ്: പട്ടണം ഷാ, എഡിറ്റർ: വി.എസ് വിശാൽ, ആക്ഷൻ: മാഫിയ ശശി, സൗണ്ട് ഡിസൈൻ: എം.ആർ കരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കെ.ജി രജേഷ്‌കുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ശിവൻ പൂജപ്പുര, പി ആർ ഓ എ സ് ദിനേശ്, അരുൺ പൂക്കാടൻ മാർക്കറ്റിങ് :റംബൂട്ടൻ എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ.

പരിവാർ’ – ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0

ഫ്രാഗ്രന്‍റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവും സജീവ് പി കെ യും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രമായ പരിവാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഉത്സവ് രാജീവും ഫഹദ് നന്ദുവും രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, എ.രാജേന്ദ്രൻ, മീനാ രാജ്, ഋഷികേശ്, ഭാഗ്യ ജയേഷ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.ബിജിപാൽ സംഗീതം നിർവ്വഹിക്കുന്നു.ഗാനരചന സന്തോഷ് വർമ്മ.
ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ഉണ്ണി നായർ , ഷാബു പ്രൗദീൻ, ശോഭന വെട്ടിയാർ, ആൽവിൻ മുകുന്ദ്, വൈഷ്ണവ്, പ്രമോദ് വെളിയനാട്, സോഹൻ സീനുലാൽ, അശ്വത്ത്ലാൽ, ഹിൽഡ സാജു എന്നിവരാണ് മറ്റു അഭിനേതാക്കൾ

ഒരു ക്ലീൻ എന്റർടൈനറായ ‘പരിവാറിന്റെ’ ഛായാഗ്രഹണം അൽഫാസ് ജഹാംഗീർ നിർവഹിക്കുന്നു. എഡിറ്റിംഗ്: വി.എസ്. വിശാൽ, കലാ സംവിധാനം: ഷിജി പട്ടണം, ചമയം: പട്ടണം ഷാ, വസ്ത്രാലങ്കാരം: സൂര്യ രാജേശ്വരി, പ്രൊഡക്ഷൻ കൺട്രോളർ: സതീഷ് കാവിൽകോട്ട, സ്റ്റണ്ട് കൊറിയോഗ്രഫി: മാഫിയ ശശി, സൗണ്ട് ഡിസൈൻ: എം.ആർ. കരുണ്‍ പ്രസാദ്, പി ആർ ഒ :എ എസ് ദിനേശ്,അരുൺ പൂക്കാടൻ.
സുധീർ അമ്പലപ്പാടാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ . ഫ്രാഗ്രന്റ് നേച്ചർ ഫിലിം ഡിസ്ട്രിബൂഷൻസും ശ്രീ പ്രിയ കമ്പൈൻസും ചേർന്ന് വിതരണം ചെയ്യുന്ന ചിത്രം 2025 മാർച്ച് 7-ന് തിയറ്ററുകളിലെത്തും.

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

0

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്.അതിനു മുൻപ് തീയേറ്ററുകളിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ചിത്രം ആഗോള തലത്തിൽ 110 കോടിയോളം ഗ്രോസ് നേടി ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു. ഇപ്പോഴിതാ ഒടിടി സ്ട്രീമിങ് ആരംഭിച്ചു 13 ആഴ്ചകൾ പിന്നിടുമ്പോഴും നെറ്റ്ഫ്ലിക്സിൽ ട്രെൻഡിങ് ലിസ്റ്റിൽ നിലനിൽക്കുകയാണ് ലക്കി ഭാസ്കർ. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ തെന്നിന്ത്യൻ ചിത്രമായി ലക്കി ഭാസ്കർ മാറിയിരിക്കുകയാണ്. ഇന്ത്യൻ സിനിമയിൽ തരംഗം സൃഷ്‌ടിച്ച മറ്റൊരു തെന്നിന്ത്യൻ ചിത്രത്തിനും സ്വന്തമാക്കാനാവാത്ത റെക്കോർഡ് ആണ് ഈ ദുൽഖർ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം ഒടിടിയിൽ റിലീസ് ചെയ്ത സമയം മുതൽ ആഗോള തലത്തിൽ ട്രെൻഡിങ് ആയിരുന്നു.

ആ സമയത്ത് ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നെറ്റ്ഫ്ലിക്സ് സ്ട്രീമിങ്ങിൽ ഒന്നാമതായി ട്രെൻഡ് ചെയ്ത ഈ ചിത്രം, സിംഗപ്പൂർ, പാകിസ്ഥാൻ, ബഹ്‌റൈൻ, മാലിദ്വീപ്, കുവൈറ്റ് എന്നിവിടങ്ങളിലും ട്രെൻഡിങ്ങിൽ ആദ്യ പത്തിൽ ഇടം നേടിയിരുന്നു. തീയേറ്ററുകളിൽ പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററായ ചിത്രത്തിന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലും അഭൂതപൂർവമായ സ്വീകരണമാണ് ആഗോള തലത്തിലുള്ള പ്രേക്ഷകർ നൽകിയത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നത്.

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ തീയേറ്ററിൽ റിലീസ് ചെയ്ത ചിത്രം കേരളത്തിലും ഗൾഫിലും തീയേറ്ററുകളിൽ എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആയിരുന്നു ബോക്സ് ഓഫീസ് പ്രകടനത്തിന് പുറമെ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായുള്ള തന്റെ ഗംഭീര പ്രകടനം കൊണ്ടും ദുൽഖർ സൽമാൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയിരുന്നു. ഒരു പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ചിത്രം, 1992 ൽ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിൻ്റെ പശ്‌ചാത്തലത്തിലാണ് കഥ പറയുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്ത ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിച്ചത്. അവതരണം ശ്രീകര സ്റ്റുഡിയോസ്.

സിനിമാ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ച സമരം തള്ളി താരസംഘടന അമ്മ

0

കൊച്ചി: സിനിമാ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ച സമരം തള്ളി താരസംഘടന അമ്മ. വിഷയത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തിന് ശേഷമാണ് അമ്മയുടെ നിലപാട് അറിയിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, സിദ്ദിഖ്, ജഗദീഷും ഉള്‍പ്പടെ മുതിര്‍ന്ന താരങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. മലയാള സിനിമ നിര്‍മ്മാതാക്കളില്‍ ഒരു വിഭാഗം ആഹ്വാനം ചെയ്ത സമരത്തിന് താര സംഘടന അമ്മയുടെ ഭാഗത്ത് നിന്ന് യാതൊരു പിന്തുണയും ഉണ്ടാകില്ലെന്ന് അമ്മ പത്രക്കുറിപ്പിലൂടെ അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സിനിമ വ്യവസായം ചിലരുടെ പിടിവാശി മൂലം അനാവശ്യ സമരത്തിലേക്ക് കടക്കുകയാണെന്ന് താരസംഘടന ആരോപിക്കുന്നത്. സാമ്പത്തിക രംഗം മാത്രമല്ല സിനിമയെ ആശ്രയിച്ച് കഴിയുന്ന നിരവധി തൊഴിലാളികളും അനാവശ്യ സമരം വഴി പ്രതിസന്ധിയിലാകുമെന്നും യോഗം വിലയിരുത്തി.

താരങ്ങളുടെ പ്രതിഫലം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അമ്മ ജനറല്‍ ബോഡിക്ക് ശേഷം മാത്രം ചര്‍ച്ചയാകു. സിനിമയുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഏത് സംഘടനയുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് താരസംഘടനയുടെ നിലപാട്. അമ്മയുടെ അഡ്‌ഹോക്ക് കമ്മിറ്റി അംഗമായ ജയന്‍ ചേര്‍ത്തലയ്ക്ക് എല്ലാ വിധത്തിലുള്ള നിയമ സഹായവും നല്‍കുമെന്ന് യോഗം ഉറപ്പുനല്‍കി. കൊച്ചി അമ്മ ആസ്ഥാനത്ത് നടന്ന യോഗത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി. ടോവിനോ തോമസ്, ബേസില്‍ ജോസഫ്, ജോജു ജോര്‍ജ്, ബിജു മേനോന്‍, വിജയരാഘവന്‍, സായികുമാര്‍, മഞ്ജുപിള്ള, ബിന്ദു പണിക്കര്‍ തുടങ്ങി 50തോളം പേര്‍ പങ്കെടുത്തു.

AMMA opposing the proposed strike previously announced by the Kerala Film Producers’ Association

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ടീസർ പുറത്ത്

0

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം ‘ഹിറ്റ് 3’ ടീസർ പുറത്ത്. നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഈ ടീസർ റിലീസ് ചെയ്തിരിക്കുന്നത്. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസറിനു സർക്കാരിൻ്റെ ലാത്തി എന്ന ടൈറ്റിൽ ആണ് നൽകിയിരിക്കുന്നത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. 2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക.

അതിശക്തമായ പോലീസ് കഥാപാത്രമായാണ് നാനിയെ ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. അർജുൻ സർക്കാർ എന്ന നായക കഥാപാത്രത്തിന്റെ പരുഷമായ സ്വഭാവം പ്രതിഫലിപ്പിക്കുന്ന രീതിയിൽ ആക്ഷനും പഞ്ച് ഡയലോഗുകളും രക്തരൂക്ഷിതമായ രംഗങ്ങളും നിറഞ്ഞ ടീസർ ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഒരു സാധാരണ ആക്ഷൻ ഹീറോ എന്നതിലും കൂടുതൽ ആഴമുള്ള കഥാപാത്രമാണ് അർജുൻ സർക്കാർ എന്ന സൂചനയാണ് ചിത്രത്തിൻ്റെ പോസ്റ്ററുകളും ഇപ്പൊൾ വന്ന ടീസറും നൽകുന്നത്. പോലീസ് ഫോഴ്സിനെ ഒന്നാകെ അലട്ടുന്ന ഒരു കൊലപാതക പരമ്പര അന്വേഷിക്കാൻ എത്തുന്ന നായക കഥാപാത്രമായാണ് നാനി അഭിനയിക്കുന്നത്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വയലൻസ് ഉള്ള ചിത്രവും കഥാപാത്രവും ആയിരിക്കും ഇതെന്നും ടീസർ സൂചിപ്പിക്കുന്നുണ്ട്.

ഗംഭീരമായ സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ ഒരു വമ്പൻ സിനിമാ അനുഭവം നൽകാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. ഛായാഗ്രഹണം – സാനു ജോൺ വർഗീസ്, സംഗീതം – മിക്കി ജെ മേയർ, എഡിറ്റർ – കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ – ശ്രീ നാഗേന്ദ്ര തങ്കാല, രചന – ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ – അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ – നാനി കമരുസു, SFX- സിങ്ക് സിനിമ, വിഎഫ്എക്സ് സൂപ്പർവൈസർ: VFX DTM, ഡിഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് – എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ, പിആർഒ – ശബരി.

ജിയോ ഹോട്ട്സ്റ്റാറിന്റെ ആദ്യത്തെ മലയാളം ഒറിജിനൽ സീരിസ് ” Love Under Construction” ഫെബ്രുവരി 28 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു

0

പ്രണയവും കോമഡിയും കോർത്തിണക്കിയ ഈ സീരീസിന്റെ സ്ട്രീമിംഗ് ഫെബ്രുവരി 28 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ ആരംഭിക്കുന്നു.

അജു വർഗീസും, നീരജ് മാധവും, ഗൗരി ജി. കിഷനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘Love Under Construction’ എന്ന സീരീസിൽ മലയാളികളുടെ പ്രിയപ്പെട്ട താരനിര തന്നെ അണിനിരക്കുന്നു.

ഒരു പ്രവാസി ചെറുപ്പക്കാരന്റെ സ്വപ്നമായ ഒരു വീട്, അതിനൊപ്പം ജീവിതത്തിൽ എത്തിയ പ്രണയം, ഇവ രണ്ടും ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ നേരിടുന്ന സമ്മർദ്ദങ്ങളാണ് ഈ കോമഡി വെബ് സീരീസിൽ പ്രമേയമാകുന്നത്.

വിഷ്ണു ജി. രാഘവ് രചനയും സംവിധാനവും ചെയ്തിരിക്കുന്ന ഈ സീരീസിന്റെ സംഗീതസംവിധാനം ഗോപി സുന്ദറാണ്. Rejaputhra Visual Media – സിന്റെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ചിരിക്കുന്ന ഈ Rom-Com സീരിസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്താണ്. ഈ സീരീസിന്റെ അതിമനോഹരമായ ദൃശ്യങ്ങൾ പകർത്തിയത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയും എഡിറ്റിങ് അർജു ബെനുമാണ്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി എന്നീ ഏഴ് ഭാഷകളിൽ Love Under Construction സ്ട്രീം ചെയ്യും.

ഈ കോമഡി മാജിക് മിസ്സ് ചെയ്യരുത്. സ്ട്രീമിംഗ് ഫെബ്രുവരി 28 മുതൽ JioHotstar-ൽ ആരംഭിക്കും.

പാൻ ഇന്ത്യൻ ചിത്രം കൊരഗജ്ജ റിലീസിന് മുമ്പ് സംവിധായകൻ സുധീർ അത്താവറും സംഘവും മഹാ കുംഭമേളയിൽ പങ്കെടുത്തു അനുഗ്രഹം തേടി

0

ബ്ലോക്ക് ബസ്റ്റർ ചിത്രമായ “കാന്താര”യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ.

ചിത്രം റിലീസ് ആകുന്നതിന് മുൻപ് പ്രശസ്ത സംവിധായകൻ സുധീർ അത്തവറും നിർമ്മാതാവ് ത്രിവിക്രം സപല്യയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിദ്യാധർ ഷെട്ടിയും ചേർന്ന്, കുംഭമേളയിൽ പങ്കെടുത്തു അനുഗ്രഹം തേടി. ത്രിവിക്രമ സിനിമാസ് & സക്സസ് ഫിലിംസ് ഇന്റെ ബാനറിൽ ആണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.

ഹോളിവുഡ്, ബോളിവുഡ് അഭിനേതാക്കളായ കബീർ ബേദി, സന്ദീപ് സോപാർക്കർ, പ്രശസ്ത നൃത്തസംവിധായകൻ ഗണേഷ് ആചാര്യ, ദക്ഷിണേന്ത്യൻ അഭിനേതാക്കളായ ഭവ്യ, ശ്രുതി എന്നിവർക്കൊപ്പം ആറ് ഭാഷകളിൽ പുറത്തിറങ്ങാനിരിക്കുന്ന പാൻ-ഇന്ത്യ സിനിമയാണ് കൊരഗജ്ജ.. തീരദേശ കർണാടക, കേരള പ്രദേശങ്ങളിൽ ആരാധിക്കുന്ന ഒരു ദിവ്യശക്തി ദൈവമാണ് “കൊരഗജ്ജ”.

പ്രശസ്ത ഗായകരായ ശങ്കർ മഹാദേവൻ, ശ്രേയ ഘോഷാൽ, സുനിധി ചൗഹാൻ, ജാവേദ് അലി, അർമാൻ മാലിക്, സ്വരൂപ് ഖാൻ എന്നിവർ ഈ ചിത്രത്തിനായി സുധീർ അത്താവറിൻ്റെ ഹൃദ്യമായ വരികൾക്കും ഗോപി സുന്ദറിൻ്റെ ആകർഷകമായ സംഗീതം ചിത്രത്തിന് ജീവൻ പകരുന്നു.

15-20-ലധികം സംവിധായകരും നിർമ്മാതാക്കളും കൊരഗജ്ജ പ്രഭുവിൻ്റെ കഥ ബിഗ് സ്‌ക്രീനിലെത്തിക്കാൻ ശ്രമിച്ചെങ്കിലും പല തടസ്സങ്ങൾ കാരണം അവരുടെ ശ്രമങ്ങൾ പരാജയപ്പെട്ടു.ചിത്രീകരണത്തിനിടെ ഗുണ്ടാ ആക്രമണങ്ങളും നിരവധി ബുദ്ധിമുട്ടുകളും സഹിക്കാതെ സംവിധായകൻ സുധീർ അത്താവർ തൻ്റെ മാസ്റ്റർപീസ് സ്വപ്ന ചിത്രം ഒരുക്കുന്നത് . മഹാ കുംഭമേളയ്ക്ക് ശേഷം, ചിത്രം രാജ്യവ്യാപകമായി റിലീസ് ചെയ്യാൻ ടീം ഒരുങ്ങുകയാണ്.
പി ആർ ഓ : വിവേക് വിനയരാജ്