തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസി’ൻറെ ചിത്രീകരണം ആരംഭിച്ചു. 40 ദിവസം നീണ്ടു നിൽക്കുന്ന ഹൈദരാബാദ് ഷെഡ്യൂളിൽ നാനി ഇന്ന് ജോയിൻ ചെയ്തു. വളരെ വേഗത്തിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ജൂൺ 21 നാണ് ആരംഭിച്ചത്. 2026 മാർച്ച് 26 നാണ് ചിത്രം ആഗോള റിലീസായി എത്തുക. ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ്.
ജൂൺ 21 ന് നാനി കഥാപാത്രത്തിൻ്റെ കുട്ടിക്കാല രംഗങ്ങൾ ചിത്രീകരിച്ച് കൊണ്ടാണ് ഷൂട്ടിംഗ് ആരംഭിച്ചത്. ഇപ്പൊൾ ഒരാഴ്ചക്ക് ശേഷം നാനി ചിത്രത്തിൽ ജോയിൻ ചെയ്തത് ഒരു മാസ് പോസ്റ്റർ പുറത്ത് വിട്ട് കൊണ്ടാണ് അണിയറ പ്രവർത്തർ പ്രഖ്യാപിച്ചത്. ഹൈദരാബാദിൽ ഒരുക്കിയ കൂറ്റൻ സെറ്റിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ആഗോള തലത്തിൽ എട്ട് ഭാഷകളിൽ ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുക. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ ചിത്രമെത്തും.
ചിത്രത്തിൻ്റെ കഥാന്തരീക്ഷം, ഭാഷ, കഥ അവതരിപ്പിക്കുന്ന ശൈലി എന്നിവയെ എല്ലാം പ്രതിഫലിപ്പിക്കുന്ന ഒരു ഗ്ലിമ്പ്സ് വീഡിയോ നേരത്തെ പുറത്ത് വിട്ടിരുന്നു. ചിത്രത്തിന് വേണ്ടി വലിയ ശാരീരിക പരിവർത്തനത്തിന് വിധേയനായ നാനിയുടെ ഏറ്റവും ശക്തമായ കഥാപാത്രമായിരിക്കും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുക. ശ്രീകാന്ത് ഒഡെല രചിച്ച ശക്തവും ആകർഷകവുമായ തിരക്കഥയിൽ, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു മാസ്സ് അവതാരമായി, ഏറ്റവും തീവ്രമായ ശരീര ഭാഷയോടെ നാനിയെ അവതരിപ്പിക്കുമെന്നുള്ള ഉറപ്പാണ് അണിയറ പ്രവർത്തകർ നൽകുന്നത്. നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് ‘ദ പാരഡൈസ്’ ഒരുങ്ങുന്നത്.
രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിർമ്മാതാവ്- സുധാകർ ചെറുകുറി, ബാനർ- എസ്എൽവി സിനിമാസ്, ഛായാഗ്രഹണം – സി എച്ച് സായ്, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ് – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, ഓഡിയോ – സരിഗമ മ്യൂസിക്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.
രശ്മിക മന്ദാനയുടെ ഏറ്റവും പുതിയ ചിത്രമായ ‘മൈസ’യുടെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി . ‘മൈസ’ എന്ന ആകർഷകമായ പേര് നൽകിയിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ രശ്മിക തന്റെ ഇൻസ്റ്റ പേജിലൂടെയാണ് പുറത്തുവിട്ടത് . രശ്മികയുടെ കണ്ണുകളിൽ തീക്ഷ്ണതയും ധൈര്യവും പ്രകടമാകുന്ന പോസ്റ്ററിൽ, മുഖത്തും ശരീരത്തിലും രക്തക്കറകളോടെ പേടിപ്പിക്കുന്ന ഭാവം പ്രകടിപ്പിക്കുന്നു.
പരമ്പരാഗത സാരിയും ആദിവാസി സ്ത്രീയെ പ്രതിഫലിപ്പിക്കുന്ന ആഭരണങ്ങളും അണിഞ്ഞ രശ്മിക, ചന്ദ്രന്റെ ആകൃതിയിലുള്ള പൊട്ടും ധരിച്ച് ഒരു ഗോണ്ട് വനിതയുടെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. വൈകാരികവും ആക്ഷൻ നിറഞ്ഞതുമായ ഒരു ത്രില്ലർ ചിത്രമായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ‘മൈസ’യുടെ ഫസ്റ്റ് ലുക്ക് ആരാധകർക്കിടയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ഈ ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. പ്രീ-പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ രണ്ട് വർഷത്തെ കഠിനാധ്വാനം വേണ്ടിവന്നതായി നിർമ്മാതാക്കൾ വെളിപ്പെടുത്തി. ചിത്രത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
10 വർഷങ്ങൾക്ക് ശേഷം സൂപ്പർതാരം എസ് ജെ സൂര്യ വീണ്ടും സംവിധാന കുപ്പായമണിയുന്നു. എസ് ജെ സൂര്യ പ്രധാന വേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും എസ് ജെ സൂര്യയുടെ നിർമാണ കമ്പനിയായ എയ്ഞ്ചൽ സ്റ്റുഡിയോസുമായി സഹകരിച്ചാണ് നിർമ്മിക്കുന്നത്. ‘കില്ലർ’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ നിർമാണ രംഗത്തും ശ്രീ ഗോകുലം മൂവീസ് വീണ്ടും സജീവമാകാൻ ഒരുങ്ങുന്നു. കോ പ്രൊഡ്യൂസെഴ്സ് : വി സി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി
വാലി, ഖുഷി,ന്യു തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത എസ് ജെ സൂര്യ ഇത്തവണ വൻ താരനിരയെ അണിനിരത്തിയാണ് “കില്ലർ” ഒരുക്കുന്നത്. ബിഗ് ബഡ്ജറ്റിൽ നിർമിക്കുന്ന ചിത്രം 5 ഭാഷകളിലാണ് റിലീസിനെത്തുന്നത്.
ഒരു പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന പ്രോജക്ടിൽ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച പ്രതിഭകളാണ് ക്യാമറയ്ക്ക് മുന്നിലും പിന്നിലും അണിനിരക്കുന്നത്. ചിത്രത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.
മലയാളത്തിൽ സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പൻ, ജയസൂര്യ നായകനാകുന്ന കത്തനാർ, ദിലീപ് നായകനാകുന്ന ബ ബ ഭ തുടങ്ങിയ വമ്പൻ ചിത്രങ്ങളാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ അണിയറയിൽ ഒരുങ്ങുന്നത്. പിആർഒ – ശബരി
ദുൽഖർ സൽമാൻ നായകനാവുന്ന “ഐ ആം ഗെയിം” എന്ന നഹാസ് ഹിദായത്ത് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിനായി ഗംഭീര ആക്ഷൻ രംഗങ്ങളാണ് ഇപ്പോൾ ഒരുക്കുന്നത്. ചിത്രത്തിന് സംഘട്ടന സംവിധാനം നിർവഹിക്കുന്നത് തെന്നിന്ത്യയിലെ പ്രശസ്ത സംഘട്ടന സംവിധായകരായ അൻപറിവ് മാസ്റ്റേഴ്സ് ആണ്. ആക്ഷന്‍ വലിയ പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഹൈലൈറ്റ് അൻപറിവ് മാസ്റ്റേഴ്സ് ഒരുക്കുന്ന വമ്പൻ സംഘട്ടന രംഗങ്ങൾ ആയിരിക്കും എന്നാണ് സൂചന. ഇപ്പോഴിതാ ചിത്രത്തിലെ ഒരു മെഗാ മാസ്സ് ആക്ഷൻ സീക്വൻസിന്റെ ചിത്രീകരണത്തിന് ശേഷം സംവിധായകൻ നഹാസ് ഹിദായത്ത് സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. അൻപറിവ് മാസ്റ്റേഴ്സ് , ഛായാഗ്രാഹകൻ ജിംഷി ഖാലിദ് എന്നിവർക്കൊപ്പമുള്ള തന്റെ ചിത്രം പങ്ക് വഹ് കൊണ്ട് നഹാസ് കുറിച്ചത്, “ഒരു വമ്പൻ സിനിമാറ്റിക് പ്രകമ്പനത്തോടെ ദിവസം പൂർത്തിയാക്കി” എന്നാണ്. ‘ ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി ഒരുക്കുന്ന “ഐ ആം ഗെയിം” ൽ ദുൽഖർ സൽമാനൊപ്പം ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ എന്നിവരും വേഷമിടുന്നുണ്ട്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം ഒരുക്കുന്നത്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന “ഐ ആം ഗെയിം” ന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം നടന്നത് തിരുവനന്തപുരത്താണ്. കബാലി, കെജിഎഫ് സീരിസ്, കൈതി, വിക്രം, ലിയോ, സലാർ എന്നീ പാൻ ഇന്ത്യൻ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിർവഹിച്ചിട്ടുള്ള അൻപറിവ് മാസ്റ്റേഴ്സ് “ആർഡിഎക്സ്” എന്ന ചിത്രത്തിന് ശേഷം വീണ്ടും നഹാസ് ഹിദായത്തുമായി കൈകോർക്കുന്ന ചിത്രം കൂടിയാണ് “ഐ ആം ഗെയിം”.
ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, പിആർഒ- ശബരി
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പൻ’ എന്ന സുരേഷ് ഗോപി ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു. ജന്മദിനം ആഘോഷിക്കുന്ന സുരേഷ് ഗോപിക്ക് ആശംസകൾ നേർന്ന് കൊണ്ട് ഒരു മാസ്സ് ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇന്ന് രാവിലെ ചിത്രത്തിൻ്റെ സെറ്റിൽ നിന്ന് പുറത്ത് വിട്ട ജന്മദിന സ്പെഷ്യൽ വീഡിയോയും ഇപ്പൊൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസേർസ് – വി.സി. പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി.
അഭിനയ ആണ് ചിത്രത്തിലെ നായിക. ലാൽ, ഇന്ദ്രജിത് സുകുമാരൻ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, ലാലു അലക്സ്, കബീർ ദുഹാൻ സിംഗ്, ജോണി ആൻ്റെണി, ബിജു പപ്പൻ, മേഘന രാജ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങൾ ഉൾപ്പെടെ എഴുപതിൽപ്പരം അഭിനേതാക്കൾ ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. വലിയ മുതൽമുടക്കിൽ ഒരു മാസ് ആക്ഷൻ ചിത്രമായിട്ടാണ് “ഒറ്റക്കൊമ്പൻ” ഒരുക്കുന്നത്.
രചന – ഷിബിൻ ഫ്രാൻസിസ്, ഛായാഗ്രഹണം – ഷാജികുമാർ, സംഗീതം – ഹർഷവർദ്ധൻരമേശ്വർ, എഡിറ്റിംഗ്- ഷഫീഖ് വി ബി, ഗാനങ്ങൾ – വയലാർ ശരത്ച്ചന്ദ്ര വർമ്മ, കലാസംവിധാനം – ഗോകുൽ ദാസ്, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ – അനീഷ് തൊടുപുഴ, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ദു പനയ്ക്കൽ, കാസ്റ്റിംഗ് ഡയറക്ടർ – ബിനോയ് നമ്പാല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – കെ.ജെ. വിനയൻ. ദീപക് നാരായൺ , പ്രൊഡക്ഷൻ മാനേജേർ – പ്രഭാകരൻ കാസർകോഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി, ഫോട്ടോ – റോഷൻ, പിആർഒ – വാഴൂർ ജോസ്, ശബരി
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി, പാലക്കാട്, പത്തനംതിട്ട, വയനാട് ജില്ലകളിലും നിലമ്പൂർ, കുട്ടനാട്, ചേർത്തല, ഇരിട്ടി താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമാണ്.
വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷ, പശ്ചിമ ബംഗാൾ തീരങ്ങൾക്കും മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി വടക്കൻ ഒഡിഷ, ഗംഗ തട പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഛത്തീസ്ഗഢ് മേഖലകളിലേക്ക് സഞ്ചരിക്കാൻ സാധ്യതയുണ്ട്. ജൂൺ 29 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കേരളത്തിൽ മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഓറഞ്ച് അലർട്ട്:
ഇന്ന് (27/06/2025): എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട്.
നാളെ (28/06/2025): പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴicode, വയനാട്, കണ്ണൂർ. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.
യെല്ലോ അലർട്ട്:
27/06/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.
28/06/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കാസർഗോഡ്.
29/06/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ. യെല്ലോ അലർട്ട് ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴ പ്രതീക്ഷിക്കുന്നു.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
തമിഴ് സൂപ്പർ താരം ധനുഷിനെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കിയ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം “കുബേര” 100 കോടി ക്ലബിൽ ഇടം പിടിച്ചു. റിലീസ് ചെയ്ത് ആദ്യ 5 ദിനം കൊണ്ട് ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ നൂറു കോടി പിന്നിട്ടു എന്ന വിവരമാണ് ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുന്നത്. ആദ്യ ദിനം മുതൽ തന്നെ ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിന് വമ്പൻ നിരൂപക പ്രശംസയും ലഭിച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിച്ചത്. കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണിങ് നേടിയ ചിത്രം ഏറ്റവും വേഗത്തിൽ 100 കോടി ക്ലബിൽ ഇടം പിടിക്കുന്ന ധനുഷ് ചിത്രങ്ങളിലൊന്ന് കൂടിയാണ്. ആദ്യ ദിനം ആഗോള ഗ്രോസ് ആയി 30 കോടിയോളം സ്വന്തമാക്കിയ ചിത്രം, രണ്ടാം ദിനം കൊണ്ട് തന്നെ 50 കോടി പിന്നിട്ടിരുന്നു. മൂന്നാം ദിനവും നാലാം ദിനവും ബോക്സ് ഓഫീസിൽ സ്ഥിരതയാർന്ന പ്രകടനമാണ് ചിത്രം നടത്തിയത്. തമിഴിലും തെലുങ്കിലുമായി ഒരുക്കിയ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ബ്ലോക്ക്ബസ്റ്റർ കുതിപ്പാണ് തെലുങ്ക് സംസ്ഥാനങ്ങളിൽ നടത്തുന്നത്. ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും തെലുങ്ക് ഗ്രോസ്സർ ആയും ചിത്രം മാറുകയാണ്.
വിദേശ മാർക്കറ്റുകളിലും ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഗ്രോസ്സർ ആയി “കുബേര” മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ വീക്കെൻഡിൽ ബുക്ക് മൈ ഷോയിലും ടിക്കറ്റ് വില്പനയിൽ റെക്കോർഡ് ട്രെൻഡിങ് ആണ് ചിത്രം കാഴ്ചവെച്ചത്. ധനുഷിനൊപ്പം തെലുങ്ക് സൂപ്പർതാരം നാഗാർജുനയും പ്രധാന വേഷം ചെയ്ത ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് രശ്മിക മന്ദനയാണ്. വമ്പൻ കാൻവാസിൽ ഒരുക്കിയ ചിത്രം ആക്ഷൻ ഡ്രാമ, പ്രതികാരം, വൈകാരിക നിമിഷങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി, തീവ്രമായ കഥാസന്ദർഭങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത്. ദേവ എന്ന് പേരുള്ള ഒരു യാചകനായി വേഷമിട്ട ധനുഷിന്റെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.
ദീപക് ആയി നാഗാർജുന, സമീറ ആയി രശ്മിക, നീരജ് എന്ന വില്ലൻ വേഷത്തിൽ ജിം സർഭ് എന്നിവരും തങ്ങളുടെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടി. ഹരീഷ് പേരടി, ദലിപ് താഹിൽ എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. പാൻ ഇന്ത്യൻ ചിത്രമായി തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ ആണ് ചിത്രം റിലീസ് ചെയ്തത്. സുനിൽ നാരംഗ്, പുസ്കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ്.
ഛായാഗ്രഹണം – നികേത് ബൊമ്മി, എഡിറ്റർ – കാർത്തിക ശ്രീനിവാസ് ആർ, സംഗീതം – ദേവിശ്രീ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈൻ – തൊട്ട ധരണി
ജനപ്രിയ നായകൻ ദിലീപിന്റെ “പ്രിൻസ് ആൻഡ് ഫാമിലി ZEE5 ഇൽ 100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്ഓടെ പ്രദർശനം തുടരുന്നു. ഗൂഗിള്‍ ട്രെൻഡിങ് ഡാറ്റ പ്രകാരം “Most Searched Movie” എന്ന ലേബൽ ഈ കൊച്ചു കുടുംബ ചിത്രം കീഴടക്കി മുന്നേറുകയാണ്.
മനോരഥങ്ങൾ, ഐഡന്റിറ്റി, ദാവീദ് പോലുള്ള മികച്ച മലയാളം സിനിമകൾ തുടർച്ചയായി അവതരിപ്പിക്കുകയാണ് ZEE5. “നമ്മുടെ ഭാഷ നമ്മുടെ കഥകൾ” എന്ന ടാഗിൽ പുതിയ രൂപത്തിലും പുതിയ ഭാവത്തിലും ആണ് ZEE5 മലയാളികളുടെ ഹൃദയം കവർന്നിരിക്കുന്നത്.റിലീസ് ചെയ്ത് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ചിത്രം 100 മില്യൺ സ്ട്രമിങ് മിനിറ്റ്സ് പൂർത്തിയാക്കി സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിരിക്കുകയാണ്.
പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തിയ ‘പ്രിൻസ് ആൻഡ് ഫാമിലി’ പുതിയ നേട്ടം കൊണ്ട് മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന മുഹൂർത്തമാണ് നൽകിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയും റിവ്യൂ പ്ലാറ്റ്ഫോമുകളിലൂടെയും വലിയ രീതിയിൽ ചർച്ചയായ സിനിമ ZEE5 ഇൽ തന്നെ നമ്പർ 1 ചിത്രം ആയി മാറിക്കഴിഞ്ഞു.
റാണിയാ,ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ്, ബിന്ദു പണിക്കർ, ജോണി ആന്റണി, മഞ്ജു പിള്ള എന്നിവരടക്കം തിളക്കമാർന്ന ഒരു താരനിരയും, ഉർവശിയുടെ പ്രത്യേക ഗസ്റ്റ് റോളും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു ഫാമിലി കോമഡി ചിത്രമായി ‘പ്രിൻസ് ആൻഡ് ഫാമിലി’ ZEE5-ൽ പ്രദർശനം തുടരുന്നു.
മലയാളത്തിലും തമിഴിലും ZEE5-ൽ ഈ ചിത്രം പ്രേക്ഷകർക്ക് കാണാവുന്നതാണ്.
തിരുവനന്തപുരം :മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കൽ റിപ്പോർട്ട്. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ആണ് നിലവിൽ ചികിത്സയെന്നു റിപ്പോർട്ടിൽ പറയുന്നു.
വി എസ് അച്യുതാനന്ദനെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയില്‍ എത്തിയിരുന്നു. നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ ഡോക്ടര്‍മാരോടും ബന്ധുക്കളോടും വി എസിന്റെ ആരോഗ്യസ്ഥിതി തിരക്കി. തിരുവനന്തപുരം എസ്യുടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് വി എസ് അച്യുതാനന്ദന്.
കഴിഞ്ഞ ഞായറാഴ്ചത്തെ പതിവ് പരിശോധനയ്ക്ക് ശേഷം ആശുപത്രി വിട്ട വി എസിന് തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആരാധകനെ പ്രഥമസ്ഥാനത്തിലിരുത്തിയ പരീക്ഷണങ്ങൾ , റെക്കോർഡ് പങ്കാളിത്തത്തിന് വഴിവെച്ച ഉപഭോക്തൃകേന്ദ്രികൃത നവീകരണങ്ങൾ മുതൽ, ചരിത്രത്തിൽ ആദ്യമായുള്ള പരസ്യദാതാക്കളുടെ പങ്കാളിത്തം വരെ ( , 425+ ) , ഇതുവരെ കണ്ടിട്ടില്ലാത്ത സബ്സ്ക്രൈബർ വളർച്ചയോടെ, ജിയോസ്റ്റാറിന്റെ ‘ടാറ്റാ ഐപിഎൽ 2025: ഒന്നാം സ്ഥാനങ്ങളുടെ വർഷം’’ ന്റെ റിപ്പോർട്ട് ടൂർണമെന്റിന്റെ ചരിത്രാത്മക സ്വാധീനം സമഗ്രമായി രേഖപ്പെടുത്തുന്നു.
ബാലി, ഇന്തോനേഷ്യ – ജൂൺ 25, 2025: മീഡിയ പാർട്ണേഴ്സ് ഏഷ്യ (MPA) യുമായി ചേർന്ന്, ജിയോസ്റ്റാർ APOS സമ്മേളനത്തിൽ ‘ടാറ്റാ ഐപിഎൽ 2025 – A Year of Firsts’ എന്ന റിപ്പോർട്ട് പുറത്തിറക്കി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിജയകരമായ സീസണായി മാറിയ ടാറ്റാ ഐപിഎൽ 2025 എങ്ങനെ വ്യത്യസ്ത റെക്കോർഡുകളും, വ്യവസായത്തിലെ കുതിപ്പുകളും എന്നതാണ് ഈ റിപ്പോർട്ടിന്റെ ഉള്ളടക്കം.
ജിയോസ്റ്റാർ, ലീനിയർ ടിവിയിലും ഡിജിറ്റലിലും ഐപിഎൽ അനുഭവം പൂർണ്ണമായി മാറ്റിമറിച്ചു — ആരാധകർ, ബ്രാൻഡുകൾ, പങ്കാളികൾ എന്നിവർ ലൈവ് സ്പോർട്സുമായി ബന്ധപ്പെടുന്ന രീതി പുനർനിർവചിച്ചു. ഉപയോക്താവിനെ കേന്ദ്രീകരിച്ച ഡിസൈൻ ചിന്തയുടെ അടിസ്ഥാനത്തിൽ, എല്ലാ ഉപകരണങ്ങളിലും, ഫോർമാറ്റുകളിലും, ഭാഷകളിലുമായി വ്യക്തിപരവും ഉൾക്കൊള്ളുന്നതുമായ അനുഭവങ്ങൾ ജിയോസ്റ്റാർ ഒരുക്കി.
“ടാറ്റാ ഐപിഎൽ 2025 ഒരു സീസണല്ലാതിരുന്നു — അത് ഒരു അനുഭവമായി. അത് കളിയുടെ അതിരുകൾ മറികടന്ന് കഥപറയലിലും, സംസ്കാരത്തിലും, വാണിജ്യത്തിലും ഒരുമിച്ചു ചേരുന്ന 2 / 4 ഒരു ആഘോഷമായിരുന്നു. ഓരോ സ്ക്രീനും വ്യക്തിപരമായി അനുഭവപ്പെടണം, ഓരോ ഇടപെടലും അർത്ഥവത്തായിരിക്കണം, ഓരോ നിമിഷവും ഓർമ്മക്കൊപ്പം നിലനില്‍ക്കണം എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഈ ഐപിഎൽ സീസൺ ആരാധനയുടെ എല്ലാ രൂപങ്ങളും ആഘോഷിച്ചതാണ്. സംഖ്യകളിൽ അല്ല, പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ നിമിഷങ്ങളിലാണ് ഐപിഎല്ലിന്റെ യഥാർത്ഥ വിജയം.” എന്ന് ജിയോസ്റ്റാർ CEO – സ്പോർട്സ് & ലൈവ് എക്സ്പീരിയൻസസ് ആയ സഞ്ജോഗ് ഗുപ്ത പറഞ്ഞു.
കണക്റ്റഡ് ടിവിയോ മൊബൈലോ ആകട്ടെ, അനുഭവം ഡിസൈൻ ചെയ്തത് അവബോധജന്യവും ആഴത്തിലുള്ളതും ഉൾക്കാഴ്ചാധിഷ്ഠിതവുമാകാൻ വേണ്ടിയാണ്, ഇത് ഇക്കോസിസ്റ്റത്തിലെ എല്ലാ പങ്കാളികൾക്കും പുതിയ മൂല്യം തുറന്നുകൊടുത്തു. ഈ ഡിസൈൻ തത്വമനുസരിച്ച് ആരാധകരുടെ ഇടപെടൽ വർധിപ്പിച്ചതിനോടൊപ്പം, വഴക്കമുള്ള പരിഹാരങ്ങൾ, ലക്ഷ്യബന്ധിതമായ എത്തിച്ചേരൽ, എല്ലാ പ്ലാറ്റ്ഫോമുകളിലുമുള്ള അളക്കാവുന്ന ഫലങ്ങൾ എന്നിവയിലൂടെ പരസ്യദാതാക്കൾക്കും വിതരണ പങ്കാളികൾക്കും പുതിയ അവസരങ്ങൾ തുറന്നുകൊടുത്തു. ഇതിന്റെ ഫലമായി, ടൂർണമെന്റ് വ്യവസായത്തിലെ ആദ്യത്തെ നേട്ടങ്ങളുടെ ഒരു പ്രദർശനമായി മാറി.
ഒന്നാം സ്ഥാനങ്ങളുടെ വർഷം – IPL 2025 പ്രധാന ഹൈലൈറ്റുകൾ
പ്രമാണം (Scale)
1.19 ബില്യൺ മൊത്തം റീച്ച്: ടിവിയിൽ 537 മില്യൺ, ഡിജിറ്റലിൽ 652 മില്യൺ – ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയത്
514 ബില്യൺ മിനിറ്റുകൾ ട്രാക്ക് ചെയ്യുന്ന ടൂർണമെന്റ് വാച്ച് ടൈം
129 മില്യൺ Star Sports HD ദർശകർ
840 ബില്യൺ മിനിറ്റ് ആകെ വാച്ച് ടൈം
സ്റ്റാർ സ്പോർട്സിലെ ഐപിഎൽ കാണികളിൽ 47% പേർ സ്ത്രീകളാണ്.
എൻഗേജ്മെന്റ് (Engagement)
MaxView 3.0 ഉപയോഗിച്ചത് മൊബൈൽ വിയ്യൂവർസ്ന്റെ 30%
പ്രാദേശിക ഭാഷാ റീച്ച് വളർച്ച (YoY): ഹിന്ദി: +31%; തെലുങ്ക്: +87%; തമിഴ്: +52%; കന്നഡ: +65%; ബെംഗാളി: +34%; ഹരിയാന: +47%
3.83 ബില്യൺ സോഷ്യൽ മീഡിയ ഇന്ററാക്ഷനുകൾ
44% മൊബൈൽ ദർശകർ ‘ജീറ്റോ ധൻ ധന ധൻ’ പ്ലേ-എലോംഗ് ഗെയിം കളിച്ചു
ബ്രാൻഡുകൾ (Brand) •● ജിയോസ്റ്റാറിലെ പരസ്യദാതാക്കളുടെ വർഷമായിരുന്നു അത്, 425+ പരസ്യദാതാക്കൾ; 40 സവിശേഷ വിഭാഗങ്ങളിലായി 270+ പുതുമുഖങ്ങൾ
● മാർക്കറ്റ് ലീഡർമാർ മുതൽ വെല്ലുവിളികൾ നേരിടുന്നവർ വരെ, 9 വിഭാഗങ്ങളിലായി 32 ബ്രാൻഡുകൾ നീൽസന്റെ തേർഡ് പാർട്ടി measurement പ്രയോജനപ്പെടുത്തി.
സാങ്കേതികവിദ്യ (Technology)
Multicam 16:9: ബാറ്റർ കാം, ബോളർ കാം, സ്റ്റംപ് കാം എന്നിവയ്ക്ക് ഇടയിൽ സ്വിച്ച് ചെയ്യാം
360° / VR Streaming: മൊബൈലിലും JioDive പോലുള്ള VR ഡിവൈസുകളിലും ലൈവ് ആകാം 4 / 4
MaxView 3.0: വെർട്ടിക്കൽ കാഴ്ച; സ്വൈപ്പ് അപ്പ് – ഹൈലൈറ്റുകൾ, സ്വൈപ്പ് സൈഡ് – മറ്റു ക്യാമറ ആംഗിളുകൾ
CTV വോയ്സ് അസിസ്റ്റ് സെർച്ച്: ശബ്ദത്തിലൂടെ നിയന്ത്രിക്കാൻ കഴിയുന്ന hands-free അനുഭവം
FAST ചാനലുകൾ: പരസ്യ പിന്തുണയുള്ള, സൗജന്യമായ ടാറ്റാ ഐപിഎൽ ഡെഡിക്കേറ്റഡ് ചാനലുകൾ
AI സപ്പോർട്ടഡ് Highlights: മത്സരാനന്തരം കുറച്ച് മിനിറ്റുകൾക്കകം ഓട്ടോമാറ്റിക് ഹൈലൈറ്റുകൾ ലഭ്യമായത്
ലൈവ് ട്രാൻസ്ലേഷൻ (AI): വിദഗ്ദ്ധരുടെ കമന്ററികൾ തൽക്ഷണം പലഭാഷകളിലേക്കു് മാറ്റം
കാഴ്ചക്കാരില്ലാത്തവർക്കായുള്ള ഓഡിയോ വിവരണം
ഇന്ത്യൻ സൈൻ ലാംഗ്വേജ് ഉപയോഗിച്ചുള്ള ലൈവ് വിവരണം
പൂർണ്ണ റിപ്പോർട്ട് ലഭ്യമാകുന്നത് ഇവിടെ: www.jiostar.com / www.aposlive.com
ജിയോസ്റ്റാർ ഭാവിയിലേക്കുള്ള ദിശയിൽ മുന്നേറുമ്പോൾ, ടാറ്റാ ഐപിഎൽ 2025 സംയുക്തമായ അനുഭവങ്ങൾ, ടെക്നോളജി, കഥ, ഉപഭോക്തൃ കേന്ദ്രീകൃത സമീപനം എന്നിവയുടെ യാഥാർത്ഥ്യമായി മാറുന്നു – ആരാധകർക്കും ബ്രാൻഡുകൾക്കും ഒരേ പോലെ മറക്കാനാകാത്ത അനുഭവമായി മാറുന്നു.
തെലങ്കാന : റെയിൽവേ ട്രാക്കിൽ യുവതി കാർ ഓടിച്ചു കയറ്റി. തെലങ്കാനയിലെ ശങ്കർപള്ളിയിലാണ് സംഭവം. ഇതോ തുടർന്ന് ബെംഗളൂരു – ഹൈദരാബാദ് ട്രെയിൻ നിർത്തേണ്ടിവന്നു. യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്തിനാണ് യുവതി റെയിൽവേ ട്രാക്കിൽ കാർ ഓടിച്ചു കയറ്റിയെതെന്ന് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരുന്നു. നിലവിൽ യുവതി റെയിൽവേ ട്രാക്കിൽ കാർ ഓടിച്ച് കയറ്റിയത് ഞെട്ടിക്കുന്ന സംഭവമായി മാറിയിരിക്കുന്നു. സോഷ്യൽ മീഡിയിൽ വീഡിയോയും പ്രചരണമാണ്.
തെലങ്കാന : റെയിൽവേ ട്രാക്കിൽ യുവതി കാർ ഓടിച്ചു കയറ്റി. തെലങ്കാനയിലെ ശങ്കർപള്ളിയിലാണ് സംഭവം. ഇതോ തുടർന്ന് ബെംഗളൂരു – ഹൈദരാബാദ് ട്രെയിൻ നിർത്തേണ്ടിവന്നു. യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്തിനാണ് യുവതി റെയിൽവേ ട്രാക്കിൽ കാർ ഓടിച്ചു കയറ്റിയെതെന്ന് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരുന്നു. നിലവിൽ യുവതി റെയിൽവേ ട്രാക്കിൽ കാർ ഓടിച്ച് കയറ്റിയത് ഞെട്ടിക്കുന്ന സംഭവമായി മാറിയിരിക്കുന്നു. സോഷ്യൽ മീഡിയിൽ വീഡിയോയും പ്രചരണമാണ്.
ഥാർ മുഖം മിനുക്കി അവതരിപ്പിക്കാന്‍ മഹീന്ദ്ര ഒരുങ്ങുകയാണ്. മുഖം മിനുക്കിയെത്തുന്ന 3 ഡോര്‍ ഥാറിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. ഫീച്ചറുകളില്‍ മാറ്റം ഉണ്ടെങ്കിലും പെട്രോള്‍, ഡീസല്‍ എന്ജിന് ഓപ്ഷനുകളില്‍ മാറ്റങ്ങളില്ലാതെയാണ് ഫേസ്ലിഫ്റ്റഡ് മോഡല്‍ എത്തുക. മാറ്റങ്ങളില്‍ പലതും ഥാര്‍ റോക്സില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ്. മിഡ് ലൈഫ് മേക്ക് ഓവറിലെത്തുന്ന ഥാറിലെ പ്രധാന മാറ്റങ്ങളെ അറിയാം.
മുഖം മിനുക്കിയെത്തുന്ന 3 ഡോര്‍ ഥാറിന്റെ കാബിന്റെ ചിത്രങ്ങള്‍ അടക്കം ഇത്തവണ പുറത്തുവന്നിട്ടുണ്ട്. കറുപ്പ് തീം തന്നെയാണ് കാബിനില്‍ തുടരുന്നത്. കൂടുതല്‍ വലിയ 10.25 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം ഥാര്‍ റോക്സില്‍ നിന്നും 3 ഡോര്‍ ഥാറിലേക്കും എത്തുന്നു. പുറത്തുവന്ന ചിത്രങ്ങളില്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണെങ്കിലും പുതിയ ഥാറില്‍ 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവേഴ്സ് ഡിസ്പ്ലേ ഉള്‍പ്പെടുത്താനുള്ള സാധ്യത തള്ളാനാവില്ല. ഫ്രണ്ട് ഡോര്‍ പാനലിലേക്ക് പവര്‍ വിന്‍ഡോ സ്വിച്ച് കണ്ട്രോള് പാനല്‍ മാറ്റിയിട്ടുണ്ട്. ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, പ്രീമിയം സൗണ്ട് സിസ്റ്റം എന്നിവയും അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ടോഗിള്‍ സ്വിച്ചുകള്‍, മാനുവല്‍ ഗിയര്‍ നോബ്, സീറ്റ് അപോള്‍സ്ട്രി എന്നിവയെല്ലാം മാറ്റമില്ലാതെ തുടരുന്നു.