Home Blog Page 155

പ്രേംനസീര്‍ സുഹൃത് സമിതി – ഉദയ സമുദ്ര ഗ്രൂപ്പ്ഏഴാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു

0

പ്രേംനസീര്‍ ചലച്ചിത്ര ശ്രേഷ്ഠ പുരസ്‌ക്കാരം : ജഗദീഷ്
മികച്ച ചിത്രം – കിഷ്‌കിന്ധാകാണ്ഡം : മികച്ച സംവിധായകന്‍ – മുസ്തഫ
മികച്ച നടന്‍ – വിജയരാഘവന്‍ : മികച്ച നടി – ഷംലഹംസ…………

പ്രേംനസീര്‍ സുഹൃത് സമിതി – ഉദയ സമുദ്ര ഗ്രൂപ്പ് ഏഴാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു.

സംവിധായകന്‍ തുളസിദാസ് ചെയര്‍മാനും, സംഗീതജ്ഞന്‍ ദര്‍ശന്‍രാമന്‍, മുന്‍ദൂരദര്‍ശന്‍ വാര്‍ത്താ അവതാരക മായാശ്രീകുമാര്‍, സംവിധായകന്‍ ജോളിമസ് എന്നിവര്‍ മെമ്പര്‍മാരായിട്ടുള്ള ജൂറിയാണ് 2024ലെ ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്.
നടന്‍ ജഗദീഷിന് 2025 ലെ പ്രേംനസീര്‍ ചലച്ചിത്ര ശ്രേഷ്ഠപുരസ്‌ക്കാരം സമര്‍പ്പിക്കുന്നു. 10001 രൂപയും പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഫലകവും പ്രശസ്തി പത്രവുമാണ് ജഗദീഷിന് സമര്‍പ്പിക്കുന്നത്.

മികച്ച ചിത്രം – കിഷ്‌കിന്ധാകാണ്ഡം, മികച്ച രണ്ടാമത്തെ ചിത്രം – മുറ, മികച്ച സാമൂഹിക പ്രതിബദ്ധതാ ചിത്രം – ഉരുള്‍,
മികച്ച സംവിധായകന്‍ – മുസ്തഫ : ചിത്രം – മുറ, മികച്ച സാമൂഹിക പ്രതിബദ്ധതാ ചിത്രം സംവിധായകന്‍ – മമ്മി സെഞ്ച്വറി, ചിത്രം – ഉരുള്‍,
മികച്ച നടന്‍ – വിജയരാഘവന്‍ : ചിത്രം – കിഷ്‌കിന്ധാകാണ്ഡം, മികച്ച നടി – ഷംലഹംസ : ചിത്രം – ഫെമിനിച്ചി ഫാത്തിമ, ക്യാരക്ടര്‍ റോളിലെ മികച്ച നടന്‍ – കോട്ടയം നസീര്‍ : ചിത്രം – വാഴ, ക്യാരക്ടര്‍ റോളിലെ മികച്ച നടി – ചിന്നു ചാന്ദ്‌നി നായര്‍ : ചിത്രം – ഗോളം, മികച്ച പെര്‍ഫോര്‍മന്‍സ് നടന്‍ – റഫീക്ക് ചൊക്ലി : ചിത്രം – ഖണ്ഡശഃ, സ്‌പെഷ്യല്‍ ജൂറി അവാര്‍ഡുകള്‍ – ഋതുഹാറൂണ്‍ : ചിത്രം – മുറ, ആവണി രാകേഷ്, ചിത്രം : കുറിഞ്ഞി, മികച്ച തിരക്കഥാകൃത്ത് – ഫാസില്‍ മുഹമ്മദ്: ചിത്രം – ഫെമിനിച്ചി ഫാത്തിമ, മികച്ച ഗാനരചന – വിവേക് മുഴക്കുന്ന് : ചിത്രം – തണുപ്പ്, മികച്ച സംഗീത സംവിധായകന്‍ : രാജേഷ് വിജയ് : ചിത്രം – മായമ്മ, മികച്ച ഗായകര്‍ എം.രാധാകൃഷ്ണന്‍ : ചിത്രം – ജമാലിന്റെ പുഞ്ചിരി, സജീര്‍ കൊപ്പം : ചിത്രം – വയസ്സെത്രയായി മൂപ്പത്തി, മികച്ച ഗായിക – അഖില ആനന്ദ് : ചിത്രം – മായമ്മ, മികച്ച ക്യാമറാമാന്‍ ഷെഹ്‌നാദ് ജലാല്‍ : ചിത്രം – ഭ്രമയുഗം, മികച്ച ചമയം – സുധി സുരേന്ദ്രന്‍ : ചിത്രം – മാര്‍ക്കോ, മികച്ച സിനിമ – നാടക കലാപ്രതിഭ – ആര്‍.കൃഷ്ണരാജ് എന്നിവര്‍ക്കാണ് ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചത്.

പ്രേംനസീര്‍ സുഹൃത്‌സമിതിയുടെ പ്രഥമ ഷോര്‍ട്ട് ഫിലിം പുരസ്‌ക്കാരങ്ങളും പ്രഖ്യാപിച്ചു.
മികച്ച ഷോര്‍ട്ട് ഫിലിം : ”ഭ്രമം” , മികച്ച ഷോര്‍ട്ട് ഫിലിം സംവിധായകന്‍ – അനൂപ് വാമനപുരം, ഷോര്‍ട്ട് ഫിലിം – ഇനിയെത്ര ദൂരം, മികച്ച കുട്ടികള്‍ക്കുള്ള ഷോര്‍ട്ട് ഫിലിം : ”വെളിച്ചത്തിലേക്ക് ”, മികച്ച നടന്‍ – സുല്‍ജിത്ത് എസ്.ജി. : ഷോര്‍ട്ട് ഫിലിം – ‘വെളിച്ചത്തിലേക്ക്, മികച്ച നടി – മീനാക്ഷി ആദിത്യ : ഷോര്‍ട്ട് ഫിലിം : ‘ഇനിയെത്രദൂരം, മികച്ച സഹനടന്‍ – സജി മുത്തൂറ്റിക്കര : ഷോര്‍ട്ട് ഫിലിം : ”ഭ്രമം”, മികച്ച സഹനടി – ഷീലാമണി : ഷോര്‍ട്ട് ഫിലിം – ‘തെറ്റാലി’, മികച്ച ഡോക്യുമെന്ററി – സംഗീതമീ ലോകം : രചന, നിര്‍മ്മാണം, സംവിധാനം – സതീദേവി കെ.വി., മികച്ച മ്യൂസിക് ആല്‍ബം രചന – ദിവ്യ വിധു : ആല്‍ബം – ‘കൊല്ലൂരമ്മേ ശരണം’, മികച്ച മ്യൂസിക് ആല്‍ബം ഗായകന്‍ – അലോഷ്യസ് പെരേര : ആല്‍ബം – എന്‍ നാഥന്‍ എന്നേശു, മികച്ച മ്യൂസിക് ആല്‍ബം ഗായിക – ബിന്ധു രവി : ആല്‍ബം – മൂകാംബിക സൗപര്‍ണ്ണിക ദേവി, മികച്ച മ്യൂസിക് ആല്‍ബം നടന്‍ – വിഷ്ണു ആര്‍ കുറുപ്പ് : ആല്‍ബം – ചെമ്പകം എന്നിവര്‍ക്കാണ് പുരസ്‌ക്കാരങ്ങള്‍.

നീലക്കുയില്‍ നാടകത്തിന്റെ ശില്പികളായ സംവിധാകന്‍ സി.വി. പ്രേംകുമാര്‍, നടന്‍ ജിതേഷ് ദാമോദര്‍, നടി സിതാര ബാലകൃഷ്ണന്‍, പി.ആര്‍.ഒ. അജയ് തുണ്ടത്തില്‍ എന്നിവര്‍ക്ക് പ്രേംനസീര്‍ നാടക പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കുന്നു.

പുരസ്‌ക്കാരങ്ങള്‍ 2025 മെയ് അവസാനം തിരുവനന്തപുരത്ത് നടക്കുന്ന താരനിശയില്‍ സമര്‍പ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജൂറി കമ്മിറ്റിക്കു പുറമേ സമിതി ഭാരവാഹികളായ തെക്കന്‍സ്റ്റാര്‍ ബാദുഷ, പനച്ചമൂട് ഷാജഹാന്‍, റഹീം പനവൂര്‍ എന്നവരും പങ്കെടുത്തു.

Understanding the Impact of New Policies on Voter Behavior and Elections

0

Dorem ipsum dolor sit amet, consectetur adipiscing elit. Nunc vulputate libero et velit interdum, ac aliquet odio mattis. Dolores et error consequatur voluptatem itaque numquam reprehenderit ut. Numquam labore iure dolores reprehenderit beatae ipsum commodi quo. Rerum minus veniam labore recusandae molestias.

Quia minus cumque quas sunt hic. Fuga qui sunt natus enim vel ut. Ducimus qui in corrupti sit eligendi a voluptatem consequatur.

Quia assumenda ipsum illo quo quia atque. Ut dolorum qui dolorem doloremque sed non nobis. Deserunt necessitatibus non autem molestias voluptas consequuntur inventore. Sit quibusdam voluptatem voluptas omnis inventore.Saepe in recusandae harum molestias quo. Quia quod numquam velit quo. Et impedit omnis et qui tempore. Exercitationem enim qui iure vel suscipit molestiae. Aut culpa expedita nulla officiis tempora. Voluptas iure hic ut sint voluptas. Soluta exercitationem quo eligendi ad itaque est. Atque in qui et voluptatem similique qui. Magnam sit minima inventore maxime ratione autem molestiae. Mollitia rerum molestiae a eos ad. Quia consectetur blanditiis excepturi quidem voluptatibus. Magni temporibus et consequatur. Nobis quia est dicta ipsum non et. In nam nisi officia. Quidem minima et at eos.

Voter Turnout Highlights The Need For Engaging And Inclusive Policies

0

Dorem ipsum dolor sit amet, consectetur adipiscing elit. Nunc vulputate libero et velit interdum, ac aliquet odio mattis. Dolores et error consequatur voluptatem itaque numquam reprehenderit ut. Numquam labore iure dolores reprehenderit beatae ipsum commodi quo. Rerum minus veniam labore recusandae molestias.

Quia minus cumque quas sunt hic. Fuga qui sunt natus enim vel ut. Ducimus qui in corrupti sit eligendi a voluptatem consequatur.

Quia assumenda ipsum illo quo quia atque. Ut dolorum qui dolorem doloremque sed non nobis. Deserunt necessitatibus non autem molestias voluptas consequuntur inventore. Sit quibusdam voluptatem voluptas omnis inventore.Saepe in recusandae harum molestias quo. Quia quod numquam velit quo. Et impedit omnis et qui tempore. Exercitationem enim qui iure vel suscipit molestiae. Aut culpa expedita nulla officiis tempora. Voluptas iure hic ut sint voluptas. Soluta exercitationem quo eligendi ad itaque est. Atque in qui et voluptatem similique qui. Magnam sit minima inventore maxime ratione autem molestiae. Mollitia rerum molestiae a eos ad. Quia consectetur blanditiis excepturi quidem voluptatibus. Magni temporibus et consequatur. Nobis quia est dicta ipsum non et. In nam nisi officia. Quidem minima et at eos.

രാം ചരൺ – ജാൻവി കപൂർ- ബുചി ബാബു സന ചിത്രം ‘പെഡ്‌ഡി’ ഫസ്റ്റ് ലുക്ക് പുറത്ത്

0

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ‘പെഡ്‌ഡി’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ പ്രീ-ലുക്ക് ഇന്നലെ റിലീസ് ചെയ്തിരുന്നു. രാം ചരണിന്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് റിലീസ് ചെയ്തത്. ബുചി ബാബു സന ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാൻവി കപൂർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം രാം ചരണിൻ്റെ പതിനാറാം ചിത്രമാണ്. വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് ചിത്രത്തിന്റെ നിർമ്മാണം. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും നിർണ്ണായക വേഷം ചെയ്യുന്നുണ്ട്.

രാം ചരണിൻ്റെ കഥാപാത്രത്തിൻ്റെ ശക്തിയും തീവ്രതയും പ്രേക്ഷകരിൽ എത്തിക്കുന്ന രീതിയിലാണ് ചിത്രത്തിന് ‘പെഡ്‌ഡി’ എന്ന പേര് നൽകിയിരിക്കുന്നത്. പരുക്കൻ വസ്ത്രം ധരിച്ച്, സിഗരറ്റ് വലിക്കുന്ന രീതിയിൽ വളരെ പരുക്കനായും ഉഗ്ര രൂപത്തിലുമാണ് രാം ചരണിനെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിനായി ഗംഭീരമായ ശാരീരിക പരിവർത്തനത്തിനാണ് അദ്ദേഹം വിധേയനായിരിക്കുന്നത് എന്നും ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള ആകാംഷ വർധിപ്പിക്കുന്ന ഇതിന്റെ രണ്ടാമത്തെ പോസ്റ്ററിൽ അദ്ദേഹം ഒരു പഴയ ക്രിക്കറ്റ് ബാറ്റ് കൈവശം വച്ചിരിക്കുന്നതായി ആണ് കാണിച്ചിരിക്കുന്നത്. പശ്ചാത്തലത്തിൽ ഫ്ളഡ്ലൈറ്റുകൾ കൊണ്ട് പ്രകാശിപ്പിച്ച ഒരു ഗ്രാമീണ സ്റ്റേഡിയമുണ്ട്. ഈ പോസ്റ്ററുകൾ ചിത്രത്തിൻ്റെ പശ്ചാത്തലത്തെക്കുറിച്ചും ആഖ്യാനത്തെക്കുറിച്ചും കൗതുകം ജനിപ്പിക്കുകയും ഗ്രാമീണ തീവ്രതയുടെയും ആകർഷകമായ ഡ്രാമയുടേയും കോർത്തിണക്കൽ സൂചിപ്പിക്കുകയും ചെയ്യുന്നു.

ഉപ്പെന്ന എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ ആണ് ബുചി ബാബു സന. വലിയ ബജറ്റ്, വിസ്മയകരമായ ദൃശ്യങ്ങൾ, ലോകോത്തര നിർമ്മാണ മൂല്യങ്ങൾ, അത്യാധുനിക സാങ്കേതിക മികവ് എന്നിവ ഉപയോഗിച്ച് അഭൂതപൂർവമായ നിലവാരത്തിലാണ് ഈ രാം ചരൺ ചിത്രം അദ്ദേഹം ഒരുക്കുന്നത്. രാം ചരൺ – ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിൽ ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിലെ മറ്റു താരങ്ങൾ, അണിയറ പ്രവർത്തകർ എന്നിവരുടെ വിവരങ്ങൾ വൈകാതെ പുറത്തു വിടും.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം – രത്നവേലു, സംഗീതം – എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി

മമ്മൂട്ടി – ഡീനോ ഡെന്നിസ് ചിത്രം ബസൂക്ക ട്രെയ്‌ലർ പുറത്ത്; റിലീസ് ഏപ്രിൽ 10 , 2025

0

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ ട്രെയ്‌ലർ പുറത്ത്. ഇന്ന് രാത്രി 8 മണിക്ക് തൃശൂർ രാഗം തീയേറ്ററിൽ വെച്ച് ആണ് ട്രെയ്‌ലർ ലോഞ്ച് നടന്നത്. ശേഷം ട്രെയ്‌ലർ ഓൺലൈനിലും റിലീസ് ചെയ്തു. ആരാധകരുടെ ആഘോഷങ്ങളുടെ അകമ്പടിയോടെ റിലീസ് ചെയ്ത ട്രെയ്‌ലറിന് വമ്പൻ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. 2025, ഏപ്രിൽ 10 നാണ് ചിത്രത്തിൻ്റെ റിലീസ്. അന്നേ ദിവസം തന്നെ ലോകം മുഴുവൻ ചിത്രം പ്രദർശനത്തിനെത്തും. സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളുമാണ് ട്രെയ്‌ലറിന്റെ ഹൈലൈറ്റ്. ബിഗ് ബഡ്ജറ്റ് ഗെയിം ത്രില്ലർ ആയി ഒരുക്കിയ ചിത്രത്തിൽ അൾട്രാ സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. മലയാള സിനിമയിൽ ഇതുവരെ പറയാത്ത ഒരു പ്രമേയമാണ് ചിത്രത്തിൽ ചർച്ച ചെയ്യുന്നതെന്നും, മലയാള സിനിമാ പ്രേക്ഷകർ ഇതുവരെ മലയാളത്തിൽ കാണാത്ത രീതിയിലാണ് ചിത്രം അവതരിപ്പിക്കുന്നതെന്നും ട്രെയ്‌ലർ സൂചന നൽകുന്നുണ്ട്. മമ്മൂട്ടി ആരാധകർക്കും സിനിമാ പ്രേമികൾക്കും ഒരു വിരുന്നു തന്നെയാണ് ഇന്ന് പുറത്ത് വന്ന ട്രെയ്‌ലർ സമ്മാനിക്കുന്നത്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടീസർ, പോസ്റ്ററുകൾ എന്നിവക്കും മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്.

മമ്മൂട്ടിക്കൊപ്പം തമിഴ് നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോനും വളരെ നിർണ്ണായകമായ ഒരു വേഷം ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ബെഞ്ചമിൻ ജോഷ്വാ എന്നാണ് ചിത്രത്തിൽ അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സൂരജ് കുമാർ, കോ പ്രൊഡ്യൂസർ – സാഹിൽ ശർമ, ഛായാഗ്രഹണം – നിമിഷ് രവി, സെക്കൻ്റ് യൂണിറ്റ് ക്യാമറ – റോബി വർഗീസ് രാജ്, എഡിറ്റിംഗ് – നിഷാദ് യൂസഫ്, പ്രവീൺ പ്രഭാകർ, സംഗീതം – മിഥുൻ മുകുന്ദൻ, പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ എം എം, കലാസംവിധാനം – ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം – സമീറ സനീഷ്, അഭിജിത്, മേക്കപ്പ്- ജിതേഷ് പൊയ്യ, എസ് ജോർജ്, സംഘട്ടനം- മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്സ്, മാഫിയ ശശി, ചീഫ് അസോസിയേറ്റ് – സുജിത്, പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജു ജെ, ഡിജിറ്റൽ മാർക്കറ്റിങ്- വിഷ്ണു സുഗതൻ, പിആർഒ – ശബരി

മോഹൻലാൽ നായകനായ ‘തുടരും’ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി: സസ്പെൻസും ഹാസ്യവും നിറഞ്ഞത്

0
https://youtu.be/HZrYlXuecRg

കൊച്ചി: മലയാള സിനിമയിലെ സൂപ്പർതാരം മോഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘തുടരും’ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ സസ്പെൻസിന്റെയും ഹാസ്യത്തിന്റെയും മനോഹരമായ മിശ്രണമാണ് പ്രേക്ഷകർക്ക് വാഗ്ദാനം ചെയ്യുന്നത്. മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ജോഡികളിലൊന്നായ മോഹൻലാലും ശോഭനയും 15 വർഷത്തിന് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘തുടരും’.

117 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ മോഹൻലാലിന്റെ കഥാപാത്രമായ ഷൺമുഖത്തിന്റെ ജീവിതത്തിലേക്ക് ഒരു ചെറിയ കാഴ്ച്ച വാഗ്ദാനം ചെയ്യുന്നു. സ്കൂൾ കാലഘട്ടത്തെ ഓർമ്മിക്കുന്ന ഒരു രംഗത്തോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. എന്നാൽ, “നിന്നെപ്പോലെ ഒരാൾ സ്കൂളിൽ പോയിട്ടുണ്ടോ?” എന്ന് മണിയൻപിള്ള രാജു അവതരിപ്പിക്കുന്ന കഥാപാത്രം തമാശയോടെ ചോദിക്കുന്നതോടെ ചിത്രത്തിന്റെ ഹാസ്യശൈലി വെളിവാകുന്നു. ഷൺമുഖത്തിന്റെ ടാക്സി കാറിന് പിന്നിൽ ഒരു രഹസ്യം ഒളിഞ്ഞിരിക്കുന്നതായി ട്രെയിലർ സൂചിപ്പിക്കുന്നു, അത് പോലീസ് കസ്റ്റഡിയിൽ എത്തുന്നതും അവന്റെ തിരിച്ചുപിടിക്കലിന്റെ ശ്രമങ്ങളും കാണാം. ട്രെയിലറിന്റെ അവസാനഭാഗം വൈകാരികവും തീവ്രവുമായ ഒരു മുഹൂർത്തത്തിലേക്ക് നയിക്കുന്നു, മോഹൻലാലിന്റെ അഭിനയ മികവ് വീണ്ടും പ്രകടമാക്കുന്നു.

ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, ഇർഷാദ് അലി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ഷാജി കുമാർ ഛായാഗ്രഹണവും ജെയ്ക്സ് ബിജോയ് സംഗീതവും നിർവഹിക്കുന്ന ഈ ചിത്രം എം. രഞ്ജിത്തിന്റെ രാജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. മോഹൻലാലിന്റെ 360-ാമത് ചിത്രമായ ‘തുടരും’ ഒരു കുടുംബ വിനോദ ചിത്രമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ട്രെയിലർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. മോഹൻലാൽ ആരാധകർക്ക് ഇത് ഒരു വലിയ സിനിമാവിരുന്നായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

“ഫിർ സിന്ദ”; മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാനിലെ ആദ്യ ഗാനം പുറത്ത് വീഡിയോ

0

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാനിലെ ആദ്യ ഗാനം പുറത്ത്. ഫിർ സിന്ദ എന്ന ഗാനത്തിൻ്റെ ലിറിക് വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ദീപക് ദേവ് ഈണം പകർന്ന ഈ ഗാനത്തിൻ്റെ വരികൾ രചിച്ചത് തനിഷ്ക് നബാർ, ആലപിച്ചത് ആനന്ദ് ഭാസ്കർ എന്നിവരാണ്. മാർച്ച് 27 നു ആഗോള റിലീസായി എത്തുന്ന ചിത്രം റിലീസിന് മുമ്പേ ഇന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു മുന്നേറുകയാണ്. ഇതിനോടകം ബുക്ക് മൈ ഷോയിൽ നിന്ന് മാത്രം 10 ലക്ഷത്തിൽ കൂടുതൽ ടിക്കറ്റുകൾ വിറ്റ് പോയ ഈ ചിത്രം മലയാള സിനിമയിലെ എല്ലാ ഓപ്പണിംഗ് റെക്കോർഡുകളും അഡ്വാൻസ് ബുക്കിംഗിലൂടെ തന്നെ തകർത്തു. ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്. മാർച്ച് 27 നു ആഗോള റിലീസായി എത്തുന്ന ചിത്രം ഇന്ത്യൻ സമയം രാവിലെ ആറ് മണി മുതൽ ആഗോള പ്രദർശനം ആരംഭിക്കും. ചിത്രത്തിൻ്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം ഗോപാലൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കർണാടകയിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ കന്നഡയിലെ വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്. ഇതിനോടകം 60 കോടി രൂപക്ക് മുകളിൽ ചിത്രം പ്രീ സെയിൽസ് ആയി ആഗോള തലത്തിൽ നേടിക്കഴിഞ്ഞു.

മോഹൻലാൽ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.

കോ പ്രൊഡ്യൂസർസ്- വി സി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്കൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി, ഛായാഗ്രഹണം- സുജിത് വാസുദേവ്, സംഗീതം- ദീപക് ദേവ്, എഡിറ്റർ- അഖിലേഷ് മോഹൻ, കലാസംവിധാനം- മോഹൻദാസ്, ആക്ഷൻ- സ്റ്റണ്ട് സിൽവ, ക്രിയേറ്റിവ് ഡയറക്ടർ – നിർമൽ സഹദേവ്

എമ്പുരാൻ റിലീസ്, ജീവനക്കാർക്ക് ടിക്കറ്റും ശമ്പളത്തോടെ പകുതി ദിവസത്തെ അവധിയും നൽകി കൊച്ചിയിലെ കമ്പനി; ആഗോള റിലീസ് മാർച്ച് 27 ന്

0

കേരളത്തിലും കേരളത്തിന് പുറത്തും വിദേശ മാർക്കറ്റുകളിലുമെല്ലാം എമ്പുരാൻ തരംഗമാവുകയാണ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ഈ ബിഗ് ബജറ്റ് ചിത്രം മാർച്ച് 27 നാണു ആഗോള റിലീസായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ദിവസം, ഈ ചിത്രം കാണുവാനായി ജോലിക്കാർക്ക് ശമ്പളത്തോടെ തന്നെയുള്ള പകുതി ദിവസത്തെ അവധിയും ചിത്രം കാണാനുള്ള ടിക്കറ്റും നൽകുകയാണ് കൊച്ചിയിലെ പ്രമുഖ കമ്പനിയായ വീറൂട്സ് വെൽനെസ്സ് സൊല്യൂഷൻസ്. കാക്കനാട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വീറൂട്സ് വെൽനെസ്സ് സൊല്യൂഷൻസ് എമ്പുരാൻ കാണാനുള്ള ടിക്കറ്റുകളും ശമ്പളത്തോടെയുള്ള പകുതി ദിവസത്തെ അവധിയും മാർച്ച് 27 ന് തങ്ങളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്കായി ഓഫർ ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ സ്പെഷ്യൽ സ്ക്രീനിംഗ് കാണാൻ താൽപര്യപ്പെടുന്ന ജീവനക്കാരോട് ടിക്കറ്റിനായി ഹെഡ് ഓഫ് ഡിപ്പാർട്മെന്റിനെ ബന്ധപ്പെടാനും സ്റ്റാഫ് നോട്ടീസിലൂടെ അവർ അറിയിച്ചിട്ടുണ്ട്. ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുബാസ്‌കരൻ എന്നിവർ ചേർന്നാണ് എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്.

വീറൂട്സ് കൂടാതെ കൊച്ചിയിലും പുറത്തുമുള്ള മറ്റു ഒട്ടേറെ സ്ഥാപനങ്ങൾ മാർച്ച് 27 ന് ഈ ചിത്രം കാണാനായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബാംഗ്ലൂരിലുള്ള ഒരു കോളേജ് വരെ ഇതിനായി അവധി നൽകിയതും വലിയ ശ്രദ്ധയാണ് നേടിയത്. കൊച്ചി ഇടപ്പള്ളിയിലെ ഐഐഡിഎം കോളേജ്, ബാംഗ്ലൂരിലെ ഗുഡ് ഷെപ്പേർഡ് ഇന്സ്ടിട്യൂഷൻ, കൊച്ചിയിലെ എഡ്യൂ ഗോ ഇന്റർനാഷണൽ, കൊച്ചി കാക്കനാട് ഉള്ള പോർട്ട്ഫോളിയോ ബിൽഡേഴ്‌സ് തുടങ്ങി ഇതിനോടകം തന്നെ പന്ത്രണ്ടോളം കമ്പനികളും സ്ഥാപനങ്ങളുമാണ് മാർച്ച് 27 എമ്പുരാൻ റിലീസ് പ്രമാണിച്ചു ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും അവധി നൽകിയിരിക്കുന്നത്. ഇവരിൽ പലരും ജീവനക്കാർക്ക് ടിക്കറ്റുകളും എടുത്തു നൽകുന്നുണ്ട്.

മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്. മാർച്ച് 27 ന് ഇന്ത്യൻ സമയം രാവിലെ ആറ് മണി മുതൽ ചിത്രത്തിൻ്റെ ആഗോള പ്രദർശനം ആരംഭിക്കും. ചിത്രത്തിൻ്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം ഗോപാലൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കർണാടകയിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ കന്നഡയിലെ വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.

മോഹൻലാൽ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങൾ.

അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചപ്പോൾ മുതൽ ചിത്രം റെക്കോർഡുകൾ കടപുഴക്കിയാണ് മുന്നേറുന്നത്. ഇതിനോടകം ആദ്യ ദിന അഡ്വാൻസ് സെയിൽസ് ആഗോള തലത്തിൽ 40 കോടി കഴിഞ്ഞ ഈ ചിത്രത്തിന്റെ ആദ്യ വീക്കെൻഡ് ആഗോള അഡ്വാൻസ് സെയിൽസ് 60 കോടിയും പിന്നിട്ടിട്ടുണ്ട്. കേരളത്തിലും കർണാടകയിലും തമിഴ്‌നാട്ടിലും, ഗൾഫ്, യൂറോപ്, ഓസ്ട്രേലിയ, അമേരിക്ക, തുടങ്ങിയ വിദേശ മാർക്കറ്റുകളിലും ഈ ചിത്രം പ്രീ സെയിൽസ് കൊണ്ട് മാത്രം മലയാള സിനിമയിലെ നിലവിലുള്ള കളക്ഷൻ റെക്കോർഡുകളിൽ ഏറിയ പങ്കും ഭേദിച്ച് കഴിഞ്ഞു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.

കോ പ്രൊഡ്യൂസർ – വി സി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി, ഛായാഗ്രഹണം- സുജിത് വാസുദേവ്, സംഗീതം- ദീപക് ദേവ്, എഡിറ്റർ- അഖിലേഷ് മോഹൻ, കലാസംവിധാനം- മോഹൻദാസ്, ആക്ഷൻ- സ്റ്റണ്ട് സിൽവ, ക്രിയേറ്റിവ് ഡയറക്ടർ – നിർമൽ സഹദേവ്

പ്രണവ് മോഹൻലാൽ നായകനായ #NSS2 ചിത്രീകരണം ആരംഭിച്ചു

0

ഹൊറർ ത്രില്ലർ ചിത്രങ്ങൾ മാത്രം നിർമിക്കുന്നതിനായി ആരംഭിച്ച നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ രണ്ടാം നിർമ്മാണ സംരഭം- ഒരുക്കുന്നത് 2024 ബ്ലോക്കബ്സ്റ്റർ ഭ്രമയുഗം ടീം

March 24, 2025 : ഹൊറർ ത്രില്ലർ ചിത്രങ്ങൾ മാത്രം നിർമിക്കുന്നതിനായി രൂപം കൊണ്ട നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് തങ്ങളുടെ രണ്ടാം നിർമ്മാണ സംരഭമായ NSS2 ന്റെ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടി നായകനായ, പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ബ്ലാക്ക് ആൻഡ് വൈറ്റ് ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രം ഭ്രമയുഗത്തിനു ശേഷം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമാണിത്.

നിർമ്മാതാവ് ചക്രവർത്തി രാമചന്ദ്ര 2021 ൽ രൂപം നൽകിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഹൊറർ ചിത്രങ്ങൾ ഒരുക്കുന്നതിലും ഗംഭീര സിനിമാനുഭവങ്ങൾ പ്രേക്ഷകർക്ക് പകർന്നു നൽകുന്നതിലും നിർണ്ണായകമായ ശക്തിയായി മാറിയത് വളരെ പെട്ടെന്നാണ്. അതിന്റെ തുടർച്ചയായാണ് സംവിധായകൻ രാഹുൽ സദാശിവനുമായി വീണ്ടും കൈകോർക്കുന്നതും, പ്രണവ് മോഹൻലാലുമായി തങ്ങളുടെ പുതിയ വമ്പൻ ചിത്രത്തിനായി ഒരുങ്ങുന്നതും.

ജൂൺ 2025 വരെ ഈ പുതിയ ചിത്രത്തിന്റെ ചിത്രീകരണം തുടരും. രാഹുൽ സദാശിവനുമായി വീണ്ടും ഒന്നിക്കുന്നതിൽ തങ്ങൾ ഏറെ ആവേശഭരിതരാണെന്നും ഭ്രമയുഗത്തിന്റെ മികച്ച ടീമിനൊപ്പം ചേർന്ന് മറ്റൊരു അമ്പരപ്പിക്കുന്ന കഥക്ക് ജീവൻ പകരാനുള്ള ശ്രമത്തിലാണെന്നും നിർമ്മാതാക്കളായ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ പറഞ്ഞു. ഹൊറർ ത്രില്ലർ എന്ന വിഭാഗത്തിന്റെ സാദ്ധ്യതകൾ കൂടുതൽ ഉപയോഗിക്കുന്നതും പ്രണവ് മോഹൻലാൽ എന്ന നടന്റെ കഴിവിനെ ഇതുവരെ കാണാത്ത രീതിയിൽ അവതരിപ്പിക്കുന്നതുമായിരിക്കും ഈ ചിത്രമെന്നും അവർ അഭിപ്രായപ്പെട്ടു.

തന്റെ ആശയങ്ങളെ പൂർണ്ണമായും പിന്തുണക്കുന്ന ഈ നിർമ്മാതാക്കൾക്കൊപ്പം വീണ്ടും ജോലി ചെയ്യുന്നത് ആവേശകരമാണെന്നും, ഭ്രമയുഗം ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രയായിരുന്നു സമ്മാനിച്ചതെന്നും ചിത്രം രചിച്ചു സംവിധാനം ചെയ്യുന്ന രാഹുൽ സദാശിവൻ പറഞ്ഞു. പ്രണവ് മോഹൻലാലിനൊപ്പം ജോലി ചെയ്യുന്നത് അതിഗംഭീരമായ ഒരനുഭവമാണെന്നും, NSS2 എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് മുന്നിലേക്ക് മറ്റൊരു അപൂർവ സിനിമാനുഭവം എത്തിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2025 ന്റെ അവസാന പാദത്തിൽ ചിത്രം തീയേറ്ററുകളിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. പിആർഒ – ശബരി

സമൂഹത്തിനു നേരെ പിടിച്ച കണ്ണാടി – ഫിലിം ഫെസ്റ്റിവൽ അവാർഡുകളിൽ സെഞ്ച്വറി ത്തിളക്കവുമായി റോട്ടൻ സൊസൈറ്റി

0

ഒരു ഭ്രാന്തൻ്റെ വീക്ഷണത്തിലൂടെ സമകാലിക പ്രശ്നങ്ങൾ വരച്ചുകാട്ടുകയും വിമർശിക്കുകയും ചെയ്യുന്ന സിനിമ “റോട്ടൻ സൊസൈറ്റി “വിവിധ ചലച്ചിത്രമേളകളിലായി നൂറ് അവാർഡുകൾ ഇതിനോടകം നേടി കഴിഞ്ഞു. അവിചാരിതമായി തെരുവിൽ ഉപേക്ഷിക്കപ്പെട്ട ഒരു ന്യൂസ് റിപ്പോർട്ടറുടെ ക്യാമറ, ഒരു ഭ്രാന്തൻ്റെ കയ്യിൽ കിട്ടുകയും അയാൾ ആ ക്യാമറയിൽ തൻ്റെ ചുറ്റുമുള്ള സംഗതികൾ പകർത്തുന്നതുമാണ് സിനിമയുടെ ഉള്ളടക്കം.

രാജസ്ഥാൻ, കർണ്ണാടക, നവാഡ, മൈസൂർ, സീപ്സ്റ്റോൺ, യുഎഫ്എംസി (UFMC) ദുബായ് തുടങ്ങിയ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ, വേഗാസ് മൂവി അവാർഡ്സ്, ടോപ് ഇൻഡി ഫിലിം അവാർഡ്സ് (ജപ്പാൻ) തുടങ്ങി എൺപതിൽപ്പരം ഫെസ്റ്റിവലുകളിൽ നിന്നാണ് റോട്ടൻ സൊസൈറ്റി നൂറ് അവാർഡുകൾ കരസ്ഥമാക്കിയത്.

വരാഹ് പ്രൊഡക്ഷൻസിൻ്റെയും ഇൻ്റിപെൻഡൻ്റ് സിനിമ ബോക്സിൻ്റെയും ബാനറിൽ ജിനു സെലിൻ, സ്നേഹൽ റാവു എന്നിവർ നിർമ്മിച്ച് എസ് എസ് ജിഷ്ണുദേവ് രചന, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവ നിർവ്വഹിച്ച് സംവിധാനം ചെയ്തിരിക്കുന്നു.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഭ്രാന്തനെ അവതരിപ്പിച്ചിരിക്കുന്നത് ടി സുനിൽ പുന്നക്കാടാണ്. വിവിധ ചലച്ചിത്രമേളകളിൽ നിന്നും മികച്ച നടനുള്ള ഇരുപത്തിയഞ്ചോളം പുരസ്ക്കാരങ്ങൾ സുനിൽ ഇതിനോടകം നേടിയെടുത്തു. ടി സുനിൽ പുന്നക്കാടിനൊപ്പം സ്നേഹൽ റാവു, പ്രിൻസ് ജോൺസൻ, മാനസപ്രഭു, ജിനു സെലിൻ, ബേബി ആരാധ്യ, രമേശ്, ഗൗതം എസ് കുമാർ, അഭിഷേക് ശ്രീകുമാർ, അനിൽകുമാർ ഡി ജെ, ഷാജി ബാലരാമപുരം, സുരേഷ് കുമാർ, ശിവപ്രസാദ് ജി, വിപിൻ ശ്രീഹരി, ജയചന്ദ്രൻ തലയൽ, ശിവ പുന്നക്കാട്, മിന്നു ( ഡോഗ് ) എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

ചിത്രത്തിൻ്റെ അവതരണം തീർത്തും റിയലിസ്റ്റിക് ആയതിനാൽ പശ്ചാത്തല സംഗീതമില്ലാതെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ചിത്രത്തിൽ സൗണ്ട് എഫക്ട്സിനു വളരെ പ്രാധാന്യമുണ്ട്. ഷാബുവാണ് സൗണ്ട് എഫക്ട്സ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ സൗണ്ട് ഡിസൈൻ നിർവ്വഹിച്ച ശ്രീ വിഷ്ണുവിന് മികച്ച സൗണ്ട് ഡിസൈനുള്ള അവാർഡ്, നൈജീരിയയിൽ നടന്ന നേലസ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്നും ലഭിച്ചിരുന്നു.

സ്റ്റുഡിയോ – എസ് വി പ്രൊഡക്ഷൻസ്, ബ്രോഡ് ലാൻഡ് അറ്റ്മോസ്, സൗണ്ട് എഞ്ചിനീയർ – എബിൻ എസ് വിൻസെന്റ്, സൗണ്ട് മിക്സ്‌ ആൻഡ് ഡിസൈൻ – ശ്രീ വിഷ്ണു ജെ എസ്, ഡബ്ബിങ് ആർടിസ്റ്റ് – രേഷ്മ, വിനീത്, കോ-പ്രൊഡ്യൂസർ – ഷൈൻ ഡാനിയേൽ, ലൈൻ പ്രൊഡ്യൂസർ – ഇൻഡിപെൻഡന്റ് സിനിമ ബോക്സ്‌, ഫെസ്റ്റിവൽ ഏജൻസി ആൻഡ് മാർക്കറ്റിംഗ് ടീം – ദി ഫിലിം ക്ലബ്‌, സെക്കന്റ്‌ യൂണിറ്റ് ക്യാമറ ആൻഡ് സ്റ്റിൽസ് – ദിപിൻ എ വി, പബ്ലിസിറ്റി ഡിസൈൻ – പ്രജിൻ ഡിസൈൻസ്, ആനിമൽ ട്രെയിനർ – ജിജേഷ് സുകുമാർ, കോ- ട്രെയിനർ -ബിജോയ്‌, പിആർഓ – മഞ്ജു ഗോപിനാഥ്, അജയ് തുണ്ടത്തിൽ ..

നിവിൻ പോളി – നയൻ താര ചിത്രം “ഡിയര്‍ സ്റ്റുഡന്‍റ്സ് ” ചിത്രീകരണം പൂർത്തിയായി

0

ആറ് വര്‍ഷത്തിന് ശേഷം നിവിൻ പോളി – നയന്‍താര കൂട്ടുകെട്ട് ഒന്നിക്കുന്ന ഡിയര്‍ സ്റ്റുഡന്‍റ്സ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. ഇപ്പൊൾ ഷൂട്ടിംഗ് പൂർത്തിയായി എന്ന വിവരം പങ്ക് വെച്ചുകൊണ്ട് ചിത്രത്തിന്‍റെ പാക്കപ്പ് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. വീഡിയോയിൽ നിവിന്‍ പോളി, നയന്‍താരയും എന്നിവർക്കൊപ്പം ചിത്രത്തിലെ മറ്റ് താരങ്ങളെയും കാണാൻ സാധിക്കും.

വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്മായി സഹകരിച്ച് പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം നിർവഹിക്കുന്നത്. ഈ വർഷം ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുമെന്നാണ് സൂചന. ധ്യാന്‍ ശ്രീനിവാസന്‍റെ രചനയിലും സംവിധാനത്തിലും 2019 ല്‍ പുറത്തെത്തിയ ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലാണ് നിവിന്‍ പോളിയും നയന്‍താരയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്.

ഇവരെ കൂടാതെ അജു വർഗീസ്, ഷറഫുദ്ദീൻ, സുരേഷ് കൃഷ്ണ, മല്ലിക സുകുമാരൻ, ലാൽ, ജഗദീഷ്, ജോണി ആൻ്റണി, നന്ദു, തമിഴ് താരം റെഡ്ഡിൻ കിംഗ്സ്ലി, ഷാജു ശ്രീധർ, ഒട്ടേറെ തമിഴ് താരങ്ങളും ഈ ചിത്രത്തിൻ്റെ താരനിരയിൽ ഉണ്ട്. ഛായാഗ്രഹണം – ആനന്ദ് സി ചന്ദ്രൻ

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

0

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം.

എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി ഒരിക്കൽ അനിശ്ചിതത്തിൽ പെട്ട്‌പോയപ്പോൾ ലോകമെങ്ങുമുള്ള മലയാള സിനിമയുടെ പ്രേക്ഷകർ നിരാശയിലും, ആശങ്കയിലും വീണു പോകുന്ന സാഹചര്യത്തിൽ, എന്നും തന്റെ നയപരവും,ക്രിയാത്മകവുമായ ഇടപെടൽ കൊണ്ട് മലയാള സിനിമയെ പലപ്പോഴായി സഹായിക്കുന്ന ശ്രീ ഗോകുലം ഗോപാലന്റെ ഇടപെടലിനു കാരണം സിനിമയോട് പണ്ട് മുതലേയുള്ള അഭിനിവേശവും, മലയാളത്തിന്റെ മഹാ നടൻ ശ്രീ മോഹൻ ലാലിനോടുള്ള കടുത്ത സൗഹൃദവും ആണെന്ന് അറിയാൻ കഴിയുന്നു.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ മാർച്ച് 27 ന് ആണ് ആഗോള റിലീസായി എത്തുന്നത്. ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ,സുഭാസ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇപ്പോഴിതാ, ഈ ചിത്രത്തിൻ്റെ നിർമ്മാണ പങ്കാളിയായി എത്തിയതിൽ ഉള്ള സന്തോഷവും അതിനുള്ള കാരണവും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുകയാണ് നിർമ്മാതാക്കളിൽ ഒരാളായ ശ്രീ ഗോകുലം ഗോപാലൻ. മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഇതെന്നും, അത്ര മനോഹരമായാണ് പൃഥ്വിരാജ് ഇത് ഒരുക്കിയിരിക്കുന്നതെന്നും ഈ ചിത്രത്തിൻ്റെ കുറച്ചു ഭാഗങ്ങൾ കണ്ടപ്പോൾ തനിക്ക് തോന്നിയത് . ഇത്രയും മികച്ച ഒരു സിനിമ, ഒരു തടസങ്ങളും കൂടാതെ പറഞ്ഞ സമയത്ത് തന്നെ പ്രേക്ഷകരുടെ മുന്നിലെത്തിക്കണം എന്ന ആഗ്രഹം ഉള്ളതു കൊണ്ടും ലാലീനോടും ആന്റണിയോടും ഉള്ള സ്നേഹം കൊണ്ടും തന്നെയാണ് താൻ ഇതിൽ പങ്കാളി ആയതെന്നും, ഇത് ഏറ്റെടുത്തത് ഒരു നിമിത്തം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിലീസിന് മുമ്പേ തന്നെ ഇന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു മുന്നേറുകയാണ് എമ്പുരാൻ. ചിത്രത്തിൻ്റെ ഓൾ ഇന്ത്യ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് മാർച്ച് 21 ന് രാവിലെ 9 മണിക്കാണ് ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ചു ഇതിനോടകം 8 ലക്ഷത്തിന് മുകളിൽ ടിക്കറ്റുകൾ ആണ് ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷൻ വഴി മാത്രം ചിത്രത്തിൻ്റേതായി ഇന്ത്യയിൽ വിറ്റഴിഞ്ഞത്. ഇത് ഇന്ത്യൻ സിനിമയിലെ തന്നെ പുതിയ റെക്കോർഡ് ആണ്. ആദ്യ 48 മണിക്കൂറിൽ ഒരു ഇന്ത്യൻ ചിത്രത്തിന് ഇത്രയധികം ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെ വിറ്റ് പോകുന്നത് ഇതാദ്യമായാണ്. ബുക്കിംഗ് ട്രെൻഡിംഗിൽ ഒരു മണിക്കൂറിൽ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകൾ വിറ്റും ചിത്രം റെക്കോർഡ് സൃഷ്ടിച്ചിരുന്നു.

മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്. മാർച്ച് 27 ന് ഇന്ത്യൻ സമയം രാവിലെ ആറ് മണി മുതൽ ചിത്രത്തിൻ്റെ ആഗോള പ്രദർശനം ആരംഭിക്കും. ചിത്രത്തിൻ്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം ഗോപാലൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കർണാടകയിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ കന്നഡയിലെ വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്. ഇതിനോടകം 35 കോടിയോളം രൂപയാണ് പ്രീ സെയിൽസ് വഴി മാത്രം ചിത്രം ആഗോള തലത്തിൽ നേടിയത്. കേരളത്തിൽ നിന്ന് 10 കോടിയോളം പ്രീ സെയിൽസ് ആയി നേടിയ ചിത്രം വിദേശത്ത് നിന്നും 20 കോടിക്ക് മുകളിൽ നേടി. റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും വമ്പൻ അഡ്വാൻസ് ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. കർണാടകയിൽ ഇതിനോടകം മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസ് ബുക്കിംഗിലൂടെ മാത്രം നേടിയ ചിത്രത്തിൻ്റെ തമിഴ്നാട് ബുക്കിങ്ങും റെക്കോർഡുകൾ ഭേദിക്കുകയാണ്.

മോഹൻലാൽ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ അയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.

കോ പ്രൊഡ്യൂസർ – വി സി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി, ഛായാഗ്രഹണം- സുജിത് വാസുദേവ്, സംഗീതം- ദീപക് ദേവ്, എഡിറ്റർ- അഖിലേഷ് മോഹൻ, കലാസംവിധാനം- മോഹൻദാസ്, ആക്ഷൻ- സ്റ്റണ്ട് സിൽവ, ക്രിയേറ്റിവ് ഡയറക്ടർ – നിർമൽ സഹദേവ്