HomeMoviesരശ്മിക മന്ദാനയുടെ 'മൈസ' ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്ത്

രശ്മിക മന്ദാനയുടെ ‘മൈസ’ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്ത്

രശ്മിക മന്ദാനയുടെ ഏറ്റവും പുതിയ ചിത്രമായ ‘മൈസ’യുടെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി . ‘മൈസ’ എന്ന ആകർഷകമായ പേര് നൽകിയിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ രശ്‌മിക തന്റെ ഇൻസ്റ്റ പേജിലൂടെയാണ് പുറത്തുവിട്ടത് . രശ്മികയുടെ കണ്ണുകളിൽ തീക്ഷ്ണതയും ധൈര്യവും പ്രകടമാകുന്ന പോസ്റ്ററിൽ, മുഖത്തും ശരീരത്തിലും രക്തക്കറകളോടെ പേടിപ്പിക്കുന്ന ഭാവം പ്രകടിപ്പിക്കുന്നു.

പരമ്പരാഗത സാരിയും ആദിവാസി സ്ത്രീയെ പ്രതിഫലിപ്പിക്കുന്ന ആഭരണങ്ങളും അണിഞ്ഞ രശ്മിക, ചന്ദ്രന്റെ ആകൃതിയിലുള്ള പൊട്ടും ധരിച്ച് ഒരു ഗോണ്ട് വനിതയുടെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. വൈകാരികവും ആക്ഷൻ നിറഞ്ഞതുമായ ഒരു ത്രില്ലർ ചിത്രമായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ‘മൈസ’യുടെ ഫസ്റ്റ് ലുക്ക് ആരാധകർക്കിടയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ഈ ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. പ്രീ-പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ രണ്ട് വർഷത്തെ കഠിനാധ്വാനം വേണ്ടിവന്നതായി നിർമ്മാതാക്കൾ വെളിപ്പെടുത്തി. ചിത്രത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular