മൂന്ന് ഡോർ ഥാർ എത്തുന്നു ഇന്ത്യൻ കളം നിറയാൻ; അതിശയിപ്പിക്കുന്ന ലുക്ക് ; ചിത്രം വൈറൽ

ഥാർ മുഖം മിനുക്കി അവതരിപ്പിക്കാന്‍ മഹീന്ദ്ര ഒരുങ്ങുകയാണ്. മുഖം മിനുക്കിയെത്തുന്ന 3 ഡോര്‍ ഥാറിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. ഫീച്ചറുകളില്‍ മാറ്റം ഉണ്ടെങ്കിലും പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ മാറ്റങ്ങളില്ലാതെയാണ് ഫേസ്‌ലിഫ്റ്റഡ് മോഡല്‍ എത്തുക. മാറ്റങ്ങളില്‍ പലതും ഥാര്‍ റോക്‌സില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ്. മിഡ് ലൈഫ് മേക്ക് ഓവറിലെത്തുന്ന ഥാറിലെ പ്രധാന മാറ്റങ്ങളെ അറിയാം.

മുഖം മിനുക്കിയെത്തുന്ന 3 ഡോര്‍ ഥാറിന്റെ കാബിന്റെ ചിത്രങ്ങള്‍ അടക്കം ഇത്തവണ പുറത്തുവന്നിട്ടുണ്ട്. കറുപ്പ് തീം തന്നെയാണ് കാബിനില്‍ തുടരുന്നത്. കൂടുതല്‍ വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം ഥാര്‍ റോക്‌സില്‍ നിന്നും 3 ഡോര്‍ ഥാറിലേക്കും എത്തുന്നു. പുറത്തുവന്ന ചിത്രങ്ങളില്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണെങ്കിലും പുതിയ ഥാറില്‍ 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവേഴ്‌സ് ഡിസ്‌പ്ലേ ഉള്‍പ്പെടുത്താനുള്ള സാധ്യത തള്ളാനാവില്ല. ഫ്രണ്ട് ഡോര്‍ പാനലിലേക്ക് പവര്‍ വിന്‍ഡോ സ്വിച്ച് കണ്‍ട്രോള്‍ പാനല്‍ മാറ്റിയിട്ടുണ്ട്. ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പ്രീമിയം സൗണ്ട് സിസ്റ്റം എന്നിവയും അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ടോഗിള്‍ സ്വിച്ചുകള്‍, മാനുവല്‍ ഗിയര്‍ നോബ്, സീറ്റ് അപോള്‍സ്ട്രി എന്നിവയെല്ലാം മാറ്റമില്ലാതെ തുടരുന്നു.

Thar new facelift

By admin