Home Blog Page 150

ഹിന്ദു മുസ്ലിം ക്രിസ്ത്യൻ മത വിശ്വാസങ്ങളിലൂടെ ഹിമുക്രി ഏപ്രിൽ 25 ന് എത്തുന്നു

0

എം ബി എ ക്കാരനായ മനോജിൻ്റെ സ്വകാര്യ ജീവിതത്തിലേക്ക് വ്യത്യസ്ഥ സാഹചര്യങ്ങളിൽ കടന്നു വരുന്ന നന്ദന, റസിയ, മെർളിൻ …….. മാറുന്ന സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് മനോജിനും മാറേണ്ടി വരുന്നിടത്ത് കഥാഗതി കൂടുതൽ ഉദ്വേഗജനകമായ വഴിത്തിരിവിലേക്ക് കടക്കുന്നു.

എക്സ് ആൻഡ് എക്സ് ക്രിയേഷൻസിന്റെ ബാനറിൽ ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി തണ്ണിക്കോട്ട് എന്നിവർ ചേർന്നു നിർമ്മിച്ച് നവാഗതനായ പി കെ ബിനു വർഗ്ഗീസ് സംവിധാനം ചെയ്യുന്ന ഹിമുക്രി ഏപ്രിൽ 25ന് റിലീസ് ചെയ്യുന്നു.

പുതുമുഖം അരുൺ ദയാനന്ദ് നായക കഥാപാത്രമായ മനോജിനെ അവതരിപ്പിക്കുമ്പോൾ നായികമാരെ അവതരിപ്പിക്കുന്നത് ക്രിസ്റ്റി ബെന്നറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സതീഷ് എന്നിവരാണ്.

എഫ് എൻ എന്റർടൈൻമെന്റ് വിതരണം ചെയ്യുന്ന ഹിമുക്രിയിൽ ശങ്കർ, കലാഭവൻ റഹ്മാൻ, നന്ദു ജയ്, രാജ്‌മോഹൻ, ഡിക്സൺ, രാജഗോപാലൻ, എലിക്കുളം ജയകുമാർ, ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി തണ്ണിക്കോട്ട്, പി ജി എസ് ആനിക്കാട്, സുകുമാരൻ അത്തിമറ്റം, കെ പി പീറ്റർ, തജ്ജുദ്ദീൻ, വിവേക്, ജേക്കബ്ബ്, ജെറിക്സൺ, ഇച്ചു ബോർഖാൻ, അംബിക മോഹൻ, ശൈലജ ശ്രീധരൻനായർ, അമ്പിളി അമ്പാളി, ജാനകി ജീതു, ഷൈനി കോഴിക്കോട് തുടങ്ങിയവർ അഭിനയിക്കുന്നു.

എലിക്കുളം ജയകുമാർ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്ന ഹിമുക്രിയുടെ ഛായാഗ്രാഹണവും ചിത്രസന്നിവേശവും ജോഷ്വാ റൊണാൾഡ് നിർവഹിക്കുന്നു. സുജ തിലകരാജ്, ഷഫീഖ് ആലങ്കോട്, റസിയ സലിം മണനാക്ക്, സുനിൽ കല്ലൂർ എന്നിവരുടെ ഗാനങ്ങൾക്ക് ഈണം പകരുന്നത് നിസാം ബഷീറും സുരേഷ് നന്ദനുമാണ്. പശ്ചാത്തല സംഗീതം അജിത് സുകുമാരനും ശബ്ദമിശ്രണം കൃഷ്ണജിത്ത് എസ് വിജയനും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ജയശീലൻ സദാനന്ദൻ, അസോസിയേറ്റ് ഡയറക്ടർ എ എൽ അജികുമാർ, കലാസംവിധാനം അജി മണിയൻ. ചമയം രാജേഷ് രവിയും വസ്ത്രാലങ്കാരം സുകേഷ് താനൂരും നിർവഹിക്കുന്നു. സംഘട്ടനം – ജാക്കി ജോൺസൺ, കോറിയോഗ്രാഫി – അശ്വിൻ സി ടി, അസ്നേഷ് നവരസം, പ്രജിത, പോസ്റ്റേഴ്സ് – ഇമേജിനറി ട്രീ, നിശ്ചലഛായാഗ്രാഹണം -അജേഷ് ആവണി, പി ആർ ഓ – എ എസ് ദിനേശ്, അജയ് തുണ്ടത്തിൽ

ടിംബര്‍ സെയില്‍സ് ഡിവിഷന്‍ തടി വില്പ്പന:ഇ-ലേലം മെയ് മാസത്തില്‍

0

വനം വകുപ്പ് -തിരുവനന്തപുരം ടിംബര്‍ സെയില്‍സ് ഡിവിഷന്റെ കീഴിലുള്ള വിവിധ തടി ഡിപ്പോകളില്‍ ഇ-ലേലം നടത്തും. തേക്ക്, മറ്റു തടികള്‍ എന്നിവയാണ് ഇ-ലേലം ചെയ്യുന്നത്. തേക്കിന് 50,000 രൂപയും മറ്റിനങ്ങള്‍ക്ക് 25,000 രൂപയുമാണ് നിരതദ്രവ്യമായി സമര്‍പ്പിക്കേണ്ടത്. അച്ചന്‍കോവില്‍, കുളത്തൂപ്പുഴ തടി ഡിപ്പോകളില്‍ മെയ് മൂന്നിനും മുള്ളുമല, ആര്യങ്കാവ് തടി ഡിപ്പോയില്‍ ഒമ്പതിനും അച്ചന്‍കോവില്‍, തെ•ല തടി ഡിപ്പോകളില്‍ 13 നും അച്ചന്‍കോവില്‍, മുള്ളുമല തടി ഡിപ്പോകളില്‍ 20 നുമാണ് ഇ-ലേലം നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട ഓഫീസുകള്‍, തിരുവനന്തപുരം തടി ഡിപ്പോ ഓഫീസ് എന്നിവിടങ്ങളില്‍ 04712360166 എന്ന നമ്പറില്‍ ബന്ധപ്പെടാം. രജിസ്‌ട്രേഷനായി www.mstceccomerce.comwww.forest.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം.

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

0

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം ‘ഹിറ്റ് 3’ യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ് ആക്ഷൻ ട്രെയ്‌ലർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിൻ്റെ ടീസറും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച ടീസറിന് ശേഷം, ചിത്രത്തിന്റെ കഥാ പശ്‌ചാത്തലത്തിലേക്കും ഈ കഥാപാത്രത്തിലേക്കും കൂടുതൽ വെളിച്ചം വീശുന്ന ട്രെയ്‌ലർ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. 2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക.

പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിൽ, വളരെ വയലൻ്റ് ആയ അതിശക്തമായ പോലീസ് കഥാപാത്രമായാണ് നാനിയെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്നു ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. പോലീസ് ഫോഴ്സിനെ ഒന്നാകെ അലട്ടുന്ന ഒരു കൊലപാതക പരമ്പര അന്വേഷിക്കാൻ എത്തുന്ന നായക കഥാപാത്രമായാണ് നാനി ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ചിത്രത്തിന് വേണ്ടി മികച്ച ശാരീരിക പരിവർത്തനം നടത്തിയ നാനിയുടെ ആക്ഷനും, പഞ്ച് ഡയലോഗുകളും ഈ ട്രെയ്‌ലറിന്റെ ഹൈലൈറ്റ് ആയി മാറിയിട്ടുണ്ട്. നേരത്തെ നാനിയും നായിക ശ്രീനിധി ഷെട്ടിയും ഒന്നിച്ച “കനവായ് നീ വന്നു” എന്ന ഒരു ഗാനവും ചിത്രത്തിൽ നിന്ന് റിലീസ് ചെയ്തിരുന്നു.

തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും ഹൈപ്പ് ഉള്ള ചിത്രം കൂടിയാണ് ഹിറ്റ് 3. വമ്പൻ ബജറ്റിൽ മികച്ച സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഒരു സിനിമാനുഭവം നൽകാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിൻ്റെ സംവിധായകൻ ശൈലേഷ് കോലാനു.

ഛായാഗ്രഹണം – സാനു ജോൺ വർഗീസ്, സംഗീതം – മിക്കി ജെ മേയർ, എഡിറ്റർ – കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ – ശ്രീ നാഗേന്ദ്ര തങ്കാല, രചന – ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ – അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ – നാനി കമരുസു, SFX- സിങ്ക് സിനിമ, വിഎഫ്എക്സ് സൂപ്പർവൈസർ: VFX DTM, ഡിഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് – എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ, പിആർഒ – ശബരി.

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

0

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന “ഡോൾബി ദിനേശൻ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നിവിൻ പോളി നായകനായി എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ്. അജിത് വിനായക ഫിലിംസിന്റെ പത്താമത്തെ ചിത്രമാണ് “ഡോൾബി ദിനേശൻ”. നാടൻ വേഷത്തിൽ തനിനാടൻ മലയാളി കഥാപാത്രമായി നിവിൻ പോളി അഭിനയിക്കുന്ന ഈ ചിത്രം മെയ് പകുതിയോടെ ചിത്രീകരണം ആരംഭിക്കും. ദിനേശൻ എന്ന് പേരുള്ള കേന്ദ്ര കഥാപാത്രമായാണ് നിവിൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിൽ ഒരു ഓട്ടോ ഡ്രൈവർ ആയാണ് നിവിൻ അഭിനയിക്കുന്നതെന്ന് ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നു.

ജിതിൻ സ്റ്റാനിസ്ലാസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഡോൺ വിൻസെന്റ്, പ്രോജക്ട് ഡിസൈനർ രഞ്ജിത്ത് കരുണാകരൻ, എഡിറ്റിംഗ് നിധിൻ രാജ് ആരോൾ. ഈ ചിത്രത്തിന്റെ സൗണ്ട് വിഭാഗത്തിൽ ജോലി ചെയ്യുന്നത് അനിമൽ ഉൾപ്പെടെയുള്ള വമ്പൻ ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമായ സിങ്ക് സിനിമ ആണ്.

ധ്യാൻ ശ്രീനിവാസൻ- വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ റിലീസ് 2025 , മെയ് 16 ന്

0

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന “ഡിറ്റക്റ്റീവ് ഉജ്ജ്വലൻ” എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 , മെയ് 16 നാണ് ചിത്രം ആഗോള റിലീസായി എത്തുക. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, സിജു വിൽ‌സൺ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണൻ- രാഹുൽ ജി എന്നിവർ രചിച്ചു സംവിധാനം ചെയ്ത ചിത്രം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മിക്കുന്നത്. മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ആരംഭിച്ച വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ.

നേരത്തെ ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത് വന്നിരുന്നു. ഹാസ്യത്തിനും ത്രില്ലിനും ഒരേപോലെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ടീസർ നൽകിയത്. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായി ധ്യാൻ ശ്രീനിവാസൻ എത്തുമ്പോൾ, സി ഐ ശംഭു മഹാദേവ് എന്ന കഥാപാത്രമായാണ് സിജു വിൽ‌സൺ വേഷമിട്ടിരിക്കുന്നത്. ലോക്കൽ ഡിറ്റക്ടീവ് ആയാണ് ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ വേഷമിടുന്നത്. കോട്ടയം നസീർ, സീമ ജി നായർ, റോണി ഡേവിഡ്, അമീൻ, നിഹാൽ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ്, കലാഭവൻ നവാസ്, നിർമ്മൽ പാലാഴി, ജോസി സിജോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ, പ്രൊജക്റ്റ് ഡിസൈനേഴ്സ് – സെഡിന് പോൾ, കെവിൻ പോൾ, കോൺടെന്റ് ഹെഡ്- ലിൻസി വർഗീസ്, ഛായാഗ്രഹണം- പ്രേം അക്കാട്ടു, ശ്രയാന്റി, സംഗീതം- റമീസ് ആർസീ, എഡിറ്റർ- ചമൻ ചാക്കോ, കലാസംവിധാനം- കോയാസ് എം, സൗണ്ട് ഡിസൈനർ- സച്ചിൻ സുധാകരൻ, സിങ്ക് സിനിമ, സൗണ്ട് മിക്സിങ്- അരവിന്ദ് മേനോൻ, വസ്ത്രാലങ്കാരം- നിസാർ റഹ്‌മത്, മേക്കപ്പ്- ഷാജി പുൽപള്ളി, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് പിസി, ആക്ഷൻ- തവാസി രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് മൈക്കൽ, ഡി ഐ- പോയറ്റിക്, വിഎഫ്എക്സ്- ഐ വിഎഫ്എക്സ്, സ്‌റ്റിൽസ്- നിദാദ് കെ എൻ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ ഹെഡ്- പ്രദീപ് മേനോൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- അനൂപ് സുന്ദരൻ, ഒബ്സ്ക്യൂറ എന്റർടൈമെന്റ്, പിആർഒ- ശബരി.

കണി ഓർമ്മകൾ വിഷു മ്യൂസിക്കൽ ആൽബം റിലീസ്

0

ഈ വിഷുദിനത്തിൽ ശ്രീകൃഷ്ണ ഭഗവാനെ സ്തുതിച്ചു കൊണ്ട് ഹംസധ്വനി പ്രൊഡക്ഷൻസ് അണിയിച്ചൊരുക്കിയ ” കണി ഓർമ്മകൾ ” എന്ന മ്യൂസിക്കൽ ആൽബം റിലീസ് ആയിരിക്കുന്നു….
വിഷു ദിനത്തിൽ മക്കളുടെ സാമീപ്യം ആഗ്രഹിക്കാത്ത അമ്മമാരുണ്ടാകില്ലല്ലോ.. ആ അമ്മമാർക്ക് വേണ്ടി ഹംസധ്വനി പ്രൊഡക്ഷൻസിൻ്റെ വിഷു കണി……

ഗാനരചന – കല്യാണി ശ്രീനാഥ്
സംഗീതം – ശ്രീനാഥ് എസ് വിജയ്
ആലാപനം – മായ

അഭിനേതാക്കൾ – ഹംസധ്വനി, ശ്രദ്ധ വി കുമാർ, അനാമിക, സിന്ധുജ, സരിത, കലാമണ്ഡലം വിചിത്ര പല്ലിക്കണ്ടി എന്നിവരാണ്…

ആൽബം സംവിധാനം ചെയ്തിരിക്കുന്നത് കല്യാണി ശ്രീനാഥ് ആണ്……..

പി ആർ ഓ അജയ് തുണ്ടത്തിൽ ………

എം.എ.യൂസഫലിയുടെ വിഷുകൈനീട്ടം: ജെയ്സമ്മയ്ക്കും മകൾക്കും ഇനി പുതിയ വീട്ടിൽ അന്തിയുറങ്ങാം

0

*15 ലക്ഷം രൂപ ചിലവിൽ പുതിയ വീട് നിർമ്മിച്ചു നൽകുമെന്ന് എം.എ.യൂസഫലി

തൃശൂർ: ജീവിതദുരിതങ്ങളോട് പടവെട്ടി തോറ്റ വീട്ടമ്മയ്ക്കും മകൾക്കും ഇനി അടച്ചുറപ്പുള്ള പുതിയ വീട്ടിൽ അന്തിയുറങ്ങാം.ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ഇടപെടലോടെയാണ് തൃശൂർ വരടിയം അംബേക്കർ സ്വദേശിയായ ജെയ്സമ്മ മാത്യുവിനും എട്ടാം ക്ലാസുകാരി മകൾക്കും വിഷുപ്പുലരിയിൽ കൈനീട്ടമെത്തുന്നത്. അന്ധയായ ജയ്സമ്മയും മകളും ലോട്ടറിവിറ്റാണ് ജീവിതം കഴിയുന്നത്. ഇവരുടെ ജീവിത ദുരിതത്തിന്റെ
വാർത്ത കഴിഞ്ഞ ദിവസം ലണ്ടനിൽ വെച്ച്
ലുലു ​ഗ്രൂപ്പ് ചെയർമാന്റെ ശ്രദ്ധയിൽപ്പെട്ടതോടെ കുടുംബത്തിന് സഹായം എത്തിക്കുമെന്ന് എം.എ യൂസഫലിയുടെ ഉറപ്പെത്തിയത്. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിഞ്ഞശേഷം ജയ്സമ്മയുടെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലത്ത് അടച്ചുറപ്പുള്ള വീട് പണിയാൻ എം.എ യൂസഫലി നിർദേശം നൽകുന്നത്.
ലുലു ഗ്രൂപ്പ് ഇന്ത്യ പ്രൊജക്ട് ഡയറക്ടർ ബാബു വർഗീസ്, ലുലു ഐ ടി-സൈബർ പാർക്ക് ഡയറക്ടർ ആൻഡ് സിഇഒ അഭിലാഷ് വലിയ വളപ്പിൽ, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് എന്നിവരുടെ നേതൃത്വത്തിൽ ജയ്സമ്മയുടെ വീട് സന്ദർശിക്കുകയും വീടിന്റെ നിലവിലെ അവസ്ഥ പരിശോധിക്കുകയും ചെയ്തു. കട്ടളയും ജനാലയും മേൽക്കൂരയും അടക്കം തകർന്നു വീഴറായാ നിലയിലാണ് വീടിന്റെ അവസ്ഥ. പുതിയ വീട് നിർമ്മാണം ഉടൻ തുടങ്ങുമെന്ന് ലുലു ഗ്രൂപ്പ് പ്രതിനിധികൾ പറഞ്ഞു.
കണ്ണിന് ഇരുട്ട് വീണ ജെയ്സമ്മയുടെ കണ്ണും കരളുമായി മകൾ എപ്പോഴും കൂട്ടുണ്ട്. രാവിലെ ശക്തൻ സ്റ്റാൻഡിൽ ലോട്ടറി വിൽക്കാൻ എത്തുക ജയ്സമ്മ തനിച്ചല്ല പകരം മകളുടെ കയ്യും പിടിച്ചാണ് എത്തുക. കാഴ്ചപരിമിതി മാത്രമല്ല വലതു കൈയ്ക്കു ബലഹീനതയുമുണ്ട്. റോഡരികിൽ ഇരുന്ന് ലോട്ടറി വിൽക്കാൻ മകളാണ് ഏക സഹായം. അമ്മയെ സുരക്ഷിതമായി
ന​ഗരത്തിൽ എത്തിച്ചിട്ടേ സ്കൂളിൽ പോലും മകൾ നീരജ പോകാറുള്ളു, മൂന്നാം വയസിൽ പോളിയോയ്ക്കൊപ്പം കണ്ണിന് അന്ധതയും തളർത്തിയതാണ് ജെയ്സമ്മയെ. വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളായെങ്കിലും ആ ദാമ്പത്യ ബന്ധം തകർച്ചയിലെത്തി. മകളേയും ജയ്സമ്മയേയും ഒഴിവാക്കി ഭർത്താവ് മൂത്തമകനേയും കൂട്ടി പോയതോടെ ജീവിതം വീണ്ടും കൂരിരുട്ടിലായി. തുടർന്നാണ് ലോട്ടറി കച്ചവടത്തിനൊപ്പം മറ്റൊരു ഉപജീവനമായത്. ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന താത്കാലിക ജോലി 2008 മുതൽ ജയ്സമ്മക്ക് ആശ്വാസമാണ്. പകൽ സ്കൂളിലെ ജോലിയും പിന്നീട് ലോട്ടറി കച്ചവടവുമാണ് വരുമാനം. ഉള്ളതെല്ലാം സ്വരുക്കൂട്ടി വീടും വസ്തുവും വാങ്ങിയെങ്കിലും ഇടിഞ്ഞുവീഴാറായ വീട്ടിൽ അന്തിയുറങ്ങാൻ കഴിയാതെയും വന്നു. തുടർന്ന് വാടക വീട്ടിലേക്ക് മാറുകയായിരുന്നു. വീടിന്റെ വാടക ഇനത്തിൽ 6500 രൂപ മാസം കൊടുക്കണം. ഇതോടെയാണ് ജെയ്സമ്മയുടെ കഷ്ടത വാർത്തയായത്. പലകോണിൽ നിന്നും സഹായവാ​ഗ്ദാനങ്ങളെത്തിയെങ്കിലും ഇതൊന്നും നടപ്പായിരുന്നില്ല. യൂസഫലി സാറിനോടുള്ള കടപ്പാടും നന്ദിയും പറഞ്ഞറിയിക്കാൻ കഴിയില്ലെന്നാണ് ജെയ്സമ്മയുടെ പ്രതികരണം.

yusuf ali will make house for jaisamma

കൊച്ചി – തായ്‌ലൻഡ് വിമാന സർവീസ് തുടങ്ങി എയർ ഏഷ്യ

0

കൊച്ചി – തായ്‌ലൻഡ് വിമാന സർവീസ് തുടങ്ങി എയർ ഏഷ്യ. കൊച്ചിയിൽ നിന്ന് ഫുക്കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസാണ് തുടങ്ങിയത്. തിങ്കൾ, വ്യാഴം, ശനി എന്നിങ്ങനെ ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലായാണ് സർവീസ്.

എയർ ബസ് A320 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്.കൊച്ചിയിൽ നിന്നും പുലർച്ചെ 2:45ന് പുറപ്പെടുന്ന ഫ്ലൈറ്റ് രാവിലെ 8:05ന് ഫുക്കറ്റിൽ എത്തിച്ചേരും.

സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് സർവീസ് ഉദ്ഘാടനം ചെയ്തു. എയർപോർട്ട് ഡയറക്ടർ മനു. ജി, എയർ ഏഷ്യ ജനറൽ മാനേജർ സുരേഷ് നായർ, എയർപോർട്ട് മാനേജർ പൂഭത് രാജ് എം., സി. ഐ. എസ്. എഫ്, ഇമിഗ്രേഷൻ, തുടങ്ങി വിവിധ ഡിപ്പാർട്മെന്റ് മേധാവികൾ, എയർലൈൻ പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

AirAsia Started Kochi to thailand service

‘മേനേ പ്യാർ കിയ’ ഒഫീഷ്യൽ പോസ്റ്റർ പുറത്ത്

0

സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ രചിച്ചു സംവിധാനം ചെയ്യുന്ന ‘മേനേ പ്യാർ കിയ’ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്ത്. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി, മിദൂട്ടി, അർജ്യോ, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മന്ദാകിനി’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സ്പൈർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ത്രില്ലറാണ്.

“മുറ” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഹൃദു ഹാറൂൺ നായകനാകുന്ന ചിത്രമാണ് “മേനേ പ്യാർ കിയ”. ‘സ്റ്റാർ’ എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷത്തിലൂടെയും ‘ആസൈ കൂടൈ’ എന്ന സൂപ്പർ ഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും ശ്രദ്ധ നേടിയ പ്രീതി മുകുന്ദൻ മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ബിബിൻ പെരുമ്പിള്ളി, ത്രികണ്ണൻ, മൈം ഗോപി, ബോക്സർ ദീന, ജനാർദ്ദനൻ, ജഗദീഷ് ജിവി റെക്സ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

സംവിധായകനായ ഫൈസൽ, ബിൽകെഫ്സൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം- ഡോൺപോൾ പി, സംഗീതം-ഇലക്ട്രോണിക് കിളി, എഡിറ്റിംഗ്- കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ബിനു നായർ, പ്രൊഡക്ഷൻ കൺട്രോളർ-ശിഹാബ് വെണ്ണല, കലാസംവിധാനം- സുനിൽ കുമാരൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ, കോസ്റ്റ്യൂംസ്-അരുൺ മനോഹർ, മേക്കപ്പ്-ജിത്തു പയ്യന്നൂർ, സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, സംഘട്ടനം-കലൈ കിംങ്സൺ, പ്രൊജക്റ്റ് ഡിസൈനർ-സൗമ്യത വർമ്മ, ഡിഐ- ബിലാൽ റഷീദ്, അസ്സോസിയേറ്റ് ഡയറക്ടർ-അശ്വിൻ മോഹൻ, ഷിഹാൻ മുഹമ്മദ്, വിഷ്ണു രവി, സ്റ്റിൽസ്-ഷൈൻ ചെട്ടികുളങ്ങര, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-വിനോദ് വേണുഗോപാൽ, ആന്റണി കുട്ടമ്പുഴ, ഡിസൈൻ-യെല്ലോ ടൂത്സ്, വിതരണം- സ്പയർ പ്രൊഡക്ഷൻസ്, അഡ്മിനിസ്ട്രേഷൻ ആന്റ് ഡിസ്ട്രിബൂഷൻ ഹെഡ്-പ്രദീപ് മേനോൻ, പിആർഒ-എ എസ് ദിനേശ്,ശബരി.

ഇന്ത്യയിലെ തന്നെ ഏറ്റവും വിലകൂടിയ ലേലത്തുക മുടക്കി KL 07 DG 0007 സ്വന്തമാക്കിയ IT കമ്പനി ഉടമയായ വേണു ഗോപാലകൃഷ്ണൻ മലയാള സിനിമയിലേക്ക്

0

പുതുതായി വാങ്ങിച്ച ലമ്പോർഗിനി ഉറുസ് കാറിനാണ് വേണു 46 ലക്ഷം രൂപ മുടക്കി കേരള മോട്ടോർ വാഹന വകുപ്പ് നടത്തിയ ലേലത്തിൽ തന്റെ ഇഷ്ട നമ്പർ ആയ 0007 സ്വന്തമാക്കിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്ന വേണു ഗോപാലകൃഷ്ണൻ കൊച്ചി ഇൻഫോപാർക്കിലെ LITMUS 7 കമ്പനി ഉടമയാണ്.
ഇപ്പോളിതാ, ഇൻഫോപാർക്കിലെ തന്നെ മറ്റു IT കമ്പനി ഉടമ റിനിഷ് നിർമിച്ചു കൊണ്ട് ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന, സാഹസം എന്ന സിനിമയിൽ അദ്ദേഹം ഒരു സുപ്രധാന വേഷം ചെയ്യുന്ന കാര്യം സിനിമ പ്രവർത്തകർ തന്നെ പുറത്തു വീട്ടിരിക്കുന്നത്. സഹസത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് ഈ കാര്യം വെളിപ്പവടുത്തിയിരിക്കുന്നത്.
മറ്റു നിരവധി ആഡംബര കറുകൾ സ്വന്തമായുള്ള വേണു തന്റെ പാഷൻ ആയ സിനിമയിൽ നിർമതവും സുഹൃതുമായ റിനിഷിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് സിനിമയിൽ അഭിനയിക്കാനുള്ള തീരുമാനം എടുത്തത് എന്ന് അറിയാൻ കഴിഞ്ഞു.

ഒട്ടേറെ ആഡംബര കറുകൾ സ്വന്തമായി ഉള്ള വേണു ഒരു adventure traveller കൂടിയാണ്. ലംബോർഗിനി ഹുറാക്കൻ സ്റ്റെറാറ്റോ, ബിഎംഡബ്ല്യു എം1000 എക്സ്ആർ ബൈക്ക് എന്നിവയുൾപ്പെടെ മറ്റ് ഉയർന്ന നിലവാരമുള്ള വാഹനങ്ങളും അദ്ദേഹത്തിന് സ്വന്തമയുണ്ട്. ലോകത്തിലെ തന്നെ വളരെ സ്പെഷ്യൽ കാർ ആയി കരുതപ്പെടുന്ന ഈ ലംബോർഗിനി ഹുറാക്കൻ സ്റ്റെറാറ്റോ “സാഹസം” എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഉപയോഗിച്ചതും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

ഡയറക്ടർ ബിബിൻ കൃഷ്ണയടക്കം ഒട്ടേറെ IT ജീവനക്കാർ ഭാഗമായുള്ള സിനിമയിൽ വേണുവിന്റെ വരവോട് കൂടി സിനിമ IT ജീവനക്കാർക്കിടയിൽ വലിയൊരു തരംഗം സൃഷ്ട്ടിച്ചു. മാത്രമല്ല സഹസത്തിന്റെ ഒട്ടേറെ ഭാഗങ്ങൾ ഈ അടുത്തകാലത്താണ് കൊച്ചി സ്മാർട്ട്സിറ്റിയിലും പരിസരത്തും ചിത്രീകരണം നടത്തിയത്.

ഈ വിഷുസദ്യ ലുലുവിലാകാം; കൈനിറയെ ഓഫറുമായി ലുലുവിൽ വിഷു സെയിൽ, കൈനീട്ടമായി എസി സ്വന്തമാക്കാം

0

കൊച്ചി: ഉപഭോക്താക്കൾക്ക് വിഷുകൈനീട്ടവുമായി ലുലുമാളിൽ വിഷു ഓഫർ സെയിൽ ആരംഭിച്ചു. ലുലു ഹൈപ്പർമാർക്കറ്റിൽ നിത്യോപയോ​ഗ സാധനങ്ങൾക്കും പലവഞ്ജന സാധനങ്ങൾക്കും വിവിധതരം ബ്രാൻഡുകളുടെ റെഡിമിക്സ് പായസപാക്കറ്റുകളും വിലക്കുറവിൽ ലഭ്യമാകും. വിഷുക്കണിക്കാവശ്യമായ കണി വെള്ളരി, മുന്തിരി, തേങ്ങ, മാമ്പഴം, പഴം തുടങ്ങിയവയെല്ലാം ലഭിക്കും. കൂടാതെ www.luluhypermarket.in വെബ് സൈറ്റ് വഴിയും 7306112599 എന്ന വാട്സ് ആപ്പ് നമ്പർ വഴിയും ലുലു കണി കിറ്റും സദ്യയും മുൻകൂട്ടി ഓർഡർ ചെയ്യാം. 449 രൂപയാണ് വിഷു സദ്യയുടെ വില. പാലട പ്രഥമനും , പരിപ്പ് പ്രഥമനും കറിക്കൂട്ടുകളും അടക്കം 25ലധികം വിഭവങ്ങൾ അടങ്ങുന്നതാണ് ലുലുവിലെ സ്പെഷ്യൽ വിഷുസദ്യ.കസവ് മുണ്ടും കണ്ണാടിയും കണിവെള്ളരിയും അടങ്ങുന്ന വിഷുക്കണി കിറ്റ് 799 രൂപയ്ക്ക് ലുലു ഹൈപ്പർമാർക്കറ്റിൽ നിന്ന് സ്വന്തമാക്കാം. മുൻകുട്ടി ബുക്കിങ്ങിലൂടെ നേരിട്ടും ഓൺലൈൻ വഴി ഹോം ഡെലിവറിയിലൂടെയും 10 കിലോമീറ്റർ പരിധിയിൽ സദ്യയും വിഷുകിറ്റും എത്തിച്ചു നൽകും. വിഷുക്കണി കിറ്റ് പ്രി ബുക്കിങ് ഏപ്രിൽ 12 വരെ സ്വീകരിക്കും. 14ന് രാവിലെ 10 മുതൽ സദ്യ വാങ്ങാം. ‌വിഷുസദ്യയ്ക്കായി ഏപ്രിൽ 13വരെ ബുക്കിങ്ങ് സൗകര്യമുണ്ട്.

ലുലു ഹൈപ്പർമാർക്കറ്റിലേക്ക് എത്തുന്ന ഉപഭോക്താക്കൾക്ക് 17 തരം പായസങ്ങളുമായി പായസമേളയും ഒരുക്കിയിട്ടുണ്ട്. പാൽപായസം, പൈനാപ്പിൾ‌ പായസം, ക്യാരറ്റ്, ഡേറ്റ്, സേമിയ, ചക്ക പായസം തുടങ്ങി നീളുന്നു പായസ വിഭവങ്ങൾ. ലുലു ഫാഷനിൽ വിഷു സ്പെഷ്യൽ മെൻസ് , ലേഡിസ്, കുട്ടികളുടെ വസ്ത്രങ്ങളും വിലക്കിഴിവിൽ ലഭിക്കും. ഇതിനോടൊപ്പം ആഭരണങ്ങളുടെ കളക്ഷനുമുണ്ട്

കൈനീട്ടമായി എസി സ്വന്തമാക്കാം

വിഷുക്കൈനീട്ടം ഒരുക്കി ലുലു കണക്ടിൽ വമ്പിച്ച ഓഫറാണ് എസികൾക്കും മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും പ്രഖ്യാപിച്ചിരിക്കുന്നത്. ലോകോത്തര ബ്രാൻഡുകളുടെ എസികൾ കുറഞ്ഞ ഇ.എം.െഎയിലൂടെ സ്വന്തമാക്കാം. വിഷു പ്രമാണിച്ച് വിവിധ ബാങ്കുകളുടെ കാഷ് ബാക്ക് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ടിവി , ഫ്രിഡ്ജ്, വാഷിങ്ങ് മെഷിൻ, സ്മാർട്ട് ഫോണുകൾ തുടങ്ങിയവ ലുലു കണക്ടിൽ നിന്ന് വൻ വിലക്കിഴിവിൽ ഈ വിഷുനാളിൽ സ്വന്തമാക്കാം. വിഷു സ്പെഷ്യൽ ഹോം ഡെക്കർ സാധനങ്ങളും വിൽപ്പനയ്ക്കുണ്ട്.

Lulu Vishu offers

ട്രംപ് ചൈനക്ക് കൊടുത്ത എട്ടിന്റെ പണി ഇന്ത്യക്ക് നേട്ടമായി; ഭാരതത്തിൽ നിർമ്മിച്ച് കയറ്റി അയക്കുന്നത് 15 ലക്ഷം ഐ ഫോണുകൾ

0

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയ്ക്ക് മേല്‍ 145 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ ആറ് കാര്‍ഗോ വിമാനങ്ങള്‍ നിറയെ ഐഫോണുകളാണ് ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തിച്ചത്. യുഎസ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ മറികടക്കാനുള്ള തീവ്ര ശ്രമത്തിലാണ് അമേരിക്കന്‍ എംഎന്‍സിയായ ആപ്പിള്‍.

സ്വന്തം രാജ്യത്തിന്റെ ഇറക്കുമതി തീരുവയില്‍ നിന്ന് രക്ഷപ്പെടാനാണ് അമേരിക്കന്‍ കമ്പനി ഇന്ത്യയില്‍ നിന്ന് 600 ടണ്‍ ഐഫോണുകള്‍ ഇതോടകം കയറ്റി അയച്ചത്. യുഎസ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവയാണ് കമ്പനിയ്ക്ക് തിരിച്ചടിയായത്. തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പനി ഇന്ത്യയിലെ ഉത്പാദനം വലിയ രീതിയില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

100 ടണ്‍ ഭാരം വഹിക്കുന്ന ആറ് കാര്‍ഗോ വിമാനങ്ങളിലായ 15 ലക്ഷം ഐഫോണുകളാണ് ഇതോടകം ഇന്ത്യയില്‍ നിന്ന് യുഎസിലെത്തിച്ചത്. ഇന്ത്യയ്ക്ക് ഇറക്കുമതി തീരുവയായി യുഎസ് ഏര്‍പ്പെടുത്തിയത് 26 ശതമാനം നികുതിയാണ്. ഇത് കമ്പനിയ്ക്ക് അധിക ചെലവ് സൃഷ്ടിക്കും. എന്നാല്‍ ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് മൂന്ന് മാസത്തെ ഇളവ് അനുവദിച്ചതോടെ ഈ സമയം പരമാവധി ഉപയോഗപ്പെടുത്താനാണ് ആപ്പിളിന്റെ നീക്കം.

ഇതിനുപിന്നാലെ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ ഉത്പാദനം 20 ശതമാനം ആപ്പിള്‍ വര്‍ധിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ ഫോക്‌സ്‌കോണ്‍ പ്ലാന്റിലാണ് ഉത്പാദനത്തിന്റെ ഏറിയ പങ്കും. ഇവിടെ ഞായറാഴ്ചകൡ പോലും നിലവില്‍ ഉത്പാദനം നടക്കുന്നുണ്ട്.

iphone export from india to us