Home Blog Page 149

വിജയ് സേതുപതി- അറുമുഗകുമാർ ചിത്രം ‘എയ്‌സ്‌’ റിലീസ് 2025 മെയ് 23 ന്

0

തമിഴ് സൂപ്പർതാരം മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാർ സംവിധാനം ചെയ്ത ‘എയ്‌സ്‌’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 മെയ് 23 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇന്ന് പുറത്തു വിട്ടു. വളരെ ശക്തമായ നായക കഥാപാത്രമായി വിജയ് സേതുപതിയെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ രുക്മിണി വസന്ത്, യോഗി ബാബു, ബി എസ് അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ബോൾഡ് കണ്ണൻ’ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. 7സിഎസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അറുമുഗകുമാർ നിർമ്മിച്ച ഈ ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.

പൂർണ്ണമായും മലേഷ്യയിൽ ചിത്രീകരിച്ച എയ്‌സിൽ വിജയ് സേതുപതി അവതരിപ്പിക്കുന്ന ബോൾഡ് കണ്ണൻ എന്ന കഥാപാത്രത്തിന്റെ ആഴത്തെ കുറിച്ചും സാധ്യതകളെ കുറിച്ചും ആരാധകരിൽ ആവേശം സൃഷ്ടിക്കുന്ന ഒരു ഗ്ലിംമ്പ്സ് വീഡിയോ അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ പുറത്ത് വന്നിരുന്നു. ഇത് കൂടാതെ ചിത്രത്തിന്റെ ഒരു ടീസർ, ഇതിലെ ഒരു വീഡിയോ ഗാനം എന്നിവയും പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. വമ്പൻ ബജറ്റിൽ ഒരുക്കിയ ഈ ചിത്രം പൂർണ്ണമായും ഒരു മാസ്സ് കൊമേഴ്സ്യൽ എൻ്റർടൈനർ ആയാണ് അവതരിപ്പിക്കുന്നത്. വിജയ് സേതുപതി ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം, വമ്പൻ ആക്ഷനും ആകർഷകമായ കഥപറച്ചിലും സംയോജിപ്പിക്കുന്ന ഒരു ദൃശ്യ വിരുന്നായിരിക്കും സമ്മാനിക്കുക എന്നാണ് സൂചന.

ഛായാഗ്രഹണം- കരൺ ഭഗത് റൗട്, സംഗീതം- ജസ്റ്റിൻ പ്രഭാകരൻ, എഡിറ്റർ- ഫെന്നി ഒലിവർ, പശ്‌ചാത്തല സംഗീതം- സാം സി എസ്, കലാസംവിധാനം- എ കെ മുത്തു. പിആർഒ- ശബരി.

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തു

0

വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പ വിടവാങ്ങി. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ് വിടവാങ്ങിയത് . മാർപ്പാപ്പയുടെ വിയോഗത്തിൽ അനുശോചന പ്രവാഹമാണ്.

അർജന്‍റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിന് ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു യഥാർത്ഥ പേര്. 1958 ലാണ് ഈശോ സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാൾ ആയി. 2013 മാർച്ച് 13 ന് മാർപ്പാപ്പ പദവിയിലെത്തി. കത്തോലിക്കാ സഭയുടെ 266 മത്തെ മാർപ്പാപ്പ ആയിരുന്നു. ഇന്ത്യൻ യാത്ര എന്ന ആഗ്രഹം സഫലമാകാതെയാണ് മാർപ്പാപ്പയുടെ വിയോഗം. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം മാർപ്പാപ്പ പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നേരിട്ട് ഫ്രാൻസിസ് മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

Pope Francis passes away

ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തു

0

വത്തിക്കാൻ: ഫ്രാൻസിസ് മാർപ്പാപ്പ 88-ാം വയസിൽ അന്തരിച്ചു. ഏറെക്കാലമായി രോഗബാധിതനായിരുന്ന അദ്ദേഹത്തിന്റെ മരണവിവരം വത്തിക്കാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2013 മാർച്ച് 19-ന് അർജന്റീന സ്വദേശിയായ ജസ്വീറ്റ് കർദിനാൾ ജോർജ് മാരിയോ ബെർഗോളിയോ ഫ്രാൻസിസ് മാർപ്പാപ്പയായി സ്ഥാനമേറ്റിരുന്നു. വിശുദ്ധ ഫ്രാൻസിസ് അസീസിയോടുള്ള ആദരവായി അദ്ദേഹം ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചു.

ശ്വാസകോശ അണുബാധയെ തുടർന്ന് റോമിലെ ജമേലി ആശുപത്രിയിൽ ഒരു മാസത്തിലധികം ചികിത്സയിൽ കഴിഞ്ഞ മാർപ്പാപ്പ അടുത്തിടെ സുഖം പ്രാപിച്ചിരുന്നു. മാർച്ച് 23-ന് അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്യുകയും ഈസ്റ്റർ ആശംസകൾ നേരുകയും ചെയ്തിരുന്നു. ആശുപത്രിയിലെ ജനാലക്കരികിൽ നിന്ന് വിശ്വാസികളോട് സംസാരിച്ച അദ്ദേഹം, തന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി അറിയിച്ചിരുന്നു. തുടർന്ന് അദ്ദേഹം വത്തിക്കാനിലേക്ക് മടങ്ങി.

ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗം ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് വലിയ ദുഃഖമുണ്ടാക്കിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ലളിതവും കരുണാപൂർണവുമായ ജീവിതം ലോകത്തിന് മാതൃകയായിരുന്നു.

സിനിമ സെറ്റിൽ ലഹരി ഉപയോ​ഗിച്ചിട്ടില്ലെന്ന് അണിയറ പ്രവർത്തകർ; ഷൈനെതിരെ വിൻസി പൊട്ടിച്ചത് ഉണ്ടയില്ലാ വെടിയോ?

0

കൊച്ചി: സിനിമയുടെ സെറ്റ് ലഹരിവിമുക്തമായിരുന്നുവെന്നും ചിത്രീകരണ സമയത്ത് ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്നും ‘സൂത്രവാക്യം’ സിനിമയുടെ നിർമാതാവും സംവിധായകനും വെളിപ്പെടുത്തി രം​ഗത്തെത്തിയതോടെ നടി വിൻസി അലോഷ്യസിന്റെ ആരോപണങ്ങളിൽ പുകമറ.
നടിയുടെ പരാതിയെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അണിയറ പ്രവർത്തകർ.നിര്‍മാതാവ് ശ്രീകാന്ത് കണ്ഡ്രഗുളയും സംവിധായകന്‍ യൂജിന്‍ ജോസ് ചിറമ്മേലും അടക്കമുള്ളവരാണ് മാധ്യമങ്ങളെ കണ്ടത്. തങ്ങള്‍ക്ക് ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്നും മാധ്യമങ്ങള്‍ വഴിയാണ് പ്രശ്നങ്ങള്‍ അറിഞ്ഞതെന്നും നിർമാതാവ് ശ്രീകാന്ത് പറഞ്ഞു.

‘വാര്‍ത്തകള്‍ വന്നപ്പോള്‍ ഇനി എന്തുചെയ്യും എന്ന് അറിയാതെ നില്‍ക്കുകയാണ്. സിനിമയ്ക്കു വേണ്ടി സംസാരിക്കാനാണ് വന്നിരിക്കുന്നത്. ഞങ്ങളുടെ സെറ്റ് ലഹരി മുക്തമായിരുന്നു. സത്യം പുറത്തുവരാനുള്ള എല്ലാ നടപടിക്കും ഞങ്ങളുടെ പൂർണ പിന്തുണയുണ്ട്. ഈ ഒരു പ്രശ്നത്തിൽ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവരെ ക്രൂശിക്കരുത്. സൂത്രവാക്യം സിനിമയിൽ ഐസിസി ഉണ്ടായിരുന്നു. എന്നാൽ അവർക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ല. 21ന് ഫിലിം ചേംബറുമായി യോഗം ഉണ്ട്. ഇത് സിനിമയുടെ മാർക്കറ്റിംഗ് തന്ത്രമായി വ്യാഖ്യാനിക്കരുത്’- നിർമാതാവ് ശ്രീകാന്ത് പ്രതികരിച്ചത്. അതേസമയം വിൻസിയുടെ ആരോപണം ഈ​ഗോ മാത്രമാണെന്ന നിലപാടിലാണ് ഷൈൻ ഉറച്ചുനിൽക്കുന്നത്. നടിയോട് യാതൊരു തരത്തിലുള്ള മോശമപെരുമാറ്റവും നടത്തിയിട്ടില്ലെന്നും ഷൈൻ മൊഴി നൽകിയത്. വിൻസി അലോഷ്യസുമായി വളരെ അടുത്ത ബന്ധമാണ് ഷൈൻ പുലർത്തിയതെന്നാണ് മൊഴി. അങ്ങനെയെങ്കിൽ‍ എന്തിന് വ്യാജ പരാതിയെന്ന ചോദ്യവും ഉയരുകയാണ്. നിയമപരമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് നടി അറിയിച്ചതോടെ നടനെ പൂട്ടാനുള്ള എക്സൈസ് പൊലീസ് നീക്കവും വെറുതെയയി. കഴിഞ്ഞ ദിവസം അറസ്റ്റ് ഉറപ്പിച്ചിരുന്നെങ്കിലും നിർണായക നിമിഷത്തിൽ ജാമ്യമെത്തിയതും നടന് അനു​ഗ്രഹമായി മാറി.

vincy aloshious shine tom case fake?

താൻ മാത്രമല്ല , പല വമ്പന്മാരും ലഹരിക്കടിമയെന്ന് ഷൈന്റെ മൊഴി; മലയാള സിനിമയിലെ ബിംബങ്ങൾ തകരുമോ? സിനിമ സെറ്റിലേക്ക് കൂടുതൽ അന്വേഷണത്തിന് നീക്കം

0

കൊച്ചി: ലഹരിക്കേസുമായി കേസുമായി ബന്ധപ്പെട്ട് ജാമ്യം ലഭിച്ച നടൻ ഷൈൻ ടോം ചാക്കോ നാളെ നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാവും. ഷൈനെ വിശദമായി ഒരു തവണ കൂടി ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായാണ് നോട്ടീസ് നൽകിയത്. സജീറുമായി ഷൈൻ ലഹരി ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. എന്നാൽ പല നടന്മാരും ലഹരി വലയിലാണെന്നും പരിശോധനകൾ കർ‌ശമായതിനാൽ സിനിമ സെറ്റിലേക്ക് ലഹരി എത്തുന്നില്ലെന്നും ഷൈൻ പറയുന്നത്. ഇതോടെ സിനിമ സെറ്റ് കേന്ദ്രീകരിച്ച് കൂടുതൽ അന്വേണത്തിനാണ് എക്സൈസ് ഒരുങ്ങുന്നത്. കേരളത്തിൽ ലഹരി ഉപയോ​ഗം അതിരുകടക്കുന്നതായിട്ടുള്ള ഇന്റലിജൻസ് റിപ്പോർട്ടുകൾ എത്തുന്നതിന് പിന്നാലെയാണ് മലയാളത്തിലെ മുൻനിരയിൽ നിൽക്കുന്ന താരത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഷൈനിന് കഞ്ചാവു കേസിൽ സമീപകാലത്ത് അറസ്റ്റിലായ വനിതയുമായി അടുത്ത ബന്ധമുണ്ടെന്ന സൂചനകൾ കൂടി പൊലീസിന് ലഭിക്കുകയും ചെയ്ത സാഹചര്യത്തിൽ സിനിമ സെറ്റിൽ കർശന പരിശോധന നടത്തുവാനുള്ള നീക്കവും തുടങ്ങിക്കഴിഞ്ഞു.

ഷൈനൊപ്പം പ്രതിചേർക്കപ്പെട്ട കോഴിക്കോട് സ്വദേശിയെയും പൊലീസ് ചോദ്യം ചെയ്യും. നടന്റെ അറസ്റ്റോടുകൂടി സിനിമ മേഖലയിൽ പരിശോധനകൾ കൂടുതൽ കർശനമാക്കാനാണ് പൊലീസിന്റെ നീക്കം. അഞ്ച് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്നലെ കൊച്ചി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഷൈൻ ടോം ചാക്കോയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയത്.
ഷൈൻ ടോം ചാക്കോ പലതവണ ലഹരിമരുന്ന് ഉപയോഗിച്ച ആളെന്നാണ് എഫ്ഐആർ. ഡ്രഗ് ഡീലർ സജീറുമായി ഇരുപതിനായിരം രൂപയുടെ ഇടപാട് നടത്തിയ തെളിവുകളും പൊലീസിന് ലഭിച്ചു. ലഹരി ഉപയോഗിച്ചതിനും ഗൂഢാലോചനയ്ക്കുമാണ് NDPS നിയമത്തിലെ 27, 29 വകുപ്പുകൾ പ്രകാരമായിരുന്നു എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്.

shine tom chacko case

സ്വർണ വില സർവ്വകാല റെക്കോർഡിൽ: ഒരു പവൻ 72,120 രൂപയായി

0

സംസ്ഥാനത്തെ സ്വർണ വ്യാപാരം സർവ്വകാല ഉയരത്തിൽ. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 72,120 രൂപയായി ഉയർന്നു. ഒരു ഗ്രാമിന് 9,015 രൂപയാണ് നിരക്ക്. കഴിഞ്ഞ മൂന്ന് ദിവസമായി 71,560 രൂപയിൽ തുടർന്നിരുന്ന സ്വർണ വില ഇന്ന് 560 രൂപ കൂടി വർധിച്ചാണ് പുതിയ ചരിത്ര നിരക്കിലെത്തിയത്.

ഈ മാസം ആരംഭിച്ചതിന് ശേഷം 4,040 രൂപയുടെ വർധനവാണ് സ്വർണ വിലയിൽ ഉണ്ടായിരിക്കുന്നത്. ഏപ്രിൽ ഒന്നിന് ഒരു പവൻ സ്വർണത്തിന്റെ വില 68,080 രൂപയായിരുന്നു. എന്നാൽ, പിന്നീട് വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഏപ്രിൽ 8ന് പവന് 65,800 രൂപയായി, ഇത് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു. ഇതോടെ സ്വർണ വില കൂടുതൽ കുറയുമെന്ന് പ്രതീക്ഷിച്ചവർക്ക് മുന്നിൽ കുത്തനെ ഉയരുന്ന കാഴ്ചയാണ് പ്രത്യക്ഷപ്പെട്ടത്. ഏപ്രിൽ 12ന് സ്വർണ വില 70,000 രൂപ കടന്നിരുന്നു.

നിലവിലെ ഉയർന്ന വില സ്വർണ വ്യാപാരത്തിൽ വൻ മാറ്റങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. സ്വർണത്തോടുള്ള ജനങ്ങളുടെ ആകർഷണവും ഈ വിലക്കയറ്റത്തിന് പിന്നിൽ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൃഷാന്ത്‌ ചിത്രം “മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ് ” ഫസ്റ്റ് ലുക്ക് പുറത്ത്

0

സംവിധായകൻ കൃഷാന്ത്‌ ഒരുക്കിയ പുതിയ ചിത്രം “മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. “മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്” എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ത്‌ രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം, ‘ഗഗനചാരി’ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ത്‌ ഫിലിംസ് എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം കൂടിയാണ്.

രജിഷ വിജയൻ, നിരഞന്ജ് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, സഞ്ജു ശിവറാം, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, സിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ് എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.

ഛായാഗ്രഹണം- പ്രയാഗ് മുകുന്ദൻ, സംഗീതം- വർക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- നിഖിൽ പ്രഭാകർ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- കൃഷാന്ത്‌, ആൽവിൻ ജോസഫ്, മേക്കപ്പ്- അർഷാദ് വർക്കല, സംഘട്ടനം- ശ്രാവൺ സത്യ, വസ്ത്രാലങ്കാരം- ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് സിനിമാട്ടോഗാഫി- നിഖിൽ സുരേന്ദ്രൻ, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാഹുൽ മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയേഷ് എൽ ആർ, കളറിസ്റ്റ്- അർജുൻ മേനോൻ (കാൻപ്രോ), സ്‌റ്റിൽസ്- കിരൺ വി എസ്, പ്രൊഡക്ഷൻ മാനേജർ- ആരോമൽ പയ്യന്നുർ, പിആർഒ- ശബരി

ലഹരിക്കെതിരെ കൈകോര്‍ത്ത് സിനിമക്കാര്‍

0

കളമശേരി:’ലഹരിക്കെതിരെ കൈകോര്‍ത്ത് സിനിമ, ടെലിവിഷന്‍, മീഡിയ മേഖലയിലെ പ്രമുഖര്‍. കളമശേരി സെന്റ് പോള്‍സ് കോളജ് ഗ്രൗണ്ടില്‍ ഇന്നലെ ആരംഭിച്ച് ബ്രാഞ്ച് എക്‌സ് സി.സി.എഫ് പ്രീമിയര്‍ ലീഗിന്റെ ഭാഗമായാണ് സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഭിനേതാക്കളും ടെക്‌നീഷന്മാരും ലഹരിക്കെതിരെ കൈകോര്‍ത്തത്. ചടങ്ങില്‍ മുഖ്യമാതിഥിയായി പങ്കെടുത്ത കേരള രഞ്ജി ക്രിക്കറ്റി ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഇക്കാലത്തും സേ നോ ടു ഡ്രഗ്‌സ് എന്ന് വീണ്ടും വീണ്ടും പറയേണ്ടി വരുന്നത് നമ്മുടെ പരാജയമാണെന്ന് നടനും സീഹോഴ്സ് സെയ്ലേഴ്സ് ടീം സെലിബ്രിറ്റി ഓണറുമായ ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഷൂട്ടിംഗ് സെറ്റുകളില്‍ എതു നിലയിലുള്ള പരിശോധനകളെ സ്വാഗതം ചെയ്യുന്നതായും കൃത്യമായ ഇടവേളകളില്‍ ഇത്തരം പരിശോധനകള്‍ തുടരണമെന്നും സി.സി.എഫ് പ്രസിഡന്റ് അനില്‍ തോമസ് പറഞ്ഞു.
തൃക്കാക്കര എ.സി.പി പി.വി. ബേബി, കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ വിവേക് വാസുദേവന്‍, എന്‍.സി.ബി സോണല്‍ ഹെഡ് വേണുഗോപാല്‍ ജി കുറുപ്പ്, എന്‍.സി.ബി ഇന്‍സ്‌പെക്ടര്‍ അതുല്‍ കുമാര്‍ ദിവേദി, അഭിനേതാക്കളായ നരേന്‍, സിജു വില്‍സണ്‍, അഖില്‍ മാരാര്‍, ഋതു മന്ത്ര, ശോഭാ വിശ്വനാഥ്, സിസിഎഫ് സെക്രട്ടറി സ്ലീബ വര്‍ഗീസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

എൻ‌വി‌ബി ഫിലിംസ് – സോനാക്ഷി സിൻഹ ചിത്രം ‘നികിത റോയ്’ റിലീസ് മെയ് 30 ന്

0

എൻ‌വി‌ബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം “നികിത റോയ്” 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ ഔദ്യോഗിക റിലീസ് തീയതി വെളിപ്പെടുത്തുന്ന ശ്രദ്ധേയമായ പുതിയ പോസ്റ്റർ നിർമ്മാതാക്കൾ ഇന്ന് പുറത്തിറക്കി. നിക്കി, വിക്കി ഭഗ്നാനി എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൽ സോനാക്ഷി സിൻഹ, അർജുൻ രാംപാൽ, പരേഷ് റാവൽ, സുഹൈൽ നയ്യാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. കുഷ് എസ് സിൻഹ സംവിധാനം ചെയ്ത ഈ ചിത്രം, നിഗൂഢത, മാനസിക പിരിമുറുക്കം, മനുഷ്യ ദുർബലത എന്നിവയുടെ പ്രമേയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന, ഒരു സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്യുന്നു.

നികിത പൈ ഫിലിംസ് ലിമിറ്റഡിന്റെ നിർമ്മാണത്തിൽ, കിഞ്ചൽ അശോക് ഘോൺ, നിക്കി ഖേംചന്ദ് ഭഗ്നാനി, വിക്കി ഭഗ്നാനി, അങ്കുർ തക്രാനി, ദിനേശ് രതിറാം ഗുപ്ത, ക്രാറ്റോസ് എന്റർടൈൻമെന്റ് എന്നിവരുമായി സഹകരിച്ച് ഈ ചിത്രം ഒരുക്കിയിരിക്കുന്നു. പ്രശസ്ത ത്രില്ലർ എഴുത്തുകാരൻ പവൻ കിർപലാനിയാണ് ചിത്രത്തിൻ്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്.

ചിത്രം എത്തുന്നതിലുള്ള ആവേശം പങ്കുവെച്ചുകൊണ്ട് നിർമ്മാതാക്കളായ നിക്കിയും വിക്കി ഭഗ്നാനിയും പറഞ്ഞത് ഈ ചിത്രം തങ്ങളുടെ ഹൃദയങ്ങളോട് വളരെ അടുത്താണ് എന്നും, മിക്ക മുഖ്യധാരാ സിനിമകളും പോകാൻ ധൈര്യപ്പെടാത്തിടത്തേക്ക് ഇത് സഞ്ചരിക്കുന്നു എന്നുമാണ്. ശക്തമായ താരനിര, ആകർഷകമായ ആഖ്യാനം, കുഷ് എസ് സിൻഹയുടെ അതുല്യമായ കാഴ്ചപ്പാട് എന്നിവ കൊണ്ട് ഒരു ഗംഭീര തീയേറ്റർ അനുഭവം ആയിരിക്കും ‘നികിത റോയ്’ പ്രേക്ഷകർക്ക് നൽകുക എന്നും അവർ സൂചിപ്പിച്ചു.

ആനന്ദ് മേത്ത, പ്രകാശ് നന്ദ് ബിജ്‌ലാനി, ശക്തി ഭട്‌നഗർ, മെഹ്‌നാസ് ഷെയ്ഖ്, പ്രേം രാജ് ജോഷി എന്നിവരും ഈ ചിത്രത്തിൻ്റെ സഹനിർമ്മാതാക്കളാണ്. കൗതുകകരമായ പ്രമേയം, ശക്തമായ ഒരു കൂട്ടുകെട്ട്, വ്യത്യസ്തമായ കഥാഖ്യാന ശൈലി എന്നിവയാൽ, “നികിത റോയ്” ഈ വർഷത്തെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന ത്രില്ലറുകളിൽ ഒന്നായി മാറുകയാണ്. 2025 മെയ് 30 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. പിആർഒ – ശബരി.

നെപ്ട്യൂൺ; ധ്യാൻ ശ്രീനിവാസൻ- ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വല’നിലെ ആദ്യ ഗാനം പുറത്ത് വീഡിയോ

0

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ രണ്ടാമത്തെ ചിത്രമായി അവതരിപ്പിക്കുന്ന,ധ്യാൻ ശ്രീനിവാസൻ നായകനായ “ഡിറ്റക്റ്റീവ് ഉജ്ജ്വല”നിലെ ആദ്യ ഗാനം പുറത്ത്. “നെപ്ട്യൂൺ” എന്ന പേരിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ആർസീ ആണ്. മനു മഞ്ജിത് വരികൾ രചിച്ച ഈ ഗാനം ആലപിച്ചത് റാപ് സിങ്ങർ ആയ ഫെജോ ആണ്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടത്. 2025 , മെയ് 16 നാണ് ചിത്രം ആഗോള റിലീസായി എത്തുക. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, സിജു വിൽ‌സൺ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണൻ- രാഹുൽ ജി എന്നിവർ രചിച്ചു സംവിധാനം ചെയ്ത ചിത്രം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മിക്കുന്നത്. മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ആരംഭിച്ച വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ.

ചിത്രത്തിന്റെ കഥ പശ്ചാത്തലവും കഥാപാത്രങ്ങളെയും പ്രേക്ഷകരുടെ മുന്നിലെത്തിച്ചു കൊണ്ടാണ് നെപ്ട്യൂൺ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറിനും മികച്ച ശ്രദ്ധയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചത്. ഹാസ്യത്തിനും ത്രില്ലിനും ഒരേപോലെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ടീസർ നൽകിയത്. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായി ധ്യാൻ ശ്രീനിവാസൻ എത്തുമ്പോൾ, സി ഐ ശംഭു മഹാദേവ് എന്ന കഥാപാത്രമായാണ് സിജു വിൽ‌സൺ വേഷമിട്ടിരിക്കുന്നത്. കോട്ടയം നസീർ, സീമ ജി നായർ, റോണി ഡേവിഡ്, അമീൻ, നിഹാൽ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ്, കലാഭവൻ നവാസ്, നിർമ്മൽ പാലാഴി, ജോസി സിജോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ, പ്രൊജക്റ്റ് ഡിസൈനേഴ്സ് – സെഡിന് പോൾ, കെവിൻ പോൾ, കോൺടെന്റ് ഹെഡ്- ലിൻസി വർഗീസ്, ഛായാഗ്രഹണം- പ്രേം അക്കാട്ടു, ശ്രയാന്റി, സംഗീതം- റമീസ് ആർസീ, എഡിറ്റർ- ചമൻ ചാക്കോ, കലാസംവിധാനം- കോയാസ് എം, സൗണ്ട് ഡിസൈനർ- സച്ചിൻ സുധാകരൻ, സിങ്ക് സിനിമ, സൗണ്ട് മിക്സിങ്- അരവിന്ദ് മേനോൻ, വസ്ത്രാലങ്കാരം- നിസാർ റഹ്‌മത്, മേക്കപ്പ്- ഷാജി പുൽപള്ളി, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് പിസി, ആക്ഷൻ- തവാസി രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് മൈക്കൽ, ഡി ഐ- പോയറ്റിക്, വിഎഫ്എക്സ്- ഐ വിഎഫ്എക്സ്, സ്‌റ്റിൽസ്- നിദാദ് കെ എൻ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ ഹെഡ്- പ്രദീപ് മേനോൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- അനൂപ് സുന്ദരൻ, ഒബ്സ്ക്യൂറ എന്റർടൈമെന്റ്, പിആർഒ- ശബരി.

ഷൈൻ ടോം ചാക്കോ നേരിട്ടെത്തും

0

നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ നടൻ ഷൈൻ ടോം ചാക്കോ നേരിട്ട് വിശദീകരണം നൽകാൻ ഒരുങ്ങുന്നു. തിങ്കളാഴ്ച ഫിലിം ചേംബർ ആസ്ഥാനത്ത് നേരിട്ടെത്തി തന്റെ നിലപാട് വ്യക്തമാക്കുമെന്നാണ് ഷൈനിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വിൻസിയുടെ പരാതിയിൽ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി നൽകാനാണ് ഷൈനിന്റെ നീക്കം.

പരാതി പരിശോധിക്കുന്ന മോണിറ്ററിംഗ് കമ്മിറ്റിയുടെ യോഗവും തിങ്കളാഴ്ച ചേരുന്നുണ്ട്. പൊലീസ് അന്വേഷണവുമായും ഷൈൻ സഹകരിക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. പരാതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ യോഗത്തിൽ വെളിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹിറ്റ് 3″ കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്; നാനി – ശൈലേഷ് കോലാനു ചിത്രം മെയ് 1 ന്

0

“ഹിറ്റ് 3” കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്; നാനി – ശൈലേഷ് കോലാനു ചിത്രം മെയ് 1 ന്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം ‘ഹിറ്റ് 3’ കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. മെയ് ഒന്നിന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. സൂപ്പർ വിജയം നേടിയ ഹിറ്റ്, ഹിറ്റ് 2 എന്നിവക്ക് ശേഷം എത്തുന്ന, ഈ ഫ്രാഞ്ചൈസിലെ മൂന്നാം ചിത്രമെന്ന നിലയിലും പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹിറ്റ് 3. ചിത്രത്തിൻ്റെ ട്രെയ്ലർ ഏപ്രിൽ 14 ന് റിലീസ് ചെയ്തിരുന്നു. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ് ആക്ഷൻ ചിത്രമാണ് ഹിറ്റ് 3 എന്ന് ട്രെയ്ലർ സൂചിപ്പിക്കുന്നു. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന പോലീസ് ഓഫീസർ കഥാപാത്രത്തെ കേന്ദ്രീകരിച്ച് ആണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത് എന്നും ടീസർ, ട്രെയ്‌ലർ എന്നിവ വ്യക്തമാക്കുന്നുണ്ട്. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക.

പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിൽ, വളരെ വയലൻ്റ് ആയ, അതിശക്തമായ പോലീസ് കഥാപാത്രമായാണ് നാനിയെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ കരിയറിലെ ഏറ്റവും ഹൈപ്പുള്ള ചിത്രമായി ആണ് ഹിറ്റ് 3 എത്തുന്നത്. പോലീസ് ഫോഴ്സിനെ ഒന്നാകെ അലട്ടുന്ന ഒരു കൊലപാതക പരമ്പര അന്വേഷിക്കാൻ എത്തുന്ന നായക കഥാപാത്രമാണ് നാനിയുടെ അർജുൻ സർക്കാർ. വമ്പൻ ബജറ്റിൽ മികച്ച സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഒരു സിനിമാനുഭവം നൽകാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിൻ്റെ സംവിധായകൻ ശൈലേഷ് കോലാനു. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്.

ഛായാഗ്രഹണം – സാനു ജോൺ വർഗീസ്, സംഗീതം – മിക്കി ജെ മേയർ, എഡിറ്റർ – കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ – ശ്രീ നാഗേന്ദ്ര തങ്കാല, രചന – ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ – അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ – നാനി കമരുസു, SFX- സിങ്ക് സിനിമ, വിഎഫ്എക്സ് സൂപ്പർവൈസർ: VFX DTM, ഡിഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് – എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ, പിആർഒ – ശബരി.