Home Blog Page 148

‘അപൂർവ്വ പുത്രന്മാർ’ മോഷൻ പോസ്റ്റർ പുറത്ത്

0

വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവയ്ൻ എന്‍റർടെയ്ൻമെന്‍റ്സ് നിർമ്മിക്കുന്ന ‘അപൂർവ്വ പുത്രന്മാർ’ എന്ന ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ പുറത്ത്. ഒരു പക്കാ ഫാമിലി കോമഡി എന്‍റർടെയ്നർ എന്ന സൂചന നൽകുന്ന രസകരമായ മോഷൻ പോസ്റ്ററാണ് റീലീസ് ചെയ്തിരിക്കുന്നത്. രജിത് ആർ.എൽ, ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ഇവയ്ൻ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ആരതി കൃഷ്ണയാണ്. ശശി നമ്പീശൻ (എസ്.എൻ. ക്രിയേഷൻസ്), നമിത് ആർ (എൻ സ്റ്റാർ മൂവീസ്) എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. കോ പ്രൊഡ്യൂസർ സുവാസ് മൂവീസാണ്. ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് ശിവ അഞ്ചൽ, രജിത്ത് ആർ.എൽ, സജിത്ത് എസ് എന്നിവർ ചേർന്നാണ്.

ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഹാസ്യ രംഗങ്ങൾക്കൊപ്പം തന്നെ ഗംഭീര സസ്പെൻസും നിറച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ലഭിക്കുന്നത്. ഒരു ഫൺ ഫാമിലി കോമഡി ത്രില്ലർ എന്ന നിലയിൽ എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന ഒരു കംപ്ലീറ്റ് എൻ്റർടൈൻമെൻ്റ് പാക്കേജ് ആയാണ് ചിത്രം കഥ പറയുന്നതെന്നും അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നു.

തെലുങ്കിൽ നിരവധി സിനിമകളിലൂടെ ശ്രദ്ധേയയായ പായൽ രാധാകൃഷ്ണ, കന്നഡയിലൂടെ അരങ്ങേറിയ അമൈര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാർ. മലയാളത്തിൽ ഇവരുടെ ആദ്യ സിനിമയാണ് ‘അപൂർവ്വ പുത്രന്മാർ’. അശോകൻ, ധർമജൻ ബോൾഗാട്ടി, നിഷാന്ത് സാഗർ, ബാലാജി ശർമ്മ, സജിൻ ചെറുകയിൽ, ഐശ്വര്യ ബാബു, ജീമോൾ കെ. ജെയിംസ്, പൗളി വത്സൻ, മീനരാജ് പള്ളുരുത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. നിരവധി പുതുമുഖങ്ങളും ഇതിൻ്റെ താരനിരയിലുണ്ട്.

ഛായാഗ്രഹണം: ഷെന്‍റോ വി. ആന്‍റോ, എഡിറ്റർ: ഷബീർ സയ്യെദ്, സംഗീതം: മലയാളി മങ്കീസ്, റെജിമോൻ, ഗാനരചന: വിനായക് ശശികുമാർ, ടിറ്റോ പി തങ്കച്ചൻ, വിജയരാജ്, പ്രസന്ന, ചൊക്ലി റാപ്പർ, പശ്ചാത്തല സംഗീതം: വില്യം ഫ്രാൻസിസ്, പ്രൊഡക്ഷൻ കൺട്രോളർ: കമലാക്ഷൻ പയ്യന്നൂർ, മേക്കപ്പ്: റോണി വെള്ളത്തൂവൽ, സൗണ്ട് ഡിസൈൻ: എ.ബി ജുബിൻ, കലാസംവിധാനം: അസീസ് കരുവാരകുണ്ട്, പ്രൊജക്റ്റ് മാനേജർ: സുരേഷ് പുന്നശ്ശേരിൽ, പ്രൊജക്ട് ഡിസൈനർ: അനുകുട്ടൻ, ഫിനാൻസ് കൺട്രോളർ: അനീഷ് വർഗീസ്, വസ്ത്രാലങ്കാരം: ബൂസി ബേബി ജോൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിജിത്ത്, സംഘട്ടനം: കലൈ കിങ്‌സൺ, നൃത്തസംവിധാനം: റിച്ചി റിച്ചാർഡ്സൺ, അഖിൽ അക്കു, സൂര്യൻ വി കുമാർ, വിഎഫ്എക്സ്: പ്ലേകാർട്ട്, കൂകി എഫ്എക്സ്, റീ റെക്കോർഡിങ് മിക്സർ: ജിജു ടി ബ്രൂസ്, സ്റ്റിൽസ്: അരുൺകുമാർ വി.എ, വിതരണം: ഫാർസ് ഫിലിംസ്, പബ്ലിസിറ്റി ഡിസൈൻസ്: റോക്കറ്റ് സയൻസ്, പി.ആർ.ഒ: ശബരി.

ശ്രീ ഗോകുലം* മൂവീസിൻ്റെ “ഒറ്റക്കൊമ്പൻ” രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചു

0

ശ്രീ ഗോകുലം* മൂവീസിൻ്റെ “ഒറ്റക്കൊമ്പൻ” രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചു.

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പൻ’ എന്ന ചിത്രത്തിൻ്റെ രണ്ടാം ഘട്ട ചിത്രീകരണം ഏപ്രിൽ ഇരുപത്തിയൊന്ന് തിങ്കളാഴ്ച്ച തൊടുപുഴയിൽ ആരംഭിച്ചു. അറക്കുളം ശ്രീധർമ്മശാസ്താ ,ശ്രീ മഹാദേവ ക്ഷേത്രത്തിൽ സുരേഷ് ഗോപി, പൂജപ്പുര രാധാകൃഷ്ണൻ, വഞ്ചിയൂർ പ്രവീൺ, ഗോപൻ ഗുരുവായൂർ,രാജ് മോഹൻ എന്നിവരും നിരവധിജൂനിയർ കലാകാരന്മാരും പങ്കെടുക്കുന്ന രംഗമായിരുന്നു ചിത്രീകരിച്ചു തുടങ്ങിയത്. ജനുവരിയിൽ ആദ്യ ഘട്ട ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയാക്കിയിരുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരേഷ് ഗോപിയുടെ കേന്ദ്ര മന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക തിരക്കും വിഷു- ഈസ്റ്റർ ആഘോഷങ്ങളുടെ തിരക്കും കഴിഞ്ഞാണ് രണ്ടാംഘട്ട ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ജൂൺ അവസാനം വരെ നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് തൊടുപുഴ,പാലാ, ഭരണങ്ങാനം, ഈരാറ്റുപേട്ട ഭാഗങ്ങളിലായി ചാർട്ടു ചെയ്തിരിക്കുന്നത്. പിന്നീട് മലേഷ്യാ, മക്കൗ എന്നിവിടങ്ങളിൽ സിനിമയുടെ എന്നിവിടങ്ങളിൽ സിനിമയുടെ ചിത്രീകരണം ഉണ്ടാകും. ശ്രീ സുരേഷ് ഗോപിയുടെ ഔദ്യോഗിക തിരക്കുകൾക്കിടയിൽ ലഭ്യമാകുന്ന ഡേറ്റിനനുസരിച്ചു എത്രയും വേഗം ചിത്രീകരണം പൂർത്തിയാക്കുമെന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി അറിയിച്ചു. കോ പ്രൊഡ്യൂസേർസ് – വി.സി. പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി.

കബീർ ദുഹാൻ സിംഗ്, ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റെണി, ബിജു പപ്പൻ, മേഘന രാജ്, സുചിത്ര നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങൾ ഉൾപ്പെടെ എഴുപതിൽപ്പരം അഭിനേതാക്കൾ ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ബോളിവുഡിലെ ഒരു പ്രശസ്ത നടിയായിരിക്കും ഈ ചിത്രത്തിലെ നായിക. വലിയ മുതൽമുടക്കിൽ വലിയ ജനപങ്കാളിത്തത്തോടെ, ഒരു മാസ് ചിത്രമായിട്ടാണ് “ഒറ്റക്കൊമ്പൻ” അവതരിപ്പിക്കുന്നത്.

രചന- ഷിബിൻ ഫ്രാൻസിസ്, ഛായാഗ്രഹണം – ഷാജികുമാർ, സംഗീതം – ഹർഷവർദ്ധൻരമേശ്വർ, എഡിറ്റിംഗ്- ഷഫീക് വി ബി, ഗാനങ്ങൾ – വയലാർ ശരത്ച്ചന്ദ്ര വർമ്മ, കലാസംവിധാനം – ഗോകുൽ ദാസ്, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ – അനീഷ് തൊടുപുഴ, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ദു പനയ്ക്കൽ, കാസ്റ്റിംഗ് ഡയറക്ടർ – ബിനോയ് നമ്പാല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – കെ.ജെ. വിനയൻ. ദീപക് നാരായൺ , പ്രൊഡക്ഷൻ മാനേജേർ – പ്രഭാകരൻ കാസർകോഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി, ഫോട്ടോ – പ്രേംലാൽ പട്ടാഴി, പിആർഒ – വാഴൂർ ജോസ്, ശബരി

74999 രൂപയ്ക്ക് ഈ തകർപ്പൻ ഇലക്ട്രിക്ക് സ്കൂട്ടർ സ്വന്തമാക്കാം; വമ്പൻ വരവുമായി ഓല

0

ഓല ഇലക്ട്രിക്കിന്റെ കന്നി ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഇപ്പോള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി. അതിനാല്‍, ബ്രാന്‍ഡ് ഉടന്‍ തന്നെ ഈ മോഡലിന്റെ ഡെലിവറികള്‍ ആരംഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.വ്യത്യസ്ത ബാറ്ററി പായ്ക്കുകളുമായി വരുന്ന മൂന്ന് സവിശേഷ വേരിയന്റുകളിലാണ് റോഡ്സ്റ്റര്‍ X ഓല ഓഫര്‍ ചെയ്യുന്നത്. 2.5 kWh, 3.5 kWh, 4.5 kWh എന്നീ ബാറ്ററി കോണ്‍ഫിഗറേഷനുകളില്‍ ഓല റോഡ്സ്റ്റര്‍ X വാങ്ങാം.

എല്ലാ വേരിയന്റുകള്‍ക്കും ഒരേ 7 kW മിഡ്-മൗണ്ടഡ് മോട്ടോര്‍ ആണ് കരുത്തേകുന്നത്. ഓല റോഡ്സ്റ്ററിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന്റെ ആമുഖ വില 74999 രൂപയാണ് (എക്സ്ഷോറൂം). റോഡ്സ്റ്റര്‍ X ശ്രേണിയിലെ ഏറ്റവും താങ്ങാനാവുന്ന ഓപ്ഷനാണ് ഇത്. ഓല റോഡ്സ്റ്റര്‍ X എന്‍ട്രി ലെവല്‍ മോഡലിന് 2.5 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ 140 കിലോമീറ്ററാണ് ഈ വേരിയന്റിന്റെ റേഞ്ച് പറയുന്നത്. പെര്‍ഫോമന്‍സ് നോക്കിയാല്‍ വെറും 3.4 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ മോഡലിന് സാധിക്കും. മണിക്കൂറില്‍ 105 കിലോമീറ്ററാണ് പരമാവധി വേഗത. 84,999 രൂപ ആമുഖ എക്സ്-ഷോറൂം വിലയിലാണ് 3.5 kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ച റോഡ്സ്റ്റര്‍ X ഇ-ബൈക്കിന്റെ മിഡ്റേഞ്ച് വേരിയന്റ് വില്‍ക്കുന്നത്.

Ola Scooter new offer

നാടിനെ ഞെട്ടിച്ച കോട്ടയം തി​രു​വാ​തു​ക്ക​ലി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; മുഖ്യപ്രതി പൊലീസ് വലയിലായെന്ന് സൂചന; മകൻ മരിച്ചതും ദുരൂഹ മരണത്തിൽ

0

കോ​ട്ട​യം: നാടിനെ ഞെട്ടിച്ച കോട്ടയം തി​രു​വാ​തു​ക്ക​ലി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി ക​സ്റ്റ​ഡി​യി​ലെ​ന്ന് സൂ​ച​ന. വ്യ​വ​സാ​യി വി​ജ​യ കു​മാ​റി​നേ​യും ഭാ​ര്യ മീ​ര​യേ​യു​മാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.സം​ഭ​വ​ത്തി​ൽ ആ​സാം സ്വ​ദേ​ശി​യാ​യ യു​വാ​വ് ക​സ്റ്റ​ഡി​യി​ലാ​യെ​ന്നാ​ണ് സൂ​ച​ന. ഇ​യാ​ൾ ഈ ​വീ​ട്ടി​ലെ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു. വീ​ട്ടി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ പ​റ​ഞ്ഞു​വി​ട്ടി​രു​ന്നു.ന​ഗ​ര​ത്തി​ൽ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ന്ദ്ര​പ്ര​സ്ഥ എ​ന്ന ഓ‍​ഡി​റ്റോ​റി​യ​വും മ​റ്റു ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഉ​ട​മ​യാ​യ പ്ര​മു​ഖ വ്യ​വ​സാ​യി​യാ​ണ് മ​രി​ച്ച വി​ജ​യ​കു​മാ​ര്‍. എ​ഴു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് വി​ജ​യ​കു​മാ​റി​ന്‍റെ മ​ക​ൻ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചി​രു​ന്നു.

ഈ ​കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​ജ​യ​കു​മാ​റും ഭാ​ര്യ​യും കൊ​ല്ല​പ്പെ​ടു​ന്ന​ത്. ഇ​രു കേ​സു​ക​ളും ത​മ്മി​ൽ ബ​ന്ധ​മു​ണ്ടോ എ​ന്ന​റി​യാ​ൻ സി​ബി​ഐ സം​ഘ​വും സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയത്തിന്റെയും മറ്റ് ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയാണ് മരിച്ച വിജയകുമാര്‍. വീട്ടില്‍ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം. ഇവരുടെ മകനെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വർഷങ്ങളായി വിദേശത്ത് ബിസിനസ്സ് ചെയ്തുവരുകയാണ് വിജയകുമാർ

വീടിന്റെ രണ്ടു മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. വീടിനുള്ളില്‍ നിന്ന് കോടാലി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിജയകുമാറിന്റെ തലയില്‍ അടിയേറ്റിട്ടുണ്ട്. സംഭവത്തില്‍ വീട്ടില്‍ നേരത്തെ ജോലിക്കു നിന്നിരുന്ന ഇതര സംസ്ഥാനത്തൊഴിലാളിക്കായി തിരച്ചില്‍ ആരംഭിച്ചു. ഇയാളെ മോഷണക്കുറ്റത്തിന്റെ പേരില്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ഇതേ തുടര്‍ന്ന് ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഫൊറന്‍സിക് വിഭാഗം ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തും.

Kottayam Murder

ഇങ്ങനെ കൂടല്ലേ പൊന്നേ! പവന് 74,320 രൂ​പ​

0

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍ കു​തി​പ്പ്. ഇ​ന്ന് ഗ്രാ​മി​ന് 275 രൂ​പ​യും പ​വ​ന് 2,200 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 9,290 രൂ​പ​യും പ​വ​ന് 74,320 രൂ​പ​യു​മാ​യി. സ​മീ​പ​കാ​ല​ത്തെ ഒ​രു ദി​വ​സം കൂ​ടു​ന്ന ഏ​റ്റ​വും വ​ലി​യ വി​ല വ​ര്‍​ധ​ന​യാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 3,500 ഡോ​ള​ര്‍ മ​റി​ക​ട​ന്ന് മു​ന്നോ​ട്ടു കു​തി​ക്കു​മെ​ന്ന സൂ​ച​ന​ക​ളാ​ണ് വ​രു​ന്ന​തെ​ന്ന് ഓ​ള്‍ കേ​ര​ള ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്. അ​ബ്ദു​ൾ നാ​സ​ര്‍ പ​റ​ഞ്ഞു.

അ​ന്താ​രാ​ഷ്‌​ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 3485 ഡോ​ള​റും, രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 85.13 ആ​ണ്. 24 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് കി​ലോ​ഗ്രാ​മി​ന് ബാ​ങ്ക് നി​ര​ക്ക് ഒ​രു കോ​ടി രൂ​പ​യ്ക്ക് മു​ക​ളി​ലെ​ത്തി.ക​ഴി​ഞ്ഞ 12 ദി​വ​സം കൊ​ണ്ട് 560 ഡോ​ള​റി​ന്‍റെ വി​ല​വ​ര്‍​ധ​ന​യാ​ണ് അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല​യി​ല്‍ ഉ​ണ്ടാ​യ​ത്.

Gold rate today

ഹൈബ്രീഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിയും , ഷൈനും ഹാജരാകാൻ നോട്ടീസയക്കാനൊരുങ്ങി പൊലീസ്

0

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും നോട്ടീസ് അയക്കും. പ്രതികള്‍ക്ക് താരങ്ങളെ അറിയാം എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. പ്രതികള്‍ താരങ്ങളുമായി ബന്ധപ്പെട്ടതിന്റെ തെളിവുകളും എക്‌സൈസിനു ലഭിച്ചു. അതേസമയം കേസില്‍ മൂന്നു പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.

ഹൈബ്രിഡ് കഞ്ചാവ് കേസിലെ മുഖ്യപ്രതി തസ്ലീമ സുല്‍ത്താനെ അറിയാമെന്നാണ് കൊച്ചിയില്‍ അന്വേഷണ സംഘത്തോട് ഷൈന്‍ ടോം ചാക്കോ പറഞ്ഞത്. എട്ടു വര്‍ഷത്തിലധികമായി ഷൈനുമായി ബന്ധമുണ്ടെന്നാണ് തസ്ലീമയുടെയും മൊഴി. സിനിമാ മേഖലയില്‍ പലര്‍ക്കും ലഹരി വിതരണം ചെയ്‌തെന്നും തസ്ലീമ എക്‌സൈസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഹൈബ്രിഡ് കഞ്ചാവ് കേസില്‍ സിനിമാതാരങ്ങളെ കൂടി ഉടന്‍ ചോദ്യം ചെയ്യാന്‍ എക്‌സൈസ് നീങ്ങുന്നത്.

അടുത്താഴ്ച നോട്ടീസ് നല്‍കി വിളിച്ചുവരുത്താനാണ് തീരുമാനം. സിനിമാ മേഖലയില്‍ ലഹരി എത്തിച്ചു നല്‍കിയതില്‍ പ്രധാനിയാണ് തസ്ലീമ എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇക്കാര്യങ്ങളടക്കം താരങ്ങളില്‍ നിന്ന് ചോദിച്ചറിയും. ഒപ്പം തസ്ലീമയടക്കം കേസിലെ മൂന്ന് പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ ലഭിക്കും. സിനിമാ മേഖലയിലെ തസ്ലീമയുടെ ബന്ധം അടക്കം ലഹരി ഇടപാടിന്റെ കൂടുതല്‍ കണ്ണികളെ പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നാണ് എക്‌സൈസ് സംഘത്തിന്റെ പ്രതീക്ഷ. പിടിയിലാകുന്നതിന് മുന്‍പും ഹൈബ്രിഡ് കഞ്ചാവ് താരങ്ങള്‍ക്ക് നല്‍കിയോ എന്നും എക്‌സൈസ് സംശയിക്കുന്നുണ്ട്.

Police send notice to Sreenath bhasi and shine tom chacko

പഹൽഗാം ഭീകരാക്രമണം: 28 പേർ കൊല്ലപ്പെട്ടു, പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം

0

ദില്ലി: ജമ്മുകശ്മീരിലെ പഹൽഗാമിലെ ബൈസരൺ താഴ്‌വരയിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി ഉയർന്നു. 27 പുരുഷന്മാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണത്തിൽ പരിക്കേറ്റ 10-ലധികം പേർ ചികിത്സയിൽ കഴിയുകയാണ്. ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ഇന്ന് പൂർത്തിയാകും. കൊല്ലപ്പെട്ടവരിൽ ഒരു നേപ്പാൾ പൗരനും യുഎഇ പൗരത്വമുള്ള ഒരു ഇന്ത്യൻ വംശജനും ഉൾപ്പെടുന്നു. മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം ശ്രീനഗറിൽ നടക്കും, എന്നാൽ മൃതദേഹങ്ങൾ വിട്ടുകിട്ടാൻ രണ്ട് ദിവസം വരെ കാലതാമസം നേരിട്ടേക്കാമെന്ന് അധികൃതർ അറിയിച്ചു.

പഹൽഗാമിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ആരംഭിച്ചു. സൗദി അറേബ്യയിലെ ഔദ്യോഗിക സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി ഇന്ന് രാവിലെ ഏഴ് മണിയോടെ ദില്ലിയിലെത്തി. ടെക്നിക്കൽ ഏരിയയിലെ ലോഞ്ചിൽ നടന്ന ആദ്യ യോഗത്തിന് ശേഷം, സുരക്ഷാ കാര്യങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിസഭാ സമിതി യോഗം വിളിക്കാൻ സാധ്യതയുണ്ട്. ധനമന്ത്രി നിർമല സീതാരാമനും വിദേശ യാത്ര റദ്ദാക്കി രാജ്യത്തേക്ക് മടങ്ങി. ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മുകശ്മീരിൽ തുടർന്ന് സുരക്ഷാ നടപടികൾ വിലയിരുത്തുകയാണ്. അദ്ദേഹം ഇന്ന് പഹൽഗാം സന്ദർശിക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആഭ്യന്തര മന്ത്രിയുമായി സംസാരിക്കുകയും ഭീകരതയ്ക്കെതിരായ രാജ്യത്തിന്റെ നീക്കങ്ങൾക്ക് പിന്തുണ അറിയിക്കുകയും ചെയ്തു.

ഭീകരാക്രമണത്തെ അന്താരാഷ്ട്ര സമൂഹം ശക്തമായി അപലപിച്ചു. അമേരിക്ക, ഇസ്രായേൽ, ബ്രിട്ടൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പമുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. സൗദി കിരീടാവകാശി അനുശോചനം രേഖപ്പെടുത്തുകയും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് ഇന്ത്യ-സൗദി ഉച്ചകോടി ആരംഭിച്ചത്.

ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങി. ഭീകരർക്കായി സുരക്ഷാസേനയും ജമ്മുകശ്മീർ പോലീസും സംയുക്തമായി തെരച്ചിൽ നടത്തുന്നു. പഹൽഗാം, ബൈസരൺ, അനന്ത്‌നാഗ് മേഖലകളിൽ പരിശോധന ശക്തമാക്കി. ലഷ്കർ-ഇ-തൊയ്ബയുടെ ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദില്ലിയിലും ഉത്തർപ്രദേശിലും സുരക്ഷ വർധിപ്പിച്ചു. വിനോദസഞ്ചാര മേഖലകളിൽ നിരീക്ഷണം കർശനമാക്കാനും തീരുമാനിച്ചു. 2019-ലെ പുൽവാമ ആക്രമണത്തിന് ശേഷം കശ്മീർ താഴ്‌വരയിലെ ഏറ്റവും മാരകമായ ആക്രമണമാണ് ഇതെന്ന് ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വ്യക്തമാക്കി.

നാടിനെ ഞെട്ടിച്ച കോട്ടയം തി​രു​വാ​തു​ക്ക​ലി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; മുഖ്യപ്രതി പൊലീസ് വലയിലായെന്ന് സൂചന; മകൻ മരിച്ചതും ദുരൂഹ മരണത്തിൽ

0

കോ​ട്ട​യം: നാടിനെ ഞെട്ടിച്ച കോട്ടയം തി​രു​വാ​തു​ക്ക​ലി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി ക​സ്റ്റ​ഡി​യി​ലെ​ന്ന് സൂ​ച​ന. വ്യ​വ​സാ​യി വി​ജ​യ കു​മാ​റി​നേ​യും ഭാ​ര്യ മീ​ര​യേ​യു​മാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.സം​ഭ​വ​ത്തി​ൽ ആ​സാം സ്വ​ദേ​ശി​യാ​യ യു​വാ​വ് ക​സ്റ്റ​ഡി​യി​ലാ​യെ​ന്നാ​ണ് സൂ​ച​ന. ഇ​യാ​ൾ ഈ ​വീ​ട്ടി​ലെ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു. വീ​ട്ടി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ പ​റ​ഞ്ഞു​വി​ട്ടി​രു​ന്നു.ന​ഗ​ര​ത്തി​ൽ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ന്ദ്ര​പ്ര​സ്ഥ എ​ന്ന ഓ‍​ഡി​റ്റോ​റി​യ​വും മ​റ്റു ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഉ​ട​മ​യാ​യ പ്ര​മു​ഖ വ്യ​വ​സാ​യി​യാ​ണ് മ​രി​ച്ച വി​ജ​യ​കു​മാ​ര്‍. എ​ഴു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് വി​ജ​യ​കു​മാ​റി​ന്‍റെ മ​ക​ൻ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചി​രു​ന്നു.

ഈ ​കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​ജ​യ​കു​മാ​റും ഭാ​ര്യ​യും കൊ​ല്ല​പ്പെ​ടു​ന്ന​ത്. ഇ​രു കേ​സു​ക​ളും ത​മ്മി​ൽ ബ​ന്ധ​മു​ണ്ടോ എ​ന്ന​റി​യാ​ൻ സി​ബി​ഐ സം​ഘ​വും സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയത്തിന്റെയും മറ്റ് ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയാണ് മരിച്ച വിജയകുമാര്‍. വീട്ടില്‍ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം. ഇവരുടെ മകനെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വർഷങ്ങളായി വിദേശത്ത് ബിസിനസ്സ് ചെയ്തുവരുകയാണ് വിജയകുമാർ

വീടിന്റെ രണ്ടു മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. വീടിനുള്ളില്‍ നിന്ന് കോടാലി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിജയകുമാറിന്റെ തലയില്‍ അടിയേറ്റിട്ടുണ്ട്. സംഭവത്തില്‍ വീട്ടില്‍ നേരത്തെ ജോലിക്കു നിന്നിരുന്ന ഇതര സംസ്ഥാനത്തൊഴിലാളിക്കായി തിരച്ചില്‍ ആരംഭിച്ചു. ഇയാളെ മോഷണക്കുറ്റത്തിന്റെ പേരില്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ഇതേ തുടര്‍ന്ന് ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഫൊറന്‍സിക് വിഭാഗം ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തും.

പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഞെട്ടിക്കുന്ന ആക്രമണം: 24 മരണം

0

ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു13 പേർക്ക് ഗുരുതരമായി പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മരിച്ചവർ.

കൊല്ലപ്പെട്ടവരിൽ കർണാടകയിൽ നിന്നുള്ള പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവു ഉൾപ്പെടുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

പരുക്കേറ്റവർക്ക് സമീപത്തെ ആശുപത്രികളിൽ തീവ്ര ചികിത്സ നൽകിവരികയാണ്. ഈ ദാരുണമായ സംഭവം പ്രദേശത്ത് ഞെട്ടലും ആശങ്കയും ഉണ്ടാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യുന്നതാണ്.

സ്വർണവിലയിൽ ഇന്നും വർധനവ്: പവന് 2200 രൂപ കൂടി

0

തിരുവനന്തപുരം: സ്വർണവിലയിൽ ഇന്നും കുതിപ്പ് തുടർന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 2200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,320 രൂപയായി ഉയർന്നു. ഒരു ഗ്രാമിന്റെ വില 275 രൂപ വർധിച്ച് 9290 രൂപയിലെത്തി.

വിപണിയിലെ ആവശ്യകത വർധിച്ചതും അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റവുമാണ് ഇന്നത്തെ വർധനവിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സ്വർണം വാങ്ങാൻ ആലോചിക്കുന്നവർക്ക് ഈ വിലക്കയറ്റം ആശങ്കയുണ്ടാക്കുന്നുണ്ട്. വരും ദിവസങ്ങളിൽ വിലയിൽ കാര്യമായ മാറ്റമുണ്ടാകുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്.

ഇതൊന്നൊന്നര പിറന്നാൾ ആഘോഷം; വൈറലായി നടി സാനിയയുടെ ചിത്രങ്ങൾ

0

23-ാം പിറന്നാള്‍ ആഘോഷമാക്കി നടി സാനിയ അയ്യപ്പന്‍. താരങ്ങള്‍ ഉള്‍പ്പടെ നിരവധിപ്പേരാണ് സാനിയക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയത്. പിറന്നാള്‍ ആഘോഷത്തില്‍ സാനിയ ധരിച്ച വസ്ത്രവും ശ്രദ്ധ നേടുകയാണ്. മെറ്റാലിക് ടോപ്പും ബ്ലാക്ക് ഷോര്‍ട്ട് സ്‌കേര്‍ട്ടുമാണ് നടി ധരിച്ചിരിക്കുന്നത്. അതേസമയം, റിയാലിറ്റി ഷോ വഴിയാണ് സാനിയ സിനിമയിലെത്തുന്നത്.

അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു നടിയുടെ പിറന്നാള്‍ ആഘോഷം. കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ സാനിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. അപര്‍ണ തോമസ്, ജീവ, ഗബ്രി തുടങ്ങിയ സുഹൃത്തുക്കള്‍ ആഘോഷത്തില്‍ പങ്കെടുത്തു. ക്വീന്‍ എന്ന ചിത്രത്തിലൈ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി. പിന്നീട് പ്രേതം 2, ലൂസിഫര്‍, ദ പ്രീസ്റ്റ്, തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി എത്തി. എമ്പുരാന്‍ ആണ് നടിയുടെതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം.

saniya iyappan viral birthday party

ഹോട്ടലിൽ എത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാൻ; ഷൈനിനെ തേടി എക്സൈസ് എത്തിയത് ആരുടെ കോളിൽ?

0

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പൊലീസിന് നല്‍കി മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. താൻ വേദാന്ത ഹോട്ടലിൽ എത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാൻ വേണ്ടിയാണെന്നാണ് ഷൈന്‍ ടോം ചാക്കോ മൊഴി നൽകിയത്. ഹോട്ടല്‍ മുറിയില്‍ നിന്ന് ഓടിയത് ഭയന്നിട്ട് തന്നെയാണെന്നും ഷൈന്‍ ടോം ചാക്കോ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. അതേസമയം ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്നും ഷൈന്‍ പൊലീസിനോട് സമ്മതിച്ചു.

സ്വന്തം കാശ് മുടുക്കിയാണ് വേദാന്ത ഹോട്ടലിൽ മുറിയെടുത്തത്. വിദേശ മലയാളിയായ യുവതിയെ കാണാൻ വേണ്ടിയാണ് അവിടെ എത്തിയത്. യുവതി ഹോട്ടലിൽ മറ്റൊരു മുറിയെടുത്തിരുന്നു. തങ്ങൾ സ്ഥിരമായി ഫോണിൽ സംസാരിച്ചിരുന്നവരാണ്. നേരിൽ കാണാനാണ് ഹോട്ടലിലേക്ക് വന്നതെന്നും ഷൈൻ ടോം ചാക്കോ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്നും ഷൈന്‍ പൊലീസിനോട് സമ്മതിച്ചു. ലഹരി മരുന്നിന് ഗൂഗിൾ പേ വഴി പേയ്മെന്‍റ് നൽകിയിട്ടുണ്ട്. ആർക്കൊക്കെ എപ്പോഴെന്ന് ഓർമയില്ലെന്നും ഷൈൻ ടോം ചാക്കോ പൊലീസിനോട് സമ്മതിച്ചു. ഹോട്ടല്‍ മുറിയില്‍ നിന്ന് ഓടിയത് ഭയന്നിട്ട് തന്നെയാണെന്നും ഷൈന്‍ പറഞ്ഞു. തന്റെ പിതാവുമായി സാമ്പത്തിക തർക്കമുള്ളവർ മർദിക്കാൻ വരുന്നുവെന്ന് കരുതിയാണ് ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതെന്നും ഷൈന്‍ പൊലീസിന് നല്‍കിയ മൊഴിയിൽ പറയുന്നു.അതേസമയം ഷൈൻ ടോം ചാക്കോയുടെ ലഹരി ഉപയോ​ഗവും ഹോട്ടലിലെ ലഹരിപാർട്ടിയും ഒറ്റിക്കൊടുത്തതാണ് എന്ന വാദങ്ങളും ഉയരുന്നുണ്ട്.

shine tom chacko case