Home Blog Page 146

തഹാവൂർ റാണയുടെ മോചനത്തിനായി കേരളത്തിലും ഭീഷണിയോ? ഭരണസിരാകേന്ദ്രങ്ങളും സ്വകാര്യ ഹോട്ടലുകളും ബോംബ് ഭീഷണി നിഴലിൽ; ബി.ജെ.പി നേതാക്കളെ ലക്ഷ്യം വച്ചും സ്ഫോടനം; മുൻകരുതലുമായി ഇന്റലിജൻസ്

0

തിരുവനന്തപുരം: ഇന്ത്യ-പാക് ബന്ധം വഷളാകുന്നതിന് പിന്നാലെ കേരളത്തിലേക്കും ബോംബ് ഭീഷണി ഉൾപ്പടെയുള്ള സന്ദേശങ്ങൾ. മുംബൈ ഭീകരാക്രമണ തലവൻ എൻ.െഎ.എ കസ്റ്റഡിയിൽ തുടരുന്ന സാഹചര്യത്തിൽ ഒരാഴ്ചയായി ഭീഷണി സന്ദേശങ്ങൾ കേരളത്തിലെ ഭരണ സിരാകേന്ദ്രങ്ങളിലേക്ക് എത്തുന്നുണ്ട്. പാലക്കാടും, കൊല്ലം, ആലപ്പുഴ, എറണാകുളം കളക്ടറേറ്റുകളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു. പിന്നാലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ ഇന്ന് രാവിലെയോടെ ഭീഷണി സന്ദേശം എത്തിയത്. ഈ മെയിൽ വഴിയാണ് സന്ദേശം എത്തിയത്. വിദൂരതയിൽ നിയന്ത്രിക്കുന്ന ബോംബ് സ്ഫോടനം നടത്തുമെന്നാണ് മുന്നറിയിപ്പ്. മുംബൈ ഭീകരാക്രമണ തലവൻ തഹാവൂർ റാണയെ വിട്ടുകിട്ടാനുള്ള നീക്കത്തിന്റെ ഭാ​ഗമാണോ ഇതെന്നും സൂചന ഉയരുന്നുണ്ട്, കേരളത്തിലെ ബി.ജെ,പി നേതാക്കളെ ലക്ഷ്യം വച്ച് ഇന്ന് നടത്തിയ സ്ഫോടനങ്ങളും പൊലീസും ഇന്റലിജൻസും സസൂഷ്മം നിരീക്ഷിച്ച് വരികയാണ്. ബോംബ് സ്ഫോടന ഭീഷണിയുടെ പശ്ചാത്തലത്തിൽ ആളുകൾ കൂട്ടാമായി എത്തുന്ന വിനോദ കേന്ദ്രങ്ങൾ, മാളുകൾ, ബസ് സ്റ്റാന്റുകൾ, പൊതു ഇടങ്ങളെല്ലാം പൊലീസ് പരിശോധനയിലാകും.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ്റെ വീടിന് സമീപം സ്ഫോടക വസ്തു പൊട്ടിത്തെറിച്ചതും നിരീക്ഷണത്തിലാണ്. തൃശൂർ അയ്യന്തോളിലെ ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലാണ് വെള്ളിയാഴ്ച്ച രാത്രിയോടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ബൈക്കിൽ എത്തിയ നാലു പേരടങ്ങുന്ന സം​ഘമാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് വിവരം. ശോഭ സുരേന്ദ്രൻ വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് തന്നെയാണ് സ്ഫോടനം നടന്നിരിക്കുന്നത്. വീടിന് മുന്നിലുള്ള റോഡിൽ പൊട്ടിത്തെറി ശബ്ദം കേട്ടതായി ശോഭ സുരേന്ദ്രൻ പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി സിറ്റി പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ജില്ലയിലെ എല്ലാ ബിജെപി നേതാക്കളുടെയും വീടുകൾക്ക് സംരക്ഷണം നൽകാൻ പോലീസ് സർദേശം നൽകുകയും ചെയ്തു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംശയകരമായ രീതിയിൽ രാത്രിയിൽ പ്രദേശത്തുകൂടി ഒരു കാർ പോകുന്നത് കണ്ടതായി സമീപവാസികൾ പോലീസിന് മൊഴി നൽകുകയും ചെയ്തു. ശോഭ സുരേന്ദ്രന്റെ വീട് ലക്ഷ്യമാക്കി എറിഞ്ഞുവെന്നാണ് മനസ്സിലാക്കുന്നത്.

Rana tahawwur case

പാക് പട്ടാളത്തിന്റെ കസ്റ്റഡിയിലുള്ള ബി.എസ്.എഫ് ജവാനെ വിട്ടുനൽകിയില്ലെങ്കിൽ പ്രത്യാഖ്യാതം വലുത്; പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ

0

ന്യൂഡൽഹി: പാകിസ്താൻ റേഞ്ചേഴ്‌സിന്റെ കസ്റ്റഡിയിലുള്ള ബി.എസ്.എഫ് ജവാനെ വിട്ടുകിട്ടാനുള്ള ശ്രമം തുടർന്ന് ഇന്ത്യ. ജവാൻ പർണബ് കുമാർ ഷായെ വിട്ടുകിട്ടാൻ അതിർത്തിരക്ഷാസേനയും പാകിസ്താൻ റേഞ്ചേഴ്‌സും തമ്മിൽ മൂന്ന് ഫ്ളാഗ് മീറ്റിങ്ങുകളാണ് ഇതുവരെ നടത്തിയത്. എന്നാൽ പാകിസ്താൻ്റെ ഭാ​ഗത്ത് നിന്ന് അനുകൂലമായൊരു മറുപടി ലഭിക്കാത്തതിനാൽ വീണ്ടും ചർച്ച നടത്താനാണ് തീരുമാനം.
ജവാനെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട വിവരങ്ങൾ ബിഎസ്എഫ് ഡയറക്ടർ ജനറൽ ദൽജിത് ചൗധരി, ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനെ അറിയികയും ചെയ്തു. പഞ്ചാബിലെ ഫിറോസ്‍പൂരിലെ ബിഎസ്എഫിന്റെ 182 -ാം ബറ്റാലിയനിലെ അം​ഗമാണ് ജവാൻ പർണബ് കുമാർ ഷാ. ബുധനാഴ്ചയാണ് അദ്ദേഹം പാക് പട്ടാളത്തിന്റെ പിടിയിലാവുന്നത്.

ജവാനെ തിരിച്ചുകിട്ടാൻ കണ്ണീരോടെയും പ്രാർഥനകളുമായും കഴിയുകയാണ്‌ കുടുംബം. ‘അവൻ രാജ്യത്തെ സേവിക്കുകയായിരുന്നു. എവിടെയാണ് അവനെന്നുമാത്രം അറിഞ്ഞാൽ മതിയെനിക്ക്’’- നിറഞ്ഞ കണ്ണുകളോടെ പിതാവ്‌ ബോൽനാഥ് മാധ്യമങ്ങളോട് പറഞ്ഞു. മൂന്നാഴ്ചമുൻപാണ് വീട്ടിൽ നിന്ന് അവധിക്ക് ശേഷം പർണബ് മടങ്ങിയത്.അതിർത്തിയിൽ കിസാൻ ഗാർഡ് ഡ്യൂട്ടിക്കിടെയാണ് അദ്ദേഹം പാകിസ്താൻ്റെ പിടിയിലാവുന്നത്. പഞ്ചാബിലെ ഇന്ത്യാ- പാക് അന്താരാഷ്ട്ര അതിർത്തിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

BSF jawan in Pakistan Rangers custody

ആകാശം വായു, കടൽ; ഏത് മാർ​ഗവും യുദ്ധത്തിന് സജ്ജമായി ഇന്ത്യൻ സേന; പാക് ബോർഡറുകളിൽ ഫൈറ്റർ ജെറ്റുകളും തയ്യാർ; യുദ്ധ ഭീതിയിൽ നടുങ്ങി പാകിസ്ഥാൻ; പട്ടാള മേധാവിയുടെ കുടുംബവും നാട് വിട്ടു; ഇന്ത്യ വേട്ടയ്ക്ക് ഒരുങ്ങുന്നു

0

ശ്രീന​ഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ നിയന്ത്രണരേഖയിൽ വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ. പാകിസ്ഥാൻ സൈന്യം ഇന്നലെ രാത്രി യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് വെടിവയ്പ്പ് നടത്തിയത്. പഹൽ​ഗാം ഭീകരാക്രമണത്തിന് ശേഷം രണ്ടാം തവണയാണ് പാകിസ്ഥാൻ്റെ പ്രകോപനമുണ്ടാകുന്നത്. എന്നാൽ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതായി അധികൃതർ വ്യക്തമാക്കി.

വെടിവയ്പ്പിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പഹൽ​ഗാം ഭീകരാക്രണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കെയാണ് വെടിവയ്പ്പ് തുടരുന്നത്. ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ സ്വീകരിച്ച നിരവധി നടപടികളുടെ തുടർച്ചയായാണ് വെടിനിർത്തൽ ലംഘനങ്ങൾ. കഴിഞ്ഞ ദിവസമുണ്ടായ ആക്രണത്തിൽ 26 വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) യുമായി ബന്ധമുള്ള റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

അതിനിടെ ജമ്മു കശ്മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി തകർത്തതായി അധികൃതർ അറിയിച്ചു. പുൽവാമ സ്വദേശികളായ അഹ്സാനുൽ ഹഖ്, ഹാരിസ് അഹ്മദ് എന്നിവരുടെ വീടുകളാണ് തകർത്തത്. ജില്ലാ ഭരണകൂടമാണ് ഈ നടപടി സ്വീകരിക്കുന്നത്. പഹൽ​ഗാമിലെ ഭീകരാക്രമണത്തിൽ പങ്കാളികളായ രണ്ട് തീവ്രവാദികളുടെ വീടുകൾ ഇന്നലെ തകർത്തിരുന്നു. ആക്രമണത്തിൽ ഉൾപ്പെട്ടവരെ വെറുതെ വിടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. ഇന്ത്യ-പാക്ക് യുദ്ധ ഭീതി തുടരുന്നതിനിടയിൽ അറബിക്കടലിൽ നാവിക അഭ്യാസം നടത്താനുള്ള പാകിസ്ഥാൻ നീക്കത്തിന് ഇന്ത്യ മറുപടി നമൽകിയിരുന്നു. ഇന്ത്യൻ നാവിക സേനയുടെ കരുത്തായ മിസൈൽ വേദ വിക്ഷേപിച്ചാണ് മറുപടി നൽകിയത്.

നിയന്ത്രണ രേഖയിൽ പ്രകോപനം തുടരുന്നതിനിടയിൽ സർവസജ്ജമായിട്ടാണ് ഇന്ത്യൻ പട്ടാളവും പടയൊരുങ്ങിയിരിക്കുന്നത്. യുദ്ധ വിമാനങ്ങളും ഫൈറ്റർ ജെറ്റുകൾ അടക്കം പാക് അതിർത്തിയിൽ വിന്യസിച്ചു. നേരിട്ടുള്ള ഏത് അക്രമണത്തിനും സജ്ജമെന്ന് കരസേനയും അറിയിച്ചു കഴിഞ്ഞു വ്യോമ സേനയുടെ സൈനിക അഭ്യാസങ്ങൾ പാക് അതിർത്തിയിൽ നടത്തിയതോടെ കഴിഞ്ഞ ദിവസം തന്നെ പാക് മേധാവി ഭീതി മണത്തിരുന്നു. കുടുംബത്തെ സുരക്ഷിതമായി യു.കെയിലേക്ക് മാറ്റിയാണ് പാക് പട്ടാള മേധാവിയുടെ മറുപടി. എന്നാൽ ആഭ്യന്തര കലഹങ്ങൾ നേരിടുന്ന പാക് പട്ടാളത്തിന് ബലൂചിസ്ഥാനിൽ നിന്നുള്ള ആക്രണത്തെ കൂടി നേരിടേണ്ടി വരും. ഇന്ന് ബലൂച് ലിബറേഷൻ ആർമി നടത്തിയ ആക്രമണത്തിൽ 10 പാകിസ്ഥാൻ പട്ടാളക്കാർ കൊല്ലപ്പെട്ടിരുന്നു.

india pak issue

കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി മലയാള സിനിമാ സംവിധായകർ അറസ്റ്റിൽ

0

കൊച്ചി: കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി മലയാള സിനിമയിലെ പ്രമുഖ സംവിധായകരടക്കം മൂന്ന് പേർ എക്സൈസിന്റെ പിടിയിലായി. പ്രശസ്ത സംവിധായകരായ ഖാലിദ് റഹ്മാൻഅഷ്റഫ് ഹംസ, ഇവർക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

കൊച്ചി ഗോശ്രീ പാലത്തിന് സമീപത്തെ ഒരു ഫ്ലാറ്റിൽ നിന്ന് പുലർച്ചെ രണ്ട് മണിയോടെ 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കൈവശം വച്ചതിനാണ് ഇവർ അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം ഫ്ലാറ്റിൽ പരിശോധന നടത്തുകയായിരുന്നു. കഞ്ചാവ് ഉപയോഗിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂവരും പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മൂവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

ഖാലിദ് റഹ്മാൻ ‘ഉണ്ട’, ‘തല്ലുമാല’, ‘അനുരാഗ കരിക്കിൻ വെള്ളം’, ‘ലൗ’, ‘ആലപ്പുഴ ജിംഖാന’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്. അടുത്തിടെ റിലീസ് ചെയ്ത ‘ആലപ്പുഴ ജിംഖാന’ ആഗോളതലത്തിൽ 50 കോടി കടന്ന് വൻ വിജയം നേടിയിരുന്നു. കൂടാതെ, ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷവും ഖാലിദ് അവതരിപ്പിച്ചിരുന്നു.

അഷ്റഫ് ഹംസ ‘തമാശ’, ‘ഭീമന്റെ വഴി’, ‘സുലൈഖ മൻസിൽ’ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്. ‘തല്ലുമാല’ എന്ന ഹിറ്റ് ചിത്രത്തിന്റെ സഹ-രചയിതാവ് കൂടിയാണ് അഷ്റഫ്. മലയാള സിനിമയിൽ ശ്രദ്ധേയരായ ഈ സംവിധായകർ ഉൾപ്പെട്ട ഈ സംഭവം വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

മലയാള സിനിമാ മേഖലയിൽ ലഹരിവസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് എക്സൈസിന്റെ നടപടികൾ പ്രമുഖരിലേക്ക് നീളുന്നു എന്നതാണ് ഈ അറസ്റ്റിന്റെ പ്രധാന്യം. വാണിജ്യ അളവിൽ കഞ്ചാവ് കണ്ടെടുക്കാത്തതിനാലാണ് പ്രതികളെ ജാമ്യത്തിൽ വിട്ടതെന്നും എക്സൈസ് അധികൃതർ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’; സമുദ്രക്കനിയുടെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

0

ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’; സമുദ്രക്കനിയുടെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ എന്ന ചിത്രത്തിൽ നടൻ സമുദ്രക്കനി അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ ലുക്ക് വെളിപ്പെടുത്തി കൊണ്ടുള്ള പോസ്റ്റർ പുറത്ത്. അദ്ദേഹത്തിൻ്റെ ജന്മദിനം പ്രമാണിച്ചാണ് ഈ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ദുൽഖർ സൽമാന് ഒപ്പം വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് അദ്ദേഹം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ റിലീസ് ചെയ്യുകയും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സെൽവമണി സെൽവരാജ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്.

രണ്ട് ശ്രദ്ധേയമായ നിർമ്മാണ കമ്പനികളെ ഒരുമിപ്പിച്ചു കൊണ്ട് വരുന്ന ചിത്രം കൂടിയാണ് കാന്ത. തന്റെ മുത്തച്ഛൻ ഡി. രാമനായിഡുവിന്റെ മഹത്തായ പാരമ്പര്യം മുന്നോട്ട് കൊണ്ട് പോകുന്ന സ്പിരിറ്റ് മീഡിയയുമായി റാണ ദഗ്ഗുബതിയും മറുവശത്തു മലയാളം സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ നയിക്കുന്ന വേഫെയറർ ഫിലിംസും ചേർന്നാണ് ഈ ചിത്രത്തെ യാഥാർഥ്യമാക്കി തീർക്കുന്നത്. ചിത്രത്തിന്റെ ടീസർ ട്രെയിലർ എന്നിവയും കൂടുതൽ വിശദാംശങ്ങളും വൈകാതെ തന്നെ പുറത്ത് വിടും. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. ദുൽഖർ സൽമാൻ , സമുദ്രക്കനി എന്നിവർക്കൊപ്പം റാണ ദഗ്ഗുബതി, ഭാഗ്യശ്രീ ബോർസെ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഭാഗശ്രീയുടെ ചിത്രത്തിലെ ലുക്കും നേരത്തെ പുറത്ത് വന്നിരുന്നു.

മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആർഒ- ശബരി.

പാക് പട്ടാളത്തിന്റെ കസ്റ്റഡിയിലുള്ള ബി.എസ്.എഫ് ജവാനെ വിട്ടുനൽകിയില്ലെങ്കിൽ പ്രത്യാഖ്യാതം വലുത്; പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ

0

ന്യൂഡൽഹി: പാകിസ്താൻ റേഞ്ചേഴ്‌സിന്റെ കസ്റ്റഡിയിലുള്ള ബി.എസ്.എഫ് ജവാനെ വിട്ടുകിട്ടാനുള്ള ശ്രമം തുടർന്ന് ഇന്ത്യ. ജവാൻ പർണബ് കുമാർ ഷായെ വിട്ടുകിട്ടാൻ അതിർത്തിരക്ഷാസേനയും പാകിസ്താൻ റേഞ്ചേഴ്‌സും തമ്മിൽ മൂന്ന് ഫ്ളാഗ് മീറ്റിങ്ങുകളാണ് ഇതുവരെ നടത്തിയത്. എന്നാൽ പാകിസ്താൻ്റെ ഭാ​ഗത്ത് നിന്ന് അനുകൂലമായൊരു മറുപടി ലഭിക്കാത്തതിനാൽ വീണ്ടും ചർച്ച നടത്താനാണ് തീരുമാനം.

ജവാനെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട വിവരങ്ങൾ ബിഎസ്എഫ് ഡയറക്ടർ ജനറൽ ദൽജിത് ചൗധരി, ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനെ അറിയികയും ചെയ്തു. പഞ്ചാബിലെ ഫിറോസ്‍പൂരിലെ ബിഎസ്എഫിന്റെ 182 -ാം ബറ്റാലിയനിലെ അം​ഗമാണ് ജവാൻ പർണബ് കുമാർ ഷാ. ബുധനാഴ്ചയാണ് അദ്ദേഹം പാക് പട്ടാളത്തിന്റെ പിടിയിലാവുന്നത്.

ജവാനെ തിരിച്ചുകിട്ടാൻ കണ്ണീരോടെയും പ്രാർഥനകളുമായും കഴിയുകയാണ്‌ കുടുംബം. ‘അവൻ രാജ്യത്തെ സേവിക്കുകയായിരുന്നു. എവിടെയാണ് അവനെന്നുമാത്രം അറിഞ്ഞാൽ മതിയെനിക്ക്’’- നിറഞ്ഞ കണ്ണുകളോടെ പിതാവ്‌ ബോൽനാഥ് മാധ്യമങ്ങളോട് പറഞ്ഞു. മൂന്നാഴ്ചമുൻപാണ് വീട്ടിൽ നിന്ന് അവധിക്ക് ശേഷം പർണബ് മടങ്ങിയത്.അതിർത്തിയിൽ കിസാൻ ഗാർഡ് ഡ്യൂട്ടിക്കിടെയാണ് അദ്ദേഹം പാകിസ്താൻ്റെ പിടിയിലാവുന്നത്. പഞ്ചാബിലെ ഇന്ത്യാ- പാക് അന്താരാഷ്ട്ര അതിർത്തിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

ആകാശം വായു, കടൽ; ഏത് മാർ​ഗവും യുദ്ധത്തിന് സജ്ജമായി ഇന്ത്യൻ സേന; പാക് ബോർഡറുകളിൽ ഫൈറ്റർ ജെറ്റുകളും തയ്യാർ; യുദ്ധ ഭീതിയിൽ നടുങ്ങി പാകിസ്ഥാൻ; പട്ടാള മേധാവിയുടെ കുടുംബവും നാട് വിട്ടു; ഇന്ത്യ വേട്ടയ്ക്ക് ഒരുങ്ങുന്നു

0

ആകാശം വായു, കടൽ; ഏത് മാർ​ഗവും യുദ്ധത്തിന് സജ്ജമായി ഇന്ത്യൻ സേന; പാക് ബോർഡറുകളിൽ ഫൈറ്റർ ജെറ്റുകളും തയ്യാർ; യുദ്ധ ഭീതിയിൽ നടുങ്ങി പാകിസ്ഥാൻ; പട്ടാള മേധാവിയുടെ കുടുംബവും നാട് വിട്ടു; ഇന്ത്യ വേട്ടയ്ക്ക് ഒരുങ്ങുന്നു

ശ്രീന​ഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ നിയന്ത്രണരേഖയിൽ വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ. പാകിസ്ഥാൻ സൈന്യം ഇന്നലെ രാത്രി യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് വെടിവയ്പ്പ് നടത്തിയത്. പഹൽ​ഗാം ഭീകരാക്രമണത്തിന് ശേഷം രണ്ടാം തവണയാണ് പാകിസ്ഥാൻ്റെ പ്രകോപനമുണ്ടാകുന്നത്. എന്നാൽ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതായി അധികൃതർ വ്യക്തമാക്കി.

വെടിവയ്പ്പിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പഹൽ​ഗാം ഭീകരാക്രണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കെയാണ് വെടിവയ്പ്പ് തുടരുന്നത്. ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ സ്വീകരിച്ച നിരവധി നടപടികളുടെ തുടർച്ചയായാണ് വെടിനിർത്തൽ ലംഘനങ്ങൾ. കഴിഞ്ഞ ദിവസമുണ്ടായ ആക്രണത്തിൽ 26 വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) യുമായി ബന്ധമുള്ള റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

അതിനിടെ ജമ്മു കശ്മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി തകർത്തതായി അധികൃതർ അറിയിച്ചു. പുൽവാമ സ്വദേശികളായ അഹ്സാനുൽ ഹഖ്, ഹാരിസ് അഹ്മദ് എന്നിവരുടെ വീടുകളാണ് തകർത്തത്. ജില്ലാ ഭരണകൂടമാണ് ഈ നടപടി സ്വീകരിക്കുന്നത്. പഹൽ​ഗാമിലെ ഭീകരാക്രമണത്തിൽ പങ്കാളികളായ രണ്ട് തീവ്രവാദികളുടെ വീടുകൾ ഇന്നലെ തകർത്തിരുന്നു. ആക്രമണത്തിൽ ഉൾപ്പെട്ടവരെ വെറുതെ വിടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. ഇന്ത്യ-പാക്ക് യുദ്ധ ഭീതി തുടരുന്നതിനിടയിൽ അറബിക്കടലിൽ നാവിക അഭ്യാസം നടത്താനുള്ള പാകിസ്ഥാൻ നീക്കത്തിന് ഇന്ത്യ മറുപടി നമൽകിയിരുന്നു. ഇന്ത്യൻ നാവിക സേനയുടെ കരുത്തായ മിസൈൽ വേദ വിക്ഷേപിച്ചാണ് മറുപടി നൽകിയത്.

നിയന്ത്രണ രേഖയിൽ പ്രകോപനം തുടരുന്നതിനിടയിൽ സർവസജ്ജമായിട്ടാണ് ഇന്ത്യൻ പട്ടാളവും പടയൊരുങ്ങിയിരിക്കുന്നത്. യുദ്ധ വിമാനങ്ങളും ഫൈറ്റർ ജെറ്റുകൾ അടക്കം പാക് അതിർത്തിയിൽ വിന്യസിച്ചു. നേരിട്ടുള്ള ഏത് അക്രമണത്തിനും സജ്ജമെന്ന് കരസേനയും അറിയിച്ചു കഴിഞ്ഞു വ്യോമ സേനയുടെ സൈനിക അഭ്യാസങ്ങൾ പാക് അതിർത്തിയിൽ നടത്തിയതോടെ കഴിഞ്ഞ ദിവസം തന്നെ പാക് മേധാവി ഭീതി മണത്തിരുന്നു. കുടുംബത്തെ സുരക്ഷിതമായി യു.കെയിലേക്ക് മാറ്റിയാണ് പാക് പട്ടാള മേധാവിയുടെ മറുപടി. എന്നാൽ ആഭ്യന്തര കലഹങ്ങൾ നേരിടുന്ന പാക് പട്ടാളത്തിന് ബലൂചിസ്ഥാനിൽ നിന്നുള്ള ആക്രണത്തെ കൂടി നേരിടേണ്ടി വരും. ഇന്ന് ബലൂച് ലിബറേഷൻ ആർമി നടത്തിയ ആക്രമണത്തിൽ 10 പാകിസ്ഥാൻ പട്ടാളക്കാർ കൊല്ലപ്പെട്ടിരുന്നു.

കല്ലേലി പൂങ്കാവനത്തില്‍  ആയിരങ്ങള്‍ ആദിത്യ പൊങ്കാല സമര്‍പ്പിച്ചു

0

പത്തനംതിട്ട (കോന്നി ): പ്രതീക്ഷാനിർഭരമായ അന്തരീക്ഷത്തില്‍  ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനില്‍ മനമര്‍പ്പിച്ച ആയിരങ്ങള്‍ കല്ലേലി വനത്തില്‍ ആദിത്യ പൊങ്കാല സമര്‍പ്പിച്ചു . 999 മലകളെ പ്രതിനിധാനം ചെയ്യുന്ന സ്വര്‍ണ്ണ മലക്കൊടി ഊരാളിമാരുടെ ആര്‍പ്പോ വിളികളോടെ പൊങ്കാല നിവേദ്യം സ്വീകരിക്കാന്‍ എഴുന്നള്ളിച്ചു . കല്ലേലി മണ്ണില്‍ ഭക്തിയുടെ സൂര്യകിരണം വീശി . കല്ലേലി ഊരാളി അപ്പൂപ്പന്‍റെ പിറന്നാള്‍ ഭക്ത ലക്ഷങ്ങള്‍ പത്താമുദയമായി കൊണ്ടാടി ആത്മ സമര്‍പ്പണമായി പൊങ്കാല നേദിച്ചു .

കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്തു ദിനം നിറഞ്ഞു നിന്ന ഉത്സവ ആഘോഷങ്ങളില്‍ പ്രാധാന്യം കല്‍പ്പിക്കുന്ന ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആത്മാവിഷ്കാരമായ വലിയ കരിക്ക് പടേനിയോടെ പത്താമുദയ മഹോത്സവത്തിന് തുടക്കം കുറിക്കുകയും പ്രകൃതി സത്യങ്ങളെ സാക്ഷി നിര്‍ത്തി കല്ലേലിമണ്ണില്‍ ആയിരങ്ങള്‍ പൊങ്കാലകലങ്ങളില്‍   തങ്ങളുടെ കണ്ണീരും കിനാവും അർപ്പിച്ചു കൊണ്ട് സ്വയം സമർപ്പിതരായി.

കല്ലേലി ആദിത്യ പൊങ്കാലയ്ക്ക് പത്തനംതിട്ട ജില്ലാ കലക്ടര്‍  എസ് .പ്രേം കൃഷ്ണന്‍ ഭദ്രദീപം തെളിയിച്ചു .  പണ്ടാര അടുപ്പിൽ  ദീപനാളങ്ങള്‍  പകർന്നതോടെ ആര്‍പ്പോ വിളികളുടെ  അകമ്പടിയോടെ പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പ്രയാണം തുടങ്ങി. അഞ്ചു കിലോമീറ്റര്‍ ചുറ്റളവിൽ വരെ പൊങ്കാല അടുപ്പുകൾ നിരന്നു.സംസ്ഥാനത്തിനു അകത്തും  പുറത്തുനിന്നുള്ളവരും വിദേശ രാജ്യങ്ങളിലെ പഠിതാക്കളും  പൊങ്കാലയുടെ പുണ്യം നുകരാനെത്തി.

കേന്ദ്ര സഹ മന്ത്രി  അഡ്വ ജോര്‍ജ് കുര്യന്‍ , ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ , എംപി അടൂര്‍ പ്രകാശ്‌  , സി ആര്‍ മഹേഷ്‌ എം എല്‍ എ ,ബി ജെ പി ദേശീയ കൗണ്‍സില്‍ അംഗം കെ സുരേന്ദ്രന്‍ വിവിധ രാഷ്ട്രീയ സാമൂഹിക സാഹിത്യ മത സാമുദായിക ചലച്ചിത്ര  രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പത്താമുദയ  മഹോത്സവ  ആശംസകള്‍ അര്‍പ്പിക്കാന്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ എത്തി .

ജംഗിള്‍ ബെല്‍സ് : കുട്ടികളുടെ പരിസ്ഥിതിപഠനക്യാമ്പ് മെയ് 14 മുതല്‍

0

പരിസ്ഥിതി, വനം വന്യജിവി സംരക്ഷണ ആശയങ്ങള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നതിനായി കേരള വനം വകുപ്പ് സംഘടിപ്പിക്കുന്ന പരിസ്ഥിതി പഠന ക്യാമ്പ് ‘ ജംഗിള്‍ ബെല്‍സ് ‘  മെയ് 14 മുതല്‍ 17 വരെ തിരുവനന്തപുരത്ത് നടക്കും. എട്ടു മുതല്‍ പതിനൊന്നാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കായാണ്  ക്യാമ്പ്.
 വനം, പരിസ്ഥിതി, കാലാവസ്ഥ എന്നിവ പഠന ക്ലാസിന്റെ ഭാഗമാകും. കൂടാതെ കുട്ടികള്‍ക്കായി ട്രക്കിങ്, സര്‍വേ, വനം സന്ദര്‍ശനം, കലാപരിപാടികള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.  

വനം വകുപ്പുദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, അധ്യാപകര്‍, വിഷയ വിദഗ്ദ്ധര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

പഠനങ്ങളിലൂടെയും വിനോദങ്ങളിലൂടെയും പാരിസ്ഥിതികബോധം,  വനം – വന്യജീവി ശാസ്ത്ര ബോധം, ലഹരികള്‍ക്കെതിരെയുള്ള പ്രതിരോധം, സംഘബോധം, നേതൃശേഷി, സര്‍ഗശേഷി വികസനം, വ്യക്തിത്വ വികാസം എന്നിവ കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്നിവയും ജംഗിള്‍ ബെല്‍സിന്റെ  ലക്ഷ്യങ്ങളാണ്.

ഐടി പാർക്കുകളിൽ മദ്യവിൽപ്പനയ്ക്ക് സർക്കാർ അനുമതി

0

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാർക്കുകളിൽ മദ്യം വിൽക്കാൻ സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കി. സർക്കാർ ഉടമസ്ഥതയിലുള്ള ഐടി പാർക്കുകൾക്കും സ്വകാര്യ മേഖലയിലെ ഐടി പാർക്കുകൾക്കും ലൈസൻസിന് അപേക്ഷിക്കാം. ഐടി കമ്പനികളിലെ ഔദ്യോഗിക സന്ദർശകർക്കും അതിഥികൾക്കുമായി മാത്രമാണ് മദ്യവിൽപ്പന അനുവദിക്കുക.

ഒരു സ്ഥാപനത്തിന് ഒരു ലൈസൻസ് മാത്രമേ അനുവദിക്കൂ. വാർഷിക ലൈസൻസ് ഫീ 10 ലക്ഷം രൂപയായിരിക്കും. ലൈസൻസ് ലഭിച്ച കമ്പനികൾ എഫ്എൽ 9 ലൈസൻസുള്ളവരിൽ നിന്ന് മാത്രം വിദേശമദ്യം വാങ്ങാം. ഒന്നാം തീയതിയും സർക്കാർ നിശ്ചയിച്ച മറ്റ് ഡ്രൈഡേകളിലും മദ്യം വിൽക്കരുത്. ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെയാണ് പ്രവർത്തനസമയം.

ഒരു ഐടി പാർക്കിൽ ഒട്ടനവധി സ്ഥാപനങ്ങൾ ഉണ്ടായാലും ഒരു ലൈസൻസ് മാത്രമേ നൽകൂ. മദ്യശാലകൾ കമ്പനികളോട് ചേർന്ന് പ്രവർത്തിക്കണെങ്കിലും ഓഫീസുകളുമായി ബന്ധമുണ്ടാകരുത്. പ്രത്യേക വഴികളുള്ള സ്ഥലങ്ങളിൽ മാത്രമേ ഇവ സ്ഥാപിക്കാൻ പാടുള്ളൂ. ഐടി പാർക്കിലെ ജീവനക്കാർക്കും സന്ദർശകർക്കുമായി മാത്രമാണ് മദ്യം ലഭ്യമാകുക, പുറത്തുനിന്നുള്ള ആർക്കും വിൽക്കാൻ അനുമതി ഇല്ല.

ഗുണമേന്മയില്ലാത്ത മദ്യം വിൽക്കുന്നതും നിരോധിച്ചിരിക്കുന്നു . പരാതി ഉണ്ടായാൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് തുല്യമായ ഉദ്യോഗസ്ഥൻ നടപടി എടുക്കുകയും പിഴ ഈടാക്കുകയും ചെയ്യും. ഈ നടപടി ഐടി മേഖലയിലെ പുതിയ മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു.

പ്രസിദ്ധീകരിച്ചത്: ഏപ്രിൽ 25, 2025

പഹൽഗാമിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഇല്ലായിരുന്നു: കേന്ദ്രം പറയുന്നതെന്ത്?

0

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിലെ ബൈസരൺ മേഖലയിൽ ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഉയർന്ന പ്രതിപക്ഷ ചോദ്യങ്ങൾക്ക് മറുപടിയുമായി കേന്ദ്ര സർക്കാർ. ആക്രമണ സമയത്ത് ബൈസരൺ മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഇല്ലായിരുന്നതെന്തുകൊണ്ടെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന്, പ്രാദേശിക ടൂർ ഓപ്പറേറ്റർമാരുടെ അനധികൃത നീക്കങ്ങളാണ് വീഴ്ചയ്ക്ക് കാരണമെന്ന് കേന്ദ്രം വ്യക്തമാക്കി. മലയാളി എൻ. രാമചന്ദ്രൻ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ട ഈ ആക്രമണം രാജ്യത്തെ ഞെട്ടിച്ചിരുന്നു.

ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ പ്രതിനിധികൾ വിശദീകരണം നൽകി. ജൂണിൽ ആരംഭിക്കുന്ന അമർനാഥ് തീർഥാടന യാത്രയ്ക്ക് മുന്നോടിയായി ബൈസരൺ മേഖല ഔദ്യോഗികമായി സന്ദർശകർക്കായി തുറക്കുമെന്നും, അതുവരെ സുരക്ഷാ സംവിധാനങ്ങൾ പൂർണമായി വിന്യസിച്ചിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. അമർനാഥ് തീർഥാടകർ വിശ്രമിക്കാനെത്തുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ബൈസരൺ. തീർഥാടന കാലത്ത് ഇവിടെ സമഗ്രമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താറുണ്ട്.

എന്നാൽ, ഏപ്രിൽ 20 മുതൽ പ്രാദേശിക ടൂർ ഓപ്പറേറ്റർമാർ അനധികൃതമായി വിനോദസഞ്ചാരികളെ ബൈസരൺ മേഖലയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് കേന്ദ്ര സർക്കാർ വെളിപ്പെടുത്തി. ഈ നീക്കത്തെക്കുറിച്ച് പ്രാദേശിക ഭരണകൂടത്തിനോ സുരക്ഷാ ഏജൻസികൾക്കോ വിവരം നൽകിയിരുന്നില്ല. ഇതാണ് ആക്രമണ സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭാവത്തിന് കാരണമായതെന്ന് കേന്ദ്രം വിശദീകരിച്ചു.

സുരക്ഷാ വീഴ്ചയെക്കുറിച്ച് പ്രതിപക്ഷം ശക്തമായ വിമർശനം ഉന്നയിച്ചതിന് പിന്നാലെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ഉന്നതതല യോഗം വിളിക്കുകയും ചെയ്തിരുന്നു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്കർ-ഇ-തൊയ്ബയുടെ പ്രാദേശിക വിഭാഗമായ റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തിട്ടുണ്ട്.

ഭീകരരെ സ്വാതന്ത്ര്യസമരസേനാനികളെന്ന് വിശേഷിപ്പിച്ച് പാകിസ്താൻ ഉപപ്രധാനമന്ത്രി; യുദ്ധമുഖം കനത്തതോടെ പാക് അതിർത്തിയിൽ‌ സൈന്യം സർവ്വസജ്ജം; എന്തിനും തയ്യാറായി ഇന്ത്യൻ പട്ടാളം

0

ലാഹോർ: കാശ്മീരിലെ പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ സ്വാതന്ത്ര്യസമരസേനാനികളെന്ന് വിശേഷിപ്പിച്ച് പാകിസ്താൻ ഉപപ്രധാനമന്ത്രി ഇഷ്‍ക് ദർ. ജമ്മുകശ്മീരിൽ ആക്രമണം നടത്തിയ ഭീകരർ ചിലപ്പോൾ സ്വാതന്ത്ര്യസമരസേനാനികളാവാമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കഴിഞ്ഞ ദിവസം നടത്തിയ വാർത്തസമ്മേളനത്തിനിടെയാണ് ഉപപ്രധാനമന്ത്രിയുടെ പ്രസ്താവനയുണ്ടായത്. സിന്ധു നദിജല കരാർ റദ്ദാക്കിയതിലുംഅദ്ദേഹം പ്രതികരണം നടത്തി. പാകിസ്താനിലെ 240 മില്യൺ ജനങ്ങൾക്ക് ​വെള്ളം വേണം. അത് നിങ്ങൾക്ക് തടയാനാവില്ല. അങ്ങനെ തടയുകയാണെങ്കിൽ അത് യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ പ്രഖ്യാപിച്ച കടുത്ത നടപടികൾക്ക് ബദലായി നടപടികൾ പ്രഖ്യാപിച്ച് പാകിസ്താനും. അടിയന്തരമായി വ്യോമ മേഖല അടക്കാൻ പാകിസ്താൻ തീരുമാനിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇതോടെ ഇന്ത്യൻ വിമാന കമ്പനികൾക്കും ഇന്ത്യയിലേക്ക് സർവിസ് നടത്തുന്ന കമ്പനികൾക്കും പാകിസ്താൻ വ്യോമ പാത ഉപയോഗിക്കാനാകില്ല. ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധം വിച്ഛേദിക്കാനും പാകിസ്താൻ തീരുമാനിച്ചു. ഷിംല കരാറും റദ്ദാക്കും. പാകിസ്താൻ വഴി ഇന്ത്യയിലേക്കും ഇന്ത്യയിൽനിന്ന് പാകിസ്താൻ വഴി മൂന്നാംലോക രാജ്യങ്ങളിലേക്കുമുള്ള ചരക്കുനീക്കവും റദ്ദാക്കി. പാകിസ്താനിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരോട് ഉടൻ മടങ്ങാനും നിർദേശം നൽകിയിട്ടുണ്ട്.അതേ സമയം പഹൽഗാം ഭീകരാക്രമണത്തി​ൻറെ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള 1960ലെ സിന്ധു നദീജല കരാർ മരവിപ്പിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കി ഔദ്യോഗിക വിജ്ഞാപനത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്ത്. കേന്ദ്ര ജലവിഭവ സെക്രട്ടറി ദേബശ്രീ മുഖർജിയാണ് വിജ്ഞാപനത്തിൻറെ വിവരങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള കത്ത് പാകിസ്താൻ പ്രതിനിധി സെയ്ദ് അലി മുർതാസക്ക് കൈമാറിയത്.

‘പ്രിയ മുർതാസ’ എന്ന് അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്. ‘ഉത്തമ വിശ്വാസത്തോടെ മാനിക്കുക എന്നതാണ് ഒരു കരാറിൻറെ അടിസ്ഥാനം. എന്നാൽ, ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിനെ ലക്ഷ്യംവച്ചുള്ള പാകിസ്താൻ അതിർത്തി കടന്നുള്ള ഭീകരതയാണ് നമ്മൾ കണ്ടത്. തത്ഫലമുണ്ടാകുന്ന സുരക്ഷാ അനിശ്ചിതത്വങ്ങൾ കരാർ പ്രകാരമുള്ള ഇന്ത്യയുടെ അവകാശങ്ങൾ പൂർണമായി വിനിയോഗിക്കുന്നതിന് നേരിട്ട് തടസമായി.

കൂടാതെ, കരാർ പ്രകാരം വിഭാവനം ചെയ്തിട്ടുള്ള ചർച്ചകളിൽ ഏർപ്പെടാനുള്ള ഇന്ത്യയുടെ അഭ്യർഥനയോട് പാകിസ്താൻ പ്രതികരിക്കാൻ വിസമ്മതിക്കുകയും അങ്ങനെ ഉടമ്പടിയുടെ ലംഘന നടത്തുകയുമാണ് ചെയ്യുന്നത്. അതിനാൽ, 1960ലെ സിന്ധു നദീജല കരാർ ഉടനടി പ്രാബല്യത്തിൽ വരുന്ന തരത്തിൽ നിർത്തിവെക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചു’. -കത്തിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് പാകിസ്താൻ രംഗത്തുവന്നിരുന്നു. കരാർ പ്രകാരം പാകിസ്താന് ലഭിക്കേണ്ട വെള്ളം വഴിതിരിച്ചു വിടാനുള്ള ഏതൊരു നീക്കവും യുദ്ധനടപടിയായി കണക്കാക്കുമെന്നാണ് പാകിസ്താൻ പ്രതികരിച്ചത്. അതിർത്തിയിൽ ഇന്ത്യൻ സൈനിക മേധാവി ഹെലികോപ്റ്റർ മാർ​ഗം എത്തി. ഭീകരവാദ ആക്രമണം നടന്ന പഹൽഹാം സന്ദർശിച്ചു. ഭീകരാക്രമണത്തിന് മറുപചടിയുമായി ഇത് വരെ അഞ്ച് ഭീകരരെ സേന വധിച്ചു. ഭീകരരെ സംരക്ഷിച്ച വീടും സൈന്യം തകർത്തു.

india pak war