Home Blog Page 147

സമൂഹമാധ്യമങ്ങളിലൂടെ നടിമാർക്കെതിരെ അശ്ലീല പരാമർശം; സന്തോഷ് വർക്കിയെന്ന ആറാട്ടണ്ണനെതിരെ കേസ്

0

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സന്തോഷ് വര്‍ക്കി(ആറാട്ടണ്ണന്‍)ക്കെതിരെ കൂടുതല്‍ പരാതികള്‍. ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ എന്നിവര്‍ കൂടി പരാതി നല്‍കി. ചലച്ചിത്ര താരങ്ങളെ അപമാനിച്ചുവെന്നാണ് പരാതി. പൊലീസ് മേധാവിക്കാണ് ഇരുവരും പരാതി നല്‍കിയത്.

നേരത്തെ നടി ഉഷ ഹസീനയും സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയിരുന്നു. ആലപ്പുഴ ഡിവൈഎസ്പിക്കായിരുന്നു ഉഷ ഹസീന പരാതി നല്‍കിയത്. 40 വര്‍ഷത്തോളമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തന്നെ ആറാട്ടണ്ണന്റെ പരാമര്‍ശം വ്യക്തിപരമായി വേദനിപ്പിച്ചുവെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.

നടിമാര്‍ക്കെതിരായ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഉഷ ഹസീനയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. നിരന്തരം സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുന്ന സന്തോഷ് വര്‍ക്കിക്കെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ടായിരുന്നു.

case against Arattannan

കാശ്മീരിൽ നടന്ന ആക്രമണം ആസൂത്രിതം ; വിവാദ പരാമർശവുമായി എളമരം കരീം

0

ജമ്മുകാശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ ഭീകരസംഘടനയായ ഹമാസിന്റെ പിന്തുണയും ലഭിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് ഇസ്രയേല്‍. ഇന്ത്യയിലെ ഇസ്രയേല്‍ പ്രതിനിധി റൂവന്‍ അസറാണ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ഒക്‌ടോബര്‍ മാസം ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന് സമാനമാണ്

പഹല്‍ഗാമിലുണ്ടായത്. അവധിക്കാലം ആഘോഷിച്ചിരുന്ന വിനോദസഞ്ചാരികളെയാണ് പഹല്‍ഗാമില്‍ വകവരുത്തിയതെങ്കില്‍ ഇസ്രയേലില്‍ സംഗീതപരിപാടി ആസ്വദിച്ചിരുന്നവര്‍ക്ക് നേരെയാണ് നിറയൊഴിച്ചതെന്നും ബന്ദികളാക്കി കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.

ഹമാസ് നേതാക്കള്‍ അടുത്തയിലെ പാക് അധീന കശ്മീര്‍ സന്ദര്‍ശിച്ചു. ഹമാസ് നേതാക്കള്‍ ജയ്‌ഷെ ഭീകരരുമായി കൂടിക്കാഴ്ച നടത്തി. ഈ ഭീകരസംഘടനകളുടെ അടിവേരിളക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെയും ഇരുരാജ്യങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും അസര്‍ വ്യക്തമാക്കി. ഭീകരവാദികള്‍ക്കെതിരെ ഒന്നിച്ച് പ്രതികാരം ചെയ്യണമെന്നും അദേഹം പറഞ്ഞു.
ഇരു ആക്രമണങ്ങളിലും സാധാരണ പൗരന്‍മാരെയാണ് ഇവര്‍ കൊന്നൊടുക്കിയത്. ഭീകരസംഘടനകളുടെ വര്‍ധിച്ചുവരുന്ന സഹകരണമാണ് ഇതു വ്യക്തമാക്കുന്നതെന്ന് അദേഹം പറഞ്ഞു.

അതേസമയം, ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ഐക്യരാഷ്ട്രസഭ രംഗത്തെത്തി. ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫന്‍ ദുജ്ജാറിക്, സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാവാതാരിക്കാന്‍ ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നം പരസ്പര ധാരണയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.

സിന്ധു നദീജല കരാര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും പ്രതികരിച്ചു. ഇരുരാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും സ്ഥിതി കൂടുതല്‍ വഷളാക്കുന്നതോ സംഘര്‍ഷം വര്‍ധിപ്പിക്കുന്നതോ ആയ ഒരു നടപടിയും സ്വീകരിക്കാതിരിക്കണമെന്നും ഭീകരാക്രമണത്തില്‍ അപലപിച്ചുകൊണ്ട് ഗുട്ടെറസ് പറഞ്ഞത്.

അതേസമയം ബൈസരണ്‍വാലിയില്‍ 26 പേര്‍ കൊല്ലപ്പെടാനിടയായ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ഇന്ത്യ മുന്നണിയിപ്പ് നല്‍കിയിരുന്നു. ‘ആക്രമണ്‍’ എന്ന പേരില്‍ ഇന്ത്യന്‍ വ്യോമസേന അഭ്യാസപ്രകടനം സംഘടിപ്പിക്കുകയായിരുന്നു. സെന്‍ട്രല്‍ കമാന്‍ഡില്‍ റഫാല്‍, സുഖോയ് യുദ്ധവിമാനങ്ങള്‍ അണിനിരത്തിയാണ് ഇന്ത്യ വ്യോമാഭ്യാസം നടത്തിയത്.

elamaram kareem about pahalgam terror attack

ടാറ്റ നെക്‌സോൺ EV വേരിയന്റുകൾക്ക് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ്; അതീവ സുരക്ഷിതം

0

ഭാരത് NCAP നടത്തിയ ക്രാഷ് അസസ്‌മെന്റിൽ ടാറ്റ നെക്‌സോൺ EV 45 kWh വകഭേദങ്ങൾക്ക് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചു. EV SUV യുടെ 45kWh പതിപ്പിന് മുതിർന്നവരുടെ സുരക്ഷയ്ക്കായി സാധ്യമായ 32 ൽ 29.86 സ്കോറും കുട്ടികളുടെ സുരക്ഷയ്ക്കായി 49 ൽ 44.95 സ്കോറും ലഭിച്ചു. Nexon EV യുടെ 30kWh വകഭേദത്തിന് കഴിഞ്ഞ വർഷം BNCAP യിൽ നിന്ന് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗും ലഭിച്ചു. ഇതോടെ മുഴുവൻ Nexon EV ശ്രേണിയും 5-സ്റ്റാർ സുരക്ഷ നേടി.

ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ, ഡ്രൈവറുടെ തല, കഴുത്ത്, പെൽവിസ്, തുടകൾ, പാദങ്ങൾ എന്നിവയ്ക്ക് ‘നല്ല’ സംരക്ഷണ റേറ്റിംഗ് ലഭിച്ചു, അതേസമയം നെഞ്ചും ടിബിയയും ‘പര്യാപ്ത’ എന്ന് റേറ്റുചെയ്‌തു. മുൻവശത്തെ യാത്രക്കാരന്, തല, കഴുത്ത്, നെഞ്ച്, പെൽവിസ്, തുടകൾ, ഇടത് ടിബിയ എന്നിവയ്ക്കുള്ള സംരക്ഷണം ‘നല്ലത്’ എന്ന് റേറ്റുചെയ്‌തു, വലത് ടിബിയ ‘പര്യാപ്ത’ എന്ന് വിലയിരുത്തി.
സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ, ഇവിക്ക് 16 പോയിന്റുകളിൽ 15.60 പോയിന്റുകൾ ലഭിച്ചു. ഈ പരിശോധനയിൽ, ഡ്രൈവറുടെ എല്ലാ നിർണായക മേഖലകളും ‘നല്ലത്’ എന്ന് റേറ്റുചെയ്‌തു, നെഞ്ചിന് ‘പര്യാപ്തമായ’ റേറ്റിംഗ് ലഭിച്ചു. അതുപോലെ, സൈഡ് പോൾ ഇംപാക്ട് ടെസ്റ്റിൽ, ഡ്രൈവറുടെ ശരീര മേഖലകൾ ഏകതാനമായി ‘നല്ലത്’ എന്ന് റേറ്റുചെയ്‌തു, ഇത് ശക്തമായ സമഗ്ര സംരക്ഷണത്തെ സൂചിപ്പിക്കുന്നു.

Tata Nexon ev rated 5 stars for crash safety

വിജയ് ബാബുവും ലാലി പി എമ്മും കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദർ മേരി മേയ് രണ്ടിന്

0

പ്രായമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രം “മദർ മേരി” മേയ് രണ്ടിന് പ്രദർശനത്തിനെത്തുന്നു. വയനാട്, കണ്ണൂർ ,കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിൽ മകനെ വിജയ് ബാബുവും അമ്മയെ ലാലി പി എമ്മും അവതരിപ്പിക്കുന്നു. കുമ്പളങ്ങി നൈറ്റ്സിൽ തുടങ്ങി മോഹൻകുമാർ ഫാൻസ്, 2018, മാംഗോ മുറി, കൂടൽ തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ ഇതിനോടകം ലാലി അഭിനയിച്ചിട്ടുണ്ട്.

ഫർഹാദ്, അത്തിക്ക് റഹിമാൻ എന്നിവർ ചേർന്ന് മഷ്റൂം വിഷ്വൽ മീഡിയയുടെ ബാനറിൽ നിർമ്മിച്ച്, എ ആർ വാടിക്കൽ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.

ഓർമ്മക്കുറവും വാർദ്ധക്യസഹജമായ അസുഖങ്ങളും മൂലം വിഷമിക്കുകയും ഒറ്റപ്പെട്ട ജീവിതം നയിക്കുകയും ചെയ്യുന്ന അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാൻ സ്വന്തം ഭാര്യ ഉപേക്ഷിച്ചു പോയ മകൻ ജയിംസ്, അമേരിക്കയിലെ തൻ്റെ ഉയർന്ന ജോലിയെല്ലാം വിട്ടെറിഞ്ഞ് നാട്ടിലെത്തുന്നു. സംരക്ഷണം ഏറ്റെടുത്ത ജയിംസ് കാലക്രമേണ അമ്മച്ചിയുടെ ശത്രുവായി മാറുന്നു. ഈ അവസ്ഥാവിശേഷം എങ്ങനെ മറികടക്കുമെന്നതാണ് ചിത്രത്തിൻ്റെ കാതലായ വിഷയം.

വിജയ് ബാബു, ലാലി പി എം എന്നിവർക്കു പുറമെ നിർമ്മൽ പാലാഴി, സോഹൻ സീനുലാൽ, ഡയാന ഹമീദ്, അഖില നാഥ്, ബിന്ദുബാല തിരുവള്ളൂർ, സീന കാതറിൻ, പ്രസന്ന, അൻസിൽ, ഗിരീഷ് പെരിഞ്ചീരി, മനോരഞ്ജൻ തുടങ്ങി ഏതാനും പുതുമുഖങ്ങളും അഭിനയിക്കുന്നു.

ബാനർ – മഷ്റൂം വിഷ്വൽ മീഡിയ, നിർമ്മാണം – ഫർഹാദ്, അത്തിക്ക് റഹിമാൻ, രചന, സംവിധാനം -എ ആർ വാടിക്കൽ, ഛായാഗ്രഹണം -സുരേഷ് റെഡ് വൺ, എഡിറ്റിംഗ്- ജർഷാജ് കൊമ്മേരി, പശ്ചാത്തലസംഗീതം – സലാം വീരോളി, ഗാനങ്ങൾ – ബാപ്പു വാവാട്, കെ ജെ മനോജ്
സംഗീതം – സന്തോഷ്കുമാർ,
കല – ലാലു തൃക്കുളം,
കോസ്റ്റ്യും – നൗഷാദ് മമ്മി ഒറ്റപ്പാലം,
ചമയം – എയർപോർട്ട് ബാബു,
സ്പോട്ട് എഡിറ്റർ- ജയ്ഫാൽ,
അസ്സോസിയേറ്റ് ഡയർക്ടേഴ്സ് – എം രമേഷ്കുമാർ, സി ടി യൂസഫ്,
പ്രൊഡക്ഷൻ കൺട്രോളർ – ഷൗക്കത്ത് വണ്ടൂർ, ഡിസ്ട്രിബ്യൂഷൻ- എഫ് എൻ എൻ്റർടെയ്ൻമെൻ്റ്,സ്റ്റിൽസ് – പ്രശാന്ത് കൽപ്പറ്റ,
പിആർഓ – അജയ് തുണ്ടത്തിൽ …….

ആന്റണി വർഗീസ് ആക്ഷൻ പാക്ക്ഡ് ചിത്രം ‘ദാവീദ്’ 50 മില്യൺ സ്ട്രീമിങ്ങ് വ്യൂവ്സുമായ് ZEE5ൽ പ്രദർശനം തുടരുന്നു

0

ആന്റണി വർഗീസ് നായകനായെത്തിയ ‘ദാവീദ്’ 50 മില്യൺ സ്ട്രീമിങ്ങ് വ്യൂവ്സുമായ് ZEE5ൽ പ്രദർശനം തുടരുന്നു. നവാഗതനായ ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഗോവിന്ദ് വിഷ്ണുവും ‌ദീപു രാജീവും ചേർന്നാണ് തയ്യാറാക്കിയത്. ആഷിക് അബു എന്ന ബോക്സറുടെ വേഷത്തിൽ ആന്റണി പ്രത്യക്ഷപ്പെട്ട ചിത്രം സെഞ്ചറി മാക്സ് ജോൺ & മേരി പ്രൊഡക്ഷൻസിന്റെയും പനോരമ സ്റ്റുഡിയോസിന്റെയും ബാനറിൽ എബി അലക്സ് എബ്രഹാമും ടോ ‍ജോസഫും ചേർന്നാണ് നിർമ്മിച്ചത്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. 2025 ഫെബ്രുവരി 14ന് തിയറ്റർ റിലീസ് ചെയ്ത ചിത്രം ഏപ്രിൽ 18 മുതലാണ് ZEE5ൽ പ്രദർശനം ആരംഭിച്ചത്.

റിങ്ങിലേക്ക് തിരികെ വരുമ്പോൾ ജീവിതം കീഴ്മേൽ മറിയുന്ന ഒരു മുൻ ബോക്സർ ആഷിഖ് അബുവിന്റെ കഥയാണ് ചിത്രം പറയുന്നത്. ചില പ്രത്യേക കാരണങ്ങളുടെ അടിസ്ഥാനത്തിൽ ആഷിഖിന്റെ ജീവിതത്തിൽ വ്യതിയാനങ്ങൾ സംഭവിക്കുകയും താൻ ഉപേക്ഷിച്ച ബോക്സിംങ്ങ് ലോകത്തിലേക്ക് തിരികെ പോകേണ്ടിവരുകയും ചെയ്യുന്നതാണ് കഥാ പശ്ചാത്തലം. ക്ലൈമാക്സിൽ ചിത്രം പ്രേക്ഷകരെ ഒന്നടങ്കം ആവേശഭരിതരാക്കുന്നു. ജസ്റ്റിൻ വർഗീസിന്റെതാണ് സംഗീതം. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ലിജോമോൾ ജോസ്, സൈജു കുറുപ്പ്, വിജയരാഘവൻ എന്നിവരാണ് അവതരിപ്പിച്ചത്.

“നുണക്കുഴി’, ‘മനോരഥങ്ങൾ’, ‘ഐഡന്റിറ്റി’, എന്നീ ചിത്രങ്ങളുടെ കൂട്ടത്തിൽ ‘ദാവീദ്’ഉം ഹിറ്റായി ചേർക്കപ്പെട്ടതിൽ ഞങ്ങൾ സന്തോഷിക്കുന്നു എന്ന് ZEE5ന്റെ വക്താവ് പറഞ്ഞു.

“50 ദശലക്ഷം സ്ട്രീമിങ്ങ് വ്യൂവ്സുകളിൽ പെട്ടെന്ന് തന്നെ എത്തിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ആഷിഖ് അബുവിനെ അവതരിപ്പിക്കുന്നത് തീവ്രവും ആഴമേറിയതുമായ ഒരു അനുഭവമായിരുന്നു. ‘ദാവീദ്’ എന്ന ചിത്രത്തെ ഇത്രയധികം വിശ്വസിച്ച് പ്രേക്ഷകരിലേക്ക് എത്തിച്ച ZEE5ന് ഒരുപാട് നന്ദി.” എന്ന് ആന്റണി വർഗീസ് കൂട്ടിച്ചേർത്തു.

“ചിത്രം ഒടിടിയിൽ റിലീസ് ചെയ്തത് മുതൽ ​ഗംഭീര പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ”എന്ന് സംവിധായകൻ ഗോവിന്ദ് വിഷ്ണു അഭിപ്രായം പങ്കുവെച്ചു.

‘ദാവീദ്’ ഇതുവരെ കണ്ടിട്ടില്ലെങ്കിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിംങ് പ്ലാറ്റ്ഫോമായ ZEE5ലൂടെ ചിത്രം പ്രേക്ഷകർക്ക് ആസ്വദിക്കാവുന്നതാണ്.

Policy Shifts Signal a New Chapter in Developing Nations Phones

0

Tempora nihil repellendus adipisci adipisci nobis. Excepturi quia doloremque culpa ex cupiditate et magnam. Officiis ullam ea dolor corporis mollitia et. Fugiat facere aspernatur tempore rerum cupiditate reiciendis quasi.

Sequi ratione at perferendis ea quo non ducimus harum. Accusamus porro accusantium qui ipsam consectetur.

Rerum vel sunt ut et reiciendis culpa similique aperiam. Saepe aspernatur quas ex nam. Id ad architecto alias. Ex laudantium voluptatem aut et eveniet quam. Quia reiciendis sint fugiat incidunt.Nihil et ea eos amet. Omnis quasi numquam laudantium sint fuga id sint. Nihil doloremque expedita doloremque est. Non perferendis totam eum vitae vero amet doloribus qui. Expedita officiis atque eos. Ratione corporis numquam tempora aut. Unde aut libero deleniti nobis alias. Aliquid debitis quo vel sunt nobis excepturi. Architecto odio quaerat ex. Sunt minus aspernatur impedit. Natus reprehenderit dolore qui qui aut tempora delectus. Laudantium dignissimos vero et ducimus facere consequatur. Qui aut architecto ratione doloremque eligendi ab minima. Ea autem laboriosam consequuntur veritatis numquam veniam impedit. Nulla consectetur odio laboriosam numquam id.

Fund boost to support youth social action across the country Hurricane

0

Tempora nihil repellendus adipisci adipisci nobis. Excepturi quia doloremque culpa ex cupiditate et magnam. Officiis ullam ea dolor corporis mollitia et. Fugiat facere aspernatur tempore rerum cupiditate reiciendis quasi.

Sequi ratione at perferendis ea quo non ducimus harum. Accusamus porro accusantium qui ipsam consectetur.

Rerum vel sunt ut et reiciendis culpa similique aperiam. Saepe aspernatur quas ex nam. Id ad architecto alias. Ex laudantium voluptatem aut et eveniet quam. Quia reiciendis sint fugiat incidunt.Nihil et ea eos amet. Omnis quasi numquam laudantium sint fuga id sint. Nihil doloremque expedita doloremque est. Non perferendis totam eum vitae vero amet doloribus qui. Expedita officiis atque eos. Ratione corporis numquam tempora aut. Unde aut libero deleniti nobis alias. Aliquid debitis quo vel sunt nobis excepturi. Architecto odio quaerat ex. Sunt minus aspernatur impedit. Natus reprehenderit dolore qui qui aut tempora delectus. Laudantium dignissimos vero et ducimus facere consequatur. Qui aut architecto ratione doloremque eligendi ab minima. Ea autem laboriosam consequuntur veritatis numquam veniam impedit. Nulla consectetur odio laboriosam numquam id.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ അർദ്ധന​ഗ്നയാക്കി ഫോട്ടോയെടുത്തു; മല്ലു ജെ.ഡി മുകേഷ് നായർ അകത്തേക്ക്

0

തി​രു​വ​ന​ന്ത​പു​രം: വ്ലോ​ഗ​ർ മു​കേ​ഷ് നാ​യ​ർ​ക്കെ​തി​രെ പോ​ക്സോ കേ​സ്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ നി​ർ​ബ​ന്ധി​ച്ച് അ​ർ​ദ്ധ​ന​ഗ്ന​യാ​യി ഫോ​ട്ടോ​യെ​ടു​ത്ത് ന​വ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്.

കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളാ​ണ് കോ​വ​ളം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. കു​ട്ടി​യു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ൽ സ്പ​ർ​ശി​ച്ചെ​ന്നും മൊ​ഴി​യു​ണ്ട്.

POCSO case registered against vlogger Mukesh Nair

‘വിന്‍ സി പങ്കുവച്ച അനുഭവങ്ങളാണ് എനിക്കും പറയാനുള്ളത്; വളരെ രൂക്ഷമായ ലൈംഗികച്ചുവയോടെയാണ് ഷൈന്‍ സംസാരിച്ചത്; ഷൈൻ ടോം ചാക്കോയ്ക്കെതിരെ അടുത്ത നടി

0

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ഒന്നിന് പിറകേ ഒന്നായി കുരുക്ക്. താരം ലൈ​ഗിക ചുവയോടെ സംസാരിച്ചെന്ന് ആരോപിച്ച് മറ്റൊരു നടി കൂടി രം​ഗത്തെത്തിയതോടെ നടനെതിരെ കൂടുതൽ നടപടികൾക്കാണ് വഴിയൊരുങ്ങുന്നത്. സൂത്രവാക്യം എന്ന ചിത്രത്തില്‍ അഭിനയിച്ച അപര്‍ണ ജോണ്‍സാണ് ആരോപണവുമായി രംഗത്തെത്തിയത്. സെറ്റില്‍ വെച്ച് ഷൈന്‍ തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് അപര്‍ണയുടെ ആരോപണം. നേരത്തേ ഇതേ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഷൈന്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് നടി വിന്‍ സി അലോഷ്യസ് രംഗത്തെത്തിയിരുന്നു.

‘വിന്‍ സി കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവെച്ച അതേ അനുഭവങ്ങളാണ് എനിക്കും പറയാനുള്ളത്. സീനെടുക്കാന്‍ നില്‍ക്കുമ്പോഴും പ്രാക്ടീസ് ചെയ്യുമ്പോഴും ബ്രേക്കെടുത്ത് മാറി നില്‍ക്കുമ്പോഴുമെല്ലാം വളരെ രൂക്ഷമായ ലൈംഗികച്ചുവയോടെയാണ് ഷൈന്‍ സംസാരിച്ചത്. തുടര്‍ച്ചയായി അങ്ങനെ സംസാരിച്ചത് അസഹ്യമായിരുന്നു. ഇങ്ങനെ അശ്ലീലം പറഞ്ഞയാളുടെ കൂടെ അതിന് ശേഷം സ്‌ക്രിപ്റ്റിലെ ഡയലോഗ് പറയുകയും ഒന്നിച്ചഭിനയിക്കുകയും ചെയ്യുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു.’ -അപര്‍ണ പറഞ്ഞു.

‘ഇത് എന്റെ ആദ്യ സിനിമയാണ്. ഞാന്‍ കേരളത്തില്‍ ജീവിക്കുന്നയാളല്ല. ഓസ്‌ട്രേലിയയിലാണ് കുറച്ചുനാളായി ജീവിക്കുന്നത്. ഐസി (ഇന്റേണല്‍ കമ്മിറ്റി) എന്നൊരു സംവിധാനമുണ്ട് എന്നും ഇത്തരം സംഭവങ്ങളുണ്ടായാല്‍ അവരോട് പരാതി പറയാമെന്നുമുള്ള കാര്യത്തില്‍ എനിക്ക് ധാരണയില്ലായിരുന്നു. സെറ്റില്‍ എനിക്ക് അടുപ്പമുണ്ടായിരുന്ന ഒരു വനിതാ ആര്‍ട്ടിസ്റ്റുണ്ടായിരുന്നു. ഈ പ്രശ്‌നങ്ങള്‍ അവരോട് പറഞ്ഞു. അവര്‍ അതിന് പരിഹാരമുണ്ടാക്കിത്തന്നു.

Actress against shine tom chacko

അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ അവർ തോക്കുകൊണ്ട് തലയിൽ വച്ചു; മക്കളുടെ കരച്ചിൽ കണ്ടപ്പോൾ വിട്ടയച്ചു; ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ

0

കൊച്ചി: ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമ വിവരിക്കുകയാണ് കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ. നിറതോക്കിൽ നിന്ന് തനിക്ക് ലഭിച്ച രണ്ടാം ജന്മത്തേക്കുറിച്ചും അവർ വിവരിക്കുന്നു. അവർ തോക്കുകൊണ്ട് തന്റെ തലയിൽ തൊട്ടെന്ന് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ രാമചന്ദ്രന്റെ മകൾ ആരതി. അത് വെടിവയ്ക്കാനാണോ പേടിപ്പിക്കാനാണോയെന്ന് അറിഞ്ഞൂടാ എന്ന് നടുക്കുന്ന ഓർമകൾ പങ്കുവച്ച് കൊണ്ട് ആരതി പറഞ്ഞു. തന്റെ കൺമുന്നിൽവച്ചാണ് അച്ഛനെ വെടിവച്ചത്. മക്കളുമായി കാട്ടിലൂടെ ഓടുകയായിരുന്നെന്നും അവർ പറഞ്ഞു.

‘നിറയെ ടൂറിസ്റ്റുകളുണ്ടായിരുന്നു. മിനി സ്വിറ്റ്‌സർലണ്ടിലായിരുന്നു ഞങ്ങൾ. അവിടെ സ്വിപ് ലൈൻ പോലുള്ള കുറേ ആക്ടിവിറ്റീസ് ഉണ്ട്. പെട്ടെന്ന് ഒരു ശബ്ദം കേട്ടു. വെടിയൊച്ചയാണോയെന്ന് അറിയില്ല. പിന്നെയും ശബ്ദം കേട്ടു, അപ്പോൾ ഭീകരാക്രമണമാണെന്ന് മനസിലായി. അമ്മ കൂടെയുണ്ടായിരുന്നില്ല. ഞാനും അച്ഛനും മക്കളും അവിടെ നിന്ന് ഓടി. ചുറ്റും കാടാണ്. പലരും പല ഡയറക്ഷനിലാണ് ഓടുന്നത്. അതിനിടയിൽ ഒരു ടെററിസ്റ്റ് വന്നു. എല്ലാവരോടും കിടക്കാൻ പറഞ്ഞു. എന്തോ ചോദിക്കുന്നു, വെടിവയ്ക്കുന്നു. എന്താ ചോദിക്കുന്നതെന്ന് ഞങ്ങൾ കേൾക്കുന്നുണ്ടായിരുന്നില്ല. എന്റെ അച്ഛന്റെയും എന്റെയും അടുത്തേക്ക് വന്നു. സെന്റെൻസൊന്നുമല്ല, ഒറ്റവാക്കാണ് ചോദിച്ചത്. രണ്ടുതവണയേ ചോദിച്ചുള്ളൂ. മനസിലായില്ലെന്ന് ഹിന്ദിയിൽ പറഞ്ഞു.

അച്ഛനെയും എന്റെ മുന്നിൽ വച്ച് വെടിവച്ചു. ഞാൻ അച്ഛനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. അമ്മാ പോകാമെന്ന് മക്കൾ കരഞ്ഞു പറഞ്ഞു. അച്ഛനെ ഇനി സേവ് ചെയ്യാനാകില്ലെന്ന് മനസിലായി. ഓൺ ദ സ്പോട്ട് ഡെഡ് ആയിരുന്നു. ഞാൻ, എന്റെ മക്കളെയും കൂട്ടി ആ കാട്ടിലൂടെ ഏതൊക്കെയോ വഴികളിലൂടെ ഓടി. പലയിടത്തുനിന്നും വരുന്നവർ ഒരു സ്ഥലത്തെത്തി. മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ ഫോണിന് സിഗ്‌നൽ കിട്ടാൻ തുടങ്ങി. ഞാൻ കശ്മീർ സ്വദേശികൂടിയായ എന്റെ ഡ്രൈവറെ വിളിച്ചു. അയാളാണ് എല്ലാവരെയും അറിയിച്ചത്. ഏഴ് മിനിട്ടിനുള്ളിൽ മിലിട്ടറിയും പ്രദേശവാസികളുമൊക്കെ ഓടി മുകളിൽ പോകുകയായിരുന്നു.

ഞാൻ അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ അവർ തോക്കുകൊണ്ട് എന്റെ തലയിൽ തൊട്ടു. അത് വെടിവയ്ക്കാനാണോ പേടിപ്പിക്കാനാണോയെന്ന് അറിഞ്ഞൂടാ. മക്കൾ കരഞ്ഞതുകൊണ്ട് അയാൾ വിട്ടിട്ടുപോയതാകാം. എന്റെയടുത്ത് വന്നയാൾ സൈനിക വേഷത്തിലായിരുന്നില്ല.മലയുടെ മുകളിലാണ് സംഭവം നടന്നത്. എവിടെവച്ചാണ് ആക്രമണമുണ്ടായതെന്ന് ചോദിച്ചപ്പോൾ എന്റച്ഛൻ മരിച്ചെന്ന് പറഞ്ഞു. രാത്രിയാണ് ഐഡന്റിഫിക്കേഷന് വിളിച്ചത്. അവിടത്തെ സർക്കാരാണെങ്കിലും ഇവിടത്തെ സർക്കാരും കേന്ദ്രസർക്കാരും പ്രദേശവാസികളുമെല്ലാം കുറേ സഹായിച്ചു.

Jammu and Kashmir Pahalgam Terror Attack

How a woman’s side glance took the internet by storm

0

Dorem ipsum dolor sit amet, consect adipis cing vulputate libero et velit interdum. Tempora nihil repellendus adipisci adipisci nobis. Excepturi quia doloremque culpa ex cupiditate et magnam. Officiis ullam ea dolor corporis mollitia et. Fugiat facere aspernatur tempore rerum cupiditate reiciendis quasi.

Sequi ratione at perferendis ea quo non ducimus harum. Accusamus porro accusantium qui ipsam consectetur.

Rerum vel sunt ut et reiciendis culpa similique aperiam. Saepe aspernatur quas ex nam. Id ad architecto alias. Ex laudantium voluptatem aut et eveniet quam. Quia reiciendis sint fugiat incidunt.Nihil et ea eos amet. Omnis quasi numquam laudantium sint fuga id sint. Nihil doloremque expedita doloremque est. Non perferendis totam eum vitae vero amet doloribus qui. Expedita officiis atque eos. Ratione corporis numquam tempora aut. Unde aut libero deleniti nobis alias. Aliquid debitis quo vel sunt nobis excepturi. Architecto odio quaerat ex. Sunt minus aspernatur impedit. Natus reprehenderit dolore qui qui aut tempora delectus. Laudantium dignissimos vero et ducimus facere consequatur. Qui aut architecto ratione doloremque eligendi ab minima. Ea autem laboriosam consequuntur veritatis numquam veniam impedit. Nulla consectetur odio laboriosam numquam id.

ആദിവാസി ഉന്നതികളില്‍ ലഹരി നിര്‍മാര്‍ജന യജ്ഞവുമായി വനം-എക്‌സൈസ് വകുപ്പ്

0

സംസ്ഥാനത്തെ ആദിവാസി ഉന്നതികളില്‍ ലഹരി നിര്‍മാര്‍ജന യജ്ഞവും ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികളും വനം വകുപ്പും എക്‌സൈസ് വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്നതിനായി ഇരുവകുപ്പുകളുടെയും ഒരു സംയുക്ത ഹൈബ്രിഡ് യോഗം നടന്നു. എക്‌സൈസ് കമ്മീഷണര്‍  മഹിപാല്‍ യാദവ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ യോഗത്തില്‍ വനം സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍മാരും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാരും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരും എക്‌സൈസ് ജില്ലാ ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്തു. മനുഷ്യ വന്യജീവി സംഘര്‍ഷങ്ങള്‍ക്ക് പലപ്പോഴും ലഹരി ഉപയോഗം കാരണമാകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, ഇരുവകുപ്പുകളും ചേര്‍ന്ന് സംയുക്ത പട്രോളിങ്ങുകള്‍, റെയ്ഡുകള്‍, പരിശോധനകള്‍ എന്നിവ നടത്തും. ഇരു വകുപ്പുകളുടെയും ചെക്ക് പോസ്റ്റുകളില്‍ സംയുക്ത പരിശോധനകളുണ്ടാകും. ആദിവാസി ഉന്നതികളിലും വനാതിര്‍ത്തി പ്രദേശങ്ങളിലും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. വനംവകുപ്പിന്റെ പൊതുജന സമ്പര്‍ക്ക പരിപാടികളില്‍ ലഹരിവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കും. വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായി രൂപീകരിച്ച ജില്ലാതല ഉദ്യോഗസ്ഥ സമിതികളില്‍ വനം-എക്‌സൈസ് സംയുക്ത പ്രവര്‍ത്തനങ്ങള്‍ എല്ലാ മാസവും ആസൂത്രണം ചെയ്ത് നടപ്പാക്കും.