Home Blog Page 126

നടി കാവ്യ മാധവന്റെ പിതാവ് പി. മാധവൻ ചെന്നൈയിൽ അന്തരിച്ചു

0

ചെന്നൈ: പ്രശസ്ത നടി കാവ്യ മാധവന്റെ പിതാവും കാസർകോഡ് നീലേശ്വരം പള്ളിക്കര സ്വദേശിയുമായ പി. മാധവൻ (75) ചെന്നൈയിൽ അന്തരിച്ചു. സുപ്രിയ ടെക്സ്റ്റൈൽസിന്റെ ഉടമയായിരുന്നു അദ്ദേഹം. സംസ്കാരം പിന്നീട് കൊച്ചിയിൽ നടക്കും. ഭാര്യ: ശാമള. മകൻ: മിഥുൻ (ഓസ്ട്രേലിയ). മരുമക്കൾ: റിയ (ഓസ്ട്രേലിയ), നടൻ ദിലീപ്.

ഗോവിന്ദ് പദ്മസൂര്യക്ക് പിറന്നാൾ ആശംസിച്ച് ഭാര്യ സഹോദരി, സഹോദരിയെ പോലെ എന്നെ എപ്പോഴും പരിഗണിച്ചതിന് നന്ദി

0

മലയാളികൾക്ക് സുപരിചിതനാണ് നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യ, താരത്തിന്റെ പിറന്നാൾ ദിനത്തിൽ ഭാര്യ സഹോദരി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്,

നിങ്ങൾ എൻ്റെ സഹോദരിയെ വിവാഹം കഴിച്ചിരിക്കാം, പക്ഷേ എങ്ങനെയോ നീ എന്നിലും കുടുങ്ങി- ഭാഗ്യവാൻ !!
നിങ്ങളുടെ സ്വന്തം (അല്പം ശല്യപ്പെടുത്തുന്ന, എന്നാൽ സ്നേഹമുള്ള) ചെറിയ സഹോദരിയെ പോലെ എന്നെ എപ്പോഴും പരിഗണിച്ചതിന് നന്ദി. എന്നാണ് കീർത്തന പോസ്റ്റ് ചെയ്തത്.

സ്വാന്തനം സീരിയലിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ ഗോപിക അനിലാണ് ഗോവിന്ദ് പദ്മസൂര്യയുടെ ഭാര്യ , ഗോപികയുടെ സഹോദരി കീർത്തനയും ബാലതാരമായി സിനിമയിൽ വേഷമിട്ടിട്ടുണ്ട് ,
കീർത്തന പങ്കുവെച്ച പോസ്റ്റിനടിയിൽ നിരവധി കമന്റുകളാണ് വരുന്നത്,

govind padmasurya wife’s sister post

ഹാക്ക്ജെൻ എഐ 2025: നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്സ്, സൂപ്പർ ബ്രൈൻ എഐ, കെഎസ്‌യുഎം എന്നിവരുമായി സഹകരിക്കുന്നു

0

മീഡിയ, എന്റർടൈൻമെന്റ് രംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ ജെനറേറ്റീവ് എഐ ഹാക്കത്തോണിന് തുടക്കം.

നടനും നിർമ്മാതാവുമായ നിവിൻ പോളിയുടെ നിർമ്മാണ കമ്പനിയായ പോളി ജൂനിയർ പിക്ചേഴ്സ്, ജെനറേറ്റീവ് എഐയുടെ സർഗ്ഗാത്മക സാധ്യതകൾക്കായി ഒരു ദേശീയതല ഹാക്കത്തോണായ ‘ഹാക്ക്ജെൻ എഐ 2025’ പ്രഖ്യാപിച്ചു. എഐ രംഗത്തെ വിദഗ്ദ്ധരായ സൂപ്പർ ബ്രൈൻ എഐയുമായി സഹകരിച്ചും കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെഎസ്‌യുഎം) പങ്കാളിത്തത്തോടെയും സംഘടിപ്പിക്കുന്ന ഈ സംരംഭം, സിനിമാ വ്യവസായവും ടെക് ലോകവും തമ്മിലുള്ള ശ്രദ്ധേയമായ ഒരു സഹകരണത്തിന് വഴിയൊരുക്കുന്നു.

കൊച്ചിയിലെ കേരള സ്റ്റാർട്ടപ്പ് മിഷൻ ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങിൽ നിവിൻ പോളി പരിപാടിയുടെ ഔദ്യോഗിക ലോഗോയും വെബ്സൈറ്റും പ്രകാശനം ചെയ്തു. 2025 ജൂലൈ 19, 20 തീയതികളിൽ നടക്കുന്ന ‘ഹാക്ക്ജെൻ എഐ 2025’-ലേക്ക്, രാജ്യത്തുടനീളമുള്ള ഡെവലപ്പർമാർ, വിദ്യാർത്ഥികൾ, കണ്ടന്റ് ക്രിയേറ്റർമാർ, സ്റ്റാർട്ടപ്പുകൾ എന്നിവരെ 24 മണിക്കൂറിനുള്ളിൽ എഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്രൊജക്റ്റുകൾ നിർമ്മിക്കാനായി ക്ഷണിക്കുന്നു.

മീഡിയ, എന്റർടൈൻമെന്റ്, മ്യൂസിക്, സോഷ്യൽ & ഡിജിറ്റൽ മീഡിയ എന്നിങ്ങനെ നാല് പ്രധാന ട്രാക്കുകളിലായാണ് ‘ഹാക്ക്ജെൻ എഐ 2025’ മത്സരാർത്ഥികളെ പുതിയ കണ്ടുപിടുത്തങ്ങൾ നടത്താൻ വെല്ലുവിളിക്കുന്നത്. എഐ ഉപയോഗിച്ച് തിരക്കഥയെഴുതുന്ന ടൂളുകൾ, ആനിമേഷൻ ജനറേറ്ററുകൾ, സംഗീതം ചിട്ടപ്പെടുത്തുന്ന ആപ്പുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ ഉണ്ടാക്കുന്ന സംവിധാനങ്ങൾ എന്നിങ്ങനെ സിദ്ധാന്തങ്ങൾക്കപ്പുറം പ്രവർത്തിക്കുന്ന മാതൃകകൾ നിർമ്മിക്കുക എന്നതാണ് ലക്ഷ്യം.

വിജയികളെ മാക്ബുക്കുകൾ, ഐഫോണുകൾ, ക്ലൗഡ് ക്രെഡിറ്റുകൾ എന്നിവയുൾപ്പെടെയുള്ള ആകർഷകമായ സമ്മാനങ്ങൾ കാത്തിരിക്കുന്നു. ഏറ്റവും മികച്ച സ്റ്റുഡന്റ് ടീമിനും വനിതകൾ നേതൃത്വം നൽകുന്ന ടീമിനും പ്രത്യേക പുരസ്കാരങ്ങൾ നൽകും. ഇത് എല്ലാവരെയും തുല്യമായി ഉൾക്കൊള്ളാനുള്ള ഈ സംരംഭത്തിന്റെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നു.

തെലുങ്കാന സംസ്ഥാന ചലച്ചിത്ര പുരസ്കാരം ദാനം നടന്നു; പുരസ്കാര നേട്ടത്തിൽ നന്ദി അറിയിച്ച് ദുൽഖർ സൽമാൻ

0

അടുത്തിടെയാണ് വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിലൂടെ മലയാളി താരം ദുൽഖർ സൽമാൻ തെലങ്കാന സംസ്ഥാന പുരസ്‍കാരം സ്വന്തമാക്കിയത്. മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് ആണ് ഈ ചിത്രത്തിലൂടെ ദുൽഖർ സൽമാൻ നേടിയെടുത്തത്. ഗദ്ദർ അവാർഡ് എന്ന പേരിൽ നൽകപ്പെടുന്ന തെലങ്കാന സംസ്ഥാന അവാർഡുകൾ 14 വർഷങ്ങൾക്കു ശേഷമാണ് പ്രഖ്യാപിച്ചത്. 2024 ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രങ്ങൾക്കായുള്ള പുരസ്‍കാരങ്ങളിൽ നാലെണ്ണമാണ് ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്ക്കർ സ്വന്തമാക്കിയത്. ഇപ്പോഴിതാ പുരസ്കാര ദാന ചടങ്ങിന് ശേഷം, പുരസ്കാര നേട്ടത്തിൽ നന്ദി പറഞ്ഞിരിക്കുകയാണ് ദുൽഖർ. അവാർഡ് ദാന ചടങ്ങിൽ ദുൽഖറിന് പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും, തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് താരം അവാർഡ് സ്വന്തമാക്കിയതിലുള്ള സന്തോഷവും നന്ദിയും അഭിമാനവും രേഖപ്പെടുത്തിയത്.

തെലുങ്ക് സിനിമയിലെ തൻ്റെ യാത്ര അസാധാരണമാണ് എന്നും, കാലാതീതമായ കഥകൾ പറയുന്ന ഏറ്റവും അത്ഭുതകരമായ ടീമുകളെ തെലുങ്ക് സിനിമയിൽ നിന്ന് കണ്ടെത്താൻ തനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട് എന്ന് ദുൽഖർ കുറിച്ചു. മികച്ച വേഷങ്ങൾ ലഭിക്കാനുള്ള ഭാഗ്യം ലഭിച്ചതിനൊപ്പം താൻ ഭാഗമായ ഓരോ സിനിമയും അംഗീകരിക്കപ്പെടുന്നത് കാണുന്നതും, മിക്കവാറും എല്ലാ ചിത്രങ്ങളും അവ റിലീസ് ചെയ്ത വർഷങ്ങളിൽ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നേടുന്നതും തനിക്ക് വാക്കുകളിൽ വിവരിക്കാൻ കഴിയാത്ത ഒരു വികാരമാണ് സമ്മാനിക്കുന്നത് എന്ന് ദുൽഖർ പറഞ്ഞു.

ബഹുമാനപ്പെട്ട തെലുങ്കാന മുഖ്യമന്ത്രിക്കും, തെലങ്കാന സർക്കാരിനും, ബഹുമാനപ്പെട്ട ജൂറിക്കും, സഹനടന്മാർക്കും, സാങ്കേതിക വിദഗ്ധർക്കും, ഓരോ സിനിമയിലെയും ക്രൂവിനും, എല്ലാറ്റിനുമുപരി ലോകമെമ്പാടുമുള്ള തെലുങ്ക് പ്രേക്ഷകർക്കും ദുൽഖർ തൻ്റെ നന്ദി രേഖപ്പെടുത്തി. നിർഭാഗ്യവശാൽ തനിക്ക് പുരസ്കാര ദാന പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല എന്നും അതിന്റെ ഭാഗമാകാൻ കഴിയാത്തത് വലിയ നഷ്ടമാണ് എന്നും ദുൽഖർ വിശദീകരിച്ചു. മാത്രമല്ല, അവിശ്വസനീയമാംവിധം നന്നായി ആസൂത്രണം ചെയ്തതും സംഘടിതവുമായ ഒരു പരിപാടിയായിരുന്നു അതെന്ന് താൻ കേട്ടറിഞ്ഞു എന്നും അങ്ങനെ അത് സംഘടിപ്പിച്ചതിന് സർക്കാരിന് വീണ്ടും ഒരു വലിയ കൈയ്യടി എന്നും ദുൽഖർ പറയുന്നു.

ഏറ്റവും അവസാനമായി, നാഗ് അശ്വിൻ, സ്വപ്ന, പ്രിയങ്ക, ഹനു സർ, വെങ്കി എന്നിവരെല്ലാം തൻ്റെ അഭാവത്തിൽ തൻ്റെ അവാർഡ് സ്വീകരിച്ചത് കാവ്യാത്മകമാണെന്ന് താൻ കരുതുന്നു എന്നും, കാരണം ഇവർ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും സാധ്യമാകുമായിരുന്നില്ല എന്നും ദുൽഖർ വിശദീകരിച്ചു. മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് ദുൽഖർ നേടിയതിനൊപ്പം, മൂന്നാമത്തെ മികച്ച ചലച്ചിത്രം, മികച്ച എഡിറ്റർ, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്‍കാരങ്ങളാണ് ലക്കി ഭാസ്കറിനെ തേടിയെത്തിയത്. മലയാള സിനിമയിലെ ഒരു നടന് അന്യഭാഷയിൽ ലഭിച്ച ഈ വമ്പൻ അംഗീകാരത്തിലൂടെ മലയാള സിനിമയുടെ തന്നെ അഭിമാനം ഉയർത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ.

ധനുഷ്- ശേഖർ കമ്മൂല ചിത്രം “കുബേര” ട്രെയ്‌ലർ പുറത്ത്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്

0

തമിഴ് സൂപ്പർ താരം ധനുഷിനെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കിയ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം “കുബേര” യുടെ ട്രെയ്‌ലർ പുറത്ത്. ജൂൺ 20 ന് ആഗോള റിലീസായി എത്തുന്ന ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. സുനിൽ നാരംഗ്, പുസ്കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ്. തെലുങ്ക് സൂപ്പർതാരം നാഗാർജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്‌മിക മന്ദനയാണ്.

വമ്പൻ കാൻവാസിൽ ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന രീതിയിലാണ് കഥ പറയുക എന്ന സൂചനയാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ തരുന്നത്. പ്രണയം, ആക്ഷൻ, ഡ്രാമ, പ്രതികാരം എന്നിവയെല്ലാം ഉൾപ്പെടുത്തി, അതീവ വൈകാരികമായ കഥാസന്ദർഭങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നതെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. ചിത്രത്തിന്റെ ഒരു ടീസറും, ഗാനങ്ങളും ഇതിന് മുമ്പ് പുറത്ത് വരികയും മികച്ച ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പ്രശസ്ത നടന്മാരായ ജിം സർഭും, ദലിപ് താഹിലും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന “കുബേര” ഒരു പാൻ ഇന്ത്യൻ ചിത്രമായി തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ പ്രദർശനത്തിനെത്തും.

ഛായാഗ്രഹണം – നികേത് ബൊമ്മി, എഡിറ്റർ – കാർത്തിക ശ്രീനിവാസ് ആർ, സംഗീതം – ദേവിശ്രീ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈൻ – തൊട്ട ധരണി, പിആർഒ ശബരി.

പാകിസ്താന്റെ കള്ളക്കഥ പൊളിച്ചടുക്കി യുഎസ്

0

പാകിസ്താന്റെ വ്യാജവാർത്തകളിലൂടെയും പ്രചാരണങ്ങളിലൂടെയും അന്താരാഷ്ട്ര ശ്രദ്ധ നേടാനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടു. പാകിസ്താൻ ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീറിനെ യുഎസിലെ വൈറ്റ് ഹൗസ് സൈനിക പരേഡിലേക്ക് ക്ഷണിച്ചുവെന്ന പാകിസ്താന്റെ അവകാശവാദം യുഎസ് തള്ളിക്കളഞ്ഞു. “ഇത് തെറ്റാണ്. ഒരു വിദേശ സൈനിക നേതാവിനെയും ക്ഷണിച്ചിട്ടില്ല,” വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ അസിം മുനീറിന്റെ ക്ഷണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളെക്കുറിച്ച് വ്യക്തമാക്കി.

ജൂൺ 14-ന് നടന്ന യുഎസ് ആർമിയുടെ 250-ാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള പരേഡ്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 79-ാം ജന്മദിനവുമായി യോജിക്കുന്നതായിരുന്നു. ആയിരക്കണക്കിന് സൈനികർ, ടാങ്കുകൾ, ഹെലികോപ്റ്ററുകൾ, പാരച്യൂട്ടിസ്റ്റുകൾ എന്നിവരടങ്ങുന്ന ഈ പരേഡ് യുഎസിന്റെ പ്രതിരോധ ശേഷി പ്രദർശിപ്പിക്കാനുള്ള ശ്രമമായി കണക്കാക്കപ്പെടുന്നു. എന്നാൽ, പാകിസ്താന്റെ അവകാശവാദം തെറ്റാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയതോടെ, ഇന്ത്യ-പാക് ബന്ധങ്ങളിൽ പുതിയ വിവാദങ്ങൾ ഒഴിവാക്കപ്പെട്ടു.

ആ സ്വപ്നം നേടിയെടുത്ത് തല അജിത്ത്; 20 കോടിയുടെ സൂപ്പർകാർ ഇനി താരത്തിന് സ്വന്തം

0

ഏറ്റവും പുതിയ ചിത്രമായ ഗുഡ് ബാഡ് അഗ്ലിയുടെ വിജയത്തിന് പിന്നാലെ കോടികള്‍ മുടക്കി പുത്തനൊരു സൂപ്പര്‍കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് അജിത്ത്. വിലയേറിയതും അപൂര്‍വവുമായ സൂപ്പര്‍കാറുകളില്‍ ഒന്നായ മക്ലാരന്‍ സെന്നയാണ് പ്രൊഫഷണല്‍ റേസ്‌കാര്‍ ഡ്രൈവര്‍ കൂടിയായ അജിത്ത് സ്വന്തമാക്കിയിരിയ്ക്കുന്നത്. 20 കോടി രൂപയോളമാണ് ഈ പുതിയ വാഹനത്തിനായി നടന്‍ മുടക്കിയിരിക്കുന്നത്.

ഐക്കണിക് മാര്‍ല്‍ബോറോ നിറത്തില്‍ അയര്‍ട്ടണ്‍ സെന്നയുടെ ഓട്ടോഗ്രാഫോടെയാണ് വാഹനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. അജിത് കുമാര്‍ തന്റെ പുത്തന്‍ മക്ലാരന്‍ സെന്ന ഡെലിവറിയെടുക്കുന്നതിന്റെ വീഡിയോ അജിത് കുമാര്‍ റേസിംഗ് അവരുടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്. താരം കാര്‍ ഓടിച്ചു നോക്കുന്നതും വാഹനത്തിനൊപ്പം ചിത്രങ്ങള്‍ക്കായി പോസ് ചെയ്യുന്നതുമെല്ലാം വീഡിയോയില്‍ കാണാനാവും. ഇതിഹാസ എഫ് 1 ഡ്രൈവര്‍ അയര്‍ട്ടണ്‍ സെന്നയോടുള്ള ആദരചൂകമായാണ് മക്ലാരന്‍ തങ്ങളുടെ സൂപ്പര്‍കാറിന് സെന്നയെന്ന പേരിട്ടിരിക്കുന്നത്.

ലോകത്തില്‍ തന്നെ മക്ലാരന്‍ സെന്നയുടെ 500 യൂണിറ്റുകള്‍ മാത്രമേ നിര്‍മിച്ചിട്ടുള്ളൂവെന്നതും സവിശേഷമാക്കുന്ന കാര്യമാണ്. വൈറ്റും ഓറഞ്ചും നിറങ്ങളിലുള്ള അതുല്യമായ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനാണ് തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത് സ്വന്തമാക്കിയ സൂപ്പര്‍ കാറിനുള്ളത്. 1980 കളിലും 1990 കളിലും അയര്‍ട്ടണ്‍ സെന്ന ഓടിച്ചിരുന്ന പഴയ മാര്‍ല്‍ബോറോ ലിവറി മക്ലാരന്‍ F1 കാറുകളോട് സാമ്യമുള്ളതാണ് ഈ നിറം. 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 എഞ്ചിനാണ് മക്ലാരന്‍ സെന്നയുടെ ഹൃദയം. ഈ എഞ്ചിന്‍ 800 bhp കരുത്തില്‍ പരമാവധി 800 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കും. സെന്നയില്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നതും. 250 കിലോമീറ്റര്‍ വേഗതയില്‍ 800 കിലോഗ്രാം ഡൗണ്‍ഫോഴ്സ് ഉത്പാദിപ്പിക്കുന്ന വലുതും സജീവവുമായ പിന്‍ വിംഗും ഇതിന്റെ പ്രധാന ആകര്‍ഷണമാണ്.

Actor ajith’s new car rs 20cr

പാകിസ്ഥാനുമായുള്ള യുദ്ധത്തിന് പിന്നാലെ ആകാശദുരന്തത്തിൽ ദുരൂഹത; എയർ ഇന്ത്യയുടെ അറ്റകുറ്റപണികൾ തുർക്കി കമ്പനിക്കും; ദുരൂഹത നീങ്ങണമെന്ന് അർണബ് ​ഗോസ്വാമി

0

അഹമ്മദാബാദ്: വിമാനദുരന്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന സംശയം അന്തരീക്ഷത്തില്‍ നില്‍ക്കെ എയര്‍ ഇന്ത്യയോടും ടാറ്റാ ഗ്രൂപ്പിനോടും ചോദ്യങ്ങളുമായി റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി. ബോയിംഗ് 777, 787 വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ടര്‍ക്കി ആസ്ഥാനമായ ടര്‍ക്കിഷ് ടെക്‌നിക് എന്ന കമ്പനിക്ക ് നല്‍കിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യയുടെ ഫോറിന്‍ സിഇഒ കാംപ്‌ബെല്‍ വില്‍സന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഏതെല്ലാം വിമാനങ്ങളാണ് ടര്‍ക്കി കമ്പനി അറ്റകുറ്റപ്പണി നടത്തിയതെന്നും അപകടത്തില്‍ പെട്ട ബോയിംഗ് 878-8 ഡ്രീംലെയ്‌നര്‍ വിമാനത്തിന്റെ അറ്റകുറ്റപ്പണി ഏത് കമ്പനിയാണ് നടത്തിയതെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കണമെന്ന് അര്‍ണബ് ആവശ്യപ്പെട്ടു. ടര്‍ക്കി കമ്പനിയുമായുള്ള എയര്‍ഇന്ത്യയുടെ മെയ്ന്റനന്‍സ് കരാര്‍ 2025 ആഗസ്റ്റ് 31 വരെയുണ്ടെന്നാണ് ലഭ്യമായ വിവരം. ഇക്കാര്യത്തില്‍ എയര്‍ഇന്ത്യ വ്യക്തത വരുത്തണം. ടര്‍ക്കി കമ്പനിയുമായി എയര്‍ഇന്ത്യ എഗ്രിമെന്റ് ഒപ്പുവച്ചത് എന്നാണെന്നും എത്ര തവണ കരാര്‍ പുതുക്കിയെന്നും വ്യക്തമാക്കണം.

അറ്റകുറ്റപ്പണി നടത്തുന്ന ടര്‍ക്കി കമ്പനിയുടെ 49 ശതമാനം ഉടമസ്ഥാവകാശം ടര്‍ക്കി ഗവണ്‍മെന്റിനാണെന്ന് അവരുടെ വെബ്‌സൈറ്റില്‍ പറയുന്നുണ്ട്. ടര്‍ക്കി പാക്കിസ്ഥാന്റെ സഖ്യരാഷ്ട്രവും ഇന്ത്യയുടെ ശത്രുരാജ്യവുമാണ്. ചൈന കഴിഞ്ഞാല്‍ പാക്കിസ്ഥാന് ഏറ്റവുമധികം ആയുധങ്ങള്‍ വില്‍ക്കുന്നത് ടര്‍ക്കിയാണ്. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാക്കിസ്ഥാന്‍ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഉപയോഗിച്ചത് ടര്‍ക്കിയില്‍ നിന്നുള്ള 400 ഓളം ഡ്രോണുകളാണ്. കാശ്മീര്‍ പ്രശ്‌നത്തിലടക്കം ടര്‍ക്കി ഇന്ത്യാ വിരുദ്ധ നിലപാട് എടുത്തിരിക്കെ പ്രതിരോധ വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന എയര്‍ഇന്ത്യ ടര്‍ക്കി കമ്പനിയുമായി സഹകരിക്കുന്നതില്‍ അനൗചിത്യമില്ലേ എന്നും അര്‍ണബ് ചോദിക്കുന്നു.
എയര്‍ ഇന്ത്യ ഇപ്പോള്‍ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതിനാല്‍ ആരും അതിനെ ചോദ്യം ചെയ്യുന്നില്ല. അത് സര്‍ക്കാര്‍ ഉടമസ്ഥതയിലായിരുന്നെങ്കില്‍, ആളുകള്‍ സിവില്‍ ഏവിയേഷന്‍ മന്ത്രിയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടുമായിരുന്നു.- അര്‍ണാബ് ഗോസ്വാമി എക്‌സില്‍ കുറിച്ചു.

arnab goswami about ahmedabad plane crash

ആകാശ ദുരന്തത്തിൽ മരിച്ച രഞ്ജിതാ നായർക്കെതിരെ ജാതിയധിക്ഷേപം; എ പവിത്രനെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ കളക്ടറുടെ ശുപാർശ

0

കാഞ്ഞങ്ങാട് : അഹമ്മദാബാദ് ആകാശ ദുരന്തത്തിൽ മരിച്ച മലയാളി, രഞ്ജിതയെ സാമൂഹിക മാധ്യമത്തിലൂടെ ലൈംഗികമായി അധിക്ഷേപിച്ച ജൂനിയർ സൂപ്രണ്ട് എ പവിത്രനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ സർക്കാറിന് ശുപാർശ നൽകി.

നിരവധി മുന്നറിയിപ്പുകളും താക്കീതുകളും നല്‍കിയിട്ടും നടപടികള്‍ക്ക് വിധേയനായിട്ടും നിരന്തരമായി റവന്യു വകുപ്പിനും സര്‍ക്കാരിനും അപകീര്‍ത്തി ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ച് വരുന്നതിനാല്‍ പവിത്രനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്നാണ് ജില്ലാ കളക്ടർ സർക്കാരിന് നൽകിയ കത്തിൽ ആവശ്യപ്പെടുന്നത്.

അഹമ്മദാബാദ് ആകാശ ദുരന്തത്തിൽ മരിച്ച നഴ്സ് പത്തനംതിട്ട സ്വദേശി രഞ്ജിതയെ സാമൂഹിക മാധ്യമത്തിലൂടെ പവിത്രൻ അധിക്ഷേപിക്കുകയായിരുന്നു. വിമാനദുരന്തത്തിൽ അനുശോചിച്ച് ഇദ്ദേഹം ഫെയ്സ്ബുക്കിൽ ഇട്ട പോസ്റ്റിൽ യുവതിക്കെതിരെ അതിക്ഷേപം നടത്തിയിരുന്നു. ഈ പോസ്റ്റിന് താഴെയാണ് പിന്നീട് ലൈംഗിക അധിക്ഷേപ കമന്റുകളിട്ടത്.

Revenue official Pavithran for derogatory remarks against nurse Ranjitha

പീരുമേട്ടിൽ സീത മരിച്ചത് കാട്ടാന ആക്രമണത്തിലല്ല; ഭർത്താവിന്റെ ക്രൂര കൊലപാതകം

0

തൊടുപുഴ∙ പീരുമേട്ടിൽ മീൻമുട്ടി വനത്തിൽ മരിച്ച സീതയുടേത് കൊലപാതകം. വനത്തിൽ വച്ച് കാട്ടാന ആക്രമിച്ചെന്നായിരുന്നു ഭർത്താവ് ബിനു പറഞ്ഞിരുന്നത്. കാട്ടാനയാക്രമണത്തിന്റെ ലക്ഷണങ്ങൾ കാണുന്നില്ലെന്ന് ഫൊറൻസിക് സർജൻ നൽകുന്ന പ്രാഥമിക സൂചന. പീരുമേട് താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിലാണ് വിവരങ്ങൾ പുറത്ത് വന്നത്. സീതയുടെ തലയ്ക്കും നെഞ്ചിനും പരുക്കുണ്ടായിരുന്നു. ബിനു പൊലീസ് കസ്റ്റഡിയിൽ. ഗോത്രവിഭാഗത്തിൽപെട്ടവരാണു ബിനുവും കുടുംബവും. വനവിഭവം ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം ഉണ്ടായെന്ന് ബിനുവാണ് ഇന്നലെ പൊലീസിനോട് പറഞ്ഞത്. എന്നാൽ സീതയുടെ മുഖത്തും കഴുത്തിലും മൽപ്പിടിത്തത്തിന്റെ പാടുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി.

peerumedu woman death

“ഡിഡി നെക്സ്റ്റ് ലെവൽ” ഗംഭീര പ്രൊമോഷനോടെജൂൺ 13 മുതൽ ZEE5 ഇൽ”

0

ZEE5 ല്‍ ജൂൺ 13-ന് പ്രീമിയർ ചെയ്യാനിരിക്കുന്ന ഹോറർ-കോമഡി സിനിമയായ ഡിഡി നെക്സ്റ്റ് ലെവൽ ഇതിനോടകം തന്നെ പ്രേക്ഷകരിൽ വലിയ ആകാംക്ഷയും പ്രതീക്ഷയുമാണ് ഉയർത്തിയിരിക്കുന്നത്. ട്രെയിലറും പ്രമോഷണൽ കണ്ടന്റുകളും സോഷ്യൽ മീഡിയയിൽ വലിയ ചലനങ്ങൾ ആണ് ഉണ്ടാക്കിയിരിക്കുന്നത്.

എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ് ലെവൽ. ചിത്രം ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീമിംഗ് ചെയ്യുന്നു.

ദി ഷോ പീപ്പിൾ, നിഹാരിക എൻ്റർടെയ്ൻമെൻ്റ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സന്താനം, സെൽവരാഘവൻ, ഗൗതം വാസുദേവ് ​​മേനോൻ, ഗീതിക തിവാരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ സ്ട്രീമിംഗ് ചെയ്യുന്ന ഡിഡി നെക്സ്റ്റ് ലെവൽ ഒരു പക്കാ ഹൊറർ കോമഡി ചിത്രമാണ്.കിസ്സാ ( സന്താനം)
സിനിമയെ വിമർശിക്കുന്നതിൽ പ്രശസ്തനായ ഒരു യൂട്യൂബ് ഫിലിം റിവ്യൂവറാണ്.ഒരു ദിവസം സംവിധായകനായ ഹിച്ച്കോക്ക് ഇരുത്യയാരാജ് (സെൽവരാഘവൻ)
തന്റെ പുതിയ ഹൊറർ-കോമഡി സിനിമയായ ഡിഡി നെക്സ്റ്റ് ലെവൽ എന്ന സിനിമയുടെ സ്വകാര്യ പ്രദർശനത്തിന് ക്ഷണിക്കുന്നു.
തുടർന്ന് അവിടെ നടക്കുന്ന സംഭവങ്ങളും അവരുടെ ജീവിതത്തിൽ നടക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഡിഡി നെക്സ്റ്റ് ലെവൽ എന്ന രസകരമായ ഹോറർ-കോമഡി ചലച്ചിത്രം പുതുമയാർന്ന ഒരു ദൃശ്യവിഷ്കാരം ആണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഈ ചിത്രം ഈ മാസത്തെ ഏറ്റവും ചര്‍ച്ചചെയ്യപ്പെടുന്ന OTT റിലീസുകളിലൊന്നായി മാറിയിരിക്കുകയാണ്.

പുതിയ രൂപത്തിലും പുതിയ ഭാവത്തിലും ജൂൺ 13 മുതൽ ZEE5-ൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ‘ഡിഡി നെക്സ്റ്റ് ലെവൽ’ സ്ട്രീം ചെയ്യൂ!

കുബേര” കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്; ധനുഷ്- നാഗാർജുന- ശേഖർ കമ്മൂല ചിത്രം റിലീസ് ജൂൺ 20 ന്

0

തമിഴ് സൂപ്പർ താരം ധനുഷിനെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം “കുബേര” കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്. ചിത്രത്തിന്റെ ആഗോള റിലീസ് ജൂൺ 20 ന് ആണ്. കേരളത്തിൽ വമ്പൻ റിലീസായാണ് ചിത്രം വേഫെറർ ഫിലിംസ് എത്തിക്കുക. തെലുങ്ക് സൂപ്പർതാരം നാഗാർജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്‌മിക മന്ദനയാണ്. സുനിൽ നാരംഗ്, പുസ്കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ്.

ചിത്രത്തിന്റെ ഒരു ടീസറും ഗാനങ്ങളും ഇതിനോടകം പുറത്ത് വരികയും മികച്ച ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ട്രാൻസ് ഓഫ് കുബേര എന്ന പേരിൽ റിലീസ് ചെയ്ത ടീസർ മികച്ച പ്രേക്ഷക പ്രശംസയാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് നേടിയത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം, ആക്ഷനും പ്രാധാന്യമുള്ള തീവ്രമായ രീതിയിൽ കഥ പറയുന്ന ഒരു ഡ്രാമ ത്രില്ലറാണെന്ന സൂചനയാണ് ടീസർ നൽകിയത്. പ്രശസ്ത നടന്മാരായ ജിം സർഭും, ദലിപ് താഹിലും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന “കുബേര” ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് എത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ ഈ ചിത്രം പ്രദർശനത്തിനെത്തും.

ഛായാഗ്രഹണം – നികേത് ബൊമ്മി, എഡിറ്റർ – കാർത്തിക ശ്രീനിവാസ് ആർ, സംഗീതം – ദേവിശ്രീ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈൻ – തൊട്ട ധരണി, പിആർഒ ശബരി.