Home Blog Page 125

തോട്ടപ്പള്ളിയിൽ മത്സ്യബന്ധന വള്ളം മുങ്ങി ;തൊഴിലാളിയെ കാണാതായി

0

തോട്ടപ്പള്ളി :തോട്ടപ്പള്ളിയിൽ മത്സ്യബന്ധന വള്ളം മുങ്ങി തൊഴിലാളിയെ കാണാതായി. പല്ലന സ്വദേശി സുദേവനെയാണ് കാണാതായത്.
തോട്ടപ്പള്ളി പൊഴിയിൽ നിന്നും രാവിലെ പോയ “പമ്പാ ഗണപതി” എന്ന വള്ളം മറിഞ്ഞാണ് അപകടം. രണ്ടുപേർക്ക് പരിക്ക്. ബാക്കിയുള്ളവർ നീന്തി രക്ഷപ്പെട്ടു.

Fishing boat sinks kerala missing workers

ഭാരതാംബ വിവാദം വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ളത്; ഇത്ര വിരോധം പച്ചയെ കൂടുതൽ പുണരാൻ; രാജ് ഭവൻ വിവാദത്തിൽ കെ സുരേന്ദ്രൻ

0

കൊച്ചി: ഭാരതാംബ വിവാദം വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ളതെന്ന് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
തെരഞ്ഞെടുപ്പിൽ വോട്ട് പെട്ടിയിൽ ആക്കമെന്നുള്ള വ്യാമോഹമാണ്. കാവിയോട് ഇത്ര വിരോധം പച്ചയെ കൂടുതൽ പുണരാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആയിരക്കണക്കിന് വർഷങ്ങളായി വർഷങ്ങളായി ഭാരതാംബ സങ്കല്പം രാജ്യത്തുണ്ട്. രാജ്ഭവനിൽ വെക്കാൻ പാടില്ല എന്ന് മന്ത്രിമാർക്ക് പറയാൻ കഴിയില്ല..രണ്ടോ മൂന്നോ വർഷം കഴിയുമ്പോൾ ക്ലിഫ് ഹൗസിലും ഭാരതാംബ കാണും
നാടിൻ്റെ ദേശീയതയുടെ പ്രതീകമാണ് കാവിക്കൊടി . ആറ് ആസ്.എസിന് മാത്രമായി ഭാരതാംബ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിൽ യുവതിയുടെ ആത്മഹത്യ പോപ്പുലർ ഫ്രണ്ട് ഭീകരത നിരോധനത്തിന് ശേഷവും കേരളത്തിൽ അവസാനിച്ചിട്ടില്ലെന്നതിന്റെ തെളിവാണ്.

പൊലീസ് നടപടി കാര്യക്ഷമമല്ലെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മുഖ്യമന്ത്രി യുടെ നാട്ടിലല്ലേ സംഭവം നടന്നത്, ലാൽ സലാം
നിരോധനത്തിന് ശേഷവും പി എഫ് ഐ ഭീകരത അവസാനിച്ചിട്ടില്ല നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം: ബിജെപി അധ്യക്ഷനോട് ചോദിക്കൂ
ബിജെപി അധ്യക്ഷനാണ് പറയേണ്ടത് . താൻ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിട്ട് രണ്ടുമാസമായി ബിജെപി യിൽ വിഭാഗീയത ഇല്ല.

bharatmatha controversy kerala

തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികള്‍ സമാഹരിച്ചത് 6930 കോടി; 6268 കോടിയും നേടി ബിജെപി, കോണ്‍ഗ്രസിന് 592 കോടി

0

ലോക്‌സഭയിലേക്കും നാല് സംസ്ഥാന നിയമസഭകളിലേക്കും കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശേഖരിച്ച ഫണ്ടിന്റെ കണക്കുകള്‍ പുറത്തുവന്നു. ബിജെപി 6,268 കോടി രൂപയാണ് ഇലക്ഷന്‍ ഫണ്ടിലേക്ക് സമാഹരിച്ചത്. തൊട്ടുപിന്നില്‍ നില്‍ക്കുന്ന കോണ്‍ഗ്രസിന് ലഭിച്ചത് 592.5 കോടി രൂപ. ബിജെപി 1,493 കോടി രൂപ ചെലവിട്ടപ്പോള്‍ കോണ്‍ഗ്രസ് ചെലവാക്കിയത് 620 കോടിയാണ്.
ദേശീയപ്പാര്‍ട്ടികള്‍ക്ക് ആകെ ലഭിച്ചത് 6,930 കോടി രൂപ. സിപിഎമ്മിന് 62.75 കോടി ലഭിക്കുകയും 16.53 കോടി ചെലവിടുകയും ചെയ്തു. എഎപിക്ക് 6.89 കോടി ലഭിച്ചു. 7.54 കോടി ചെലവഴിച്ചു. ബിഎസ്പിക്ക് ഒന്നും കിട്ടിയതായി പറയുന്നില്ലെങ്കിലും ചെലവിട്ടത് 66 കോടിയാണ്.
പ്രാദേശികപ്പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് ലഭിച്ചത് വൈഎസ്ആര്‍ കോണ്‍ഗ്രസിനാണ്. 171 കോടി. 325 കോടി ചെലവിട്ടു. ടിഡിപിക്ക് 108 കോടി, ബിജെഡിക്ക് 60, ബിആര്‍എസിന് 47.5, തൃണമൂല്‍ കോണ്‍ഗ്രസിന് 33, ഡിഎംകെയ്ക്ക് 26.5, ജെഡിയു 19.5, എഐഎഡിഎംകെ 11, എസ്പി 10.4, ആര്‍ജെഡി 1.76 കോടി എന്നിങ്ങനെ ലഭിച്ചു.
ഡിഎംകെ 145.6 കോടി, ബിജെഡി 278, ബിആര്‍എസ് 103, തൃണമൂല്‍ കോണ്‍ഗ്രസ് 147.6, ടിഡിപി 34.25, എഐഎഡിഎംകെ 23.3, ജെഡിയു 22.8, എസ്പി 48.4, ആര്‍ജെഡി 3.23 കോടി എന്നിങ്ങനെ ചെലവഴിച്ചു. പാര്‍ട്ടികള്‍ക്ക് പണമായും ചെക്കായും ഡിഡിയായും ലഭിച്ച തുകയും അത് ചെലവഴിച്ചതിന്റെ കണക്കും തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചതിനെ അടിസ്ഥാനമാക്കി അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) സംഘടനയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Election fund party

വീണ്ടും ശേഖർ കമ്മുല മാസ്റ്റർപീസ്; ഗംഭീര പ്രേക്ഷക – നിരൂപക പ്രതികരണവുമായി ധനുഷ് ചിത്രം “കുബേര”

0

തമിഴ് സൂപ്പർ താരം ധനുഷിനെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കിയ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം “കുബേര”ക്ക് ഗംഭീര പ്രേക്ഷക പ്രതികരണം. നിരൂപകരും കയ്യടി നൽകുന്ന ചിത്രത്തിന് കേരളത്തിലും ഗംഭീര തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിച്ചത്. ധനുഷിനൊപ്പം തെലുങ്ക് സൂപ്പർതാരം നാഗാർജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്‌മിക മന്ദനയാണ്. വമ്പൻ കാൻവാസിൽ ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന രീതിയിലാണ് കഥ പറയുന്നത്. ധനുഷ് ഒരു യാചകൻ ആയി വേഷമിട്ട ചിത്രം, ആക്ഷൻ ഡ്രാമ, പ്രതികാരം, വൈകാരിക നിമിഷങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി, തീവ്രമായ കഥാസന്ദർഭങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്.

കള്ളപ്പണവും രാഷ്ട്രീയവും നമ്മുടെ രാജ്യത്ത് എങ്ങനെ കൂടി കലർന്നിരിക്കുന്നു എന്നും ചിത്രം തുറന്നു കാണിക്കുന്നുണ്ട്. വിനോദത്തിനൊപ്പം വളരെ കാലിക പ്രസക്തമായ ഒരു വിഷയം കൂടിയാണ് ചിത്രം ചർച്ച ചെയ്യുന്നത്. ദേവ എന്ന കേന്ദ്ര കഥാപാത്രം ആയി ഗംഭീര പ്രകടനം കാഴ്ചവച്ച ധനുഷ് തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. ദീപക് ആയി നാഗാർജുന, സമീറ ആയി രശ്‌മിക, വില്ലൻ വേഷത്തിൽ ജിം സർഭ് എന്നിവരും മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിട്ടുണ്ട്.

ഹരീഷ് പേരടി, ദലിപ് താഹിൽ എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. പാൻ ഇന്ത്യൻ ചിത്രമായി തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ ആണ് ചിത്രം റിലീസ് ചെയ്തത്. സുനിൽ നാരംഗ്, പുസ്കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ്.

ഛായാഗ്രഹണം – നികേത് ബൊമ്മി, എഡിറ്റർ – കാർത്തിക ശ്രീനിവാസ് ആർ, സംഗീതം – ദേവിശ്രീ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈൻ – തൊട്ട ധരണി

യോഗ ലോകത്തെ ഒന്നിപ്പിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി

0

വിശാഖപട്ടണം: 11-ാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പങ്കെടുക്കുന്നവരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗയുടെ ആഗോള പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. “ഇന്ന്, ലോകമെമ്പാടും യോഗ അഭ്യസിക്കപ്പെടുന്നു. യോഗ എന്നാൽ ഒന്നാകുക എന്നാണ്, ലോകത്തെ മുഴുവൻ ഒന്നിപ്പിക്കുന്നതിൽ യോഗ വഹിക്കുന്ന പങ്ക് കാണുന്നത് അത്യന്തം ആനന്ദകരമാണ്,” അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടുമുള്ള ജനങ്ങൾ യോഗ ദിനാചരണത്തിൽ പങ്കെടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന. 2015-ൽ ഐക്യരാഷ്ട്രസഭ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചതു മുതൽ, ഈ ദിനം ലോകവ്യാപകമായി ആഘോഷിക്കപ്പെടുന്നു. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ യോഗ, ശാരീരികവും മാനസികവുമായ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിരിക്കുന്നു.

പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ, യോഗയുടെ സാർവത്രിക സ്വീകാര്യതയും അതിന്റെ ആരോഗ്യപരമായ ഗുണങ്ങളും എടുത്തുകാട്ടി. “യോഗ ശരീരത്തിനും മനസ്സിനും സമന്വയം നൽകുന്നു. ഇത് ഒരു വ്യക്തിയെ മാത്രമല്ല, സമൂഹത്തെ മുഴുവൻ ഒന്നിപ്പിക്കുന്ന ഒരു ശക്തിയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരവികുളം നാഷണല്‍ പാര്‍ക്കിന് അമ്പത് വര്‍ഷം: വിപുലമായ പരിപാടികളുമായി വനം വകുപ്പ്

0

ബ്രിട്ടീഷ് ഭരണകാലത്ത് ഹാമില്‍ട്ടന്റെ പീഠഭൂമി എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ഇരവികുളം നാഷണല്‍ പാര്‍ക്ക് ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നു.

97 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ പാര്‍ക്ക് തമിഴ്‌നാട്ടിലെ ആനമല ടൈഗര്‍ റിസര്‍വ്, മറയൂര്‍ ചന്ദനവനം, മാങ്കുളം, മൂന്നാര്‍ ഡിവിഷന്‍, ചിന്നാര്‍ വന്യജീവി സങ്കേതം എന്നിവയുമായി അതിര്‍ത്തി പങ്കിടുന്നു. ഹിമാലയത്തിന് തെക്ക് ഏറ്റവും ഉയരമുള്ള ആനമുടി (2695 മീറ്റര്‍) ഈ പാര്‍ക്കിലാണ് സ്ഥിതി ചെയ്യുന്നത്.

1971-ല്‍ കേരള സര്‍ക്കാര്‍ ഈ പ്രദേശം ഏറ്റെടുത്ത്, 1975-ല്‍ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചു. 1978-ല്‍ ഇരവികുളം ദേശീയോദ്യാനം എന്ന പേരില്‍ ഔപചാരികമായി അംഗീകരിച്ചു.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വനംവകുപ്പ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന 50 പരിപാടികള്‍ ആസൂത്രണം ചെയ്തു. ലോഗോ പ്രകാശനം ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന് നല്‍കി നിര്‍വഹിച്ചു. സുവര്‍ണ ജൂബിലിയുടെ ഭാഗമായി 2025-ലെ വരയാടുകളുടെ സമ്പൂര്‍ണ കണക്കെടുപ്പ് സംസ്ഥാന തലത്തില്‍ ആദ്യമായി നടന്നു.

സാംസ്‌കാരിക-വിദ്യാഭ്യാസ പരിപാടികള്‍, വെബിനാറുകള്‍, സെമിനാറുകള്‍, പരിശീലനങ്ങള്‍, ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്, മത്സരങ്ങള്‍, ഇക്കോ റണ്‍ ഓട്ട മത്സരം, വിരമിച്ച ഉദ്യോഗസ്ഥരുടെ കൂടിച്ചേരല്‍, ആവാസവ്യവസ്ഥ പുന:സ്ഥാപനങ്ങള്‍, ഗ്രീന്‍ സ്‌കൂള്‍ ക്വിസ്, മൂന്നാര്‍ മേഖലയിലെ 50 സ്‌കൂളിലെ കുട്ടികള്‍ക്ക് പ്രത്യേക ക്യാമ്പുകള്‍ എന്നിവയും സംഘടിപ്പിക്കും. 2026 മാര്‍ച്ചില്‍ സമാപന പരിപാടികള്‍ നടക്കും.

“എന്നെ വിശ്വസിച്ച് നിങ്ങൾക്ക് കുബേര” കാണാം”, നിറഞ്ഞ ആത്മവിശ്വാസത്തോടെ ധനുഷ്; ശേഖർ കമ്മുല ചിത്രം ആഗോള റിലീസ് നാളെ, ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് വേഫെറർ ഫിലിംസ്

0

തമിഴ് സൂപ്പർ താരം ധനുഷിനെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കിയ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം “കുബേര”യുടെ ആഗോള റിലീസ് നാളെ. ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ നായകൻ ധനുഷ് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കുബേര ഒരു സ്പെഷ്യൽ ചിത്രമാണ്, തമിഴിലും തെലുങ്കിലുമായി രണ്ട് ഭാഷകളിൽ എടുത്ത ചിത്രമാണ് എന്ന് ധനുഷ് പറഞ്ഞു. ഇന്നത്തെ ലോകത്തിന് ആവശ്യമുള്ള ചിത്രമാണ് ഇതെന്നും നിങ്ങൾക്ക് എന്തായാലും ഇഷ്ടപ്പെടും എന്ന് തനിക്ക് നല്ല ആത്മവിശ്വാസം ഉണ്ട് എന്നും ധനുഷ് വേദിയിൽ വെച്ച് പ്രതീക്ഷ പ്രകടിപ്പിച്ചു. തന്നെ വിശ്വസിച്ച് സിനിമ കാണാം എന്നും അദ്ദേഹം പ്രേക്ഷകരോട് പറഞ്ഞു.

ഇത് കൂടാതെ സംവിധായകൻ ശേഖർ കമ്മുലയെ കുറിച്ചും ധനുഷ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടി. വെറുപ്പ് പടർന്നു പിടിക്കുന്ന ഈ കലികാലത്തിൽ ശേഖർ കമ്മുല പോലെ ഒരാളെ കാണാൻ സാധിച്ചത് തന്റെ ഭാഗ്യം ആണെന്നാണ് ധനുഷ് പറയുന്നത്. വളരെ നിഷ്കളങ്കനും ശുദ്ധനുമായ ഒരു മനുഷ്യനാണ് അദ്ദേഹമെന്നും ആകാശത്ത് നിന്ന് താഴേക്ക് ഇറങ്ങി വന്ന മാലാഖയെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാമെന്നും ധനുഷ് പറയുന്നു. താൻ തമിഴ്, തെലുങ്കു, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സംവിധായകർക്ക് ഒപ്പമെല്ലാം ജോലി ചെയ്തിട്ടുണ്ട് എന്നും അതിൽ ശേഖർ കമ്മുല ഒരു മികച്ച സംവിധായകൻ ആണെന്നതിനൊപ്പം ഇത്ര നല്ല ഒരു മനുഷ്യനുമായി ഇടപഴകാൻ സാധിച്ചത് ജീവിതത്തിൽ തനിക്ക് ലഭിച്ച അനുഗ്രഹമായി കാണുന്നു എന്നും ധനുഷ് വെളിപ്പെടുത്തി.

ധനുഷിനൊപ്പം തെലുങ്ക് സൂപ്പർതാരം നാഗാർജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്‌മിക മന്ദനയാണ്. ജിം സർഭും, ദലിപ് താഹിലും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന “കുബേര” ഒരു പാൻ ഇന്ത്യൻ ചിത്രമായി തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ പ്രദർശനത്തിനെത്തും. സുനിൽ നാരംഗ്, പുസ്കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ്. ചിത്രത്തിന്റെ ട്രൈലെർ, ടീസർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു.

ഛായാഗ്രഹണം – നികേത് ബൊമ്മി, എഡിറ്റർ – കാർത്തിക ശ്രീനിവാസ് ആർ, സംഗീതം – ദേവിശ്രീ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈൻ – തൊട്ട ധരണി, പിആർഒ ശബരി.

“എൻ്റെ ആരാധകരാണ് എനിക്ക് വെളിച്ചം കാണിച്ചുതരുന്നത് !” – ധനുഷ്

0

നിങ്ങൾ എന്നെ പറ്റി എന്ത് നെഗറ്റീവ് വേണമെങ്കിലും പറഞ്ഞോളൂ, എൻ്റെ സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുൻപേ എന്നെ പറ്റിയുള്ള നെഗറ്റിവ് പറഞ്ഞുതുടങ്ങും, എന്നാൽ കണ്ണാൽ കാണാൻ കഴിയാത്ത ആ കരങ്ങളും എൻ്റെ പ്രിയ ആരാധകരും എൻ്റെ കൂടെ ഉള്ളപ്പോൾ ഞാൻ എല്ലാം തരണംചെയ്ത് മുൻപോട്ട് പോവുകതന്നെ ചെയ്യും . ഇവിടെ ഇപ്പോൾ ഉള്ളത് എൻ്റെ ആരാധകർ മാത്രമല്ല 23 വർഷമായി എന്നോടൊപ്പമുള്ള സഹചാരികൾ

കുബേര സിനിമയുടെ ഓഡിയോ ലോഞ്ച് വേദിയിൽ ധനുഷ്,

ധനുഷ് നായകനായി ശേഖര്‍ കമ്മുല സംവിധാനം ചെയ്ത് റിലീസിനെത്തുന്ന പാൻ ഇന്ത്യൻ ചിത്രമാണ് കുബേര. ജൂൺ 20 ന് ചിത്രം തീയറ്ററുകളിൽ എത്തും, കുബേര നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും എന്ന് എനിക്ക് ഉറപ്പുണെന്ന് ധനുഷ് വേദിയിൽ പറഞ്ഞു, നാ​ഗാർജുനയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രശ്‌മിക മന്ദാന ആണ് നായിക, 30 കോടി രൂപയാണ് ധനുഷ് പ്രതിഫലമായി കൈപ്പറ്റിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

dhanush kuberaa audio launch speech

സെൻസർ പൂർത്തിയാക്കി യുഎ സർട്ടിഫിക്കറ്റ് നേടി ധനുഷ്- ശേഖർ കമ്മൂല ചിത്രം “കുബേര”; ചിത്രം കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

0

തമിഴ് സൂപ്പർ താരം ധനുഷിനെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കിയ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം “കുബേര” യുടെ സെൻസറിങ് പൂർത്തിയായി. യുഎ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ചിത്രത്തിന്റെ ആകെ ദൈർഘ്യം 181 മിനിറ്റ് ആണ്. ജൂൺ 20 ന് ആഗോള റിലീസായി എത്തുന്ന ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച ചിത്രത്തിന്റെ ഓൺലൈൻ ടിക്കറ്റ് വില്പനക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സുനിൽ നാരംഗ്, പുസ്കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ്. ധനുഷിനൊപ്പം തെലുങ്ക് സൂപ്പർതാരം നാഗാർജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്‌മിക മന്ദന. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്ട് , പേ ടിഎം, ക്യാച്ച് മൈ സീറ്റ് തുടങ്ങിയ ടിക്കറ്റ് ബുക്കിംഗ് അപ്ലിക്കേഷനുകളിലൂടെ ചിത്രത്തിൻ്റെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ചിത്രത്തിൻ്റെ ട്രെയ്‌ലർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നേരത്തെ റിലീസ് ചെയ്‌ത ടീസർ, ചിത്രത്തിലെ ഗാനങ്ങൾ, വ്യത്യസ്തമായ പോസ്റ്ററുകൾ എന്നിവയെല്ലാം വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്. വമ്പൻ കാൻവാസിൽ ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന രീതിയിലാണ് കഥ പറയുക എന്ന സൂചനയാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ, ടീസർ എന്നിവ സമ്മാനിച്ചത്. പ്രണയം, ആക്ഷൻ, ഡ്രാമ, പ്രതികാരം, വൈകാരിക നിമിഷങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി, തീവ്രമായ കഥാസന്ദർഭങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നതെന്നും ഇവ സൂചിപ്പിക്കുന്നു. ധനുഷ്, നാഗാർജുന, രശ്‌മിക എന്നിവരെ കൂടാതെ ജിം സർഭും, ദലിപ് താഹിലും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന “കുബേര” ഒരു പാൻ ഇന്ത്യൻ ചിത്രമായി തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ പ്രദർശനത്തിനെത്തും.

ഛായാഗ്രഹണം – നികേത് ബൊമ്മി, എഡിറ്റർ – കാർത്തിക ശ്രീനിവാസ് ആർ, സംഗീതം – ദേവിശ്രീ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈൻ – തൊട്ട ധരണി, പിആർഒ ശബരി.

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ നായികയായി സംയുക്ത മേനോൻ

0

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ നായികയായി സംയുക്ത മേനോൻ. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ചേർന്നാണ്. തെലുങ്ക് പുതുവർഷമായ ഉഗാദിയോടനുബന്ധിച്ച് ആണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.

തെലുങ്ക് സിനിമയിലെ ഭാഗ്യ താരകം ആയി കരുതപ്പെടുന്ന സംയുക്തക്ക് വളരെ ശക്തമായ ഒരു കഥാപാത്രമാണ് ഈ ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. വൈകാരികമായ ആഴമുള്ള, മികച്ച പ്രകടനത്തിന് സാദ്ധ്യത നൽകുന്ന കഥാപാത്രമാണ് സംയുക്ത ഇതിൽ അവതരിപ്പിക്കുക. തിരക്കഥയിലും തൻ്റെ കഥാപാത്രത്തിൻ്റെ ശക്തിയിലും ഏറെ ആവേശഭരിതയായാണ് സംയുക്ത ഈ ചിത്രത്തിൻ്റെ ഭാഗമായിരിക്കുന്നത്. ജൂൺ അവസാന വാരം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ലൊക്കേഷൻ തിരച്ചിൽ ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ പൂർത്തിയായി. പുരി ജഗന്നാഥ് രചിച്ച വ്യത്യസ്തമായ തിരക്കഥയിൽ വിജയ് സേതുപതിയെ ഇതുവരെ കാണാത്ത വേഷത്തിൽ അവതരിപ്പിക്കുന്നു എന്നതാണ് ഈ വമ്പൻ പ്രോജക്റ്റിനെ കൂടുതൽ ആവേശകരമാക്കുന്നത്.

ഡ്രാമ, ആക്ഷൻ, ഇമോഷൻ എന്നിവ ഉൾപ്പെടുത്തി ഒരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ഒരു മൾട്ടി-ലാംഗ്വേജ് റിലീസായി ആണ് ചിത്രം ഒരുക്കുന്നത്.

രചന, സംവിധാനം- പുരി ജഗന്നാഥ്, നിർമ്മാതാക്കൾ- പുരി ജഗന്നാഥ്, ചാർമി കൌർ, ബാനർ- പുരി കണക്ട്സ്, സിഇഒ- വിഷു റെഡ്ഡി, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി

ജി7 ഉച്ചകോടിയിൽ ഇന്ത്യ-ഇറ്റലി ബന്ധം ഊട്ടിയുറപ്പിച്ച് മോദിയും മെലോണിയും

0

കാനഡ: ജി7 ഉച്ചകോടിയുടെ വേദിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യ-ഇറ്റലി ബന്ധത്തിന്റെ ദൃഢതയെ പ്രധാനമന്ത്രി മെലോണി പ്രശംസിച്ചപ്പോൾ, ഈ പങ്കാളിത്തം ഇരു രാജ്യങ്ങൾക്കും ഗുണകരമായി തുടർന്നും വളരുമെന്ന് പ്രധാനമന്ത്രി മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളും കൂടിക്കാഴ്ചയിൽ നടന്നു.

നടി കാവ്യ മാധവന്റെ പിതാവ് പി. മാധവൻ ചെന്നൈയിൽ അന്തരിച്ചു

0

ചെന്നൈ: പ്രശസ്ത നടി കാവ്യ മാധവന്റെ പിതാവും കാസർകോഡ് നീലേശ്വരം പള്ളിക്കര സ്വദേശിയുമായ പി. മാധവൻ (75) ചെന്നൈയിൽ അന്തരിച്ചു. സുപ്രിയ ടെക്സ്റ്റൈൽസിന്റെ ഉടമയായിരുന്നു അദ്ദേഹം. സംസ്കാരം പിന്നീട് കൊച്ചിയിൽ നടക്കും. ഭാര്യ: ശാമള. മകൻ: മിഥുൻ (ഓസ്ട്രേലിയ). മരുമക്കൾ: റിയ (ഓസ്ട്രേലിയ), നടൻ ദിലീപ്.