Home Blog Page 123

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള വിവാദം; സെൻസൻ ബോർഡിനെതിരെ തപസ്യ രം​ഗത്ത്

0

കൊച്ചി: സുരേഷ് ഗോപി പ്രധാന കഥാപാത്രമായ ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാത്തതില്‍ വിമര്‍ശനവുമായി സംഘപരിവാര്‍ സംഘടനയായ തപസ്യയും രംഗത്ത്. സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടിനെ ബാലിശമാണെന്നാണ് തപസ്യ പത്രകുറിപ്പില്‍ കുറ്റപ്പെടുത്തിയത്. സെന്‍സര്‍ ബോര്‍ഡ് ബാലിശമായ തടസ്സവാദങ്ങള്‍ ഉന്നയിക്കുന്നത് ശരിയായ നടപടിയല്ല. സാഹിത്യമായാലും സിനിമയായാലും അവയുടെ ശീര്‍ഷകങ്ങളും കഥാപാത്രങ്ങളുടെ പേരുകളും നിശ്ചയിക്കാന്‍ സൃഷ്ടാക്കള്‍ക്കാണ് അവകാശം. പുരാണ കഥാപാത്രങ്ങളുടെ പേരുകള്‍ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ഇടരുത് എന്ന് തീരുമാനിക്കാന്‍ ആവില്ല. ഭാരതത്തില്‍ ജാതിമത ഭേദമന്യേ ബഹുഭൂരിപക്ഷം വ്യക്തിനാമങ്ങളും ഹിന്ദു പുരാണങ്ങളില്‍ നിന്നുള്ളവയാണ്. ഇത്തരം പേരുകള്‍ അടങ്ങിയ ശീര്‍ഷകങ്ങളുള്ള നിരവധി സിനിമകള്‍ ഇതിന് മുന്‍പും രാജ്യത്ത് ഇറങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ഇത്തരം ഒരു വിലക്ക് ഏര്‍പ്പെടുത്താനുള്ള സാഹചര്യം എന്താണെന്ന് സിബിഎഫ്‌സി വ്യക്തമാക്കണമെന്നും തപസ്യ ആവശ്യപ്പെട്ടു.

ഈ നിലപാടില്‍ നിന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ചെയര്‍മാന് തപസ്യയുടെ ഭരണസമിതി കത്തും നല്‍കിയിട്ടുണ്ട്. ജെ എസ് കെ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് വലിയ വിവാദങ്ങളാണ് ഉയര്‍ന്നത്. നിര്‍മാതാക്കളുടെ സംഘടനയടക്കം ഈ തീരുമാനം പുനപ്പരിശോധിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

“സാഹസം” ഓഡിയോ/മ്യൂസിക് അവകാശം സ്വന്തമാക്കി സാരേഗാമ മ്യൂസിക്

0

‘ട്വന്റി വൺ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സാഹസ’ത്തിന്റെ ഓഡിയോ/മ്യൂസിക് അവകാശം സ്വന്തമാക്കി സാരേഗാമ മ്യൂസിക്. ‘ട്വന്റി വൺ ഗ്രാംസ്’, ‘ഫീനിക്സ്’ എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രവും നിർമ്മിച്ചത്. സംവിധായകൻ ബിബിൻ കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. നരേൻ, ബാബു ആൻ്റണി, ശബരീഷ് വർമ്മ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകൾ നേരത്തെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ഇപ്പൊൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. തമാശയും ആക്ഷനും കോർത്തിണക്കി അഡ്വെഞ്ചർ മൂഡിൽ കഥ അവതരിപ്പിക്കുന്ന സാഹസത്തിൽ റംസാൻ, അജു വർഗീസ്, സജിൻ ചെറുക്കയിൽ, ജീവ ജോസഫ്, ബൈജു സന്തോഷ്, യോഗി ജാപി, ഹരി ശിവറാം, ടെസ ജോസഫ്, വർഷ രമേശ്, വിനീത് തട്ടിൽ, മേജർ രവി, ഭഗത് മാനുവൽ, കാർത്തിക്ക്, ജയശ്രീ, ആൻ സലിം, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാഹസത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് ഷിനോജ് ഒടണ്ടയിൽ, രഞ്ജിത് ഭാസ്കരൻ എന്നിവരാണ്.

ഛായാഗ്രഹണം- ആൽബി, സംഗീതം- ബിബിൻ അശോക്, എഡിറ്റർ- കിരൺ ദാസ്, തിരക്കഥ, സംഭാഷണം – ബിബിൻ കൃഷ്ണ, യദുകൃഷ്ണ ദയകുമാർ, വരികൾ- വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷിഹാബ് വെണ്ണല, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- പാർത്ഥൻ, ആർട്- സുനിൽ കുമാരൻ, മേക്കപ്പ്- സുധി കട്ടപ്പന, വസ്ത്രാലങ്കാരം- അരുൺ മനോഹർ, സംഘട്ടനം- ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ജിതേഷ് അഞ്ചുമന ആന്റണി കുട്ടമ്പുഴ, അസ്സോസിയേറ്റ് ഡയറക്ടർ- നിധീഷ് നമ്പ്യാർ, സ്റ്റില്സ്- ഷൈൻ ചെട്ടികുളങ്ങര, ഡിസൈൻ- യെല്ലോ ടൂത്ത്സ്, പിആർഒ- ശബരി

കേരളത്തിന്റെ ഐടി മേഖലയ്ക്ക് ആ​ഗോള പ്രതിച്ഛായ സമ്മാനിച്ച് ലുലു ഐടി ട്വിൻ ടവർ പ്രവർത്തനം ആരംഭിച്ചു; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു

0

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐടി സമുച്ചയം ഇനി കൊച്ചിക്ക് സ്വന്തം

കേരളത്തിന്റെ അഭിമാന പദ്ധതിയെന്നും ടെക്ക് പ്രൊഫഷണലുകൾക്ക് വലിയ അവസരമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിലെ വിദ്യാസമ്പന്നരായ യുവജനതയുടെ റിവേഴ്സ് മൈ​ഗ്രേഷന് ഊർജ്ജമേകുന്ന പദ്ധതിയെന്ന് എം.എ യൂസഫലി

കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐടി സമുച്ചയമായ ലുലു ഐടി ട്വിൻ ടവർ പ്രവർത്തനം ആരംഭിച്ചു. ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സ്വപ്ന പദ്ധതിയായ ഐടി ട്വിൻ ടവറുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മന്ത്രിമാരായ പി രാജീവ്, ജി.ആർ അനിൽ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ബിജെപി അധ്യക്ഷനും മുൻ ഐടി ഇലക്ട്രോണിക്സ് കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ, ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, ഹൈബി ഈഡൻ എംപി, ഉമ തോമസ് എംഎൽഎ തുടങ്ങിയവരു‌ടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടനം.

കേരളത്തിന്റെ ഐടി വികസത്തിന് വേ​ഗത പകരുകയാണ് ലുലു ട്വിൻ ടവറെന്നും, ആ​ഗോള ടെക് കമ്പനികളുടെ പ്രവർത്തനം കൊച്ചിയിൽ വിപുലമാക്കാൻ പദ്ധതി വഴിവയ്ക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 1500 കോടി രൂപയുടെ നിക്ഷേപം കേരളത്തിൽ തന്നെ നടത്തിയ ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ തീരുമാനം പ്രശംസനീയമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഐടി പ്രൊഫഷണലുകൾക്ക് മികച്ച അവസരമാണ് ലുലു തുറന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.

കൊച്ചി കളമേശരിയിൽ 500 കോടി രൂപ മുതൽമുടക്കിൽ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രം അടക്കം കൂടുതൽ നിക്ഷേപങ്ങൾ സംസ്ഥാനത്ത് ലുലു ​ഗ്രൂപ്പ് നടപ്പാക്കുമെന്ന് എം.എ യൂസഫലി അറിയിച്ചിട്ടുണ്ടെന്നും കേരളത്തിന്റെ വികസനത്തിന് യൂസഫലി നൽകുന്ന പങ്ക് എടുത്തുകാണേണ്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

ലുലു ഐടി ട്വിൻ ടവറിലൂടെ 30000 പേർക്കാണ് തൊഴിൽ ലഭിക്കുന്നത്. വിദ്യാസമ്പന്നരായ യുവജനതയുടെ റിവേഴ്സ് മൈ​ഗ്രേഷന് വേ​ഗത പകരുന്നതാണ് ലുലു ഐടി ട്വിൻ ടവറുകൾ എന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിനായാണ് ഇത്രവലിയ നിക്ഷേപം കൊച്ചിയിൽ തന്നെ നടത്തിയതെന്നും മികച്ച പ്രതിഭയുള്ള കുട്ടികൾക്ക് നാട്ടിൽ തന്നെ നല്ല ജോലി എന്ന അവരുടെ ആ​ഗ്രഹം യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്നും എം.എ യൂസഫലി വ്യക്തമാക്കി.

ടിയർ 2 നഗരങ്ങളിൽ കൊച്ചിയുടെ ഭാവി മുന്നിൽ കണ്ടാണ് ലുലുവിന്റെ ബൃഹത്തായ ഐടി പദ്ധതി. നല്ല ടാലന്റ് പൂളുള്ള നഗരമാണ് കൊച്ചി, അടുത്ത മൂന്ന് വർഷത്തിനകം അരലക്ഷം ഐടി പ്രൊഫഷണലുകൾക്ക് ലുലു ഐടി പാർക്ക്സിലൂടെ ജോലി നൽകുകയാണ് ലക്ഷ്യം. നിലവിൽ ഇൻഫോപാർക്കിലെ ലുലുവിന്റെ രണ്ട് സൈബർ ടവറുകളിലായി 13,800 പ്രൊഫഷണലുകളാണ് ജോലി ചെയ്യുന്നുണ്ട്. ഇതിന് പുറമേയാണ് ലുലു ഐടി ട്വിൻ ടവറുകളിൽ ഒരുങ്ങുന്ന തൊഴിലവസരം.

കേരളത്തിന്റെ ഡിജിറ്റൽ ഇക്കോണമി മുന്നേറ്റത്തിന് ഇരട്ടി വേ​ഗത നൽകുന്ന പദ്ധതിയാണ് ലുലുവിന്റേത് എന്നും റിവേഴ്സ് മൈ​ഗ്രേഷന് ലുലു ഐടി ട്വിൻ ടവറുകൾ കരുത്തേകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

12.74 ഏക്കറിൽ 30 നിലകൾ വീതമുള്ള ലുലു ട്വിൻ ടവറുകളുടെ ഉയരം 152 മീറ്ററാണ്. 35 ലക്ഷം ചതുരശ്ര അടിയിലാണ് ട്വിൻ ടവറുകൾ നിർമിച്ചിരിക്കുന്നത്. ഇതിൽ 25 ലക്ഷം ചതുരശ്ര അടി ഐടി കമ്പനികൾക്കായുള്ള ഓഫീസ് സ്പേസാണ്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓട്ടോമേറ്റഡ് – റോബോട്ടിക് പാർക്കിങ് സൗകര്യം, ഓൺസൈറ്റ് ഹെലിപ്പാഡ് തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് ലുലു ഐടി ട്വിൻ ടവറുകളിൽ ഒരുക്കിയിട്ടുള്ളത്. 3200 കാറുകൾക്കുള്ള റോബോർട്ടിക് പാർക്കിങ്ങ്, 1300 കൺവെൻഷണൽ പാർക്കിങ്ങ് അടക്കം മൂന്ന് നിലകളിലായി 4500 കാറുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാനാകും.

ഗ്രീൻ ബിൽഡിങ്ങ് മികവിനുള്ള ലീഡ് പ്ലാറ്റിനം പ്രീ-സർട്ടിഫൈഡ് ബിൽഡിങ്ങ് അംഗീകാരത്തോടെയാണ് ട്വിൻ ടവറുകൾ യാഥാർത്ഥ്യമായിരിക്കുന്നത്. നൂറ് ശതമാനം പവ്വർ ബാക്ക് അപ്പ്, 67 ഹൈ സ്പീഡ് ലിഫ്റ്റുകൾ, 12 എസ്കലേറ്ററുകൾ, 2500 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഫുഡ് കോർട്ട്, 600 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള അത്യാധുനിക കോൺഫറൻസ് ഹാൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് പോയിന്റുകൾ, ഡേറ്റ സെന്റർ സൗകര്യം, ബാങ്കിങ്ങ് സൗകര്യങ്ങൾ കൺവീനിയൻസ് സ്റ്റോറുകൾ, ജിംനേഷ്യം, ഔട്ട്ഡോർ ഗാർഡൻ, ക്രെഷ്, ഓപ്പൺ സീറ്റിങ്ങ് സ്പേസ്, മഴവെള്ള സംഭരണി, മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങിയവയുമുണ്ട്..

ട്വിൻ ടവറുകൾ കൂടി പ്രവർത്തനം സജ്ജമായതോടെ കൊച്ചിയിലെ ഏറ്റവും വലിയ ഐടി അടിസ്ഥാനസൗകര്യ ദാതാക്കളായി ലുലു ഗ്രൂപ്പ്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഐക്കോണിക് ഐടി ഇൻഫ്രാസ്ക്ടച്ചർ പ്രൊജ്ക്ടാണ് ലുലു ഐടി ട്വിൻ ടവറുകൾ. ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ്, ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ, , പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഹൈബി ഈഡൻ എം.,പി, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ഉമാ തോമസ് എം.എൽ.എ, തൃക്കാക്കര മുൻസിപ്പാലിറ്റി ചെയർപേഴ്സൺ രാധാമണി പിള്ള, ഇടച്ചിറ വാർഡ് കൗൺസിലർ അബ്ദു ഷാന, , ലുലു െഎടി പാർക്ക്സ് ഡയറക്ടർ ആൻഡ് സി.ഇ.ഒ അഭിലാഷ് വലിയവളപ്പിൽ . ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, ലുലു ​ഗ്രൂപ്പ് ​ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർമാരായ മുഹമ്മദ് അൽത്താഫ്, സലിം എം.എ എന്നിവർ പ്രസം​ഗിച്ചു.

Lulu IT twin tower

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ചിത്രീകരണം ആരംഭിച്ചു; റിലീസ് 2026 മാർച്ച് 26 ന്

0

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസി’ൻറെ ചിത്രീകരണം ആരംഭിച്ചു. 40 ദിവസം നീണ്ടു നിൽക്കുന്ന ഹൈദരാബാദ് ഷെഡ്യൂളിൽ നാനി ഇന്ന് ജോയിൻ ചെയ്തു. വളരെ വേഗത്തിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ജൂൺ 21 നാണ് ആരംഭിച്ചത്. 2026 മാർച്ച് 26 നാണ് ചിത്രം ആഗോള റിലീസായി എത്തുക. ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ്.

ജൂൺ 21 ന് നാനി കഥാപാത്രത്തിൻ്റെ കുട്ടിക്കാല രംഗങ്ങൾ ചിത്രീകരിച്ച് കൊണ്ടാണ് ഷൂട്ടിംഗ് ആരംഭിച്ചത്. ഇപ്പൊൾ ഒരാഴ്ചക്ക് ശേഷം നാനി ചിത്രത്തിൽ ജോയിൻ ചെയ്തത് ഒരു മാസ് പോസ്റ്റർ പുറത്ത് വിട്ട് കൊണ്ടാണ് അണിയറ പ്രവർത്തർ പ്രഖ്യാപിച്ചത്. ഹൈദരാബാദിൽ ഒരുക്കിയ കൂറ്റൻ സെറ്റിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ആഗോള തലത്തിൽ എട്ട് ഭാഷകളിൽ ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുക. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ ചിത്രമെത്തും.

ചിത്രത്തിൻ്റെ കഥാന്തരീക്ഷം, ഭാഷ, കഥ അവതരിപ്പിക്കുന്ന ശൈലി എന്നിവയെ എല്ലാം പ്രതിഫലിപ്പിക്കുന്ന ഒരു ഗ്ലിമ്പ്സ് വീഡിയോ നേരത്തെ പുറത്ത് വിട്ടിരുന്നു. ചിത്രത്തിന് വേണ്ടി വലിയ ശാരീരിക പരിവർത്തനത്തിന് വിധേയനായ നാനിയുടെ ഏറ്റവും ശക്തമായ കഥാപാത്രമായിരിക്കും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുക. ശ്രീകാന്ത് ഒഡെല രചിച്ച ശക്തവും ആകർഷകവുമായ തിരക്കഥയിൽ, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു മാസ്സ് അവതാരമായി, ഏറ്റവും തീവ്രമായ ശരീര ഭാഷയോടെ നാനിയെ അവതരിപ്പിക്കുമെന്നുള്ള ഉറപ്പാണ് അണിയറ പ്രവർത്തകർ നൽകുന്നത്. നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് ‘ദ പാരഡൈസ്’ ഒരുങ്ങുന്നത്.

രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിർമ്മാതാവ്- സുധാകർ ചെറുകുറി, ബാനർ- എസ്എൽവി സിനിമാസ്, ഛായാഗ്രഹണം – സി എച്ച് സായ്, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ് – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, ഓഡിയോ – സരിഗമ മ്യൂസിക്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

രശ്മിക മന്ദാനയുടെ ‘മൈസ’ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്ത്

0

രശ്മിക മന്ദാനയുടെ ഏറ്റവും പുതിയ ചിത്രമായ ‘മൈസ’യുടെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി . ‘മൈസ’ എന്ന ആകർഷകമായ പേര് നൽകിയിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ രശ്‌മിക തന്റെ ഇൻസ്റ്റ പേജിലൂടെയാണ് പുറത്തുവിട്ടത് . രശ്മികയുടെ കണ്ണുകളിൽ തീക്ഷ്ണതയും ധൈര്യവും പ്രകടമാകുന്ന പോസ്റ്ററിൽ, മുഖത്തും ശരീരത്തിലും രക്തക്കറകളോടെ പേടിപ്പിക്കുന്ന ഭാവം പ്രകടിപ്പിക്കുന്നു.

പരമ്പരാഗത സാരിയും ആദിവാസി സ്ത്രീയെ പ്രതിഫലിപ്പിക്കുന്ന ആഭരണങ്ങളും അണിഞ്ഞ രശ്മിക, ചന്ദ്രന്റെ ആകൃതിയിലുള്ള പൊട്ടും ധരിച്ച് ഒരു ഗോണ്ട് വനിതയുടെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. വൈകാരികവും ആക്ഷൻ നിറഞ്ഞതുമായ ഒരു ത്രില്ലർ ചിത്രമായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ‘മൈസ’യുടെ ഫസ്റ്റ് ലുക്ക് ആരാധകർക്കിടയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ഈ ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. പ്രീ-പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ രണ്ട് വർഷത്തെ കഠിനാധ്വാനം വേണ്ടിവന്നതായി നിർമ്മാതാക്കൾ വെളിപ്പെടുത്തി. ചിത്രത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ശ്രീ ഗോകുലം മൂവീസ് – എസ് ജെ സൂര്യ ചിത്രം ‘കില്ലർ’

0

10 വർഷങ്ങൾക്ക് ശേഷം സൂപ്പർതാരം എസ് ജെ സൂര്യ വീണ്ടും സംവിധാന കുപ്പായമണിയുന്നു. എസ് ജെ സൂര്യ പ്രധാന വേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും എസ് ജെ സൂര്യയുടെ നിർമാണ കമ്പനിയായ എയ്ഞ്ചൽ സ്റ്റുഡിയോസുമായി സഹകരിച്ചാണ് നിർമ്മിക്കുന്നത്. ‘കില്ലർ’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ നിർമാണ രംഗത്തും ശ്രീ ഗോകുലം മൂവീസ് വീണ്ടും സജീവമാകാൻ ഒരുങ്ങുന്നു. കോ പ്രൊഡ്യൂസെഴ്‌സ് : വി സി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി

വാലി, ഖുഷി,ന്യു തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത എസ് ജെ സൂര്യ ഇത്തവണ വൻ താരനിരയെ അണിനിരത്തിയാണ് “കില്ലർ” ഒരുക്കുന്നത്. ബിഗ് ബഡ്ജറ്റിൽ നിർമിക്കുന്ന ചിത്രം 5 ഭാഷകളിലാണ് റിലീസിനെത്തുന്നത്.

ഒരു പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന പ്രോജക്ടിൽ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച പ്രതിഭകളാണ് ക്യാമറയ്ക്ക് മുന്നിലും പിന്നിലും അണിനിരക്കുന്നത്. ചിത്രത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.

മലയാളത്തിൽ സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പൻ, ജയസൂര്യ നായകനാകുന്ന കത്തനാർ, ദിലീപ് നായകനാകുന്ന ബ ബ ഭ തുടങ്ങിയ വമ്പൻ ചിത്രങ്ങളാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ അണിയറയിൽ ഒരുങ്ങുന്നത്. പിആർഒ – ശബരി

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”; വമ്പൻ ആക്ഷൻ രംഗങ്ങളൊരുക്കി അൻപറിവ്‌ മാസ്റ്റേഴ്സ്

0

ദുൽഖർ സൽമാൻ നായകനാവുന്ന “ഐ ആം ഗെയിം” എന്ന നഹാസ് ഹിദായത്ത് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിനായി ഗംഭീര ആക്ഷൻ രംഗങ്ങളാണ് ഇപ്പോൾ ഒരുക്കുന്നത്. ചിത്രത്തിന് സംഘട്ടന സംവിധാനം നിർവഹിക്കുന്നത് തെന്നിന്ത്യയിലെ പ്രശസ്ത സംഘട്ടന സംവിധായകരായ അൻപറിവ്‌ മാസ്റ്റേഴ്സ് ആണ്. ആക്ഷന് വലിയ പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഹൈലൈറ്റ് അൻപറിവ്‌ മാസ്റ്റേഴ്സ് ഒരുക്കുന്ന വമ്പൻ സംഘട്ടന രംഗങ്ങൾ ആയിരിക്കും എന്നാണ് സൂചന. ഇപ്പോഴിതാ ചിത്രത്തിലെ ഒരു മെഗാ മാസ്സ് ആക്ഷൻ സീക്വൻസിന്റെ ചിത്രീകരണത്തിന് ശേഷം സംവിധായകൻ നഹാസ് ഹിദായത്ത് സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. അൻപറിവ്‌ മാസ്റ്റേഴ്സ് , ഛായാഗ്രാഹകൻ ജിംഷി ഖാലിദ് എന്നിവർക്കൊപ്പമുള്ള തന്റെ ചിത്രം പങ്ക് വഹ് കൊണ്ട് നഹാസ് കുറിച്ചത്, “ഒരു വമ്പൻ സിനിമാറ്റിക് പ്രകമ്പനത്തോടെ ദിവസം പൂർത്തിയാക്കി” എന്നാണ്.

ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി ഒരുക്കുന്ന “ഐ ആം ഗെയിം” ൽ ദുൽഖർ സൽമാനൊപ്പം ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ എന്നിവരും വേഷമിടുന്നുണ്ട്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം ഒരുക്കുന്നത്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന “ഐ ആം ഗെയിം” ന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം നടന്നത് തിരുവനന്തപുരത്താണ്. കബാലി, കെജിഎഫ് സീരിസ്, കൈതി, വിക്രം, ലിയോ, സലാർ എന്നീ പാൻ ഇന്ത്യൻ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിർവഹിച്ചിട്ടുള്ള അൻപറിവ്‌ മാസ്റ്റേഴ്സ് “ആർഡിഎക്സ്” എന്ന ചിത്രത്തിന് ശേഷം വീണ്ടും നഹാസ് ഹിദായത്തുമായി കൈകോർക്കുന്ന ചിത്രം കൂടിയാണ് “ഐ ആം ഗെയിം”.

ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, പിആർഒ- ശബരി

കാടിറങ്ങി ഒറ്റക്കൊമ്പൻ; ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ‘ജന്മദിന സ്പെഷ്യൽ’ പോസ്റ്റർ പുറത്ത്

0

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പൻ’ എന്ന സുരേഷ് ഗോപി ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു. ജന്മദിനം ആഘോഷിക്കുന്ന സുരേഷ് ഗോപിക്ക് ആശംസകൾ നേർന്ന് കൊണ്ട് ഒരു മാസ്സ് ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇന്ന് രാവിലെ ചിത്രത്തിൻ്റെ സെറ്റിൽ നിന്ന് പുറത്ത് വിട്ട ജന്മദിന സ്പെഷ്യൽ വീഡിയോയും ഇപ്പൊൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസേർസ് – വി.സി. പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി.

അഭിനയ ആണ് ചിത്രത്തിലെ നായിക. ലാൽ, ഇന്ദ്രജിത് സുകുമാരൻ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, ലാലു അലക്സ്, കബീർ ദുഹാൻ സിംഗ്, ജോണി ആൻ്റെണി, ബിജു പപ്പൻ, മേഘന രാജ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങൾ ഉൾപ്പെടെ എഴുപതിൽപ്പരം അഭിനേതാക്കൾ ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. വലിയ മുതൽമുടക്കിൽ ഒരു മാസ് ആക്ഷൻ ചിത്രമായിട്ടാണ് “ഒറ്റക്കൊമ്പൻ” ഒരുക്കുന്നത്.

രചന – ഷിബിൻ ഫ്രാൻസിസ്, ഛായാഗ്രഹണം – ഷാജികുമാർ, സംഗീതം – ഹർഷവർദ്ധൻരമേശ്വർ, എഡിറ്റിംഗ്- ഷഫീഖ് വി ബി, ഗാനങ്ങൾ – വയലാർ ശരത്ച്ചന്ദ്ര വർമ്മ, കലാസംവിധാനം – ഗോകുൽ ദാസ്, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ – അനീഷ് തൊടുപുഴ, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ദു പനയ്ക്കൽ, കാസ്റ്റിംഗ് ഡയറക്ടർ – ബിനോയ് നമ്പാല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – കെ.ജെ. വിനയൻ. ദീപക് നാരായൺ , പ്രൊഡക്ഷൻ മാനേജേർ – പ്രഭാകരൻ കാസർകോഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി, ഫോട്ടോ – റോഷൻ, പിആർഒ – വാഴൂർ ജോസ്, ശബരി

സംസ്ഥാനത്ത് ഏഴ് ജില്ലകളിലും മൂന്ന് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി, പാലക്കാട്, പത്തനംതിട്ട, വയനാട് ജില്ലകളിലും നിലമ്പൂർ, കുട്ടനാട്, ചേർത്തല, ഇരിട്ടി താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമാണ്.

വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷ, പശ്ചിമ ബംഗാൾ തീരങ്ങൾക്കും മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി വടക്കൻ ഒഡിഷ, ഗംഗ തട പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഛത്തീസ്ഗഢ് മേഖലകളിലേക്ക് സഞ്ചരിക്കാൻ സാധ്യതയുണ്ട്. ജൂൺ 29 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കേരളത്തിൽ മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഓറഞ്ച് അലർട്ട്:

  • ഇന്ന് (27/06/2025): എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട്.
  • നാളെ (28/06/2025): പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴicode, വയനാട്, കണ്ണൂർ.
    ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.

യെല്ലോ അലർട്ട്:

  • 27/06/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.
  • 28/06/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കാസർഗോഡ്.
  • 29/06/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.
    യെല്ലോ അലർട്ട് ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴ പ്രതീക്ഷിക്കുന്നു.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

100 കോടി ആഗോള ഗ്രോസ് പിന്നിട്ട് ഐതിഹാസിക വിജയവുമായി ധനുഷ്- ശേഖർ കമ്മുല ചിത്രം “കുബേര”

0

തമിഴ് സൂപ്പർ താരം ധനുഷിനെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കിയ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം “കുബേര” 100 കോടി ക്ലബിൽ ഇടം പിടിച്ചു. റിലീസ് ചെയ്ത് ആദ്യ 5 ദിനം കൊണ്ട് ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ നൂറു കോടി പിന്നിട്ടു എന്ന വിവരമാണ് ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുന്നത്. ആദ്യ ദിനം മുതൽ തന്നെ ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിന് വമ്പൻ നിരൂപക പ്രശംസയും ലഭിച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിച്ചത്. കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണിങ് നേടിയ ചിത്രം ഏറ്റവും വേഗത്തിൽ 100 കോടി ക്ലബിൽ ഇടം പിടിക്കുന്ന ധനുഷ് ചിത്രങ്ങളിലൊന്ന് കൂടിയാണ്. ആദ്യ ദിനം ആഗോള ഗ്രോസ് ആയി 30 കോടിയോളം സ്വന്തമാക്കിയ ചിത്രം, രണ്ടാം ദിനം കൊണ്ട് തന്നെ 50 കോടി പിന്നിട്ടിരുന്നു. മൂന്നാം ദിനവും നാലാം ദിനവും ബോക്സ് ഓഫീസിൽ സ്ഥിരതയാർന്ന പ്രകടനമാണ് ചിത്രം നടത്തിയത്. തമിഴിലും തെലുങ്കിലുമായി ഒരുക്കിയ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ബ്ലോക്ക്ബസ്റ്റർ കുതിപ്പാണ് തെലുങ്ക് സംസ്ഥാനങ്ങളിൽ നടത്തുന്നത്. ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും തെലുങ്ക് ഗ്രോസ്സർ ആയും ചിത്രം മാറുകയാണ്.

വിദേശ മാർക്കറ്റുകളിലും ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഗ്രോസ്സർ ആയി “കുബേര” മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ വീക്കെൻഡിൽ ബുക്ക് മൈ ഷോയിലും ടിക്കറ്റ് വില്പനയിൽ റെക്കോർഡ് ട്രെൻഡിങ് ആണ് ചിത്രം കാഴ്ചവെച്ചത്. ധനുഷിനൊപ്പം തെലുങ്ക് സൂപ്പർതാരം നാഗാർജുനയും പ്രധാന വേഷം ചെയ്ത ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് രശ്‌മിക മന്ദനയാണ്. വമ്പൻ കാൻവാസിൽ ഒരുക്കിയ ചിത്രം ആക്ഷൻ ഡ്രാമ, പ്രതികാരം, വൈകാരിക നിമിഷങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി, തീവ്രമായ കഥാസന്ദർഭങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത്. ദേവ എന്ന് പേരുള്ള ഒരു യാചകനായി വേഷമിട്ട ധനുഷിന്റെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

ദീപക് ആയി നാഗാർജുന, സമീറ ആയി രശ്‌മിക, നീരജ് എന്ന വില്ലൻ വേഷത്തിൽ ജിം സർഭ് എന്നിവരും തങ്ങളുടെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടി. ഹരീഷ് പേരടി, ദലിപ് താഹിൽ എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. പാൻ ഇന്ത്യൻ ചിത്രമായി തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ ആണ് ചിത്രം റിലീസ് ചെയ്തത്. സുനിൽ നാരംഗ്, പുസ്കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ്.

ഛായാഗ്രഹണം – നികേത് ബൊമ്മി, എഡിറ്റർ – കാർത്തിക ശ്രീനിവാസ് ആർ, സംഗീതം – ദേവിശ്രീ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈൻ – തൊട്ട ധരണി

പ്രിൻസ് ആൻഡ് ഫാമിലി’100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്ഓടെ പ്രേക്ഷക ഹൃദയം കീഴടക്കി ZEE5 ഇൽ

0

ജനപ്രിയ നായകൻ ദിലീപിന്റെ “പ്രിൻസ് ആൻഡ് ഫാമിലി ZEE5 ഇൽ 100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്ഓടെ പ്രദർശനം തുടരുന്നു. ഗൂഗിള്‍ ട്രെൻഡിങ് ഡാറ്റ പ്രകാരം “Most Searched Movie” എന്ന ലേബൽ ഈ കൊച്ചു കുടുംബ ചിത്രം കീഴടക്കി മുന്നേറുകയാണ്.

മനോരഥങ്ങൾ, ഐഡന്റിറ്റി, ദാവീദ് പോലുള്ള മികച്ച മലയാളം സിനിമകൾ തുടർച്ചയായി അവതരിപ്പിക്കുകയാണ് ZEE5. “നമ്മുടെ ഭാഷ നമ്മുടെ കഥകൾ”
എന്ന ടാഗിൽ പുതിയ രൂപത്തിലും പുതിയ ഭാവത്തിലും ആണ്
ZEE5 മലയാളികളുടെ ഹൃദയം കവർന്നിരിക്കുന്നത്.റിലീസ് ചെയ്ത് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ചിത്രം 100 മില്യൺ സ്ട്രമിങ് മിനിറ്റ്സ് പൂർത്തിയാക്കി സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിരിക്കുകയാണ്.

പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തിയ ‘പ്രിൻസ് ആൻഡ് ഫാമിലി’ പുതിയ നേട്ടം കൊണ്ട് മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന മുഹൂർത്തമാണ് നൽകിയിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളിലൂടെയും റിവ്യൂ പ്ലാറ്റ്‌ഫോമുകളിലൂടെയും വലിയ രീതിയിൽ ചർച്ചയായ സിനിമ ZEE5 ഇൽ തന്നെ നമ്പർ 1 ചിത്രം ആയി മാറിക്കഴിഞ്ഞു.

റാണിയാ,ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ്, ബിന്ദു പണിക്കർ, ജോണി ആന്റണി, മഞ്ജു പിള്ള എന്നിവരടക്കം തിളക്കമാർന്ന ഒരു താരനിരയും, ഉർവശിയുടെ പ്രത്യേക ഗസ്റ്റ് റോളും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.
എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു ഫാമിലി കോമഡി ചിത്രമായി ‘പ്രിൻസ് ആൻഡ് ഫാമിലി’ ZEE5-ൽ പ്രദർശനം തുടരുന്നു.

മലയാളത്തിലും തമിഴിലും ZEE5-ൽ ഈ ചിത്രം പ്രേക്ഷകർക്ക് കാണാവുന്നതാണ്.

വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരം

0

തിരുവനന്തപുരം :മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കൽ റിപ്പോർട്ട്. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ആണ് നിലവിൽ ചികിത്സയെന്നു റിപ്പോർട്ടിൽ പറയുന്നു.

വി എസ് അച്യുതാനന്ദനെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയില്‍ എത്തിയിരുന്നു. നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ ഡോക്ടര്‍മാരോടും ബന്ധുക്കളോടും വി എസിന്‍റെ ആരോഗ്യസ്ഥിതി തിരക്കി. തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് വി എസ് അച്യുതാനന്ദന്‍.

കഴിഞ്ഞ ഞായറാഴ്ചത്തെ പതിവ് പരിശോധനയ്ക്ക് ശേഷം ആശുപത്രി വിട്ട വി എസിന് തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

vs achuthanandan health issue update