Home Blog Page 122

ആൺ സുഹൃത്തിനൊപ്പം പുഴയിൽ ചാടിയ വീട്ടമ്മ നീന്തി രക്ഷപ്പെട്ടു; സുഹൃത്തിനായി തിരച്ചിൽ തുടരുന്നു

0

കണ്ണൂർ : വളപട്ടണം പുഴയിൽ ആൺ സുഹൃത്തിനൊപ്പം പുഴയിൽ ചാടിയ വീട്ടമ്മ നീന്തി രക്ഷപ്പെട്ടു. യുവാവിനെ കാണാനില്ല .തിരച്ചിൽ തുടരുകയാണ്.നിർമാണത്തൊഴിലാളിയായ പെരിയാട്ടടുക്കത്തെ രാജു (39 ) വിനെയാണ് കാണാതായത്. ഇയാൾക്കൊപ്പം ചാടിയ വീട്ടമ്മ നീന്തി രക്ഷപെട്ടു . ദേശീയപാതയിൽ വളപട്ടണം പാലത്തിനു മുകളിൽ നിന്നാണ് ഇരുവരും പുഴയിൽ ചാടിയത്.

വീട്ടമ്മയെവളപട്ടണം പുഴയോരത്ത് നാട്ടുകാർ കണ്ടെത്തിയിരുന്നു.തുടർന്ന് യുവതിയാണ് രാജുവിന്റെ കാര്യം പോലീസിനോട് പറഞ്ഞത്. പോലീസ് യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി .കാസർഗോഡ് ബേക്കൽ പെരിയാട്ടടുക്കം 35 കാരിയാണ് വീട്ടമ്മ .വീട്ടമ്മയെ കാണാനില്ലെന്ന് ബേക്കൽ പോലീസിൽ നേരത്തെ പരാതി ലഭിച്ചിരുന്നു .

kannur women and boyfriend jumped into river

ബാലചന്ദ്രമോനോനെ അപകീർത്തിപ്പെടുത്തിയ കേസ്; നടി മീനു മുനീർ അറസ്റ്റിൽ

0

കൊച്ചി: ബാലചന്ദ്രമോനോനെ അപകീർത്തിപ്പെടുത്തിയ കേസ്. നടി മീനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോ പാർക്ക് പൊലീസാണ് രാവിലെയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തിയെന്നായിരുന്നു നടൻ ബാലചന്ദ്രമേനോന്റെ പരാതി. ഇ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ബാലചന്ദ്രമേനോൻ ഹോട്ടലിൽ വിളിച്ചുവരുത്തി മോശമായ രീതിയിൽ പെരുമാറിയെന്ന് അരോപിച്ചാണ് നടി മീനു മുനീർ സമൂഹമാധ്യമങ്ങളിൽ രം​ഗത്തെത്തിയത്. ചില ഓൺലൈൻ ചാനലുകൾക്ക് അഭിമുഖം നൽകിയതിലും ഇതേ പ്രസ്താവന ആവർത്തിച്ചിരുന്നു. പിന്നാലെയാണ് മീനു മുനീറിനെതിരെ പരാതിയുമായി ബാലചന്ദ്രമേനോൻ രം​ഗത്തെത്തിയത്. സമാനമായ രീതിയിൽ നടൻ ജയസൂര്യക്കെതിരെ നൽകിയ പരാതിയും തുടരുകയാണ്.

balachandramenon meenu muneer case

യുവത്വത്തിൻ്റെ ചൂടും തുടിപ്പും ചടുലതയും നിറച്ച ആക്ഷൻ ത്രില്ലർ കിരാത പൂർത്തിയായി

0

ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡി (ഒറ്റപ്പാലം) ൻ്റെ ബാനറിൽ ഇടത്തൊടി ഭാസ്കരൻ ഒറ്റപ്പാലം (ബഹ്റൈൻ) നിർമ്മിച്ച്, റോഷൻ കോന്നി ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനം നിർവ്വഹിച്ച ആക്ഷൻ ത്രില്ലർ ചിത്രം “കിരാത” ചിത്രീകരണം കോന്നി, അച്ചൻകോവിൽ എന്നിവിടങ്ങളിലായി പൂർത്തിയായി.

യുവത്വത്തിൻ്റെ പാട്ടും ആട്ടവും സംഘട്ടനവുമായി അച്ചൻകോവിലാറിൻ്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പ്രണയജോഡികൾക്കു അഭിമുഖീകരിക്കേണ്ടി വന്നത് ഭീകരതയുടെ ദിനരാത്രങ്ങളായിരുന്നു. കോന്നിയുടെ ദൃശ്യഭംഗിയും ഗ്രാമകാഴ്ച്ചകളും വിഷ്വൽട്രീറ്റിൻ്റെ വിസ്മയജാലകമാണ് കിരാതയുടെ പ്രേക്ഷകർക്കായി തുറന്നിടുന്നത്.

ചെമ്പിൽ അശോകൻ, ഡോ രജിത്കുമാർ, അരിസ്റ്റോ സുരേഷ്, നീനാകുറുപ്പ്, ജീവ നമ്പ്യാർ, വൈഗ റോസ്, സച്ചിൻ പാലപ്പറമ്പിൽ, അൻവർ, അമൃത്, ഷമിർ ബിൻ കരിം റാവുത്തർ, മുഹമ്മദ് ഷിഫ്നാസ്, മനുരാഗ് ആർ, ശ്രീകാന്ത് ചീകു, പ്രിൻസ് വർഗീസ്, ജി കെ പണിക്കർ, എസ് ആർ ഖാൻ, അശോകൻ, അർജുൻ ചന്ദ്ര, ഹരി ജി ഉണ്ണിത്താൻ, മിന്നു മെറിൻ, അതുല്യ നടരാജൻ, ശിഖ മനോജ്, ആൻമേരി, ആർഷ റെഡ്ഡി, മാസ്റ്റർ ഇയാൻ റോഷൻ, ബേബി ഫാബിയ അനസ്ഖാൻ, മാളവിക, നയന ബാലകൃഷ്ണൻ, മായാ ശ്രീധർ, കാർത്തിക ശ്രീരാജ്, മഞ്ജു മറിയം എബ്രഹാം, ഫൗസി ഗുരുവായൂർ, ഷിബില ഷംസു കൊല്ലം, ലേഖ ബി, ബിന്ദു പട്ടാഴി, കവിത, പ്രസന്ന പി ജെ, ഷേജുമോൾ വി, സെബാസ്റ്റ്യൻ മോനച്ചൻ, അൻസു കോന്നി, ജോർജ് തോമസ്, ബിനു കോന്നി, വേണു കൃഷ്ണൻ കൊടുമൺ, ജയമോൻ ജെ ചെന്നീർക്കര, ധനേഷ് കൊട്ടകുന്നിൽ, ഉത്തമൻ ആറന്മുള, രാധാകൃഷ്ണൻ നായർ, സണ്ണി, ബിനു ടെലൻസ് എന്നിവരോടൊപ്പം ചിത്രത്തിൻ്റെ നിർമ്മാതാവ് ഇടത്തൊടി ഭാസ്ക്കരൻ ഒരു അതിഥി വേഷത്തിൽ അഭിനയിക്കുന്നു.

ബാനർ – ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് (ഒറ്റപ്പാലം), നിർമ്മാണം – ഇടത്തൊടി ഭാസ്ക്കരൻ ഒറ്റപ്പാലം (ബഹ്റൈൻ), ഛായാഗ്രഹണം, എഡിറ്റിംഗ് സംവിധാനം – റോഷൻ കോന്നി, രചന, സഹസംവിധാനം – ജിറ്റ ബഷീർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടേഴ്സ് – കലേഷ്കുമാർ കോന്നി, ശ്യാം അരവിന്ദം, കല- വിനോജ് പല്ലിശ്ശേരി, ചമയം – സിൻ്റാ മേരി വിൻസൻ്റ്, കോസ്റ്റ്യും -അനിശ്രീ, ഗാനരചന – മനോജ് കുളത്തിങ്കൽ, മുരളി മൂത്തേടം, അരിസ്റ്റോ സുരേഷ്, സംഗീതം – സജിത് ശങ്കർ, ആലാപനം – ബലറാം ഒറ്റപ്പാലം, നിമ്മി ചക്കിങ്കൽ, അരിസ്റ്റോ സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ -സജിത് സത്യൻ, സൗണ്ട് ഡിസൈൻ- ഹരിരാഗ് എം വാര്യർ, ബാക്ക്ഗ്രൗണ്ട് സ്കോർ – ഫിഡൽ അശോക്, ടൈറ്റിൽ അനിമേഷൻ – നിധിൻ രാജ്, കോറിയോഗ്രാഫി – ഷമീർ ബിൻ കരിം റാവുത്തർ, സംവിധാന സഹായികൾ – നന്ദഗോപൻ, നവനീത്, പ്രൊഡക്ഷൻ ഹെഡ് – ബഷീർ എം കെ ആനകുത്തി, ഫോക്കസ് പുള്ളർ – ഷിജു കല്ലറ, അലക്സ് കാട്ടാക്കട, അസ്സോസിയേറ്റ് ക്യാമറാമാൻ ശ്രീജേഷ്, ക്യാമറ അസോസിയേറ്റ് – കിഷോർലാൽ, യൂണിറ്റ് ചീഫ് – വിമൽ സുന്ദർ, പ്രൊഡക്ഷൻ അസിസ്റ്റൻ്റ്സ് – അർജുൻ ചന്ദ്ര ശ്രീരാഗ് പി എസ്, സ്ഫിൻ കെ എച്ച്, ആർട്ട് അസിസ്റ്റൻ്റ്സ് – രോഹിത് വിജയൻ, അനുകൃഷ്ണ, ഫസ്റ്റ് ഷെഡ്യൂൾ പോസ്റ്റർ – ജേക്കബ്ബ് ക്രിയേറ്റീവ് ബീസ് ബഹ്റൈൻ, പോസ്റ്റർ ഡിസൈൻ- ജിസ്സെൻ പോൾ, ടൈറ്റിൽ ഗ്രാഫിക്സ് – നിധിൻ രാജ്, ലൊക്കേഷൻ മാനേജേഴ്സ് – ആദിത്യൻ, ഫാറൂഖ്, ഓഡിറ്റേഴ്സ് – പി പ്രഭാകരൻ ആൻ്റ് കമ്പനി (ചാർട്ടേർഡ് അക്കൗണ്ടൻ്റ്സ് ഒറ്റപ്പാലം), സ്റ്റിൽസ് – എഡ്‌ഡി ജോൺ, ഷൈജു സ്മൈൽ, പി ആർ ഓ – അജയ് തുണ്ടത്തിൽ.

നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം “അഖണ്ഡ 2″ൽ ഹർഷാലി മൽഹോത്ര

0

ബ്ലോക്ക്ബസ്റ്റർ തെലുങ്ക് സംവിധായകൻ ബോയപതി ശ്രീനു, സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ഒരുക്കുന്ന “അഖണ്ഡ 2: താണ്ഡവം” എന്ന ചിത്രത്തിൽ ബോളിവുഡ് താരം ഹർഷാലി മൽഹോത്ര. ബ്ലോക്ക്ബസ്റ്റർ ബോളിവുഡ് ചിത്രമായ ബജ്‌രംഗി ഭായിജാനിൽ ബാലതാരമായി തിളങ്ങിയ ഹർഷാലി മൽഹോത്രയാണ് ‘അഖണ്ഡ 2: താണ്ഡവ’ത്തിലെ ഒരു പ്രധാന കഥാപാത്രമായെത്തുന്നത്. ജനനി എന്നാണ് ചിത്രത്തിൽ ഹർഷാലി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഹർഷാലിയുടെ ചിത്രത്തിലെ കാരക്ടർ പോസ്റ്ററും ഇതോടൊപ്പം പുറത്ത് വിട്ടു. കഴിഞ്ഞ മാസം ബാലകൃഷ്ണയുടെ ജന്മദിന ആഘോഷത്തോട് അനുബന്ധിച്ചു ചിത്രത്തിന്റെ ടീസർ പുറത്തു വിട്ടിരുന്നു. ബോയപതി ശ്രീനു – നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ “അഖണ്ഡ 2: താണ്ഡവം”, ഇവരുടെ മുൻ ചിത്രമായ അഖണ്ഡയുടെ തുടർച്ചയാണ്. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു.

‘മാലാഖയുടെ ചിരിയും തങ്കം പോലൊരു ഹൃദയവും’ എന്ന കുറിപ്പോടെയാണ് ഹർഷാലിയുടെ കഥാപാത്രത്തെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. അഖണ്ഡ ആദ്യ ഭാഗത്തേക്കാൾ വമ്പൻ ആക്ഷനും ഡ്രാമയും ഉൾപ്പെടുത്തി കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിൻ്റെ ടീസർ കാണിച്ചു തന്നത്. 2025 സെപ്റ്റംബർ 25 ന് ദസറയ്ക്ക് ചിത്രം ആഗോള റിലീസായെത്തും. ഉഗ്ര രൂപത്തിൽ ശിവ ഭഗവാൻ്റെ പ്രതിരൂപമായി മാസ്സ് അവതാരമായാണ് ബാലകൃഷ്ണയുടെ കഥാപാത്രം ചിത്രത്തിലെത്തുന്നത്. സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. പാൻ ഇന്ത്യൻ ചിത്രമായി ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടി.

രചന- ബോയപതി ശ്രീനു, ഛായാഗ്രഹണം- സി രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം- തമൻ എസ്, എഡിറ്റർ- തമ്മിരാജു, കലാസംവിധാനം- എ. എസ്. പ്രകാശ്, സംഘട്ടനം- റാം-ലക്ഷ്മൺ, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

ലുക്ക്മാൻ- ബിനു പപ്പു ചിത്രം ‘ബോംബെ പോസറ്റീവ്’; “തൂമഞ്ഞു പോലെന്റെ” വീഡിയോ ഗാനം പുറത്ത്

0

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ തരുൺ മൂർത്തി ചിത്രങ്ങൾക്ക് ശേഷം ലുക്മാൻ അവറാൻ- ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബോംബെ പോസിറ്റീവിലെ വീഡിയോ ഗാനം പുറത്ത്. ‘തൂമഞ്ഞു പോലെന്റെ’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. വിജയ് യേശുദാസ്, റിതിക സുധീർ എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് വരികൾ രചിച്ചത് വരികൾ രചിച്ചത് ബി കെ ഹരിനാരായണൻ, സംഗീതം നൽകിയത് രഞ്ജിൻ രാജ്. ഉണ്ണി മൂവീസിന്റെ ബാനറിൽ ഉണ്ണികൃഷ്ണൻ കെ പി നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് ജീവൻ കോട്ടായി ആണ്. ചിത്രം രചിച്ചത് അജിത് പൂജപ്പുര.

ധ്യാൻ ശ്രീനിവാസൻ നായകനായ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രഗ്യ നാഗ്രയാണ് ഈ ചിത്രത്തിലെ നായിക. ലുക്മാൻ, പ്രഗ്യ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയനിമിഷങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഗാനരംഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർക്കൊപ്പം ജഗദീഷ്, ജോയ് മാത്യു, നേഹ സക്സേന, രാഹുൽ മാധവ്, സൗമ്യ മേനോൻ, ടി ജി രവി, ശ്രീജിത്ത് രവി, നന്ദനുണ്ണി, സൗന്ദർ പാണ്ഡ്യൻ, സുധീർ, അനു നായർ, ജയകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

ഛായാഗ്രഹണം- വി കെ പ്രദീപ്, സംഗീത സംവിധാനം- രഞ്ജിൻ രാജ്, എഡിറ്റര്‍- അരുണ്‍ രാഘവ്, ക്രീയേറ്റീവ് ഡയറക്ടര്‍- ജോഷി മേടയില്‍, കോ പ്രൊഡ്യൂസർ- ഹരീഷ് കുമാർ കെ എൽ, ആര്ട്ട് – ലവ്‌ലി ഷാജി, ജീമോൻ, മേക്കപ്പ്- രാജേഷ് നെന്മാറ, മാളു, വസ്ത്രാലങ്കാരം- സിമി ആന്‍,ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ്- സൈഗള്‍, ക്രീയേറ്റീവ് ഡിറക്ഷന്‍ ടീം- അജിത് കെ കെ, ഗോഡ്വിന്‍, കാസ്റ്റിംഗ്- സുജിത് ഫീനിക്‌സ്, ആക്ഷന്‍- ജോണ്‍സന്‍, സ്റ്റില്‍സ്- അനുലാല്‍,സിറാജ്, പോസ്റ്റര്‍ ഡിസൈന്‍- മില്‍ക്ക് വീഡ്

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ നിർമ്മാണ പങ്കാളിയായി ജെ ബി മോഷൻ പിക്ചേഴ്സ്

0

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയായി ജെ ബി മോഷൻ പിക്ചേഴ്സ്. ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ഒപ്പം ജെ ബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ്. മലയാളി താരം സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.

തെലുങ്ക് പുതുവർഷമായ ഉഗാദിയോടനുബന്ധിച്ച് ആണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ഇപ്പോൾ പ്രീ പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ ചിത്രത്തിന്റെ ലൊക്കേഷൻ തിരച്ചിൽ പൂർത്തിയായി. പുരി ജഗന്നാഥ് രചിച്ച വ്യത്യസ്തമായ തിരക്കഥയിൽ വിജയ് സേതുപതിയെ ഇതുവരെ കാണാത്ത വേഷത്തിൽ അവതരിപ്പിക്കുന്നു എന്നതാണ് ഈ വമ്പൻ പ്രോജക്റ്റിനെ കൂടുതൽ ആവേശകരമാക്കുന്നത്. തിരക്കഥ മുതൽ പ്രീ പ്രൊഡക്ഷനിൽ വരെ വളരെ സൂക്ഷ്മമായി ശ്രദ്ധിച്ചു കൊണ്ട് തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് പുരി ജഗനാഥ്.

ഡ്രാമ, ആക്ഷൻ, ഇമോഷൻ എന്നിവ ഉൾപ്പെടുത്തി ഒരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ഒരു മൾട്ടി-ലാംഗ്വേജ് റിലീസായി ആണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരും.

രചന, സംവിധാനം- പുരി ജഗന്നാഥ്, നിർമ്മാതാക്കൾ- പുരി ജഗന്നാഥ്, ചാർമി കൌർ, ജെ ബി നാരായൺ റാവു കോൺഡ്രോള്ള, ബാനർ- പുരി കണക്ട്സ്, ജെ ബി മോഷൻ പിക്ചേഴ്സ്, സിഇഒ- വിഷു റെഡ്ഡി, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി

റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റു

0

തിരുവനന്തപുരം: റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവിയായി (ഡിജിപി) ചുമതലയേറ്റു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. പുലർച്ചെ ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം, കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത യോഗത്തിലും പങ്കെടുക്കും.

എന്നാൽ, കൂത്തുപറമ്പ് വെടിവെപ്പ് സംഭവവുമായി ബന്ധപ്പെട്ട് റവാഡ ചന്ദ്രശേഖറിനെ ഡിജിപിയായി നിയമിച്ചതിനെതിരെ സിപിഎമ്മിനുള്ളിൽ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. വെടിവെപ്പിന് ഉത്തരവിട്ടത് റവാഡയാണെന്ന ആരോപണമാണ് വിമർശനത്തിന് കാരണം. എന്നാൽ , ഈ ആരോപണം തെറ്റാണെന്നും വിവാദമാക്കേണ്ട ആവശ്യമില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനടക്കമുള്ള നേതാക്കൾ വ്യക്തമാക്കി.

ഓഫറുകളുടെ പെരുമഴക്കാലവുമായി ലുലു ; 50 ശതമാനം വിലക്കുറവുമായി ഫ്ളാറ്റ് 50 സെയിൽ ജൂലൈ 3ന് തുടങ്ങും

0

കൊച്ചി: ഓഫറുകളുടെ പെരുമഴക്കാലവുമായി 50 ശതമാനം കിഴിവുമായി ലുലു ഫ്ളാറ്റ് 50 സെയിലിന് ജൂലൈ 3ന് തുടക്കമാകും. നാല് ദിവസങ്ങളിലായിട്ടാണ് ഫ്ളാറ്റ് ഫിഫ്റ്റി സെയിലും ലുലുമാളിലെ വിവിധ ഷോപ്പുകൾ അണിനിരക്കുന്ന ലുലു ഓൺ സെയിലും നടക്കുക.
ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവിടങ്ങളിൽ നിന്ന് ഫ്ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ 50 ശതമാനം വിലക്കിഴിവിൽ ഷോപ്പിങ്ങ് നടത്താൻ സാധിക്കും. ലുലു ഹൈപ്പർമാർക്കറ്റിൽ നടത്തിവരുന്ന എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാ​ഗമായി തുടരുന്ന കിഴിവിവ് വിൽപ്പനയും ഇതോടൊപ്പം തുടരുകാണ്. ലുലു ഓൺ സെയിലിന്റെ ലോ​ഗോ പ്രകാശനം സിനിമാ താരങ്ങളായ ശ്രുതി രാമചന്ദ്രനും മാധവ് സുരേഷ് ​ഗോപിയും ചേർന്ന് നിർവഹിച്ചു. കഴിഞ്ഞ ദിവസം ആരംഭിച്ച എൻഡ് ഓഫ്സീ സൺ സെയിൽ ജൂലൈ 20 വരെ തുടരും. അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന ലുലു മാളുകളിലെ വിവിധ ഷോപ്പുകൾ ഓഫർ വിൽപ്പനയുടെ ഭാഗമാകും. കൂടാതെ 50 ശതമാനം വിലക്കുറവിൽ ലുലു കണക്ട് , ലുലു ഫാഷൻ, ലുലു ഹൈപ്പർ എന്നിവയിൽ നിന്നും സാധനങ്ങൾ വാങ്ങുവാൻ ലുലു ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലിലൂടെയും സാധിക്കും. ഇലക്ട്രോണികിസ് ആൻഡ് ഹോം അപ്ലയൻസ് ഉത്പ്പന്നങ്ങളുടെ വൻ ശേഖരമാണ് ഫ്‌ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടിൽ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിൻ, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവിൽ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പറിൽ നിന്ന് റീട്ടെയിൽ ഉത്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയും 50 ശതമാനം കിഴിവിൽ ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ വാങ്ങിക്കാൻ സാധിക്കും. ലുലു ഹൈപ്പർമാർക്കറ്റ്, ഫാഷൻ സ്റ്റോർ, ലുലു സെലിബ്രേറ്റ് അടക്കമുള്ള എല്ലാ ഷോപ്പുകളിലും വിലക്കിഴിവിലുടെ ഷോപ്പിങ് നടത്താൻ ഓഫറിലുടെ സാധിക്കും.

ലുലു ഫാഷനിലും മികച്ച ഓഫറുകൾ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ലുലുവിന്റെ ബ്രാൻഡുകൾക്ക് പുറമേ അന്താരാഷ്ട്ര ബ്രാൻഡുകളടക്കം അഞ്ഞൂറിലധികം ബ്രാൻഡുകൾ എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി പ്രവർത്തിക്കുകയാണ്. ജുവലറി, സെപ്ക്സ്, കോസ്മെറ്റിക്സ് ആൻഡ് ബ്യൂട്ടി എന്നിവയെല്ലാം വമ്പിച്ച വിലക്കുറവിൽ സ്വന്തമാക്കാം. ലുലു ഫുഡ് കോർട്ടിലെ എല്ലാ ഷോപ്പുകളും, വിനോദകേന്ദ്രമായ ഫൺട്യൂറയും രാത്രി വൈകി ഫ്ളാറ്റ് 50 തുടരുന്ന ജൂലൈ 3 മുതൽ 6 വരെയുള്ള ദിവസങ്ങളിൽ പ്രവർത്തിക്കും. ജൂലൈ 5ന് ആരംഭിക്കുന്ന ഇടതടവില്ലാത്ത 41 മണിക്കൂർ സെയിൽ ജൂൺ 7 പുലർച്ചെ വരെ നീണ്ടുനിൽക്കും. ഇതേ ദിവസങ്ങലിൽ ലുലു ഓൺ സെയിലിലൂടെ ലുലുമാളിലെ വിവിധ ഷോപ്പുകളിൽ നിന്ന് 50 ശതമാനം വരെ വിലക്കിഴിവിൽ ഷോപ്പിങ്ങ് നടത്താനുള്ള അവസരവും ഒരുങ്ങും. Lulu Online India Shopping APP വഴിയും www.luluhypermarket.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ചോ ഷോപ്പിങ് നടത്താൻ സാധിക്കും. ലുലു ഹാപ്പിനസ് ലോയലിറ്റി അം​ഗങ്ങൾക്ക് ജൂലൈ 2 മുതൽ ഓഫർ ഉപയോ​ഗപ്പെടുത്താൻ അവസരമൊരുക്കിയിട്ടുണ്ട്. ലുലു ഓൺ സെയിലിന്റെ ലോ​ഗോ പ്രകാശന ചടങ്ങിൽ കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, മാൾ മാനേജർ റിചേഷ് ചാലുമ്പറമ്പിൽ, ലുലു ഫാഷൻ സ്റ്റോർ മാനേജർ വിജയ് ജയിംസ് എന്നിവർ പങ്കെടുത്തു.

Lulu half price offer

സെൻസർ ബോർഡ് നിർദേശത്തിനെതിരെ പ്രതിഷേധം; തലസ്ഥാനത്ത് സിനിമാ പ്രവർത്തകർ തെരുവിലിറങ്ങി

0

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപി അഭിനയിച്ച ‘ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേര് മാറ്റണമെന്ന സെൻസർ ബോർഡ് നിർദേശത്തിനെതിരെ പ്രതിഷേധം. മലയാള സിനിമയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ സെൻസർ ബോർഡ് ഓഫീസിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖർ ഉൾപ്പെടെയുള്ളവർ സമരത്തിൻ്റെ ഭാഗമായി.

സുരേഷ് ഗോപി അഭിനയിച്ച ‘ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന മലയാള സിനിമയുടെ പേര് മാറ്റണമെന്ന സെൻസർ ബോർഡിന്റെ ആവശ്യത്തെത്തുടർന്ന് റിലീസ് നിർത്തിവച്ചിരുന്നു. ‘ജാനകി’ എന്ന പേര് മാറ്റാൻ സെൻസർ ബോർഡ് അണിയറ പ്രവർത്തകരോട് ആവശ്യപ്പെട്ടുവെന്നാണ് നിർമ്മാതാക്കൾ പറയുന്നു. ജാനകി എന്ന പേര് ഹിന്ദു ദേവതയായ സീതയെ സൂചിപ്പിക്കുന്നുവെന്നായിരുന്നു സെൻസർ ബോർഡിൻ്റെ പ്രതികരണം. ആക്രമണത്തിന് ഇരയായ ഒരു സ്ത്രീ സംസ്ഥാനത്തിനെതിരെ നിയമപോരാട്ടം നടത്തുന്ന കഥയാണ് ചിത്രം പറയുന്നത്. ആക്രമിക്കപ്പെട്ട ഒരു സ്ത്രീക്ക് ഒരു ദൈവത്തിന്റെ നാമം നൽകരുതെന്ന് ബോർഡ് പറഞ്ഞതായി റിപ്പോർട്ടുണ്ട്. ജൂൺ 27 ന് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നു. വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Janaki vs State of Kerala censor issue

ആ ഉദ്യോ​ഗസ്ഥൻ എന്നോട് അഞ്ച് മിനിട്ട് നേരം ക്ഷമ പറഞ്ഞു; ജപ്പാനിലെ ട്രയിനിൽ വച്ചുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് മോഹൻലാൽ

0

ജപ്പാനിലെ ട്രയിനിൽ വച്ചുണ്ടായ മോഹൻലാലിന്റെ യാത്രാനുഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. മനോരമ സംഘടിപ്പിച്ച കുട്ടികളുമായിട്ടുള്ള മോഹൻലാലിന്റെ മുഖാമുഖം പരിപാടിയിലായിരുന്നു ചിന്തിപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്ന താരത്തിന്റെ മറുപടി. ലാൽ സാറിന് ഇഷ്ടപ്പെട്ട യാത്രാനുഭവം പറയാമോ എന്ന പെൺകുട്ടിയുടെ ചോദ്യത്തിന് ഉത്തരമായിട്ടാണ് മോ​ഹൻലാൽ മറുപടി പറ‌‍ഞ്ഞ് തുടങ്ങിയത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു, ജപ്പാനിലെ യാച്രക്കിടയിൽ ഞങ്ങൾ അവിടുത്തെ ട്രെയിനിൽ കയറി. കയ്യിലുള്ള ല​ഗേദ് ബാ​ഗ് മുകളിലേക്ക് വയ്ക്കാൻ നേരം മുകളിലുള്ള പൊടി കയ്യിലാകെ പറ്റി. അവിടെ നിന്ന ക്ലീനിങ്ങ് ജോലി ചെയ്യുന്ന സ്ത്രീ അത് കാണുകയും ക്ഷമ പറയുകയും ചെയ്തു. അപ്പോൾ എന്റെ കൂടെയുള്ള വ്യക്തി പറഞ്ഞു. ആരും സോറി പറയാൻ പോകുന്നില്ല എന്ന്. പക്ഷേ മറിച്ചാണ് സംഭവിച്ചത്. അവിടുത്തെ സീനിയറായ ഒരുി ഉദ്യോ​ഗസ്ഥൻ അടുത്തേക്ക് എത്തി. അദ്ദേഹം ആ സിറ്റീൽ ഇരുന്ന് അഞ്ച് മിനിട്ടുനേരം സോറി പറഞ്ഞു. ഇതിന് നിന്ന് മനസിലാക്കേണ്ടത് നിങ്ങളോട് ഒരാൾ നിങ്ങൾ ചെയ്തത് തെറ്റാണെന്ന് പറഞ്ഞാൽ അത് അം​ഗീകരിക്കാനും തിരിച്ച് ക്ഷമ പറയാനുമുള്ള മര്യാദ എപ്പോഴും ഉണ്ടായിരിക്കണമെന്നും മോഹൻലാൽ പറഞ്ഞ് നിർത്തി.

റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവിയായി നിയമിതനായി

0

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 1991 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖർ നിലവിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ സ്പെഷ്യൽ ഡയറക്ടറാണ്. ഷെയ്ക്ക് ദർവേഷ് സാഹേബ് വിരമിച്ചതിനെ തുടർന്നാണ് പുതിയ നിയമനം.

ലുമാളും ബോൾ​ഗാട്ടി കൺവെൻഷൻ സെന്ററും തുടങ്ങിയപ്പോൾ എതിർപ്പുകൾ നേരിട്ടു; ഇന്ന് ലോകത്തെ എല്ലാ മനുഷ്യരും ഇവിടേക്ക് എത്തുന്നു; വിജയ രഹസ്യം വെളിപ്പെടുത്തി യൂസഫലി

0

കൊച്ചി: കേരളത്തിൽ വ്യവസായങ്ങളെ സ്വാ​ഗതം ചെയ്യുന്ന അന്തരീക്ഷമെന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. വ്യവസായ സൗഹൃദ അന്തരീക്ഷമാണ് കേരളത്തിൽ എല്ലാക്കാലത്തുമുള്ളതെന്നും അതിന് രാഷ്ട്രീയപാർട്ടികൾ പരസ്പരം മത്സരമില്ലാതെ െഎക്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി സ്മാർട്ട് സിറ്റിയിലെ ലുലു ട്വിൻ ടവർ ഉദ്ഘാടന വേളയിൽ പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ട്വിൻ ടവർ പണിതാൽ കമ്പനികൾ എത്തുമോ എന്നത് വലിയ ചോദ്യമായിരുന്നു. എന്നാൽ അതിനെ ഭയക്കാതെയാണ് പദ്ധതിയുമായി മുന്നോട്ട് പോയത്. നാടിന്റെ വികസനത്തിന് രാഷ്ട്രീയ ഭേദമന്യേ എല്ലാ കക്ഷികളും ഒന്നായി നിൽക്കുന്നത് വലിയ കാര്യമാണ്. ഭരണത്തിലേറുന്ന പാർട്ടി വികസനത്തുടർച്ച ആവർത്തിക്കുന്നതാണ് കേരളത്തിന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ സംരംഭവുമായി മുന്നോട്ട് പോകുമ്പോഴും വ്യക്തമായ കാഴ്ച്ചപ്പാടും നേതൃപാടവത്തോടുകൂടി മാത്രമേ ഏതൊരു പദ്ധതിയിലേക്കും കടക്കാറുള്ളു. അവിടെ പ്രധാനമായി നോക്കുന്നത് വ്യവസായിക അന്തരീക്ഷം, ഭരണനേതൃത്വത്വം അനുയോജ്യമാണോ, തുടങ്ങിയ കാര്യങ്ങളാണെന്നും അ​ദ്ദേഹം പ്രതികരിച്ചു. രാജ്യം അഞ്ച് ഡ്രില്യൻ എക്കണോെമിയിലേക്ക് കുതിക്കുമ്പോൾ കേരളവും നൽകുന്നത് മഹത്തായ സംഭാവനയാണ്. ബം​ഗളൂർ പോലെയുള്ള മെട്രോ സിറ്റികളിൽ നിന്ന് കേരളത്തിലേക്ക് കുടുതൽ െഎടി ,സാധ്യത എത്തുന്നത് ജനങ്ങൾ, കാലാവസ്ഥ, അനുയോജ്യമായ വ്യവസായിക അന്തരീക്ഷം എന്നിവ കേരളത്തിലുള്ളതു കൊണ്ടാണ്. അടുത്ത തലമുറയ്ക്ക് സുരക്ഷിതമായ ജോലി ലഭ്യമാക്കാൻ െഎടി മേഖലയിലെ ലുലുവിന്റെ സമ്പാവനയിലൂടെ കഴിയുമെന്നും എം.എ യൂസഫലി വ്യക്തമാക്കി. കേരളത്തിൽ നിക്ഷേപം നടത്തുമ്പോൾ വെല്ലുവിളി സ്വീകരിച്ചിു കൊണ്ടാണ് ലുലുമാളും ബോൾ​ഗാട്ടി കൺവെൻഷൻ സെന്ററും തുടങ്ങിയത്. എന്നാൽ ഏറ്റവും തിരക്കേറിയ കൺവെൻഷൻ സെന്ററായി ബോൾ​ഗാട്ടി മാറി എന്നത് ലുലുവിനുള്ള സ്വീകാര്യതയാണെന്നും എം.എ യൂസഫലി വ്യക്തമാക്കി.