കാര്യക്ഷമമല്ലാത്ത കെട്ടിടങ്ങളുടെ പട്ടിക തേടി മുഖ്യമന്ത്രി ;;അടിയന്തര ഇടപെടലിനൊരുങ്ങി സംസ്ഥാന സർക്കാർ.

സംസ്ഥാനത്തെ കാര്യക്ഷമമല്ലാത്ത കെട്ടിടങ്ങളുടെ പട്ടിക തേടി മുഖ്യമന്ത്രി. സ്കൂളുകളും ആശുപത്രികളും ഉൾപ്പെടെയുള്ള കെട്ടിടങ്ങളുടെ വിശദാംശങ്ങളാണ് സംസ്ഥാർ സർക്കാർ തേടിയത്. രണ്ടാഴ്ചക്കകം ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി ദുരന്ത നിവാരണ വകുപ്പിനോട് ആവശ്യപ്പെട്ടത്. ഉന്നതതലയോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം

പൂർണമായും പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങൾ, അടിയന്തര അറ്റകുറ്റപ്പണികൾ നടത്തേണ്ടവ എന്നിവ വേർതിരിച്ച് വേണം പട്ടിക നൽകാൻ. സ്കൂൾ അവധി ദിവസം മുൻഗണന നൽകിവേണം വിദ്യാലയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ. പൊളിച്ചുമാറ്റിയവ പുതുക്കിപ്പണിയുന്നതുവരെ ക്ലാസുകൾ നടത്താനുള്ള സംവിധാനം ഒരുക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളും പി ടി ഐയും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ബദൽ സംവിധാനം ഒരുക്കണം.

സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്കൂൾ കെട്ടിടങ്ങളും സുരക്ഷാ പരിശോധന ഇതോടൊപ്പം നടത്താനും മുഖ്യമന്ത്രി നിർദേശിച്ചു. സ്കൂൾ കെട്ടിടങ്ങളും ആശുപത്രി കെട്ടിടങ്ങളുമാണ് പ്രധാനമായും പരിഗണിക്കുന്നതെങ്കിലും അപകടാവസ്ഥയിലുള്ള പൊതു കെട്ടിടങ്ങളുടെ വിശദാംശങ്ങൾ രേഖപ്പെടുത്താൻ സോഫ്റ്റ്വെയർ രൂപീകരിക്കാനും ധാരണയായി.

ഇലക്ട്രിക് മേഖലയിലെ കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട സമർപ്പിക്കാൻ ചീഫി ഇലട്രിക്കൽ ഓഫീസർ, തദ്ദേശ സ്വയംഭരണം പൊതുമരാമത്ത് വകുപ്പ് ഇലട്രിക്കൽ എഞ്ചിനീയർമാർ എന്നിവരുൾപ്പെടുന്ന സംഘം നിരന്തരം പരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്നും മുഖ്യമന്ത്രിയുടെ നിർദേശത്തിലുണ്ട്.

സംസ്ഥാനത്ത് അടുത്തിടെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് തീരുമാനം. സർക്കാർ തലത്തിൽ നിന്ന് അടിയന്തര ഇടപെടൽ നടത്തുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള ഇടപെടലുകൾ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവന്യൂ മന്ത്രി കെ രാജൻ, ധനമന്ത്രി കെ എൻ ബാലഗോപാൽ, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആരോഗ്യമന്ത്രി വീണാ ജോർജ് എന്നിവർ പങ്കെടുത്തു. ചീഫ് സെക്രട്ടറി എ ജയതിലകും ജില്ലാ കലക്ടർമാരും യോഗത്തിൽ പങ്കെടുത്തു.

ഈ മഴക്കാലത്തിന് മുൻപ് തന്നെ കാര്യക്ഷമമല്ലാത്ത കെട്ടിടങ്ങൾ പുതുക്കിപ്പണിയാനുള്ള നടപടികൾ തുടങ്ങണമെന്നാണ് സർക്കാർ തീരുമാനും അതിന് മുൻപ് തന്നെ അടിയന്തര റിപ്പോർട്ട് തേടിയത് ഈ സാഹചര്യത്തിലാണ്. സംസ്ഥാനത്തെ എല്ലാ സ്കൂൾ കെട്ടിടങ്ങളുടേയും ആശുപത്രി, ഡിസ്പെൻസറി എന്നിവയുടെയും കാര്യക്ഷമത ഉറപ്പാക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കുന്നത്.

kerala school fitness certificate

By admin