പാലിയേക്കര ടോള്‍ പിരിവ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് ഹൈക്കോടതി നാലാഴ്ചത്തേക്ക് താത്കാലികമായി നിര്‍ത്തിവച്ചു. ദേശീയപാത അതോറിറ്റി (എന്‍.എച്ച്.എ.ഐ) ഈ കാലയളവിനുള്ളില്‍ ഗതാഗത കുരുക്കിന് ഫലപ്രദമായ പരിഹാരം കണ്ടെത്തണമെന്ന് കോടതി നിര്‍ദേശിച്ചു. ടോള്‍ പിരിവിനെതിരെ നാട്ടുകാരും വ്യാപാരികളും ഉന്നയിച്ച പരാതികളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഈ തീരുമാനം.

നാലാഴ്ചയ്ക്കുശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി കോടതി തുടര്‍നടപടികള്‍ സ്വീകരിക്കും. ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് അതോറിറ്റി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.

By admin