കൊട്ടിയൂർ ശ്രീ മഹാദേവ ക്ഷേത്രം

വടക്കേ മലബാറിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് കൊട്ടിയൂർ ശിവക്ഷേത്രങ്ങൾ’. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ഗ്രാമത്തിലാണ്‌ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബാവലിപ്പുഴയുടെ തീരത്തുള്ള ഈ നാടിനെ ദക്ഷിണ കാശി എന്ന പേരിലും വിശേഷിപ്പിക്കാറുണ്ട്‌. ‘ഇക്കരെ കൊട്ടിയൂർ ക്ഷേത്രവും അക്കരെ കൊട്ടിയൂർ ക്ഷേത്രവുമുണ്ട്.

അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ശിവലിംഗം സ്വയംഭൂ ആണെന്നു വിശ്വസിക്കുന്നു. പാൽ, നെയ്യ്, ഇളനീർ (കരിക്ക്) എന്നിവകൊണ്ടാണ് അഭിഷേകം. തടാകത്തിന്റെ നടുവിലുള്ള മണിത്തറയിലാണ് ശിവലിംഗമുള്ളത്. ഈ തടാകത്തിലെ തന്നെ മറ്റൊരു തറയായ അമ്മാറക്കല്ലിലാണ് ശ്രീ പാർവ്വതിയെ ആരാധിക്കുന്നത്. തുമ്പയും, തുളസിയും, കൂവളത്തിലയുമാണ് മണിത്തറയിലുപയോഗിക്കുന്നത്. ഭക്തർക്ക് പ്രസാദവും ഭക്ഷണവും നൽകുന്നത് മരവാഴയുടെ ഇലയിലാണ്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ നീരെഴുന്നള്ളത്തിനു ജലം കൊണ്ടുപോകുന്നത് കാട്ടുകൂവയുടെ ഇലയിലാണ്.

അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട്‌ മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള 27 നാളുകളിലാണ്‌ വൈശാഖ മഹോത്സവം നടക്കുന്നത്‌. ഉത്തര മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്‌നാട്‌, കർണ്ണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്ന് ഒരു പാട്‌ തീർത്ഥാടകർ ഈ ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ എത്തുന്നുണ്ട്‌. വയനാടൻ ചുരങ്ങളിൽനിന്ന്‌ ഒഴുകി വരുന്ന ബാവലി പുഴയുടെ വടക്കേ ത്തീരത്ത്‌ തിരുവഞ്ചിറ എന്നറിയപ്പെടുന്ന ഒരു ചെറിയ പുഴയുടെ നടുവിൽ കൊട്ടിയൂരിലെ പ്രധാന ആരാധനാ കേന്ദ്രമായ ശിവലിംഗവും പരാശക്തിയുടെ സ്ഥാനമായ അമ്മാറക്കല്ലും സ്ഥിതിചെയ്യുന്നു. പുരാണത്തിലെ ദക്ഷയാഗം നടന്ന സ്ഥലമാണ്‌ കൊട്ടിയൂർ എന്നാണ്‌ വിശ്വാസം. വടക്കും കാവ്‌, വടക്കീശ്വരം, തൃച്ചെറുമന എന്നീ ഒട്ടനവധി പേരുകളും ഈ ക്ഷേത്രത്തിനുണ്ട്‌. കൊട്ടിയൂർ ഉൽസവത്തിലെ ഏറ്റവും വലിയ കൗതുകമാണ് കൊട്ടിയൂരിൽ മാത്രം ലഭിക്കുന്ന ഓടപ്പൂക്കൾ. ഭൃഗുമുനിയുടെ വെളുത്ത താടിയെയാണ് ഓടപ്പൂ ഓർമിപ്പിക്കുന്നത്.

കൊട്ടിയൂരിലേക്ക് എത്തിച്ചേരാൻ

കാസർഗോഡ് നിന്നും വരുന്നവർ തളിപറമ്പ് , ശ്രീകണ്ഠാപുരം , ഇരിട്ടി , കേളകം വഴിയും കണ്ണൂരിൽ നിന്നും വരുന്നവർ കൂത്തുപറമ്പ് , നേടും പൊയിൽ , കേളകം വഴി കൊട്ടിയൂരിലേക്കു എത്തിച്ചേരാം .കുടകിൽ നിന്നും വരുന്നവർ ഒന്നുകിൽ മാനന്തവാടി ബോയ്സ്‌ടൗൺ റോഡ് വഴി കൊട്ടിയൂരിൽ എത്തിച്ചേരാം , അല്ലെങ്കിൽ കൂട്ടുപുഴ വന്നു ഇരിട്ടി , കേളകം വഴി കൊട്ടിയൂരിൽ എത്തിച്ചേരാം .

കോഴിക്കോട് നിന്നും വരുന്നവർ വടകര – കുഞ്ഞിപ്പള്ളി – കൂത്തുപറമ്പ് വഴി 122 കി.മീറ്ററാണ് ദൂരം. ബസ്സിലാണെങ്കില്‍ ചെന്നു പോവുകയാണ് സൗകര്യം. ഇതുവഴി 126 കി.മീറ്ററാണ് ദൂരം കോഴിക്കോട് – ബാലുശ്ശേരി – പേരാമ്പ്ര – കുറ്റ്യാടി വഴി പക്രംതളം ചുരത്തിലൂടെ ബോയ്ക്ക് ടൗണ്‍ വഴിയും പോവാം. പ്രകൃതിഭംഗിനിറഞ്ഞ വഴിയാണെങ്കിലും വീതികുറഞ്ഞ റോഡായതിനാല്‍ ബോയ്‌സ് ടൗണില്‍ ഗതാഗതകുരുക്കിന് സാധ്യതയുണ്ട്

തലേശ്ശരിയില്‍നിന്ന് 64 കി. മീറ്ററാണ് ദൂരം. തലേശ്ശരിയില്‍നിന്ന് കൂത്തുപറമ്പ് എത്തണം. അവിടെനിന്നും ഒരു കി. മീറ്റര്‍ പിന്നിട്ട് തൊക്കിലങ്ങാടിനിന്നും വലത്തോട്ടു തിരിഞ്ഞാല്‍ വയനാട് റോഡ്. 30 കി. മീറ്റര്‍ പോയാല്‍ നിടുംപൊയില്‍. നേരെയുള്ള റോഡില്‍ രണ്ട് കി. മീറ്റര്‍ പോയാല്‍ വാരപ്പീടിക. അവിടെനിന്നും വലത്തോട്ടു തിരിയുക. കൊളക്കാട്-കേളകം വഴി കൊട്ടിയൂ രിലേക്ക് എത്താം. വാരപ്പീടികയില്‍ നിന്നും നേരേപോയാല്‍ തെറ്റുവഴി -തുണ്ടി-മണത്തണ-കേളകം വഴിയും കൊട്ടിയൂരിലെത്താം.

ഉത്സവകാലത്ത് വാഹനത്തിരക്ക് വളരെക്കൂടുതലായതിനാല്‍ ഈ വഴിയും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ബോയ്‌സ് ടൗണിലെ ചുരം റോഡില്‍ തിരക്കാണെങ്കില്‍ 30 കി. മീറ്റര്‍ നേരെ നിടുംപൊയിലില്‍ വന്ന് കേളകം റോഡിലേക്കുകയറി പോവാം. ട്രെയിനില്‍ വരുന്നവര്‍ തലശ്ശേരി ഇറങ്ങി ബസ്സില്‍ പോവുന്നതാണ് നല്ലത്. ഉത്സവകാലത്ത് സ്‌പെഷല്‍ ബസ്സുകള്‍ ധാരാളമുണ്ടാവും.

admin:
Related Post