HomeEntertainmentവിജയ് ദേവരകൊണ്ട-രശ്മിക മന്ദാന വിവാഹം; ചടങ്ങിൽ മൊബൈൽ ഫോണുകൾക്ക് നിരോധനമെന്ന് റിപ്പോർട്ട്

വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന വിവാഹം; ചടങ്ങിൽ മൊബൈൽ ഫോണുകൾക്ക് നിരോധനമെന്ന് റിപ്പോർട്ട്

തെന്നിന്ത്യൻ സിനിമാലോകം ഏറെ കാത്തിരിക്കുന്ന താരവിവാഹമാണ് വിജയ് ദേവരകൊണ്ടയുടേയും രശ്മിക മന്ദാനയുടേയും. ഔദ്യോഗികമായി ഇരുവരും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഫെബ്രുവരി 26-ന് രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ച് വിവാഹം നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇപ്പോഴിതാ, വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട മറ്റൊരു വിവരവും ചർച്ചയാകുകയാണ്.

വിവാഹ വേദിയിൽ അതീവ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി അതിഥികൾക്ക് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിന് വിലക്കുണ്ടായിരിക്കും എന്നാണ് വിവരം. ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പുറത്തുപോകാതിരിക്കാനാണ് ഇത്തരമൊരു മുൻകരുതൽ സ്വീകരിക്കുന്നത്. ബോളിവുഡ് താരവിവാഹങ്ങളിൽ കണ്ടുവരുന്നതുപോലെ, തികച്ചും സ്വകാര്യമായി ചടങ്ങുകൾ നടത്താനാണ് ഇരുവരും ആഗ്രഹിക്കുന്നത്.

വിവാഹ വീഡിയോയുടെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കാൻ പ്രമുഖ ഓടിടി (OTT) പ്ലാറ്റ്‌ഫോം 60 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ തങ്ങളുടെ സ്വകാര്യത കച്ചവടം ചെയ്യാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കി താരങ്ങൾ ഈ വമ്പൻ ഓഫർ നിരസിച്ചതായാണ് റിപ്പോർട്ടുകൾ. രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഒരു പൈതൃക കൊട്ടാരത്തിലാകും വിവാഹം നടക്കുക എന്നാണ് റിപ്പോർട്ടുകൾ

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമടങ്ങുന്ന ചെറിയ സദസ്സിലായിരിക്കും വിവാഹം. പിന്നീട് ഹൈദരാബാദിൽ വെച്ച് സിനിമാ സുഹൃത്തുക്കൾക്കായി വിരുന്ന് സംഘടിപ്പിക്കുമെന്നും പറയപ്പെടുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതായും അഭ്യൂഹങ്ങളുണ്ട്. എന്തായാലും താരങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

RELATED ARTICLES
- Advertisment -
Google search engine

Most Popular