HomeMoviesNewsപുതിയ ചിത്രം റിലീസിന് ഒരുങ്ങവെ വിജയ് ദേവർകൊണ്ടയ്ക്ക് ഡെങ്കിപ്പനി; താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുതിയ ചിത്രം റിലീസിന് ഒരുങ്ങവെ വിജയ് ദേവർകൊണ്ടയ്ക്ക് ഡെങ്കിപ്പനി; താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുതിയ ചിത്രത്തിന്റെ റിലീസ് അടുക്കെ ഡെങ്കിപ്പനി ബാധിച്ച് നടൻ വിജയ് ദേവരകൊണ്ടയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കുറച്ചുദിവസം ആശുപത്രിയിൽ കഴിയേണ്ടിവരുമെന്നും അടുത്തവൃത്തങ്ങൾ അറിയിച്ചു. വിജയ്‌യുടെ പുതിയ ചിത്രമായ ‘കിംഗ്ഡം’ ഈമാസം 31ന് റിലീസ് ചെയ്യാനിരിക്കെയാണ് അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. താരം പങ്കെടുക്കേണ്ട നിരവധി പ്രൊമോഷൻ പരിപാടികൾ, ഇനി താരത്തിന്റെ അസാന്നിധ്യത്തിൽ നടത്താനാണ് അണിയറക്കാരുടെ തീരുമാനം. ആരാധകരും ചലച്ചിത്രലോകവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കിംഗ്ഡം’. ഭാഗ്യശ്രീ ബോർസെ, സത്യദേവ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു.

ആശുപത്രിയിൽ വിജയ്ക്ക് പിന്തുണ നൽകാൻ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഒപ്പമുണ്ട്. താരം നിലവിൽ സുഖം പ്രാപിച്ചുവരികയാണെന്നും ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടുമെന്നും കുടുംബാംഗങ്ങളെ ഉദ്ധരിച്ച് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, വിജയ്യുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവന്നിട്ടില്ല.

vijay devarakonda fed with dengue fever

RELATED ARTICLES
- Advertisment -

Most Popular