എത്തുന്നു പുതിയ ബെലേനൊ പ്രീമിയം ലുക്കിൽ

2016 മുതൽ രാജ്യത്ത് ഏറ്റവുമധികം വിൽപ്പനയുള്ള കാറുകളുടെ പട്ടികയിൽ ഇടം പിടിക്കുന്ന ബലേനൊയ്ക്ക് ഏറ്റവും കുറഞ്ഞ കാലയളവിനുള്ളിൽ അഞ്ച് ലക്ഷം യൂണിറ്റ് വിൽപ്പന കൈവരിച്ചതിന്റെ റേക്കോഡും സ്വന്തമാണ്. പ്രീമിയം ഹാഷ്ബാക്കായ ബലേനൊയുടെ പരിഷ്കരിച്ച പതിപ്പിനുള്ള ബുക്കിംഗ് മാരുതി സുസുക്കി ആരംഭിച്ചിരിക്കുന്നു.ആക്രമണോത്സുകമായ മുഖമാണ് പുതിയ ബലേനൊയുടെ പ്രധാന സവിശേഷത. സുരക്ഷ മെച്ചപ്പെടുത്താൻ സ്പീഡ് അലാർട്ട് സിസ്റ്റം, കോ ഡൈവർ സീറ്റ് ബെൽറ്റ് റിമൈൻഡർ, റിയർ പാർക്കിംഗ് അസിസ്റ്റന്റ് സെൻസർ തുടങ്ങിയവയും കാറിലുണ്ടാവും. ഇരട്ട ഏയർബാഗ് , ചൈൽഡ് സീറ്റ് റിസ് ട്രെയ്ൻ സിസ്റ്റം , പ്രീ ടെൻഷനർ, ഫോഴ്സ് ലിമിറ്റർ സീറ്റ് ബെൽറ്റ്, ഇബിഡി, എബിഎസ് തുടങ്ങിയവയും പുതിയ ബെലേനൊയിലുണ്ട്.

thoufeeq:
Related Post