HomeNewsസാമ്പത്തിക തട്ടിപ്പുകേസ് ഒത്തുതീർപ്പിലേക്ക് : ബിനോയിയെ സഹായിക്കാൻ വ്യവസായ പ്രമുഖർ

സാമ്പത്തിക തട്ടിപ്പുകേസ് ഒത്തുതീർപ്പിലേക്ക് : ബിനോയിയെ സഹായിക്കാൻ വ്യവസായ പ്രമുഖർ

തിരുവനന്തപുരം : കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തികതട്ടിപ്പുകേസ് ഒത്തുതീർപ്പാക്കാൻ ഊർജിതശ്രമം നടക്കുന്നു എന്ന് റിപ്പോർട്ട്. കോടതിക്കു പുറത്തു പ്രശ്നം ഒത്തുതീർപ്പാക്കാനാണു ശ്രമിക്കുന്നത്. യുഎഇയിലെ യാത്രാവിലക്കു നീക്കുന്നതിനു നിയമപരമായി നടത്തുന്നനീക്കങ്ങൾ ഫലപ്രദമാകാത്തിതിനാലാണ് ഒത്തുതീർപ്പിലേക്കു കാര്യങ്ങളെത്തിയത്.

ജാസ് ടൂറിസം ഉടമ ഹസൻ ഈസ്മായിൽ മർസൂഖിക്ക് 10 ലക്ഷം ദിർഹം (1.75 കോടി രൂപ) നൽകിപ്രശ്നം പരിഹരിക്കുന്നതിനാണു ഇപ്പോൾ ശ്രമിക്കുന്നത്. കേരളത്തിലും ദുബായിലും ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നതായായും കേരളത്തിൽ നിന്നുള്ള ചില വ്യവസായപ്രമുഖരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നുമാണ് വിവരം.

RELATED ARTICLES
- Advertisment -

Most Popular