HomeEvents"ഒരു പഴയ ബോംബ് കഥ" പൂജ വിശേഷങ്ങൾ

“ഒരു പഴയ ബോംബ് കഥ” പൂജ വിശേഷങ്ങൾ

സംവിധായകൻ ഷാഫിയുടെ പുതിയചിത്രം “ഒരു പഴയ ബോംബ് കഥ” യുടെ പൂജ അഞ്ചുമന ദേവീക്ഷേത്രത്തിൽ നടന്നു. പ്രയാഗ മാർട്ടിൻ, കലാഭവൻ ഷാജോൺ, വിഷ്ണു ഉണ്ണികൃഷ്ണൻ, അരുൺ ഗോപി, ഹരിശ്രീ അശോകന്‍, ബിബിൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

തിരക്കഥകൃത്ത് ബിബിൻ ജോർജ് നായകനായകുന്ന ചിത്രത്തിൽ പ്രയാഗ മാർട്ടിൻ ആണ് നായിക.

വിഷ്ണു ഉണ്ണികൃഷ്ണന്‍ അതിഥി താരമായി എത്തുന്ന ചിത്രത്തിൽ കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ബിജുകുട്ടന്‍, ഹരീഷ് കണാരന്‍, വിജയരാഘവന്‍,ദിനേശ് പ്രഭാകര്‍, കലാഭവന്‍ ഹനീഫ്, സോഹന്‍ സീനുലാല്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഷഫീര്‍ റഹ്മാന്‍, സേതു ലക്ഷ്മി എന്നിവരാണ് മറ്റുതാരങ്ങൾ.

പ്രണയത്തിനും തമാശയ്ക്കും പ്രാധാന്യം നൽകുന്ന ചിത്രത്തിന്‍റെ കഥ ,തിരക്കഥ, സംഭാഷണം ബിഞ്ജു ജോസഫ്, സുനില്‍ കര്‍മ്മ എന്നിവരുടേതാണ്. യുജിഎം  എന്‍റര്‍ടെെയ്ന്‍മെന്‍റിന്‍റ ബാനറിര്‍ ഡോക്ടര്‍ സക്കറിയ തോമസ്സ്, ആല്‍വിന്‍ ആന്‍റണി, ജിജോ കാവനാല്‍ എന്നിവര്‍ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിനോദ് ഇല്ലംപിള്ളി ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

ചിത്രത്തിന്റെ കൂടുതൽ പൂജ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

RELATED ARTICLES
- Advertisment -
Google search engine

Most Popular