HomeNewsകേരളത്തിൽ റമദാൻ വ്രതാരംഭം വ്യാഴാഴ്ച; നാളെ ശഅബാൻ മുപ്പത് പൂർത്തിയാക്കും

കേരളത്തിൽ റമദാൻ വ്രതാരംഭം വ്യാഴാഴ്ച; നാളെ ശഅബാൻ മുപ്പത് പൂർത്തിയാക്കും

Ramadhan fasting begins in Kerala on Thursday

കോഴിക്കോട്: കേരളത്തിൽ ഈ വർഷത്തെ റമദാൻ വ്രതാരംഭം ഫെബ്രുവരി 19 വ്യാഴാഴ്ചയായിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ അറിയിച്ചു.

സംസ്ഥാനത്ത് എവിടെയും ഇന്ന് മാസപ്പിറവി കണ്ടതായി സ്ഥിരീകരണമില്ലാത്ത സാഹചര്യത്തിലാണ് തീരുമാനം. ഇത് പ്രകാരം നാളെ (ബുധനാഴ്ച) ശഅബാൻ 30 പൂർത്തിയാക്കി മറ്റന്നാൾ (വ്യാഴാഴ്ച) റമദാൻ ഒന്നായിരിക്കും.

മാസപ്പിറവി കാണാത്തതിനാൽ നാളെ വ്രതം ആരംഭിക്കില്ലെന്നും വ്യാഴാഴ്ച മുതൽ വിശ്വാസികൾ വ്രതാനുഷ്ഠാനത്തിലേക്ക് കടക്കുമെന്നും ഖാസിമാർ വ്യക്തമാക്കി. ഇതോടെ മാസങ്ങൾ നീണ്ടുനിൽക്കുന്ന പുണ്യമാസത്തിന് വ്യാഴാഴ്ച തുടക്കമാകും.

RELATED ARTICLES
- Advertisment -

Most Popular