
പാട്ന: വോട്ടിനായി വോട്ടർമാർക്ക് മുന്നിൽ ഡാൻസ് കളിക്കാൻ പോലും മോദി തയ്യാറാകുമെന്ന് പരിഹസിച്ച് രാഹുൽ ഗാന്ധി. ബിഹാറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വോട്ടിനായി മോദി എന്തും ചെയ്യുമെന്നും നാടകമാണ് മോദി നടത്തുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മുജഫർപൂരിൽ മഹാഗഠ്ബന്ധൻ സംഘടിപ്പിച്ച റാലിയിലാണ് രാഹുൽ ഗാന്ധി മോദിയെ കടന്നാക്രമിച്ച് പ്രസംഗിച്ചത്. മഹാഗഠ്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് ഉൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കൾ വേദിയിലിരിക്കെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം.
“വോട്ടിനായി നാടകം കളിക്കണമെന്ന് മോദിജിയോട് പറഞ്ഞാൽ അദ്ദേഹം വേണമെങ്കിൽ അതും ചെയ്യും. നിങ്ങൾ നിങ്ങൾക്ക് വോട്ട് തരാം, വേദിയിൽ കയറി ഡാൻസ് ചെയ്യൂ എന്ന് അദ്ദേഹത്തോട് പറഞ്ഞാൽ അദ്ദേഹം ഡാൻസ് ചെയ്യുമെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
സംസ്ഥാനത്തെ എൻ.ഡി.എ. സർക്കാരിനേയും കടന്നാക്രമിച്ചാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിൽ രാഹുൽ ഗാന്ധി പ്രസംഗിച്ചത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വെറും മുഖം മാത്രമാണെന്നും റിമോർട്ട് കൺട്രോൾ ബിജെപിയുടെ കൈകളിലാണെന്നും അദ്ദേഹം ആരോപിച്ചു.
തേജസ്വി യാദവ് പറഞ്ഞതുപോലെ തന്നെയാണ് എന്റെ അഭിപ്രായവും. ബിഹാറിലെ സർക്കാർ റിമോർട്ട് കൺട്രോളിലാണ് പ്രവർത്തിക്കുന്നത്. നിതീഷ് കുമാറിന്റെ മുഖം മാത്രം അവർ ഉപയോഗിക്കുന്നു. മൂന്നു നാലു പേരാണ് യഥാർത്ഥത്തിൽ നിയന്ത്രിക്കുന്നത്. ബിജെപിയാണ് റിമോർട്ട് കൺട്രോൾ പിടിച്ചിരിക്കുന്നത്. അവർക്ക് സാമൂഹ്യനീതിയുമായി യാതൊരു ബന്ധവുമില്ല- രാഹുൽ ഗാന്ധി വിമർശിച്ചു.
rahul and modi fight
