
കന്നഡ നടൻ പുനീത് രാജ്‌കുമാർ (46) (Puneeth Rajkumar ) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഇന്ന് രാവിലെ 11.30ഓടെയാണ് താരത്തെ ബെംഗളൂരുവിലെ വിക്രം ആശുപത്രിയിലേക്ക് കൊണ്ടുപോയത്. .രാവിലെ ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത് . അപ്പു എന്ന് ആരാധകർക്കിടയിൽ അറിയപ്പെടുന്ന പുനീത് പ്രശസ്ത നടൻ രാജ്കുമാറിന്റെ മകനാണ്.
