HomeMoviesഓസ്കാറിലും പുലി

ഓസ്കാറിലും പുലി

ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച് മലയാള സിനിമയിൽ ആദ്യമായി നൂറു കോടി കളക്ഷൻ നേടിയ മോഹൻലാലിന്റെ ‘പുലിമുരുകൻ’ ഓസ്കർ പട്ടികയിലേക്ക്. സംഗീതസംവിധായകൻ ഗോപി സുന്ദര്‍ ഈണം നല്‍കിയ പുലിമുരുകനിലെ രണ്ടു പാട്ടുകളാണ് ഓസ്കർ പട്ടികയിൽ ഇടം നേടിയത്. ഇന്ത്യയിൽനിന്ന് ഇത്തവണ പുലിമുരുകനു മാത്രമാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്.

പുലിമുരുകനില്‍ ഗോപി സുന്ദർ ഈണം നൽകിയ “കാടണിയും കാൽച്ചിലന്പേ…’ എന്നു തുടങ്ങുന്ന ഗാനവും “മാനത്തേ മാരിക്കുറുന്പേ…’ എന്ന് തുടങ്ങുന്ന ഗാനവുമാണ് ഓസ്കാർ നോമിനേഷൻ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.

ഒറിജിനൽ സോംഗ് വിഭാഗത്തിൽ പരിഗണിക്കുന്ന 70 ഗാനങ്ങളുടെ പട്ടികയിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ സംവിധായകൻ വൈശാഖാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular