HomeNewsപ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രൊ ഉദ്ഘാടനം ചെയ്തു - ചിത്രങ്ങൾ കാണാം

പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രൊ ഉദ്ഘാടനം ചെയ്തു – ചിത്രങ്ങൾ കാണാം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രൊ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി തോമസ് ചാണ്ടി, കെ.വി. തോമസ് എംപി, മേയര്‍ സൗമിനി ജയിന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍, കെഎംആര്‍എല്‍ മാനെജിങ് ഡയറക്റ്റര്‍ ഏലിയാസ് ജോര്‍ജ് എന്നിവരും പങ്കെടുത്തു.

കൊച്ചിയിലെത്തിയ പ്രധാനമന്ത്രി പാലാരിവട്ടം മുതല്‍ പത്തടിപ്പാലം വരെയും തിരിച്ചും യാത്ര ചെയ്തു .പാ​​​ലാ​​​രി​​​വ​​​ട്ടം മെ​​​ട്രോ സ്റ്റേ​​​ഷ​​​നിൽ  നാ​​​ട മു​​​റി​​​ച്ചാണ് മെ​​​ട്രോ യാ​​​ത്ര പ്രധാനമന്ത്രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തത്.ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മെട്രൊമാന്‍ ഇ. ശ്രീധരന്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവരും മോദിക്കൊപ്പം ആദ്യയാത്രയില്‍ മോദിക്കൊപ്പം സഞ്ചരിച്ചു. മെട്രോ യാത്രയ്ക്കായി ഉള്ള കൊച്ചി വണ്‍ മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യു ⇒
RELATED ARTICLES
- Advertisment -
Google search engine

Most Popular