സല്‍മാന്‍ ഖാനും കത്രീന കൈഫും അഞ്ച് വര്‍ഷത്തിനു ശേഷം ഒന്നിച്ചു അഭിനയിക്കുന്ന ചിത്രമാണ് ‘ടൈഗര്‍ സിന്ദാ ഹെ’ . ഈ ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഫോട്ടോ സല്‍മാന്‍ ഖാനാണ് ട്വിറ്ററിലൂടെ പുറത്തു വിട്ടിരുന്നു . ടൈഗര്‍ സിന്ദാ ഹെക്ക് വേണ്ടി വീണ്ടും ഒന്നിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് സൽമാൻ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. രണ്‍ബീറുമായുളള ബന്ധം വേര്‍പിരിഞ്ഞതിനു ശേഷം കത്രീന മുന്‍ കാമുകന്‍ സല്‍മാന്‍ ഖാനുമായി വീണ്ടും സൗഹൃദത്തിലായി എന്ന് ചിലമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു .ഇരുവരും പരസ്പരം മുഖത്തോട് മുഖം നോക്കി നില്‍ക്കുന്ന ചിത്രത്തിലെ ഒരു ഫോട്ടോയാണ് സല്‍മാന്‍ ഖാനാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത് .അലി അബ്ബാസ് സഫര്‍ ആണ് ‘ടൈഗര്‍ സിന്ദാ ഹെ’ സംവിധാനം ചെയ്യുന്നത്. 2012 ല്‍ പുറത്തിറങ്ങിയ ‘എക് ത ടൈഗറി’ന്റെ രണ്ടാം ഭാഗമാണ് ‘ടൈഗര്‍ സിന്ദാ ഹെ’ .
‘ടൈഗര്‍ സിന്ദാ ഹെ’ കൂടുതൽ ചിത്രങ്ങൾ കാണാംക്ലിക്ക് ചെയ്യു

