
ന്യൂഡൽഹി: സർക്കാരിന്റെ എത്തനോൾ മിശ്രിത ഇന്ധന വിതരണത്തിനെതിരായ ശക്തമായ എതിർപ്പിനിടെ സോഷ്യൽ മീഡിയയിൽ “പണം നൽകിയുള്ള രാഷ്ട്രീയ പ്രചാരണത്തിന്” ഇരയായയതായി കേന്ദ്ര ഉപരിതല ഗതഗാത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി. ഡൽഹിയിൽ നടന്ന സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സിന്റെ (സിയാം) 65-ാമത് വാർഷിക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗത ഇന്ധനവുമായി 20 ശതമാനം എത്തനോൾ കലർത്തുന്ന E20 പെട്രോളിനെക്കുറിച്ചുള്ള ആശങ്കകൾ ഓൺലൈനിൽ പെരുപ്പിച്ചു കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷിതമാണെന്നും റെഗുലേറ്റർമാരുടെയും വാഹന നിർമ്മാതാക്കളുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
“E20 പ്രോഗ്രാമിനെക്കുറിച്ച് ARAIയും സുപ്രീം കോടതിയും വ്യക്തത നൽകിയിട്ടുണ്ട്. എന്നെ രാഷ്ട്രീയമായി ലക്ഷ്യം വച്ചുള്ള ഒരു പ്രചാരണം സോഷ്യൽ മീഡിയയിൽ തുടരുകയാണ്. അത് പണം നൽകിയുള്ള പ്രചാരണമായിരുന്നു, അതിനാൽ അതിൽ ശ്രദ്ധിക്കരുതെന്നും ,” അദ്ദേഹം പറഞ്ഞു.
എത്തനോൾ മിശ്രിതവും E20 പെട്രോളിന്റെ വിൽപ്പനയും സംബന്ധിച്ച് ൽ സോഷ്യൽ മീഡിയയിൽ മന്ത്രിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. പുതിയ ഇന്ധനം മൈലേജ് കുറയ്ക്കുകയും ഉയർന്ന എത്തനോൾ മിശ്രിതങ്ങൾ
ഉപയോഗിക്കാൻ കവിയാത്ത പഴയ വാഹനങ്ങൾക്ക് ദോഷം വരുത്തുകയും ചെയ്യുന്നുവെന്ന് വാഹന ഉടമകൾ അവകാശപ്പെടുന്നു. 2023 ന് മുമ്പുള്ള മോഡലുകളുടെ ഉടമകളിൽ നിന്ന് വ്യവസായ വിദഗ്ധരും ചില സർവീസ് ഗാരേജുകളും പരാതികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
“Paid Campaign Against Me” said Nitin Gadkari
