തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റലിൽ പോലീസ് പ്രവേശിച്ച് വിദ്യാർഥികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നാളെ (ഒക്ടോബർ 1) സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കാൻ എസ്എഫ്ഐ (SFI) ആഹ്വാനം ചെയ്തു. പൊലീസിന്റെയും യൂത്ത് കോൺഗ്രസ് – കെഎസ്‌യു പ്രവർത്തകരുടെയും നടപടിയിൽ പ്രതിഷേധിച്ചാണ് സമരം.
പ്രതിഷേധത്തിന്റെ ഭാഗമായി നാളെ സംസ്ഥാനത്തെ എല്ലാ ജില്ലാ പോലീസ് മേധാവികളുടെ (SP) ഓഫീസുകളിലേക്കും എസ്എഫ്ഐ മാർച്ച് നടത്തും. കൂടാതെ, പൊലീസ് ആക്രമണത്തിനെതിരെ നാളെ വൈകുന്നേരം 5 മണിക്ക് വമ്പിച്ച പ്രതിഷേധ കൂട്ടായ്മക്കും സംഘടന ആഹ്വാനം നൽകിയിട്ടുണ്ട്.


