തമിഴിലെ പ്രശസ്ത സംവിധായകൻ റാം രചനയും സംവിധാനവും നിർവഹിച്ച് നിവിൻ പോളി, അഞ്ജലി, സൂരി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘യേഴു കടൽ യേഴു മലൈ’യുടെ ആഗോള റിലീസ് നാളെ. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. മികച്ച റിലീസ് ആണ് ചിത്രത്തിന് കേരളത്തിൽ ലഭിച്ചിരിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ചിത്രം ‘റിച്ചി’ക്ക് ശേഷം എത്തുന്ന നിവിൻ പോളിയുടെ തമിഴ് ചിത്രം കൂടിയാണ്.
റാം – നിവിൻ പോളി ടീം ആദ്യമായി ഒന്നിച്ച ഈ ചിത്രം, അതിൻ്റെ പ്രമേയത്തിൻ്റെ പ്രത്യേകതകൾ കൊണ്ട് തന്നെ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ്. അടുത്തിടെ പുറത്ത് വന്ന ട്രെയ്‌ലർ, ചിത്രത്തിൻ്റെ വ്യത്യസ്തമായ പ്രമേയത്തിലേക്കും കഥാപാത്രങ്ങളിലേക്കുമുള്ള സൂചനകൾ നൽകിയിരുന്നു. ത്രില്ലും മിസ്റ്ററിയും ഫാന്റസിയും പ്രണയവും നർമ്മവും ആക്ഷനും വൈകാരികതയും ഒരുപോലെ കോർത്തിണക്കിയാണ് ചിത്രം കഥ പറയുന്നത് എന്ന സൂചനയും ട്രെയ്‌ലർ സമ്മാനിച്ചിരുന്നു. 8000-ത്തിലധികം വർഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന അമരനായ കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്. നിവിൻ പോളി – സൂരി ടീമിൻ്റെ ഗംഭീര പ്രകടനമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നാണ് സൂചന.
തിയേറ്റർ റിലീസിന് മുൻപ് തന്നെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയ ചിത്രമാണ് ‘യേഴു കടൽ യേഴു മലൈ’. 53-ാമത് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രീമിയർ ചെയ്ത ചിത്രം വി പ്രൊ ബിഗ് സ്ക്രീൻ അവാർഡ് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 12 ചിത്രങ്ങളിൽ ഒന്നായിരുന്നു. രവി മരിയ, എൻ. അഴക പെരുമാൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
രചന, സംവിധാനം:റാം, നിർമ്മാതാവ്:സുരേഷ് കാമാച്ചി, ബാനർ: വി ഹൗസ് പ്രൊഡക്ഷൻസ്, സംഗീതം:യുവൻ ശങ്കർ രാജ, അഡീഷണൽ മ്യൂസിക്: സന്തോഷ് ധയാനിധി, ഛായാഗ്രഹണം:എൻ. കെ. ഏകാംബരം, എഡിറ്റിംഗ്:മതി വി. എസ്, പ്രൊഡക്ഷൻ ഡിസൈൻ: ഉമേഷ് ജെ. കുമാർ, വരികൾ:മദൻ കാർക്കി, മതി പുകഴേന്തി, ആക്ഷൻ:സ്റ്റണ്ട് സിൽവ, നൃത്തസംവിധാനം:സാൻഡി മാസ്റ്റർ, വസ്ത്രാലങ്കാരം:ചന്ദ്രകാന്ത് സോനവാനെ, മേക്കപ്പ്:പട്ടണം റഷീദ്, സൗണ്ട് ഡിസൈൻ & മിക്സ്: ടി. ഉദയകുമാർ, സൗണ്ട് ഡിസൈൻ: രഞ്ജിത്ത് വെങ്കിട്ടഗോപാൽ, ശരവണ കുമാർ, സൗണ്ട് എഫക്റ്റ്സ്: രാജശേഖർ, വിഎഫ്എക്സ്:ബീ സ്റ്റുഡിയോ, വിഎഫ്എക്സ് ഹെഡ്:സി. ഗജേന്ദ്രൻ, വിഎഫ്എക്സ് സൂപ്പർവൈസർ:കാർത്തിക് കംബെട്ടൻ, നിശ്ചല ഛായാഗ്രഹണം:ജയകുമാർ വൈരവൻ, കളറിസ്റ്റ്: രാജശേഖർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:ജഗദീഷ് കെ. എച്ച്, അമീർരാജ്, പ്രവീൺ കുമാർ ജി, മാലിക് ഐ, പിആർഒ: ശബരി


