ഇതുവരെ നിപ എന്ന് സ്ഥിരീകരിച്ചിട്ടില്ല: ആരോഗ്യ മന്ത്രി

ഇപ്പോൾ കണ്ടെത്തിയ രോഗത്തിന് നിപയോട് സാദൃശ്യം മാത്രമെന്ന് ആരോഗ്യമന്ത്രി. അന്തിമ തീർപ്പ് പൂണൈ ഫലം ലഭിച്ചാൽ മാത്രമാണ്. ഇന്ന് രാത്രിയോ നാളെ രാവിലെയോ ആയി മാത്രമെ സാമ്പിളുകളുടെ ഫലം ലഭിക്കുകയുള്ളു. ഏത് സാഹചര്യവും ആത്മവിശ്വാസത്തോടെ നേരിടാൻ സർക്കാർ സജ്ജമെന്ന് മന്ത്രി. നിപയാണെന്ന് കരുതിയാണ് പ്രവർത്തനങ്ങൾ ആശങ്ക വേണ്ടന്നും ജാഗ്രത മതിയെന്നും മന്ത്രി അറിയിച്ചു.കൂടാതെ സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തിയാൽ കടുത്ത നടപടി സ്വീകരിക്കും. രോഗിയുമായി ബന്ധപ്പെട്ട 86 പേർ നിരീക്ഷണത്തിലാണ്.പെരുന്നാൾ ആഘോഷത്തിന് ഇത് ഒരു തടസ്സവുമില്ല. അടിയന്തര സഹായങ്ങൾക്ക് കൺട്രോൾ റൂം നമ്പർ – 1077 ,1056 എന്നിവയാണ്.

By admin