HomeNewsജയിലിൽ സുഖമാണ്

ജയിലിൽ സുഖമാണ്

കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ അനധികൃതമായി മദ്യം കടത്തുന്നതായി റിപ്പോർട്ട്. തടവുകാർക്ക് പുറത്തുനിന്നും ജയിലിനകത്തേക്ക് മതിലിന് മുകളിലൂടെ മദ്യം, മയക്കുമരുന്ന് എന്നിവ എറിഞ്ഞ് കൊടുക്കുന്നു.

രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികളേയും കൊടും കുറ്റവാളികളെയെയും  പാര്‍പ്പിച്ചിരിക്കുന്ന സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് വഴിവിട്ട സഹായം നല്‍കുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുന്നതതിനിടയിലാണ് ഇത്തരം ഒരു വീഡിയോ ദൃശ്യം പുറത്ത് വരുന്നത്. സുരക്ഷാ ക്യാമറകളില്‍ പലതും പ്രവര്‍ത്തനരഹിതമായ ജയിലിൽ  സന്ദര്‍ശകരെ നിയന്ത്രിക്കാനോ നിരീക്ഷിക്കാനോ പ്രത്യേക സംവിധാനമൊന്നും ഇല്ല.

വീഡിയോ പുറത്തുവന്നതിനെ തുടർന്ന് ജയിൽ മേധാവി ആർ. ശ്രീലേഖ അന്വേഷണത്തിന് ഉത്തരവിട്ടു.

RELATED ARTICLES
- Advertisment -
Google search engine

Most Popular