HomeNewsറേഷൻ കടകളുടെ പ്രവർത്തന സമയം മാറ്റരുതെന്ന് പൊതുവിതരണ വകുപ്പ്

റേഷൻ കടകളുടെ പ്രവർത്തന സമയം മാറ്റരുതെന്ന് പൊതുവിതരണ വകുപ്പ്

സംസ്ഥാനത്തെ റേഷൻ കടകൾ നിലവിലെ സമയക്രമം പാലിച്ച് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും വൈകിട്ട് 3 മുതൽ 7 മണിവരെയും തുറന്ന് പ്രവർത്തിക്കണമെന്ന് പൊതുവിതരണ വകുപ്പ്. ഏപ്രിൽ മാസത്തെ അവസാന ആഴ്ചയായതിനാൽ പ്രവർത്തന സമയം കുറയ്ക്കുന്നത് തിരക്കിന് ഇടയാക്കും.

കോവിഡ് വ്യാപനമുള്ള പ്രദേശങ്ങൾ, കണ്ടെയ്ൻമെൻ്റ്, മൈക്രോ കണ്ടെയ്ൻമെൻ്റ് സോണുകൾ എന്നിവിടങ്ങളിൽ ജില്ലാ കളക്ടർമാരുടെ നിർദ്ദേശമനുസരിച്ച് പ്രവർത്തന സമയം ക്രമീകരിക്കണം. അവശ്യസേവന പരിധിയിൽ വരുന്നതിനാൽ റേഷൻ കടകളുടെ പ്രവർത്തന സമയം ബന്ധപ്പെട്ട ഉത്തരവ് പ്രകാരമല്ലാതെ ക്രമീകരിക്കാൻ പാടില്ല. ഇക്കാര്യം നിരീക്ഷിക്കാൻ സപ്ലൈ ഓഫീസർമാരെ ചുമതലപ്പെടുത്തി. സമയക്രമം പാലിക്കാത്ത ലൈസൻസികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊതുവിതരണ വകുപ്പ് ഡയറക്ടറുടെ ഉത്തരവ്.

English Summary :Department of Public Distribution not to change the working hours of ration shops

RELATED ARTICLES
- Advertisment -
Google search engine

Most Popular