ദീപികയും രണ്‍വീറും കുടുംബവും മാലദ്വീപിൽ പുതുവത്സരം ആഘോഷിച്ചതോടെ ഇരുവരും തമ്മിലുള്ള വിവാഹമാണ് ഇപ്പോൾ ബോളിവുഡും ആരാധകരും ചർച്ചചെയ്യുന്നത്. യുവഹൃദയങ്ങൾ കീഴടക്കിയ താരങ്ങളായ ദീപിക പദുക്കോണും രണ്‍വീർ സിംഗും ഉടൻ വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്തയാണ് കേൾക്കുന്നത്.
ശ്രീലങ്കയിൽ വച്ച് മുപ്പത്തിരണ്ടാം പിറന്നാൾ ആഘോഷിക്കുന്ന ദീപിക പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് ഈ മാസം തന്നെ വിവാഹ നിശ്ചയ ചടങ്ങുകൾ നടത്തുമെന്നാണു വാർത്തകൾ. ആരാധകർക്ക് സർപ്രൈസ് ആയി വിവാഹിതരാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ ഇരുവരുടെയും അടുത്ത വൃത്തങ്ങൾ വാർത്ത നിഷേധിച്ചിരുന്നു.

