ഇനി നിർമ്മിത ബുദ്ധിക്കും പിടിവീഴും; ഡീപ്പ് ഫേക്ക് വീഡിയോകൾക്ക് കടിഞ്ഞാണിടാൻ നിയമ നടപടിയുമായി കേന്ദ്രം

ന്യുഡൽഹി: നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ഡീപ്പ് ഫേക്ക് വീഡിയോകൾക്ക് കടിഞ്ഞാണിടാൻ നിയമ നടപടിയുമായി കേന്ദ്രം. ഡീപ്പ്‌ഫേക്ക് വീഡിയോ, ചിത്രങ്ങൾ തുടങ്ങിയ വ്യാജ ആർട്ടിഫിഷൽ ഇന്റലിജൻസ് കണ്ടെന്റുകൾക്കെതിരെ കേന്ദ്ര സർക്കാർ നിയമനിർമ്മാണത്തിന് ഒരുങ്ങി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കും ഇത് സംബന്ധിച്ച നിർദേശം നൽകും. എ.ഐ കമ്പനികൾക്കും നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള കണ്ടെന്റുകൾ നിർബന്ധമായും “എ.ഐ ജനറേറ്റഡ്” എന്ന് ലേബൽ ചെയ്യണമെന്ന് പുതിയ നിയമ നിർദ്ദേശത്തിൽ പരമാർശിക്കുന്നത്.

ജനറേറ്റീവ് ‌എ.ഐ ഉപകരണങ്ങൾ ഉപയോഗിച്ച് മാനനഷ്ടം, ധന നാശം, തെറ്റായ വിവരം പ്രചരിപ്പിക്കുക, തിരഞ്ഞെടുപ്പുകളിൽ ഇടപെടൽ, വ്യക്തികളെ അനുകരിച്ച് ഫേക്ക് വീഡിയോകൾ നിർമ്മിക്കുക എന്നിങ്ങനെ കുറ്റകൃത്യങ്ങൾ വ്യാപകമാകുകയാണ്. വ്യാപക പരാതികൾ ഉയർന്ന് വന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനിർമ്മാണത്തിന് ഒരുങ്ങുന്നത്. ഇതോടെ എ.ഐ വീഡിയോകളേയും ഫേക്ക് വീഡിയോകളേയും ഒരു പരിധിവരെ തടയിടാൻ സാധിക്കും. ഡീപ്പ്‌ഫേക്ക് ഉള്ളടക്കം അപ്‌ലോഡ് ചെയ്യുന്ന ഉപയോക്താക്കൾ അതത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ അവ എ.ഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണ് എന്ന വിവരം വ്യക്തമാക്കണമെന്നാണ് കേന്ദ്രം നിർദേശിക്കുന്നത്.

Deep fake ai gov will take new law for safety

By admin