പാലക്കാട്: മെഡിക്കൽ കോളജിന്റെ അനുമതിക്കായി കോഴ നല്കിയെന്ന ആരോപണം നിഷേധിച്ച് ചെർപ്പുളശേരി മെഡിക്കൽ കോളെജ് മാനേജ്മെന്റ്. അംഗീകാരത്തിനായി ആർക്കും കോഴ നൽകിയിട്ടില്ലെന്ന് ചെർപ്പുളശേരി മെഡിക്കൽ കോളജ് മാനേജ്മെന്റ് അധികൃതർ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു .

