HomeNewsബിഡിജെഎസ് – ബിജെപി സഖ്യത്തില്‍ വിള്ളൽ

ബിഡിജെഎസ് – ബിജെപി സഖ്യത്തില്‍ വിള്ളൽ

ആലപ്പുഴ: ബിഡിജെഎസിന് നൽകിയ വാഗ്ദാനങ്ങളെല്ലാം ലംഘിച്ച ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന് വെള്ളാപ്പള്ളി നടേശൻ.ബിഡിജെഎസിന് ബിജെപി നൽകിയ വാഗ്ദാനങ്ങളെക്കുറിച്ച് തനിക്കറിയില്ല. എന്നാൽ കാസർഗോഡ് കേന്ദ്രസർവകലാശാലയ്ക്ക് ശ്രീനാരായണഗുരുവിന്‍റെ പേര് നൽകാമെന്ന് തനിക്ക് ഉറപ്പ് തന്നതാണ് എന്നാൽ അതും പാലിക്കപ്പെട്ടില്ല.  എസ്എൻഡിപി യോഗത്തിന് നൽകിയ ഒരുറപ്പും പാലിക്കപ്പെട്ടില്ലയെന്നും അദേഹം പറഞ്ഞു.

വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലും അര്‍ഹിക്കുന്ന സ്ഥാനം എന്‍ഡിഎയില്‍ നിന്ന് ലഭിക്കാത്തതുമാണ് ബിഡിജെഎസിനെ ചൊടിപ്പിച്ചത്. മുന്നണി പരിപാടികളില്‍ ഇനി സഹകരിക്കേണ്ടെന്നും പ്രതിഷേധം തുടരാം എന്നുമാണ് വെള്ളാപ്പള്ളിയുടെ തീരുമാനം.

 

RELATED ARTICLES
- Advertisment -

Most Popular