അഭിമന്യു കൊലക്കേസ്: ഒന്നാംപ്രതി മുഹമ്മദ് പിടിയിൽ

അഭിമന്യുവിനെ കുത്തിക്കൊന്ന കേസിൽ ഒന്നാംപ്രതി മുഹമ്മദ് പിടിയിൽ . ഇന്ന് രാവിലെയാണ് പോലീസ് മുഹമ്മദിനെ പിടികൂടിയത്.മഹാരാജാസ് കോളേജിലെ അറബിക് വിദ്യാർഥിയും കാംപസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്ററും ആണ്  മുഹമ്മദ് .കൊലപാതകം നടന്ന ദിവസം അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ചുവരുത്തിയതും കൊലപാതകം ആസൂത്രണം ചെയ്തതും ഇയാൾ തന്നെയാണെന്നാണ് പോലീസ് കരുതുന്നത് .ഗോവയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ഇന്ന് പുലര്‍ച്ചെ കാസര്‍കോട് മംഗലാപുരം അതിര്‍ത്തിയില്‍ നിന്നാണ് പിടികൂടിയതെന്നാണ് റിപോർട്ടുകൾ .

admin:
Related Post