HomeNewsവി ശിവദാസനും ബ്രിട്ടാസും പത്രിക നൽകി ; വിജയികളായി പ്രഖ്യാപനം 23ന്‌

വി ശിവദാസനും ബ്രിട്ടാസും പത്രിക നൽകി ; വിജയികളായി പ്രഖ്യാപനം 23ന്‌

രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥികളായ വി ശിവദാസനും ജോൺ ബ്രിട്ടാസും നാമനിർദേശ പത്രിക നൽകി. വരണാധികാരിയായ നിയമസഭാ സെക്രട്ടറി എസ്‌ വി ഉണ്ണിക്കൃഷ്‌ണൻ നായർ മുമ്പാകെയാണ്‌ ഇരുവരും ഒരുമിച്ചെത്തി പത്രിക നൽകിയത്‌.  

യുഡിഎഫ്‌ സ്ഥാനാർഥിയായി പി വി അബ്‌ദുൾ വഹാബ്‌ നേരത്തെ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. നിലവിലെ കക്ഷിനില അനുസരിച്ച്‌ എൽഡിഎഫിന്‌ രണ്ടുപേരെയും യുഡിഎഫിന്‌ ഒരാളെയും വിജയിപ്പിക്കാം.  ഡോ. പത്മരാജനും പത്രിക നൽകിയിട്ടുണ്ട്‌. എന്നാൽ എംഎൽഎമാരുടെ പിന്തുണയില്ലാത്തതിനാൽ സൂക്ഷ്‌മ പരിശോധനയിൽ ഇത്‌ തള്ളും.
നിയമപ്രകാരം 10 എംഎൽഎമാരുടെ പിന്തുണ വേണം. ബുധനാഴ്‌ചയാണ്‌ സൂക്ഷ്‌മ പരിശോധന. 23ന്‌ വൈകിട്ട്‌ മൂന്ന് ‌വരെ പത്രിക പിൻവലിക്കാം. തുടർന്ന്‌ നാലോടെ വി ശിവദാസൻ, ജോൺ ബ്രിട്ടാസ്‌, പി വി അബ്ദുൾവഹാബ്‌ എന്നിവരെ വരണാധികാരി വിജയിയായി പ്രഖ്യാപിക്കും.

RELATED ARTICLES
- Advertisment -

Most Popular