
ഒളിമ്പിക്സ് യോഗ്യത നേടി മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ് . റോമില്‍ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ ഒന്നാമതെത്തിയതോടെയാണ് സജന്‍ ടോക്യോ ഒളിമ്പിക്സില്‍ യോഗ്യത നേടിയത്. 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ വിഭാഗത്തിലാവും സജന്‍ മത്സരിക്കുക. 2016ലെ റിയോ ഒളിമ്പിക്സില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ ഇനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സജന്‍ മത്സരിച്ചിരുന്നു. 2015ലെ ദേശീയ ഗെയിംസില്‍ പുരുഷവിഭാഗം ഫ്രീസ്റ്റൈല്‍, ബട്ടര്‍ഫ്ളൈ, റിലേ തുടങ്ങിയ മത്സര വിഭാഗത്തില്‍ പങ്കെടുത്ത സജന്‍ 6 സ്വര്‍ണ്ണവും 3 വെള്ളിയും നേടിയിരുന്നു.
