പി.ആര്‍. ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ഖേല്‍രത്‌ന നാമനിര്‍ദേശം

ന്യൂഡല്‍ഹി: മലയാളിയും ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ഗോള്‍കീപ്പറുമായ പി.ആര്‍. ശ്രീജേഷിനെ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌നക്കായി ഹോക്കി ഇന്ത്യ നാമനിര്‍ദേശം ചെയ്തു. വനിത ടീമില്‍ നിന്നും മുന്‍ ഡിഫന്‍ഡര്‍ ദീപിക ഠാക്കൂറിനെയും നാമനിര്‍ദേശം ചെയ്തു. 2017 ജനുവരി ഒന്നു മുതല്‍ 2020 ഡിസംബര്‍ വരെയുള്ള പ്രകടനങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്.

ഹര്‍മന്‍പ്രീത് സിങ്, വന്ദന കടാരിയ, നവ്‌ജോത് കൗര്‍ എന്നിവരെ അര്‍ജുന അവാര്‍ഡിനും നാമനിര്‍ദേശം ചെയ്തു. ആജീവനാന്ത മികവിനുള്ള ധ്യാന്‍ചന്ദ് പുരസ്‌കാരത്തിനായി മുന്‍ ഇന്ത്യന്‍ നായകന്‍ ഡോ. ആര്‍.പി സിങ്ങിനെയും മുന്‍ മിഡ്ഫീല്‍ഡര്‍ ചിങ്ശുഭം സംഗി ഇബേമലിനെയും നിര്‍ദേശിച്ചു. കോച്ചുമാരായ ബി.ജെ കരിയപ്പയെയും സി.ആര്‍. കുമാറിനെയും ദ്രോണാചാര്യ അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.

അവാര്‍ഡ് നിര്‍ണയിക്കുന്ന കാലയളവില്‍ ഇന്ത്യക്കായി മികച്ച പ്രകടനമാണ് മുന്‍ നായകന്‍ കൂടിയായ ശ്രീജേഷ് കാഴ്ചവെച്ചത്.

English Summary: P.R. Sreejesh Hockey India’s Khel Ratna nomination

admin:
Related Post