HomeNewsസ്റ്റാന്‍ സ്വാമി അന്തരിച്ചു

സ്റ്റാന്‍ സ്വാമി അന്തരിച്ചു

മുംബൈ: ഭീമ കൊറേഗാവ് കേസില്‍ വിചാരണ നേരിടുന്നമനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമി(84) അന്തരിച്ചു. ഇന്ന് ഉച്ചക്ക് 1.30നായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ അഭിഭാഷകനാണ് മരണവിവരം ബോംബെ ഹൈക്കോടതിയെ അറിയിച്ചത്. കേസില്‍ അറസ്റ്റിലായി തലോജ ജയിലില്‍ കഴിയവേയാണ് സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില മോശമായത്.
ശനിയാഴ്ച അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ അദ്ദേഹം ഐസിയുവിലാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിനിടയിലാണ് ആരോഗ്യാവസ്ഥ വഷളായി അദ്ദേഹത്തിന്റെ മരണം.2018 ജനുവരി 1ന് പുനെ ഭീമ കോറേഗാവില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് സംഗമത്തില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ്  സ്റ്റാന്‍ സ്വാമിയെ അറസ്റ്റുചെയ്യുന്നത്.

English Summary:Human rights activist Stan Swamy has died

RELATED ARTICLES
- Advertisment -
Google search engine

Most Popular