‘ത തവളയുടെ ത’; ചിത്രീകരണം ആരംഭിച്ചു

ബിഗ് സ്റ്റോറീസ് മോഷൻ പിക്ചേഴ്‌സിൻ്റെയും, നാടോടി പ്രൊഡക്ഷൻസിൻ്റെയും ബാനറിൽ നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര സംവിധാനം ചെയ്യുന്ന ചിത്രം “ത തവളയുടെ ത”യുടെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു. മൈ ഡിയർ കുട്ടിച്ചാത്തൻ, ഫിലിപ്സ് ആന്റ് ദ മങ്കിപെൻ തുടങ്ങിയ ചിത്രങ്ങൾ പോലെ കുട്ടികളുടെ കഥ പറഞ്ഞു കുട്ടികളുടെയും മുതിർന്നവരുടെയും പ്രേക്ഷകപ്രീതി ഒരേപോലെ ലഭിച്ച ചിത്രങ്ങൾ ഇറങ്ങിയിട്ട് ഏറെക്കാലമായി. അത്തരമൊരു കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ‘ത തവളയുടെ ത’ എന്ന ചിത്രവുമായിട്ട് എത്തുന്നത്. ടൈറ്റിൽ പോസ്റ്ററിൽ ഉൾപ്പെടെ അത്തരമൊരു ഫീൽ ആദ്യം തന്നെ കൊണ്ടുവരാൻ കഴിഞ്ഞു എന്നതും ശ്രദ്ധേയമായിരുന്നു. ബാലതാരങ്ങൾക്ക് പുറമേ സെന്തിൽ കൃഷ്ണ, ലുക്മാൻ, അനിൽ ഗോപാൽ, അനു മോൾ, നന്ദൻ ഉണ്ണി, അജിത് കോശി, ബിബിൻ ബാലകൃഷ്ണൻ, ജെൻസൺ ആലപ്പാട്ട്, ആനന്ദ് റോഷൻ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ഛായാഗ്രഹണം: ബിപിൻ ബാലകൃഷ്ണൻ, മ്യൂസിക് ഡയറക്ടർ: നിഖിൽ രാജൻ മേലേയിൽ, ലിറിക്സ്: ബീയാർ പ്രസാദ്, ആർട്ട് ഡയറക്ടർ: അനീസ് നാടോടി, സൗണ്ട് ഡിസൈൻ: സവിത നമ്പ്രത്ത്, കോസ്റ്റ്യൂംസ്: നിസാർ റഹ്‌മത്ത്, മേക്കപ്പ്: സുബി വടകര, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, സ്റ്റിൽ ഫോട്ടോഗ്രഫി: ജിയോ ജോമി, അസോസിയേറ്റ് ഡയറക്ടർ: ഗ്രാഷ്, കളറിസ്റ്റ്: നികേഷ് രമേഷ്, വി എഫ് എക്സ്: കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്, ഡിസൈൻസ്: സനൽ പി കെ, പി ആർ ഒ: പി. ശിവപ്രസാദ്‌ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. കണ്ണൂരും പരിസര പ്രദേശങ്ങളുമാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ.

English Summary : Tha Thavaḷayuṭe Tha; Filming has begun

admin:
Related Post