HomeMoviesനിഖിൽ - സംയുക്ത ചിത്രം "സ്വയംഭൂ"; പൂജ

നിഖിൽ – സംയുക്ത ചിത്രം “സ്വയംഭൂ”; പൂജ

പിക്‌സൽ സ്റുഡിയോസിന്റെ ബാനറിൽ ഭുവൻ, ശ്രീകർ എന്നിവർ നിർമിച്ച് ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന നിഖിൽ ചിത്രം “സ്വയംഭൂ”വിന്റെ പൂജ നടന്നു. സംയുക്ത ചിത്രത്തിൽ നായികയായി എത്തുന്നു. കാർത്തികേയ 2 എന്ന വമ്പൻ ചിത്രത്തിന് ശേഷം നിഖിൽ ജോയിൻ ചെയ്യുന്ന ഇരുപതാമത്തെ ചിത്രമാണ് സ്വയംഭൂ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിൽ പോസ്റ്ററും അങ്ങേയറ്റം ആവേശമാണ് ആരാധകർക്കിടയിൽ സൃഷ്ടിച്ചത്.

ശ്രാവണ ശുക്രവരം ദിനത്തിലാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നത്. ചിത്രത്തിന്റെ മുഴുവൻ താരങ്ങളും അണിയറപ്രവർത്തകരും വിശിഷ്ഠ അതിഥികളും ചേർന്നായിരുന്നു പൂജ ചടങ്ങുകൾ നടന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇന്ന് ആരംഭിക്കുകയും ചെയ്‌തു. യുദ്ധക്കളത്തിൽ ഒരു പോരാളിയെ പോലെയാണ് നിഖിലിനെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണപ്പെട്ടിരുന്നത്. കുതിരപ്പുറത്ത് നിഖിൽ ഒരു കയ്യിൽ ഒരു കുന്തം പിടിച്ചുനിൽക്കുകയും മറു കയ്യിൽ പരിചയും പിടിച്ചിരിക്കുന്നു. നടന്റെ ഗെറ്റപ്പ് തീർത്തും ഞെട്ടിക്കുന്നതാണ് ആരാധകർക്ക്.

നിഖിലിന്റെ സിനിമ കരിയറിൽ തന്നെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാകും സ്വയംഭൂ. ക്യാമറ – മനോജ് പരമഹംസ, മ്യുസിക്ക് – രവി ബസ്‌റൂർ, സംഭാഷണം – വാസുദേവ് മുന്നേപഗരി, പ്രൊഡക്ഷൻ ഡിസൈനർ – എം. പ്രഭാകരൻ, പി ആർ ഒ –  ശബരി

RELATED ARTICLES
- Advertisment -
Google search engine

Most Popular