മഹാഭാരതത്തിലെ ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന “ശാകുന്തളം” നവംബർ 4 മുതൽ റിലീസിന് ഒരുങ്ങുന്നു. സാമന്ത ശകുന്തളയായി എത്തുമ്പോൾ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്. ഗുണശേഖറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സ്ത്രീപക്ഷ സിനിമകളിൽ വച്ച് വലിയ ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. അദിതി ബാലൻ അനസൂയായും മോഹൻ ബാബു ദുർവാസാവ് മഹർഷിയായും പ്രത്യക്ഷപ്പെടും.കൂടാതെ സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിരയും ചിത്രത്തിലുണ്ട്. ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ മകൾ അല്ലു അർഹയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നതാണ് താരനിരയിലെ മറ്റൊരു ആകർഷണം.സംഗീതം-മണി ശർമ്മ, ഛായാഗ്രഹണം- ശേഖർ വി ജോസഫ്, എഡിറ്റർ-പ്രവീൺ പുഡി ദിൽ രാജു അവതരിപ്പിക്കുന്ന “ശശാകുന്തളം”,ഗുണാ ടീം വർക്സിന്റെ ബാനറിൽ നീലിമ ഗുണയാണ് നിർമിക്കുന്നത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം മൊഴിമാറിയെത്തും.പി ആർ ഓ-ശബരി. കൂടുതൽ ചിത്രങ്ങൾ
സാമന്തയും, ദേവ് മോഹനും ഒന്നിക്കുന്ന “ശാകുന്തളം”നവംബർ 4-ന്
Related Post
-
നടി അപർണദാസും നടൻ ദീപക്കും ഗുരുവായൂർ അമ്പലനടയിൽ വിവാഹിതരായി
സിനിമ താരങ്ങളായ അപർണദാസും ദീപക് പറമ്പോലും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽവെച്ച് പുലർച്ചെയായിരുന്നു താലികെട്ട്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ക്ഷേത്രത്തിലെ ചടങ്ങിൽ…
-
മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നു; ‘എൽ360’ കാത്തിരിക്കു; സന്തോഷം പങ്കുവച്ച് ശോഭന
മലയാളികൾകളുടെ എവർഗ്രീൻ താരജോഡികളായ മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിലൂടെയുണ്ട് ഇരുവരും ഒരിക്കൽ…
-
സൂപ്പർ ഹീറോ തേജ സജ്ജയും കാർത്തിക് ഗട്ടംനേനിയും ഒന്നിക്കുന്ന ‘മിറൈ’ ! ഗ്ലിംപ്സ് വീഡിയോ പുറത്ത്
https://youtu.be/70E9HI-evHs?si=gDYcrnyLqCsTcQpe സൂപ്പർ ഹീറോ തേജ സജ്ജയും പ്രതിഭാധനനായ സംവിധായകൻ കാർത്തിക് ഗട്ടംനേനിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. 'മിറൈ'…