HomeMovies" എസ്.ദുർഗ്ഗ "സൈന പ്ലേ ഒടിടി യിൽ

” എസ്.ദുർഗ്ഗ “സൈന പ്ലേ ഒടിടി യിൽ

ഏറെ വിവാദങ്ങൾക്കൊടുവിലാണ് സനൽ കുമാർ ശശിധരൻ തിരക്കഥ സംവിധാനം ചിത്രസംയോജനം നിർവ്വഹിക്കുന്ന ‘എസ് ദുർഗ്ഗ’ സൈന പ്ലെ ഒ.ടി.ടി.യിൽ റിലീസായി. റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലെ ഗോൾഡൻ ടൈഗർ പുരസ്‌കാരം അടക്കം പല അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും പുരസ്‌കാരങ്ങൾ വാരികൂട്ടിയപ്പോഴും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സെൻസർ ബോർഡിന്റെ ഇടപെടൽ ഒരു സിനിമയ്ക്ക് നൽകിയിരുന്ന പ്രദർശനാനുമതി പിൻവലിച്ച അനുഭവം കൂടിയുണ്ട് എസ് ദുർഗ്ഗയ്ക്ക്. ഒടുവിൽ ‘സെക്‌സി ദുർഗ്ഗ’ എന്ന പേര് ‘എസ് ദുർഗ്ഗ’യാക്കി മാറ്റിയ ശേഷം മാത്രമാണ് സനലിന്റെ മൂന്നാമത്തെ മുഴുനീള സിനിമയ്ക്ക് തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുമതി ലഭിക്കുന്നത്.

ആഖ്യാന ശൈലി കൊണ്ടും ഏറെ വേറിട്ട് നിൽക്കുന്ന ‘എസ് ദുർഗ്ഗ’ അവതരണത്തിലെ ‘സ്വാഭാവികത’ കൊണ്ടും ശ്രദ്ധേയമാകേണ്ട സിനിമയാണ്. കാളീ ആരാധനയുടെ ഭാഗമായ ഗരുഡൻ തൂക്കത്തിന്റെ യഥാർത്ഥ ദൃശ്യങ്ങളിലാണ് തിരക്കഥയില്ലാത്ത സിനിമ ആരംഭിക്കുന്നത്. ദേവീ പ്രീതിക്കായ് സ്വയം വേദനിപ്പിച്ചുകൊണ്ടുള്ള ഉത്സവത്തിൽ നിന്നും അതിന്റെ പുരുഷാരവത്തിൽ നിന്നും പ്രതാപ് ജോസഫിന്റെ ക്യാമറ സഞ്ചരിക്കുന്നത് രാജശ്രീ ദേശ്പാണ്ഡേ അവതരിപ്പിച്ച ദുർഗ്ഗയുടേയും കണ്ണൻ നായർ അവതരിപ്പിച്ച കബീറിന്റെയും യാത്രയിലേക്കാണ്.

രാത്രിയുടെ നിശബ്ദതയിൽ ആളൊഴിഞ്ഞ റോഡിൽ നിന്ന് റെയിൽവേ സ്‌റ്റേഷനിലേക്കുള്ള ഒളിച്ചോട്ടത്തിൽ ഉത്തരേന്ത്യക്കാരിയായ ദുർഗ്ഗയേയും കബീറിനേയും കാറിൽ കയറ്റി സഹായിക്കാനെത്തുന്ന ആയുധകടത്തുകാരായ സംഘത്തിന്റെ ക്രൂര വിനോദങ്ങളിലാണ് പിന്നീടുള്ള കഥ പുരോഗമിക്കുന്നത്.

എടുത്തുപറയത്തക്കതായ സംഭാഷണങ്ങളൊന്നും ഇല്ലാതെയും ദുർഗ്ഗ എന്ന കഥാപാത്രത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകളെ സിനിമയിലുടനീളം നിലനിർത്താൻ സംവിധായകനാകുന്നു.രണ്ട് ദുർഗ്ഗമാരെയാണ് സിനിമ കാണിക്കുന്നത്. ഒന്ന് കാളിയാണ്, രണ്ട് ദുർഗ്ഗ തന്നെയും. ആദ്യത്തേതിൽ അവൾ ആരാധിക്കപ്പെടുകയാണ്. രണ്ടാമത്തേതിൽ ക്രൂശിക്കപ്പെടുകയാണ്.ആദ്യത്തെ ദുർഗ്ഗയ്ക്ക് പാരമ്പര്യ വാദ്യോപകരണങ്ങൾ അകമ്പടിയാകുമ്പോൾ, രണ്ടാമത്തെ ദുർഗ്ഗയ്ക്ക് ‘ത്രാഷ് മെറ്റലി’ന്റെ വേഗതയും ചടുലതയുമാണ് താളമാകുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ചതിലൊരു മെറ്റൽ ബാൻഡായ ‘കെയോസി’ലൂടെ സ്വതന്ത്ര സംഗീതവും സ്വതന്ത്ര സിനിമയും ഒന്നിക്കുന്ന ഒരിടമാകുന്നു ‘എസ് ദുർഗ്ഗ.’
സിനിമയോളം നിഗൂഢത സൂക്ഷിക്കാവുന്ന കല മറ്റൊന്നില്ലെന്ന് കൂടി സനൽ ഈ ചിത്രത്തിലൂടെ ഓർമിപ്പിക്കുന്നുണ്ട്.

നിവ് ആർട്ട് മൂവീസിന്റെ ബാനറിൽ അരുണ, ഷാജി മാത്യൂ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രതാപ് ജോസഫ് നിർവ്വഹിക്കുന്നു.ലൈവ് റെക്കോർഡിംഗ് ആന്റ് സൗണ്ട് ഡിസൈൻ-ഹരികുമാർ മാധവൻ നായർ,സൗണ്ട് മിക്‌സിംഗ്-ടി.കൃഷ്ണനുണ്ണി, സംഗീതം-ബേസിൽ സി.ജെ., പ്രൊഡക്ഷൻ കൺട്രോളർ-എസ് മുരുകൻ, അസോസിയേറ്റ് എഡിറ്റർ-രാഹുൽ, അസോസിയേറ്റ് ഡയറക്ടർ-ചാന്ദിനി ദേവി, ജെ. ബിബിൻ ജോസഫ്, ലക്ഷ്മി,രാജ് ഗോവിന്ദ് & വിപിൻ വിജയൻ, പബ്ലിസിറ്റി ഡിസൈൻ- ദിലീപ്ദാസ്, വാർത്ത പ്രചരണം-എ എസ് ദിനേശ്.

“S.Durga” on Saina OTT

RELATED ARTICLES
- Advertisment -
Google search engine

Most Popular