നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇസ ജനിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ ദിവസും സ്‌പെഷ്യലാണ് ഇരുവര്‍ക്കും സ്‌പെഷ്യലാണ്.
കുഞ്ഞു ഇസയുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും കുഞ്ചാക്കോ ബോബനും പ്രിയയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇസയെ കാണാന്‍ വീട്ടിലെത്തിയ അതിഥികളുടെ വിശേഷമാണ് പ്രിയ പങ്കുവച്ചിരിക്കുന്നത്.
നടി നസ്രിയയും നടന്‍ ദുല്‍ഖര്‍ സലമാന്റെ ഭാര്യ അമാലുമാണ് കുഞ്ഞ് ഇസയെ കാണാനെത്തിയ അതിഥികള്‍. സുഹൃത്തുക്കളായ ഇരുവരും ഒന്നിച്ച് കഴിഞ്ഞ ദിവസമാണ് കുഞ്ചാക്കോ ബോബന്റെ വീട്ടിലെത്തി ഇസക്കുഞ്ഞിനെ കണ്ടത്. നാലു പേരും ഒന്നിച്ചുള്ള ചിത്രം പ്രിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിട്ടുണ്ട്. ഏപ്രില്‍ പതിനേഴിനാണ് കുഞ്ചാക്കോ ബോബന് ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. ഇസഹാക് ബോബന്‍ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന്റെ പേര്. വരുന്ന ഏപ്രിലില്‍ ഇസയുടെ പിറന്നാള്‍ ആഘോഷമാക്കാനുള്ള തായ്യാറെടുപ്പിലാണ് കുഞ്ചാക്കോയും ആരാധകരും.

