HomeMoviesബിബിൻ ജോർജും - വിഷ്‌ണു ഉണ്ണികൃഷ്ണനും നായക വേഷത്തിലെത്തുന്ന "മരതകം"; ചിത്രീകരണം കുമളിയിൽ തുടക്കമായി

ബിബിൻ ജോർജും – വിഷ്‌ണു ഉണ്ണികൃഷ്ണനും നായക വേഷത്തിലെത്തുന്ന “മരതകം”; ചിത്രീകരണം കുമളിയിൽ തുടക്കമായി

കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ ബിബിൻ ജോർജും വിഷ്ണു ഉണ്ണി കൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രം “മരതകം” കുമളിയിൽ തുടക്കമായി. നവാഗതനായ അൻസാജ് ഗോപി സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച്ഓൺ കർമ്മവും നടന്നു. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്തു. കുമിളിയിലും കൊച്ചിയിലുമായി ചിത്രീകരണം ആരംഭിച്ച ചിത്രം ആന്റോ ജോസഫ് പ്രൊഡക്ഷൻ കമ്പനി, അൽതാരി മൂവിസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, സി.ആർ സലീം ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും ദീപു.എൻ.ബാബുവും ചേർന്നാണ്. ഛായഗ്രഹണം: സിനു സിദ്ധാർഥ്. ചിത്രത്തിൻ്റെ പ്രൊജക്ട് ഡിസൈനർ എൻ എം ബാദുഷയും, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണനുമാണ്.

ചിത്രത്തിൽ സനുഷ സന്തോഷ്‌, കലാഭവൻ ഷാജോൺ, മീനാക്ഷി അനൂപ്, അനീഷ് ഗോപാൽ, ജഗതീഷ്, നവജിത് നാരായണൻ എന്നിവരും വേഷമിടുന്നു. എഡിറ്റിംഗ്: റിയാസ്.കെ.ബദർ, കലാസംവിധാനം: ജയൻ ക്രെയോൺ, മ്യൂസിക്: അർജുൻ വി അക്ഷയ, ശ്യാമപ്രസാദ്, ബി ജി എം: ഫോർ മ്യൂസിക്, വസ്ത്രലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: അമൽ ചന്ദ്രൻ, കൊറിയോഗ്രാഫി: ശ്രീജിത്ത്‌ പി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീവ് സുകുമാർ, ക്രീയേറ്റീവ് ഡയറക്ടർ: പ്രവീൺ നാരായണൻ, പി.ആർ.ഒ: പി. ശിവപ്രസാദ്, സ്റ്റിൽസ്: ജെഫിൻ ബിനോയ്‌, ഡിസൈൻ: യെല്ലോടൂത്‍സ് എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ.

RELATED ARTICLES
- Advertisment -
Google search engine

Most Popular